സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ചിന്മയാമിഷൻ സന്യാസിസമൂഹത്തിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനാണ് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. ഇപ്പോൾ അദ്ദേഹത്തിന്റെ ഗുരുവായ പൂജനീയ സ്വാമി ബോധാനന്ദജി നേതൃത്വം നൽകുന്ന സംബോധ് ഫൗണ്ടേഷന്റെ[1] കേരളവിഭാഗത്തിന്റെ ചുമതലയിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. ചിന്മയാമിഷന്റെ ചിന്മയാ യുവക്കേന്ദ്രത്തിന്റെ സംസ്ഥാന കാര്യദർശിയായി രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ചു, ചിന്മയാ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ നയിക്കുന്ന ചിന്മയാവിഷൻ പ്രോഗ്രാമിലും സംഭാവനകൾ നൽകിയിട്ടുണ്ട്.
പദവികൾ, പുരസ്കാരങ്ങൾ
[തിരുത്തുക]ചിന്മയ പ്രതിഭാപുരസ്കാരം -1998 - അന്തർസംസ്ഥാനതലത്തിൽ യുവാക്കൾക്കായുള്ള ഒരു വ്യക്തിത്വമത്സരം പൂജ്യജനനി- സ്നേഹവും ബഹുമാനവുമുള്ള മാതൃത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി 2000ത്തിൽ ചിന്മയാമിഷന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ആയിരങ്ങൾ പങ്കെടുത്ത വിദ്യാഭ്യാസ-സാംസ്കാരിക മേളയുടെ സംഘാടനം. സ്വാമിജിയുടെ നിർദ്ദേശത്തിൽ കേരളമേഖല പലതവണ മികച്ച പ്രവർത്തനത്തിനു പുരസ്കൃതമായി
കർമ്മരംഗം
[തിരുത്തുക]- ഗീതാജ്ഞാനയജ്ഞങ്ങൾ
- 101 ദിവസത്തെ സമ്പൂർണ്ണ ഗീതാനുസന്ധാനം. ഗീതയിലെ 18 അദ്ധ്യായങ്ങളെ വിശകലനം ചെയ്തു. ദിവസേന ആയിരക്കണക്കിനു പേർ പങ്കെടുത്തു.
- ഇന്ത്യ മുഴുവൻ സഞ്ചരിച്ചുകൊണ്ട് ആത്മീയശിബിരങ്ങൾ നടത്തുന്നു.
- ശങ്കരന്റെ ഉപനിഷദ്ഭാഷ്യത്തെ ആസ്പദമാക്കി എല്ലാവർഷവും 10 ദിവസത്തെ സാധകന്മാർക്കുവേണ്ടി പൂർണ്ണസമയശിബിരങ്ങൾ
- പാഥേയം 7 ദിവസത്തെ ഉപനിഷത് ക്യാമ്പ് എല്ലാവർഷവും സംഘടിപ്പിക്കുന്നു. ചെറുപ്പക്കാർക്ക് വേണ്ടിയുള്ള ഈ ക്യാമ്പുകൾ യുവജനശ്രദ്ധ ആകർഷിക്കുന്നു
- ചിന്മയ പൂങ്കാവനം എന്ന പേരിൽ 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ഒരു മാസത്തെ അവധിക്യാമ്പ്.
- പഠനശിബിരങ്ങൾ,
- ശോധകവർഗ്ഗങ്ങൾ
- ശാസ്ത്രജ്ഞന്മാർക്കായി ബാർക്കിൽ വെച്ച യോഗങ്ങൾ
- ടെലിവിഷൻ ക്ലാസുകൾ
പ്രധാന സംഭവങ്ങൾ
[തിരുത്തുക]കൊളത്തൂർ അദ്വൈതാശ്രമം ഏർപ്പെടുത്തിയ വേദാന്തരത്നം അവാർഡ് ആദ്യമായി 2009ൽ സ്വാമിക്ക് ലഭിച്ചു. അദ്വൈതം, വേദം തുടങ്ങിയ ആത്മീയവിഷയങ്ങളിൽ ഒരുപാട് പുസ്തകങ്ങളും സിഡികളും രചിച്ചു.