സാൾട്ട് ആന്റ് പെപ്പർ
ദൃശ്യരൂപം
യൂറോപ്യൻ ഭക്ഷണം വിളമ്പുന്ന മേശകളിൽ കാണാറുള്ള തീൻമേശവിഭവങ്ങളാണ് ഉപ്പുപൊടിയും കുരുമുളക് പൊടിയും. രണ്ടിനെയും ചേർത്ത് സാൾട്ട് ആന്റ് പെപ്പർ എന്നു പറയുന്നു. ഫ്രഞ്ച് ഭക്ഷണരീതികളിൽ പതിനേഴാം നൂറ്റാണ്ടുമുതൽ ഇത് ഉപയോഗിച്ചുവരുന്നു. കുരുമുളക് പൊടി മാത്രമാണ് ഭക്ഷണത്തിന്റെ സ്വാദിൽ വലിയ വ്യത്യാസം വരുത്താത്ത സുഗന്ധവ്യഞ്ജനം[1] . ഉപ്പ് വിവിധ വിഭവങ്ങളിൽ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. അതുകൊണ്ടായിരിക്കണം ഇവരണ്ടും ഉപഭോക്താവിന്റെ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാക്കിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "When did salt and pepper become a pair? Archived 2008-08-19 at the Wayback Machine.", Max Shrem, Slashfood.com