Jump to content

ഹൂഗ്ലീ നദി

Coordinates: 21°55′N 88°05′E / 21.917°N 88.083°E / 21.917; 88.083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൂഗ്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൂഗ്ലി നദി (ഭൂപടം)

ഇന്ത്യയിലെ ഒരു നദിയാണ് ഹൂഗ്ലി നദി. ഗംഗാ നദിയുടെ ഒരു കൈവഴിയായ ഈ നദി, ഭാഗീരഥി-ഹൂഗ്ലി എന്നും അറിയപ്പെടുന്നു. പശ്ചിമബംഗാളിലൂടെയാണ് ഈ നദി ഒഴുകുന്നത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്കാ ബാരേജിൽവച്ച് ഒരു കനാലായാണ് ഹൂഗ്ലി ഗംഗയിൽനിന്ന് വേർപിരിയുന്നത്. ഏകദേശം 260 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ദാമോദർ നദി, രുപ്നാരായൺ നദി എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികൾ. നർപറിൽ വച്ച് ബംഗാൾ ഉൾക്കടലിനോട് ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന ഹൂഗ്ലി ചിൻസുര പട്ടണം ഹൂഗ്ലി നദിയുടെ തീരത്തുള്ള ഹൂഗ്ലി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കൻ തീരത്താണ് കൊൽക്കത്ത നഗരം സ്ഥിതിചെയ്യുന്നത്.

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


21°55′N 88°05′E / 21.917°N 88.083°E / 21.917; 88.083

"https://ml.wikipedia.org/w/index.php?title=ഹൂഗ്ലീ_നദി&oldid=2421845" എന്ന താളിൽനിന്ന് ശേഖരിച്ചത്