സമീറ സനീഷ്
മലയാള സിനിമാ രംഗത്ത് മൂന്നാമതായി പ്രവേശിച്ച വനിതാ വസ്ത്രാലങ്കാരകയാണ് സമീറ സനീഷ്[1]. എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പിൽ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളായി ജനിച്ച സമീറ കൊച്ചിൻ കലാഭവനിൽ സ്റ്റിച്ചിങ്ങും ഡ്രോയിങ്ങും പെയിന്റിങ്ങും പഠിച്ച ശേഷം കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈനിൽ നിന്നും ഒന്നാം റാങ്കോടെ കോഴ്സ് പൂർത്തിയാക്കി.
തുടക്കം
[തിരുത്തുക]പരസ്യചിത്രങ്ങൾക്കു വേണ്ടിയാണ് ആദ്യമായി സമീറ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ളത്. ഇജാസ് ഖാൻ സംവിധാനം നിർവഹിച്ച വൈറ്റ് എലഫന്റ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് സിനിമാലോകത്തെ തുടക്കം[2]. ഡാഡി കൂൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തെ തുടക്കം.
പുരസ്കാരങ്ങൾ
[തിരുത്തുക]ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ വസ്ത്രാലങ്കാരം നിർവഹിച്ചതിന്റെ പേരിൽ ലിംക ബുക്ക് റെക്കൊർഡ് ലഭിച്ചു. 30 വയസ്സിനുള്ളിൽ അഞ്ചു വർഷം കൊണ്ട് 52 ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചതിനാണ് റെക്കോർഡ് ലഭിച്ചത്.[3]
വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- വൈറ്റ് എലഫന്റ്
- ഡാഡി കൂൾ
- ആഗതൻ
- ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
- കഥ തുടരുന്നു
- മലർവാടി ആർട്സ് ക്ലബ്
- ബെസ്റ്റ് ആക്ടർ
- അർജ്ജുനൻ സാക്ഷി
- ചാപ്പാ കുരിശ്
- പയ്യൻസ്
- സാൾട്ട് ആന്റ് പെപ്പർ - 2011
- പ്രണയം (മലയാളചലച്ചിത്രം) - 2011
- ഇന്ത്യൻ റുപ്പി - 2011
- ഡോക്ടർ ലൗ - 2011
- ഓർഡിനറി - 2012
- ഉന്നം - 2012
- ഷട്ടർ - 2011 നിർമ്മാണത്തിൽ
- മായാമോഹിനി - 2012
- കോബ്ര - 2012
- പ്രെയ്സ് ദ ലോർഡ് - 2014
- ഹൗ ഓൾഡ് ആർ യു - 2014
- ഇയ്യോബിന്റെ പുസ്തകം - 2014
- 1983 - 2014
- സപ്തഃമശ്രീ തസ്കരാ - 2014
- ഓർമ്മയുണ്ടോ ഈ മുഖം - 2014
- പകിട - 2014
- ഠമാർ പടാർ - 2014
- വിക്രമാദിത്യൻ -2014
- ക്രിസ്തുമസ് കേക്ക് - 2014
- മത്തായി കുഴപ്പക്കാരനല്ല - 2014
- ഓം ശാന്തി ഓശാന - 2014
- മറിയം മുക്ക് - 2015
- 100 ഡെയ്സ് ഓഫ് ലവ് - 2015
- ഒരു വടക്കൻ സെൽഫി - 2015
- ഭാസ്കർ ദ റാസ്കൽ - 2015
- നീന - 2015
- ചന്ദ്രേട്ടൻ എവിടെയാ
- ആകാശവാണി
- പ്രേമം
- പത്തേമാരി
അവലംബം
[തിരുത്തുക]- ↑ "സമീറ സനീഷ്: വസ്ത്രാലങ്കാരത്തിലെ പെൺവഴി". Archived from the original on 2011-11-29. Retrieved 2011-11-29.
- ↑ In vogue in Mollywood
- ↑ "സമീറ സമീഷ് ലിംക ബുക്കിൽ". മനോരമ. Archived from the original on 2015-03-28. Retrieved 2015 മാർച്ച് 28.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)