മുഹമ്മദ് അൽ-ബുഖാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് ഇബ്നു ഹുസൈൻ ബുഖാരി
കാലഘട്ടം Medieval era
പ്രദേശം ഹദീസ് പണ്ഡിതൻ
ചിന്താധാര ശാഫി [1]
പ്രധാന താത്പര്യങ്ങൾ ഹദീസ്

അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810-870) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനാണ്‌. സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് ( الجامع الصحيح) എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ്‌ അദ്ദേഹം പ്രശസ്തനായത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്‌ലിംകൾ കരുതുന്ന മതഗ്രന്ഥമാണ്‌ സഹീഹുൽ ബുഖാരി. പതിനാറ് വർഷം കൊണ്ടാണ് ആ ഗ്രന്ഥരചന അദ്ദേഹം പൂർത്തീകരിച്ചത്[2].

ജീവചരിത്രം[തിരുത്തുക]

ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ബുഖാറ (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. (ത്വബഖാത്തുൽ ഹനാബില(പേജ് : 274) പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം വിശുദ്ധ ഖുർ ആൻ മനപാഠമാക്കി. മുസ് ലിം, തിർമിദി, ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അൽ-ബുഖാരി&oldid=2664515" എന്ന താളിൽനിന്നു ശേഖരിച്ചത്