സ്വഹീഹുൽ ബുഖാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിലെ ആറ് ഹദീസ് ശേഖരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹദീസ് ശേഖരമാണ്‌ സഹീഹുൽ ബുഖാരി (Arabic: صحيح البخاري). പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുടെ ഈ ശേഖരം നടത്തിയത് മുസ്‌ലിം പണ്ഡിതനായ മുഹമ്മദ് ഇബ്ൻ ഇസ്മയിൽ അൽ ബുഖാരിയായിരുന്നു (810-870). അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. മുസ്‌ലിംകളിൽ ഭൂരിപക്ഷവും ഈ ഹദീസ് ശേഖരത്തെ ഏറ്റവും വിശ്വാസ്യയോഗ്യമായ ഒന്നായി കണക്കാക്കുന്നു. അതിനാൽ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികതയുള്ള ഗ്രന്ഥമായി ഇത് ‌വിശേഷിപ്പിക്കപ്പെടുന്നു[1].

യഥാർത്ഥ പേര്‌[തിരുത്തുക]

സഹീഹുൽ ബുഖാരി എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഈ ഹദീസ് ശേഖരത്തിന്റെ യഥാർത്ഥ പേര് "അൽ ജാമി‌അൽ-സഹീഹ് അൽ-മുസ്നദ് അൽ-മുഖ്തസർ മിൻ ഉമൂർ റസൂലുള്ളാഹ് വ സുനനിഹി വ അയ്യാമിഹി" (Arabic: الجامع المسند الصحيح المختصر من أمور رسول الله وسننه وأيامه) എന്നാണ്‌. അതിന്റെ മലയാള വിവർത്തനം ഇങ്ങനെയാണ്‌:"പ്രവാചകന്റെ കാലഘട്ടവും പ്രവൃത്തിയും പ്രവാചകനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെയും കണ്ണിചേർത്തുള്ള ആധികാരിക ഹദീസുകളുടെ ചെറു ശേഖരം"[2]

ഹദീസ് ശേഖരത്തിനുള്ള നിമിത്തം[തിരുത്തുക]

ആദ്യകാലത്തുള്ള ഹദീസ് ശേഖരങ്ങൾ ഇമാം ബുഖാരി വായിച്ചപ്പോൾ അവയിൽ സഹീഹും ഹസനുമായ ഹദീസുകളോടൊപ്പം തന്നെ ദുർബലമായ (ദ‌ഈഫ്‌) നിരവധി ഹദീസുകളും ഉൾകൊള്ളുന്നതായി മനസ്സിലായി. ഇത് അദ്ദേഹത്തെ ആധികാരിക ഹദീസുകൾ ശേഖരിക്കുന്നതിൽ താല്പര്യം ജനിപ്പിച്ചു. ബുഖാരിയുടെ ഈ തീരുമാനത്തെ കൂടുതൽ പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന ഇസ്‌ഹാഖ് ഇബ്നു ഇബ്റാഹിം അൽ റാഹവൈഹി ആയിരുന്നു. ഈ അദ്ധ്യാപകൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞതായി ബുഖാരി പറയുന്നു: "ഞങ്ങൾ ഇസ്ഹാഖ് ഇബ്നു റാഹവൈഹിയുടെ (അങ്ങനെയാണ്‌ അദ്ദേഹത്തിന്റെ ചുരുക്കനാമം) അടുത്തായിരുന്ന സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു." പ്രവാചകചര്യയുടെ സംഗ്രഹം നിങ്ങളൊരു ഗ്രന്ഥത്തിൽ ഒരുമിച്ചുകൂട്ടിയിരുന്നെങ്കിൽ" ഇതെന്റെ മനസ്സിൽ കൊണ്ടു, അങ്ങനെ ശരിയായ ഹദീസുകളുടെ ക്രോഡീകരണം ആരംഭിച്ചു.[3] . ബുഖാരി ഇങ്ങനെയും പറഞിട്ടുണ്ട്. "പ്രവാചകന്റെ മുന്നിൽ നിൽക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. എന്റെ കയ്യിലുള്ള വിശറികൊണ്ട് പ്രവാചകനെ ഞാൻ സം‌രക്ഷിക്കുകയായിരുന്നു. "ഈ സ്വപ്നത്തെകുറിച്ച് ഞാൻ പല സ്വപ്നവ്യഖ്യാതാക്കളോടും ചോദിച്ചപ്പോൾ അവർ പറഞ്ഞത് നീ പ്രവാചകനെ അസത്യങ്ങളിൽ നിന്ന് മോചിപ്പിക്കും എന്നായിരുന്നു. ഇതു എന്നെ സഹീഹ് ശേഖരിക്കാൻ ശക്തമായി പ്രേരിപ്പിച്ചു"[4]

ആധികാരികത[തിരുത്തുക]

ഇബ്നു അൽ -സലാഹ് പറയുന്നു: ഏറ്റവും സ്വഹീഹായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയാണ്‌. പിന്നെ സ്വഹീഹുൽ മുസ്‌ലിമും. ബുഖാരിയുടെ വിദ്യാർത്ഥിയായിരുന്നു ഇമാം മുസ്ലിം.അദ്ധ്യാപകന്റെ അഭിപ്രായങ്ങളിൽ പലതും ശിഷ്യനും പങ്കുവെക്കുന്നു. ഖുർ‌ആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമായ രണ്ട് ഹദീസ് ഗ്രന്ഥങ്ങളാണ്‌ ഇവ. ഇമാം ശാഫി ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇമാം മാലികിന്റെ ഗ്രന്ഥത്തേക്കാൽ കൂടുതൽ ശരിയായ വിവരമുള്ള മറ്റൊന്ന് എനിക്കറിയില്ല. മറ്റു വാചകങ്ങളിലൂടെയും ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് ഗ്രന്ഥങ്ങൾ ഇറങ്ങുന്നതിന്‌ മുമ്പ് പ്രകടിപ്പിച്ച അഭിപ്രായമാണിത്. ഈ രണ്ട് ഗ്രന്ഥങ്ങളിൽ ഇമാം ബുഖാരിയുടെതാണ്‌ കൂടുതൽ ആധികാരികവും ഉപകാരപ്രദവും[5]. ഇബ്നു ഹജർ,അബൂ ജ‌അഫറുൽ ഉഖൈലി പറയുന്നതായി ഉദ്ധരിക്കുന്നു: ബുഖാരി തന്റെ ഹദീസ് ഗ്രന്ഥം എഴുതിയതിന്‌ ശേഷം അത് അദ്ദേഹം അലിയ്യിബുനു അൽ മദീനി, അഹമദ്ബ്‌നു ഹമ്പൽ, യഹിയബ്‌നു മാ‌ഈൻ, എന്നിവർക്കും മറ്റുചിലർക്കും വായിച്ചു കേൾപ്പിക്കുകയുണ്ടായി. മഹത്തായ ഒരു ശ്രമമായി അവരെല്ലാം ഇതിനെ പരിഗണിച്ചു. മാത്രമല്ല നാലു ഹദീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഹദീസുകളെയും അവരെല്ലാം ആധികാരികമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് ഉഖൈലി പറയുന്നു. ആ നാലു ഹദീസുകളെ സംബന്ധിച്ചിടത്തോളം ബുഖാരി ശരിയായിരുന്നു. ഇബ്‌നു ഹജർ പിന്നീട് ഇങ്ങനെ ഉപസംഹരിക്കുന്നു: യഥാർത്ഥത്തിൽ അവയെല്ലാം ശരിയാണ്‌."[6]

എല്ലാ ആധികാരിക ഹദീസുകളും ഉൾകൊള്ളുന്നില്ല[തിരുത്തുക]

ഇബ്‌നു അൽ-സലാഹ് തന്റെ മുഖദ്ദിമ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ബുഖാരി ഇങ്ങനെ പറഞ്ഞതായി നമുക്ക് വ്യക്തമാക്കപെട്ടിരിക്കുന്നു: അൽ ജാമിഅ‌യിൽ ഞാൻ ആധികാരികമല്ലാത്ത ഹദീസുകളൊന്നും ഉൾപെടുത്തീട്ടില്ല. സംക്ഷിപ്തമാക്കുന്നതിനായി എല്ലാ ആധികാരിക ഹദീസുകളും ഞാനിതിൽ ഉൾകൊള്ളിച്ചിട്ടുമില്ല[7]. കൂടാതെ അൽ-ദഹബി പറഞു:ഒരു ലക്ഷം ഹദീസുകൾ ഞാൻ ഹൃദിസ്ഥമാക്കി. രണ്ട് ലക്ഷം അത്രതന്നെ ആധികാരികമല്ലാത്ത ഹദീസുകളും മന:പാഠമാക്കി എന്ന് ബുഖാരി ഇമാം പറഞ്ഞതായി കേട്ടിട്ടുണ്ട്[8].

ഹദീസുകളുടെ എണ്ണം[തിരുത്തുക]

ഇബ്‌നു അൽ-സലാഹ് പറയുന്നു: 7275 ഹദീസുകളാണ്‌ ബുഖാരിയുടെ സഹീഹിലുള്ളത്. ആവർത്തിച്ചു വരുന്ന ഹദീസുകളുൾപ്പടെയാണിത്. ആവർത്തിച്ചുള്ള ഹദീസുകളുടെ എണ്ണം ഒഴിവാക്കിയാലുള്ള ഹദീസുകളുടെ എണ്ണം 4000 ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്[9]. ഇത് മുസ്‌നദ് എന്നാണ് പരിഗണിക്കപ്പെടുന്നത്. യഥാർഥ പരമ്പരയോടുകൂടി പ്രവാചകന്റെ സഹാബികളിൽ നിന്ന് ഉദ്ധരിക്കപട്ടതാണിത്[10].

ഹദീസ് ശേഖരം[തിരുത്തുക]

നീണ്ട പതിനാറ് വർഷം ശരിയായ ഉറവിടത്തിൽ നിന്നുള്ള ഹദീസുകൾ തേടി അബ്ബാസിദ് മേഖലയിലാകെ അൽ-ബുഖാരി യാത്ര ചെയ്തു. 300000 ഹദീസുകൾ ശേഖരിച്ചെങ്കിലും 2602 ഹസീസുകൾ മാത്രമാണ്‌ അൽ-ബുഖാരി തന്റെ സഹീഹിൽ ഉൾപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു[11] [12] [13]. മുകളിൽ സൂചിപ്പിച്ച ഇബ്‌നു അൽ-സലാഹിന്റെ കണക്കുപ്രകാരമുള്ള ഹദീസുകളുടെ എണ്ണവുമായി ഈ എണ്ണത്തിന്‌ വ്യത്യാസമുണ്ട്. പ്രാർത്ഥനകൾ എങ്ങനെ നിർ‌വ്വഹിക്കണം എന്നു തുടങ്ങി ജീവിതത്തിന്റെ മുഴുമേഖലയേയും സ്പർശിക്കുന്ന മുഹമ്മദ് നബിയിനിന്ന് നേരിട്ടുള്ള ഇസ്‌ലാമിന്റെ മാർഗദർശനം ഉൾകൊള്ളുന്നതാണ്‌ ഈ ഹദീസുകൾ. ഒമ്പത് ഖണ്ഡങ്ങളായി 16 വർഷം എടുത്ത് എഴുതിയ ഈ ഹദീസ് ശേഖരത്തിലെ ഒരോ ഹദീസ് രേഖപെടുത്തുന്നതിന്‌ മുമ്പും അംഗശുദ്ധിവരുത്തി (വുദു) അല്ലാഹുവിനോട് മാർഗ്ഗദർശനത്തിന്‌ പ്രാർത്ഥിച്ച് രണ്ട് റക്‌അത്ത് നമസ്കരിക്കുമായിരുന്നു ഇമാം അൽ-ബുഖാരി. പിന്നീടദ്ദേഹം ആവശ്യമായ ഗവേഷണവും അന്വേഷണവും നടത്തുകയും ചെയ്യും. ആധികാരികതക്കാവശ്യമായ തന്റെ കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ളതാണങ്കിൽ മാത്രം ആ ഹദിസിനെ അദ്ദേഹം എഴുതിവെക്കും. പ്രഗല്ഭ ഹദീസു പണ്ഡിതരായ (മുഹദ്ദിസുകൾ) അഹമദ്ബ്‌നു ഹമ്പൽ (855), ഇബ്‌നു മ‌ഇൻ (847), ഇബ്‌നു മദ്നി (848) എന്നിവരെല്ലാം അൽ-ബുഖാരിയുടെ ഹദീസ് ഗ്രന്ഥത്തിന്റെ ആധികാരികതയെ അംഗീകരിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിനാൽ 846 ൽ അദ്ദേഹം ഈ ഹദീസ് ഗ്രന്ഥം പൂർത്തിയാക്കുകയും തന്റെ ജീവിതത്തിലെ ബാക്കി 24 വർഷം മറ്റു പട്ടണങ്ങളിൽ യാത്രചെയ്ത് പണ്ഡിതന്മാരുമായി കൂടിക്കാഴ്ച്ച നടത്തി താൻ ശേഖരിച്ച ഹദീസുകൾ അവരെ പഠിപ്പിക്കുകയും ചെയ്തു വന്നു. അദ്ദേഹം എത്തുന്ന ഏതൊരു നഗരത്തിലും അദ്ദേഹത്തിന്റെ ഹദീസ് വിവരണം കേൾക്കാൻ ആയരക്കണക്കിന്‌ ജനങ്ങൾ അവിടുത്തെ പ്രധാന പള്ളികളിൽ ഒന്നിക്കുമായിരുന്നു. ഈ ഗ്രന്ഥത്തിന്റെ യഥാർഥ നാമത്തേയും അതിന്റെ കർത്താവിന്റെ നാമം രേഖപെടുത്തിയതിനേയും കുറിച്ചുള്ള പാശ്ചാത്യ പണ്ഡിതരുടെ സംശയമുന്നയിക്കലിന്‌ മറുപടിയായി ഇസ്‌ലാം പണ്ഡിതർ പറയുന്നത് ബുഖാരിയുടെ കാലത്തെ പ്രസിദ്ധ ഹദീസ് പണ്ഡിതരായ അഹമദുബ്‌നു ഹമ്പലും (855 CE/241 AH), ഇബ്‌നു മ‌ഈൻ (847 CE/233 AH), ഇബ്‌നു മ‌അദ്നി എന്നിവരും ഈ ഹദീസ് ഗ്രന്ഥത്തിന്റെ ആധികാരികതയെ അംഗീകരിച്ചിട്ടുണ്ട് എന്നാണ്[1] [2].

ഈ ഇരുപത്തിനാലു വർഷത്തിനിടയിൽ ബുഖാരി തന്റെ ഗ്രന്ഥത്തിൽ ചില കൊച്ചു പരിഷകാരങ്ങൾ വരുത്തുകയുണ്ടായി. പ്രധാനമായും അധ്യായങ്ങളുടേ തലക്കെട്ടുകളായിരുന്നു അവ. ഒരോ പതിപ്പിനും അതിന്റെ വ്യഖ്യാതാക്കളുടെ പേരു നൽകപെട്ടു. ഇബ്‌നു ഹജറുൽ അസ്‌ഖലാനിയുടെ നുകത് എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു.എല്ലാ പതിപ്പുകളിലും ഹദീസുകളുടെ എണ്ണം ഒന്നു തന്നെയായിരുന്നു. ബുഖാരിയുടെ വിശ്വസ്തനായ ശിഷ്യൻ അൽ-ഫിറാബറിയുടെ (d. 932 CE/320 AH) വ്യാഖ്യാനമാണ്‌ പ്രശസ്തമായ ഒന്ന്. "കിതാബുൽ ബാഗ്ദാദി" (ബാഗ്ദാദിന്റെ ചരിത്രം) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഫിറാബറി പറയുന്നു: എന്റെ കൂടെ എഴുപതിനായിരം ആളുകൾ അൽ-ബുഖാരിയെ ശ്രവിച്ചിട്ടുണ്ട്.

ഫിറാബറി മാത്രമായിരുന്നില്ല സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ്. പിന്നീട് വന്ന തലമുറയിലെ നിരവധി ആളുകൾ വ്യാഖ്യാനമെഴുതീട്ടുണ്ട്. ഇബ്രാഹീമിബ്നു മ‌അകൽ (d. 907 CE/295 AH), ഹമ്മാദ്ബ്‌നു ഷകർ(d. 923 CE/311 AH), മൻസൂർ ബർദൂസി(d. 931 CE/319 AH),ഹുസൈൻ മഹ്മലി (d. 941 CE/330 AH) എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഈ ഗ്രന്ഥങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുന്ന പല ഗ്രന്ഥങ്ങളുമുണ്ട്. അവയിൽ പ്രധാനമാണ്‌ ഫത്ഹുൽബാരി.

ഫത്ഹുൽബാരി

സഹീഹുൽ ബുഖാരിയുടെ വിവരണങ്ങൾ[തിരുത്തുക]

സഹീഹുൽ ബുഖാരിക്ക് നിരവധി വിവരണങ്ങൾ വിവിധ പണ്ഡിതന്മാർ എഴുതിയിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു:

 • അൽ-കർമാനിയുടെ (മരണം796 H) അൽ കവ്കബ് അൽ -ദറാറി ഫീ ഷറഹ് അൽ-ബുഖാരി
 • ഹാഫിദ് ഇബ്നു ഹജറുൽ അസ്ഖലാനിയുടെ (മരണം:852) ഫതഹുൽ ബാരി
 • ബദർ അൽ-ഐനിയുടെ(മരണം:855) ഉംദതുൽ ഖാരി
 • ഖസ്തലാനിയുടെ (മരണം:923) ഇർഷാദ് അൽ-സാരി
 • സർക്കാഷിയുടെ അൽ-തൻ‌കീഹ്
 • ഇമാം സുയൂതിയുടെ അൽ-തവ്ഷിഹ്
 • മുഹമ്മദ് അൻ‌വർ അൽ-കാശ്മീരിയുടെ ഫൈദ് അൽ-ബാരി
 • ശറഹ് ഇബ്നു കദീർ

Kannada

അവലംബം[തിരുത്തുക]

 1. ummah.net, islamonline.com Archived 2007-09-27 at the Wayback Machine., sunnah.org Archived 2020-11-05 at the Wayback Machine., yarehman.com, inter-islam.org, fatwa-online.com Archived 2010-01-28 at the Wayback Machine.
 2. Muqaddimah Ibn al-Salaah pg. 167 Dar al-Ma’aarif edition. Ibn Hajr mentioned the same title replacing the word umoor with hadith Hadyi al-Saari pg. 10.
 3. https://ar.wikipedia.org/wiki/%D8%B5%D8%AD%D9%8A%D8%AD_%D8%A7%D9%84%D8%A8%D8%AE%D8%A7%D8%B1%D9%8A
 4. Abridged from Hady al-Sari,the introduction to Fath al-Bari, by Ibn Hajr, pg. 8-9 Dar al-Salaam edition, .
 5. Muqaddimah Ibn al-Salaah pg. 160 Dar al-Ma’aarif edition
 6. Hady al-Sari pg. 684
 7. Muqaddimah Ibn al-Salaah pg. 167-8.
 8. Tathkirah al-Huffath, vol. 2 pgs. 104-5, al-Kutub al-‘Ilmiyyah edition
 9. Muqaddimah Ibn al-Salaah pg. 163
 10. Nuzhah al-Nathr pg. 154
 11. The number of authentic hadith
 12. The Sciences of the Hadith: Results of Islamic Scholarship Archived 2008-06-06 at the Wayback Machine., Muslim American Society, October 9, 2003, retrieved May, 2008
 13. Introduction to Translation of Sahih Bukhari

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വഹീഹുൽ_ബുഖാരി&oldid=4074498" എന്ന താളിൽനിന്ന് ശേഖരിച്ചത്