Jump to content

ഫുട്ബോൾ ലോകകപ്പ് 1938

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1938 ജൂൺ 4 മുതൽ 19 വരെ ഇറ്റലിയിലായിരുന്നു ഫിഫ മൂന്നാം ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയത്. ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഹംഗറിയെ തോൽപ്പിച്ച് ഇറ്റലി ചാമ്പ്യൻഷിപ്പ് നിലനിർത്തി. ഇറ്റാലിയൻ പരിശീലകൻ വിറ്റാറിയോ പോസോ രണ്ട് ലോകകപ്പുകൾ നേടിയ ഏക പരിശീലകൻ എന്ന ബഹുമതി സ്വന്തമാക്കിയത് ഈ ലോകകപ്പിലാണ്. പത്തു വേദികളിലായി നാല് ഉപഭൂഖണ്ഡങ്ങളിലെ പതിനഞ്ച് ടീമുകൾ ആണ് ഈ ലോകകപ്പിൽ മത്സരിച്ചത്. മൊത്തം 18 കളികളിൽ നിന്ന് 84 ഗോളുകൾ വീണ മത്സരങ്ങൾ വീക്ഷിക്കാൻ 375 700 കാണികൾ സ്റ്റേഡിയങ്ങളിലെത്തി. ഏഴു ഗോളുകൾ അടിച്ച ബ്രസീലിന്റെ ലിയോണിഡാസ് ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ. അർജന്റീനയേയും ജർമനിയേയും അവസാന റൗണ്ട് വേട്ടിംഗിൽ മറികടന്ന് ആതിഥേയരാവാനുള്ള മത്സരത്തിൽ വിജയിച്ചത് ഫ്രാൻസ് ആയിരുന്നു. രണ്ടു പ്രാവശ്യം തുടർച്ചചയായി ആതിഥേയർ സ്ഥാനം യൂറോപ്യൻ രാജ്യത്തിന് കൊടുത്തതിൽ പ്രതിഷേധിച്ച് അർജന്റീനയും ഉറുഗേയും ഉൾപ്പെടെ ബ്രസീൽ ഒഴികെയുള്ള എല്ലാ സൗത്ത് അമേരിക്കൻ രാജ്യങ്ങളും ടൂർണമെന്റ് ബഹിഷ്ക്കരിച്ചു. യുദ്ധത്തിൽ ആയിരുന്ന സ്പൈയിനിനെ യുറോപ്യൻ യോഗ്യത മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയും ഈ ലോക കപ്പിലായിരുന്നു. ആതിഥേയരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ഇറ്റലിയും നേരിട്ട് യോഗ്യത നേടി. മൂന്നാം ലോകകപ്പ് മുതൽ 2006 ൽ നിയമം മാറ്റുന്നത് വരെ മുൻ ചാമ്പ്യന്മാർക്ക് യോഗ്യത മത്സരങ്ങൾ കളിക്കാതെ തന്നെ ഫൈനൽ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യതയുണ്ടായിരുന്നു. പതിനാറ് ടീമുകൾ പങ്കെടുകേണ്ട ഫൈനൽ റൗണ്ട് മത്സരത്തിൽ പതിമൂന്ന് രാജ്യങ്ങൾ യുറോപ്പി്ൽ നിന്നും രണ്ട് രാജ്യങ്ങൾ അമേരിക്കയിൽ നിന്നും ഒരു രാജ്യം ഏഷ്യയിൽ നിന്നും ആയിരുന്നു. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ ആസ്ട്രിയ, ബെൽജിയം, ബ്രസീൽ, ക്യൂൂബ, ചെക്കോസ്ലാവാക്യ, ഡച്ച് ഈസ്റ്റ് ഇൻഡീസ് (ഇന്നത്തെ ഇന്തോനേഷ്യ) ആതിഥേയരായ ഫ്രാൻസ്, ജർമനി, ഹംഗറി, മുൻ ചാമ്പ്യന്മാരായ ഇറ്റലി, നെതർലാന്റ്റ്, നോർവെ, പോളണ്ട്, റെമാനിയ, സ്വീഡൻ, സിറ്റ്സർലാന്റ് എന്നിവയായിരുന്നു. ആസ്ട്രിയ ഏകീകൃത ജർമനിയിൽ ലയിച്ചതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറിയെങ്കിലും അവരുടെ യോഗ്യത റൗണ്ടിൽ റണ്ണർ അപ്പായ ലാത്വിയയെ ടൂർണമെന്റിലേക്ക് ക്ഷണിച്ചില്ല. അതിനാൽ ആസ്ട്രിയയുടെ ആദ്യ മത്സരത്തിലെ എതിരാളിയായിരുന്ന സ്വീഡൻ ബൈ ടീമായി നേരിട്ട് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പോളണ്ട്, നോർവെ, ഇന്തോനേഷ്യ, ക്യൂബ എന്നീ രാജ്യയങ്ങളുടെ അരങ്ങേറ്ററ മത്സരങ്ങളായിന്നു 1938 ലെ ഫ്രാൻസ് ഫിഫ ലോകകപ്പ്. അതിന് ശേഷം പിന്നിടൊരിക്കലും ക്യൂബയും ഇന്തോനേഷ്യയും ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയിട്ടില്ല. മത്സരത്തിന്റെ ഘടന 1934 ലെ രണ്ടാം ലോക കപ്പിലെ പോലെത്തന്നെ എല്ലാം നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു. നിശ്ചിത 90 മിനിട്ട് സമനിലയിലായാൽ 30 മിനുട്ട് അധിക സമയവും എന്നിട്ടും സമനിലയിലാണെങ്കിൽ മത്സരം മറ്റൊരു ദിവസം വീണ്ടും കളിക്കുക എന്നതായിരുന്നു രീതി. എതിരാളികളില്ലാത്തതിനാൽ സ്വീഡൻ നേരിട്ടും ഇറ്റലി നോർവയേയും ഫ്രാൻസ് ബെൽജിയത്തിനേയും ബ്രസീൽ പോളണ്ടിനേയും ചെക്കോ സ്ലോവാക്യ നെതർലാൻറിനേയും ഹംഗറി ഇന്തോനേഷ്യയേയും സിറ്റ്സർലാന്റ് ജർമനിയേയും ക്യൂബ റൊമാനിയയേയും തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യമാരായ ഇറ്റലി ആതിഥേയരായ ഫ്രാൻസിനെ തേൽപ്പിച്ച് സെമിയിൽ കടന്നു. ബ്രസിൽ ചെക്കോസ്ലാവാക്യയേയും ഹങ്കറി സ്വിറ്റ്സർലാൻറിനേയും സ്വീഡൻ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ക്യൂബയേയും തോൽപ്പിച്ച് സെമിയിൽ എത്തി. ഫൈനലിലെത്തും എന്ന അമിത അത്മവിശ്വസത്തിൽ തങ്ങളുടെ ടോപ് സ്കോററായ ലിയോണിഡാസിനെ പുറത്തിരുത്തി കളിച്ച ബ്രസിൽ ഇറ്റലിയോട് ഒന്നിനെതിര രണ്ട് ഗോളുകൾക്ക് തോറ്റു. സ്വീഡനെ തോൽപ്പിച്ച് ഫൈനലിലെത്തിയ ഹങ്കറിയെ രണ്ടിനെതിരെ നാല് ഗോളുകൾ കൾക്ക് തോൽപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഒരേ പരീശീലകന്റെ കീഴിൽ തുടർച്ചയായ രണ്ട് ലോകകപ്പുകൾ നേടിയ ആദ്യയ ടീമായി മാറി. ലൂസേഴ്സ് ഫൈനലിൽ സ്വീഡനെ തോൽപ്പിച്ച ബ്രസീലിനായിരുന്നു മുന്നാം സ്ഥാനം.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1938&oldid=4092164" എന്ന താളിൽനിന്ന് ശേഖരിച്ചത്