ഫറാക്ക അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗംഗാ നദിയിലുള്ള ഒരു വലിയ അണക്കെട്ടാണ്‌ ഫറാക്കാ അണക്കെട്ട്. ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ലാണ്‌ ഇത് പണിതത്. പശ്ചിമബംഗാളിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. വേനൽ‌ക്കാലത്ത് ഹൂഗ്ലിനദിയിലേക്ക് വെള്ളം തിരിച്ചുവിടുകയും, കൊൽക്കത്തയിലെ തുറമുഖത്തെ, എക്കലടിഞ്ഞു കൂടുന്നതിൽ നിന്നും സം‌രക്ഷിക്കുകയുമാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശ്യം. 2240 മീറ്റർ നീളമുള്ള അണക്കെട്ടാണിത്.

"https://ml.wikipedia.org/w/index.php?title=ഫറാക്ക_അണക്കെട്ട്&oldid=1686387" എന്ന താളിൽനിന്ന് ശേഖരിച്ചത്