സത്യ യേശു സഭ
ദൃശ്യരൂപം
സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ൽ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്. പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം.[അവലംബം ആവശ്യമാണ്] ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാന പ്രവർത്തനം. ബെയ്ജിങ്ങിലാണ് ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിൻ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷൻ.
പത്തു പ്രധാന കല്പനകളും വിശ്വാസങ്ങളും
[തിരുത്തുക]- പരിശുദ്ധാത്മാവ്: നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട് പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത് നമ്മെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാക്കുമെന്നുള്ളത് ഉറപ്പാണ്.
- മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത് പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം.
- പാദങ്ങൾ കഴുകൽ: പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്.
- പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന): വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും.
- സാബത്ത് ദിനം: സാബത്ത് നാൾ (സാബത്ത് ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ് ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്,“.
- യേശു: വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും.
- പരിശുദ്ധ ബൈബിൾ: പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്.
- മോക്ഷം: ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം.
- പള്ളി: “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്.
- അന്തിമ വിധി: കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും.