സ്റ്റീവ് ഡേവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റീവ് ഡേവിസ്
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സ്റ്റീഫൻ ജെയിംസ് ഡേവിസ്
അമ്പയറിംഗ് വിവരങ്ങൾ
ടെസ്റ്റ് അമ്പയറിംഗ് 46 (1997–തുടരുന്നു)
ഏകദിന അമ്പയറിംഗ് 118 (1992–തുടരുന്നു)
ട്വന്റി20 അമ്പയറിംഗ് 19 (2007–തുടരുന്നു)
ഫസ്റ്റ് ക്ലാസ് അമ്പയറിംഗ് 129 (1990–തുടരുന്നു)
ലിസ്റ്റ് എ അമ്പയറിംഗ് 176 (1991–തുടരുന്നു)
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
ഉറവിടം: CricketArchive, 10 ജൂൺ 2013

സ്റ്റീഫൻ ജെയിംസ് ഡേവിസ് (ജനനം: 9 ഏപ്രിൽ 1952, ലണ്ടൻ, ഇംഗ്ലണ്ട്) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറാണ്. 1997 നവംബറിൽ നടന്ന ഓസ്ട്രേലിയ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലാണ് ഒരു അമ്പയറെന്ന നിലയിൽ അദ്ദേഹം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 2007 ക്രിക്കറ്റ് ലോകകപ്പിൽ ഡേവിസ് 3 മത്സരങ്ങൾ മികച്ച രീതിയിൽ നിയന്ത്രിച്ചു. ആ പ്രകടനത്തിന്റെ വെളിച്ചത്തിൽ 2008ൽ അദ്ദേഹത്തെ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുത്തു.[1] 2011 ലോകകപ്പിനിടെ അദ്ദേഹം അമ്പയറെന്ന നിലയിൽ 100 ഏകദിന മത്സരങ്ങൾ പൂർത്തിയാക്കി.

അന്താരാഷ്ട്ര അമ്പയറിങ് സ്ഥിതിവിവരങ്ങൾ[തിരുത്തുക]

ഓഗസ്റ്റ് 2012 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്  ഓസ്ട്രേലിയ v  ന്യൂസിലൻഡ് - ഹൊബാർട്ട്, നവംബർ 1997  ഇംഗ്ലണ്ട് v  ന്യൂസിലൻഡ് - ലീഡ്സ്, മേയ് 2013 46
ഏകദിന  പാകിസ്താൻ v  വെസ്റ്റ് ഇൻഡീസ് - അഡ്ലെയ്ഡ്, ഡിസംബർ 1992  പാകിസ്താൻ v  വെസ്റ്റ് ഇൻഡീസ് - ദി ഓവൽ, ജൂൺ 2013 118
ട്വന്റി20  പാകിസ്താൻ v  സ്കോട്ട്ലൻഡ് - ഡർബൻ, സെപ്റ്റംബർ 2007  ശ്രീലങ്ക v  ഇംഗ്ലണ്ട് - പല്ലെക്കെല്ലെ, ഒക്ടോബർ 2012 19

അവലംബം[തിരുത്തുക]

  1. ക്രിക്കിൻഫോ. "ഡി സിൽവയും സ്റ്റീവ് ഡേവിസും എലൈറ്റ് പാനലിലേക്ക്". ശേഖരിച്ചത്: 2008-04-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_ഡേവിസ്&oldid=1857098" എന്ന താളിൽനിന്ന് ശേഖരിച്ചത്