സംവാദം:ബൈപോളാർ ഡിസോർഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

@Prabhakm1971: Bipolar Disorder ൻ്റെ മലയാളമായി ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ എന്ന വാക്ക് മറ്റ് ഏത് സ്രോതസ്സിൽ ആണ് പരാമർശിച്ചിട്ടുള്ളത്? - Ajeeshkumar4u (സംവാദം) 04:07, 28 ജൂലൈ 2022 (UTC)Reply[reply]

@Ajeeshkumar4u ബൈപോളാർ ഡിസോർഡർ എന്നാൽ ഉന്മാദം, വിഷാദം എന്നീ രണ്ട് ധ്രുവങ്ങളിലായി മാറിമാറി വരുന്ന മാനസികാവസ്ഥയാണ് എന്നതിനാലാണ് അതിനെ ബൈപോളാർ എന്നു പറയുന്നത്. ഉന്മാദം വിഷാദം എന്നീ അവസ്ഥകളെയാണ് bipolar അഥവാ ഇരുധ്രുവങ്ങൾ എന്നു പറയുന്നത്. Prabhakm1971 (സംവാദം) 16:39, 28 ജൂലൈ 2022 (UTC)Reply[reply]

അർഥമല്ല ഞാൻ ചോദിച്ചത്.അർഥം അങ്ങനെയാണെങ്കിൽ കൂടി "ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ" എന്ന വാക്ക് ബൈപോളാർ ഡിസോർഡറിന് പകരമായി മലയാളത്തിലെ വിശ്വസനീയ സ്രോതസ്സിൽ വ്യാപകമായി പരാമർശിക്കപ്പെടുകയാണെങ്കിൽ മാത്രമേ ആ വാക്ക് വിക്കിയിൽ ഉപയോഗിക്കാൻ പാടുള്ളൂ. അതാണ് വിക്കി നയം. ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾക്ക് പ്രത്യേകിച്ചും വ്യാപകമായി പരാമർശിക്കപ്പെടാത്ത വാക്കുകളോ സ്വന്തമായി അർഥമറിഞ്ഞ് സൃഷ്ടിച്ച വാക്കുകളോ വിക്കിനയങ്ങൾക്ക് എതിരാണ്. പകരം മലയാളം വാക്ക് ഇല്ലെങ്കിൽ ഇംഗ്ലീഷ് വാക്ക് തന്നെ മലയാളത്തിൽ കൊടുക്കണം. Ajeeshkumar4u (സംവാദം) 04:00, 29 ജൂലൈ 2022 (UTC)Reply[reply]

ബൈപോളാർ ഡിസോർഡർ എന്ന് അതിനെ വിളിക്കുന്നത് ഇരുധ്രുവങ്ങളിലായി മനസ്സ് ചാഞ്ചാടുന്നതിനാലാണ്. അത് എല്ലാ പുസ്തകങ്ങളിലും വിക്കിപീഡിയ ഇംഗ്ലീഷ് ലേഖനത്തിലും പറഞ്ഞിട്ടുളളതാണ്. ഇത് ഒരു തർജ്ജമ മാത്രമല്ലേ. Prabhakm1971 (സംവാദം) 04:54, 29 ജൂലൈ 2022 (UTC)Reply[reply]
@Prabhakm1971: ഞാൻ പറഞ്ഞത് ഇനിയും താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. //ഇരുധ്രുവങ്ങളിലായി മനസ്സ് ചാഞ്ചാടുന്നതിനാലാണ്. അത് എല്ലാ പുസ്തകങ്ങളിലും വിക്കിപീഡിയ ഇംഗ്ലീഷ് ലേഖനത്തിലും പറഞ്ഞിട്ടുളളതാണ്. ഇത് ഒരു തർജ്ജമ മാത്രമല്ലേ.// ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ച് എനിക്കോ താങ്കൾക്കോ ബൈപോളാർ ഡിസോർഡറിന് പകരം "വിക്കിയിൽ" ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ എന്ന തലക്കെട്ട് ഉപയോഗിക്കാനാവില്ല. ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ട് മെഡിക്കൽ സമൂഹം ഒരു രോഗത്തിന് നൽകിയിരിക്കുന്ന പേര് ആണ്. അത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലാതെ വിക്കിപീഡിയ താൾ എഴുതിയ ആൾ അല്ല ആ പേര് തീരുമാനിച്ചത്. അതു പോലെ, ശാസ്ത്ര വിഷയങ്ങളിൽ സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട മലയാളം പേര് ഇല്ലെങ്കിൽ ഇംഗ്ലീഷ് പേര് തന്നെ നൽകണം എന്നതാണ് വിക്കി നയം. - Ajeeshkumar4u (സംവാദം) 05:48, 29 ജൂലൈ 2022 (UTC)Reply[reply]
നിങ്ങൾ എന്തൊക്കെയാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. അവകാശ വാദങ്ങളോ? എന്ത് അവകാശവാദം? കഴിഞ്ഞ പത്തുമുപ്പത് കൊല്ലമായി മനശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ സമൂഹം രോഗത്തിന് നല്കിയിരിക്കുന്ന പേരോ? അതെവിടന്നാ താങ്കൾക്ക് കിട്ടിയത്? താങ്കളുടെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ താങ്കൾ പറയുന്ന ന്യായം മാത്രമായേ തോന്നുന്നുളളു. ബൈപോളാർ എന്നു പറഞ്ഞാൽ ഇരു ധ്രുവങ്ങളിലുളള എന്ന് അർത്ഥം. അത് അപ്രകാരം എഴുതിയത് വായിക്കുന്നവർക്ക് മനസിലാകാൻ വേണ്ടിയാണ്. എഴുതുന്ന ആൾക്കാരെ പരിഹസിക്കുന്ന രീതിയിലുളള ഇത്തരം ആൾക്കാർ ഇതിൽ ഉണ്ടെന്നറിഞ്ഞെങ്കിൽ ഞാൻ എന്റെ സമയം വെറുതെ ഇതിൽ പാഴാക്കില്ലായിരുന്നു. എന്തായാലും ഞാൻ വിക്കിഎഴുത്ത് നിർത്തുന്നു. നിങ്ങളുടെ തിണ്ണമിടുക്ക് കാണിക്കലിന് മറുപടിയെഴുതാൻ എനിക്ക് സമയമില്ല. Prabhakm1971 (സംവാദം) 15:07, 29 ജൂലൈ 2022 (UTC)Reply[reply]

ഇവിടെ ആരും ആരെയും പരിഹസിച്ചിട്ടില്ല. വിക്കിപീഡിയക്ക് താങ്കൾ നൽകിയ സംഭാവനകളെ വില കുറച്ചു കണ്ടിട്ടുമില്ല. വിക്കി നയപ്രകാരം ഒരു രോഗത്തിൻ്റെ പേര് ലേഖനം എഴുതുന്നയാൾക്ക് സ്വയം പരിഭാഷപ്പെടുത്തി നൽകാനാവില്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശം ആയതിനാൽ മറ്റിടങ്ങളിൽ ആ പേര് പരാമർശിച്ചിട്ടുണ്ടാവണം എന്ന് നിർബന്ധമാണ്. അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. നന്ദി Ajeeshkumar4u (സംവാദം) 15:55, 29 ജൂലൈ 2022 (UTC)Reply[reply]

ബൈപോളാർ ഡിസോഡർ എന്നാൽ ഇരുധ്രുവങ്ങളിലായി മാറിമാറിവരുന്ന മാനസികാവസ്ഥ എന്ന് ധാരാളം ഇടങ്ങളിൽ പരാർമർശിച്ചിട്ടുളള വിവരം ഞാൻ മുകളിൽ പറഞ്ഞിട്ടും താങ്കൾ അതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ലേഖനങ്ങൾ ധാരാളമായി വിക്കിപീഡിയിൽ ഞാൻ വായിക്കുന്നുണ്ട്. അതുകൊണ്ട് വിക്കി എന്താണെന്നൊക്കെ വ്യക്തമായി അറിയാം. രോഗത്തിന്റെ പേര് chronic cough എന്നാണെങ്കിൽ അതിന് മലയാളത്തിൽ ക്രോണിക് കഫ് എന്നുതന്നെ എഴുതിയെന്നുവരില്ല. ചിലർ വിട്ടുമാറാത്ത ചുമ എന്നെഴുതും ചിലർ നീണ്ടുനിൽക്കുന്ന ചുമ എന്നാകും എഴുതുക. വായിക്കുന്നയാൾക്ക് മനസിലാക്കാൻ വേണ്ടി ലേഖനം തയ്യാറാക്കുന്നവർ സൗകര്യപൂർവ്വം എഴുതും. നിങ്ങളുടെ വിമർശനത്തിൽ യാതൊരു ന്യായവും കാണാൻ കഴിയുന്നില്ല. വിക്കിലേഖനങ്ങളെ പരിപോഷപ്പെടുത്തുന്ന രീതിയിൽ ആരോഗ്യകരമായി വിമർശനങ്ങൾ നടത്തൂ. Prabhakm1971 (സംവാദം) 16:22, 29 ജൂലൈ 2022 (UTC)Reply[reply]
 • പ്രിയ @Prabhakm1971:, സംവാദം താളിൽ ഒരു സംശയമുന്നയിക്കുന്നതും വിക്കിപീഡിയയിൽ ഒരാളെഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തുന്നതും സ്വാഭാവികമാണ്. അത് പരിഹാസമായി കാണേണ്ടതില്ല. ദയവായി ഇക്കാര്യം മനസ്സിലാക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 16:46, 29 ജൂലൈ 2022 (UTC)Reply[reply]

Vijayan Rajapuram {വിജയൻ രാജപുരം}

 • വിക്കിപീഡിയയിൽ ഒരാളെഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തുന്നതും സ്വാഭാവികമാണ് എന്നൊക്കെ പഠിപ്പിക്കേണ്ടതില്ല. അതൊക്കെ വ്യക്തമായി അറിയാം. ഇവിടെ അതല്ലല്ലോ പ്രശ്നം. തെറ്റായതും തിണ്ണമിടുക്ക് കാണിക്കാൻ വേണ്ടിയുളളതുമായ തിരുത്തലുകൾ നടത്തുന്നത് സാമാന്യ മര്യാദയ്ക്കു നിരക്കുന്നതല്ല. മുകളിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്. താങ്കളുടെ "മനസ്സിലാക്കുമല്ലോ" എന്ന പ്രസ്ഥാവന അരോചകം തന്നെ. Prabhakm1971 (സംവാദം) 23:49, 29 ജൂലൈ 2022 (UTC)Reply[reply]
 • പ്രിയ @Prabhakm1971:, താങ്കളുടെ പ്രതിഷേധത്തിന്റെ പ്രശ്നം മനസ്സിലാകുന്നില്ല. "മനസ്സിലാക്കുമല്ലോ" എന്നല്ല, ദയവായി ഇക്കാര്യം മനസ്സിലാക്കുമല്ലോ? എന്നാണ് ഞാൻ മുകളിൽ ചേർത്തിട്ടുള്ളത്. ഇതിലെവിടെയാണ് അരോചകധ്വനി?

ഇനി, തലക്കെട്ട് മാറ്റം അനിവാര്യമായതെന്തുകൊണ്ട് എന്നു കാണുക. ഇരുധ്രുവ മാനസികാവസ്ഥ എന്ന തലക്കെട്ടിനും ബൈപോളാർ ഡിസോർഡർ എന്നതിനും ഗൂഗിൾ സെർച്ചിൽ ലഭിക്കുന്ന ഫലം എന്താണെന്ന് നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. താങ്കൾ നൽകിയ തലക്കെട്ട് തിരിച്ചുവിടലായി നൽകിയിട്ടുമുണ്ട്. താങ്കൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാം, അതിന്, //തെറ്റായതും തിണ്ണമിടുക്ക് കാണിക്കാൻ വേണ്ടിയുളളതുമായ തിരുത്തലുകൾ നടത്തുന്നത് സാമാന്യ മര്യാദയ്ക്കു നിരക്കുന്നതല്ല.// എന്നൊക്കെ മറുപടിയെഴുതുന്നത് സുഖകരമായി അനുഭവപ്പെടുന്നില്ല. അത് വിക്കിനയവുമല്ല. നല്ല തിരുത്തലുകളുമായി തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 05:45, 30 ജൂലൈ 2022 (UTC)Reply[reply]

@Vijayan Rajapuram {വിജയൻ രാജപുരം} എന്തായാലും എനിക്ക് വ്യക്തമായില്ല. എനിക്കെന്നല്ല, സാമാന്യബുദ്ധിയുളള ആർക്കും നിങ്ങൾ പറയുന്നത് അംഗീകരിക്കാനാകുന്നതുമല്ല. കുറഞ്ഞപക്ഷം ഗൂഗീൾ സർച്ച് ആണ് ആധികാരികരേഖയെന്നൊക്കെ പറഞ്ഞ് സ്വയം പരിഹാസ്യരാകാതിരിക്കാനെങ്കിലും ശ്രമിക്കൂ. //തെറ്റായതും തിണ്ണമിടുക്ക് കാണിക്കാൻ വേണ്ടിയുളളതുമായ തിരുത്തലുകൾ നടത്തുന്നത് സാമാന്യ മര്യാദയ്ക്കു നിരക്കുന്നതല്ല.// എന്നത് വ്യക്തമായ കാഴ്ചപ്പാടോടുകൂടിത്തന്നെയാണ് ഞാൻ പറഞ്ഞിട്ടുളളത്. താങ്കൾക്ക് അത് സുഖകരമായി അനുഭവപ്പെടാത്തത് എനിക്ക് വിഷയമല്ല. മനശാസ്ത്രവിഷയത്തെക്കുറിച്ച് അറിയാവുന്നവർ ആരെങ്കിലും വ്യക്തമായ റഫറൻസുകൾ രേഖപ്പെടുത്തി തിരുത്തലുകൾ വരുത്തട്ടെ. അല്ലാതെ തിണ്ണമിടുക്കുകളുടെ പ്രകടനവേദിയായി മലയാളം വിക്കിപീഡിയയെ മാറ്റാതിരിക്കൂ. Prabhakm1971 (സംവാദം) 12:07, 30 ജൂലൈ 2022 (UTC)Reply[reply]
പ്രിയ @Prabhakm1971:, വളരെ പ്രകോപിതനായും പരസ്പര ബഹുമാനമില്ലാതേയും താങ്കൾ നൽകുന്ന മറുപടികൾ ഒരു നല്ല വിക്കിപീഡിയന് ഉചിതമാണോ എന്ന് സ്വയം വിലയിരുത്തുക..

വായനക്കാർ വിക്കിപീഡിയയിലെത്തുന്നത് സെർച്ച് എഞ്ചിൻ വഴി തന്നെയാണ്. അങ്ങനെ ലേഖനങ്ങൾ ലഭ്യമാവണമെങ്കിൽ, പ്രയോഗത്തിലുള്ള തലക്കെട്ട് ഉപയോഗിക്കണമെന്നേ അഭിപ്രായപ്പെട്ടിട്ടുള്ളൂ. //തിണ്ണമിടുക്കുകളുടെ പ്രകടനവേദിയായി മലയാളം വിക്കിപീഡിയയെ മാറ്റാതിരിക്കൂ.// എന്ന് താങ്കൾ ആവർത്തിച്ചുപയോഗിക്കുന്നത് നല്ലൊരു അന്തരീക്ഷമല്ല ഉണ്ടാക്കുന്നത് എന്നു പറയേണ്ടിവരുന്നു. സംവാദം താളുകളിൽ എങ്ങനെയെഴുതണമെന്ന് ഇവിടെക്കാണാം. പ്രതികരണത്തിന് നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} 15:17, 30 ജൂലൈ 2022 (UTC)Reply[reply]

@Vijayanrajapuram താങ്കൾ ഒരു വശം മാത്രം ദർശിക്കുന്ന കണ്ണാടിയാണ് ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. ബഹുമാനം അർഹിക്കുന്ന രീതിയിൽ സംവദിച്ചാൽ മാത്രമേ അത് ലഭിക്കൂ. സംവാദം താളുകൾ എങ്ങനെ എഴുതണം എന്ന ചിട്ടകൾ ഞാൻ മാത്രം പാലിച്ചാൽ പോരല്ലോ. ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട കാര്യം ഞാൻ വിശദമാക്കിയിട്ടും സ്വന്തം വാദഗതികളെ ന്യായികരിക്കാൻ മാത്രമുളള പൊളളയായ വാദങ്ങൾ പിന്നെയും നിരത്തിക്കൊണ്ടിരിക്കുന്നാൽ അതിനുളള മറുപടി കുറിക്കാതെ നിർവ്വാഹമില്ല. അന്തരീക്ഷം നന്നാകണമെങ്കിൽ എല്ലാവരും ഒരുപോലെ ശ്രമിക്കണം. Prabhakm1971 (സംവാദം) 16:24, 30 ജൂലൈ 2022 (UTC)Reply[reply]
 • പ്രിയ @Prabhakm1971:, താങ്കൾ പരാമർശിച്ചവിധത്തിലുള്ള പ്രത്യേക കണ്ണാടിയൊന്നും വച്ചല്ല, കഴിഞ്ഞ ആരുവർഷമായി ഇവിടെ സജീവമായി പ്രവർത്തിക്കുന്നത്. നിരവധിപ്പേരുടെ സംവാദം താളിൽ എഴുതിയിട്ടുണ്ട്. എന്റെ സംവാദം താളിൽ മറ്റനേകം പേരും എഴുതിയിട്ടുണ്ട്. എല്ലാം നമുക്കിഷ്ടപ്പെട്ടതാവണമെന്നില്ല. എന്നാൽ, വാദഗതികളിലെ വസ്തുതകളെ അംഗീകരിക്കുക എന്നതാണ് ഞാൻ പാലിക്കുന്നത്. അത് മറ്റുള്ളവർ അംഗീകരിക്കണമെന്ന് എനിക്ക് വാശിയൊന്നുമില്ല. // പൊളളയായ വാദങ്ങൾ // ഞാനും അജീഷ്കുമാറും നടത്തിയിട്ടുണ്ടെന്ന് കരുതുന്നുവെങ്കിൽ, അക്കാര്യം, മറ്റ് കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. ഞാനീ ചർച്ച അവസാനിപ്പിക്കുന്നു. ശുഭകരമായ വിക്കിതിരുത്തൽ ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 17:44, 30 ജൂലൈ 2022 (UTC)Reply[reply]
  @Vijayanrajapuram, @Ajeeshkumar4u താങ്കൾ ആറുവർഷമായോ അറുപതുവർഷമായോ വിക്കിയിൽ പ്രവർത്തിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. സംവാദം താളിൽ എഴുതിയത് എനിക്കിഷ്ടപ്പെടാത്തതല്ല ഇവിടത്തെ വിഷയം. താങ്കൾ അത്തരത്തിൽ സാമാന്യവൽക്കരിക്കേണ്ടതില്ല. താങ്കൾക്ക് വസ്തുതയായി തോന്നുന്നവയെല്ലാം ശരിയാകണമെന്നുമില്ല. തിരുത്തുകൾ വരുത്തണമെന്നുളളവർക്ക് മതിയായ റെഫറൻസുകൾ നല്കി തിരുത്തലുകൾ വരുത്താവുന്നതാണ് വിക്കിപീഡിയ. തിരുത്തുകൾ കാര്യഗൗരവമായിരിക്കണം. അല്ലാതെ ലേഖനം തയ്യാറാക്കുന്നവരെ മൂക്കുകയറിട്ടു നിയന്ത്രിക്കാൻ വേണ്ടിയാകരുത്. Prabhakm1971 (സംവാദം) 16:02, 1 ഓഗസ്റ്റ് 2022 (UTC)Reply[reply]
  @Vijayanrajapuram വിക്കിയിലെ ഒരു ഭാരവാഹിയായിരിക്കുന്നയാൾ മര്യാദയായി പെരുമാറാനും പെരുമാറ്റത്തിൽ മിതത്വം പാലിക്കാനും പഠിച്ചശേഷം മാത്രം ആ ജോലി നിർവ്വഹിക്കുക. തിണ്ണമിടുക്കും താൻപോരിമയും കാണിക്കാൻ വേണ്ടി തിരുത്തലുകൾ നടത്താതിരിക്കുക. എന്തായാലും നിങ്ങളെപ്പോലുളള അൽപ്പന്മാരാണ് ഇതിലുള്ളതെന്ന് തിരിച്ചറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Prabhakm1971 (സംവാദം) 16:08, 7 ഓഗസ്റ്റ് 2022 (UTC)Reply[reply]
  • പ്രിയ @Prabhakm1971:, താങ്കൾ മുകളിൽ പ്രയോഗിച്ച വാക്കുകൾ (തിണ്ണമിടുക്കും താൻപോരിമയും, നിങ്ങളെപ്പോലുളള അൽപ്പന്മാരാണ് തുടങ്ങിയവ) മറുപടി അർഹിക്കാത്തതിനാൽ അവഗണിക്കുന്നു. തലക്കെട്ട് മാറ്റേണ്ടിവന്ന സാഹചര്യം എന്ത് എന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിൽക്കൂടുതലൊന്നും പറയാനില്ല. //മര്യാദയായി പെരുമാറാനും പെരുമാറ്റത്തിൽ മിതത്വം പാലിക്കാനും പഠിച്ചശേഷം മാത്രം ആ ജോലി നിർവ്വഹിക്കുക// എന്ന താങ്കളുടെ ഉപദേശത്തിനും നന്ദി. ഈ സംവാദം താളിലെത്തുന്നവർ തീരുമാനിക്കട്ടെ, ആരുടെ വാക്കുകളാണ് അമാന്യമെന്ന്. നമസ്ക്കാരം --Vijayan Rajapuram {വിജയൻ രാജപുരം} 09:37, 8 ഓഗസ്റ്റ് 2022 (UTC)Reply[reply]
   @Vijayanrajapuram സംവാദം താളിലെത്തുന്നവരെ താങ്കൾ കൂട്ടുപിടിക്കണ്ട. താങ്കൾ താങ്കളുടെ അഭിപ്രായം പറഞ്ഞാൽ മതി. തലക്കെട്ട് അനാവശ്യമായി വാശിയുടെയും താൻപോരിമയുടെയും പേരിൽ മാറ്റിക്കളിക്കുന്നത് ഒരുതരം അൽപ്പത്തരം തന്നെയാണ്. //തലക്കെട്ട് മാറ്റേണ്ടി വന്ന സാഹചര്യം // വ്യക്തമാക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുമില്ല. Prabhakm1971 (സംവാദം) 14:59, 8 ഓഗസ്റ്റ് 2022 (UTC)Reply[reply]


വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയമുള്ളതിനാൽ ഇംഗ്ലീഷ് തലക്കെട്ടു തന്നെ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു.--Meenakshi nandhini (സംവാദം) 15:32, 8 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Meenakshi nandhini @Vijayanrajapuram ഹഹ ശ്രീ @Vijayanrajapuram, ഇന്നലെ പറഞ്ഞതുകൊണ്ടായിരിക്കും പിന്താങ്ങികളെ ഇറക്കുമതി ചെയ്തുകൊണ്ടു വന്നത്. ഇതിൻ്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അൽപ്പൻമാർക്ക് ഇതുതന്നെ പണി. സ്വയം വിദ്വാനെന്ന് വരുത്തി നടക്കുക. ശ്രീമതി @Meenakshi nandhini, തലക്കെട്ടിൻ്റെ കാര്യം ഞാൻ മുകളിൽ വ്യക്തിമാക്കിയിട്ടുണ്ട്. നയവുമായി ഈ തലക്കെട്ടിന് യാതൊരു ബന്ധവുമില്ല. വെറുതെ പിന്താങ്ങൽ ജോലിക്കിറിങ്ങാതെ സ്വന്തം അഭിപ്രായങ്ങൾ പറയൂ. Prabhakm1971 (സംവാദം) 02:11, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

ബൈപോളാർ ഡിസോഡർ എന്ന അസുഖം ഇരുധ്രുവങ്ങളിലായി മാറിമാറിവരുന്ന മാനസികാവസ്ഥ ആയിരിക്കാം, എന്നിരുന്നാലും bipolar disorder എന്ന അസുഖത്തിന്റെ "പേര്" എന്ന നിലയില് "ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ" എന്ന വാക്ക് മലയാളത്തിലെ മറ്റ് വിശ്വസനീയ സ്രോതസുകളില് കാര്യമായി പരമാർശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കുന്നതിനു പകരം അർഥം അങ്ങനെയാണെന്നുള്ള മറുപടി മാത്രമാണ് ഇതുവരെ തന്നിട്ടുള്ളത്. അർഥം അനുസരിച്ച് നല്കുന്നതും, എന്നാൽ മറ്റ് വിശ്വസനീയ സ്രോതസ്സിൽ കാര്യമായി പരമാർശിക്കപ്പെട്ടില്ലാത്തതുമായ തലക്കെട്ടുകൾ വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയ പ്രകാരം ഒഴിവാക്കപ്പെടും. // നയവുമായി ഈ തലക്കെട്ടിന് യാതൊരു ബന്ധവുമില്ല. //എന്ന് തലക്കെട്ട് തീരുമാനിച്ച താങ്കൾ പറഞ്ഞതു കൊണ്ട് മാത്രം മതിയാകില്ല. പകരം bipolar disorder എന്ന അസുഖത്തിന്റെ "പേര്" എന്ന നിലയില് "ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ" എന്ന വാക്ക് മലയാളത്തിലെ മറ്റ് വിശ്വസനീയ സ്രോതസുകളില് കാര്യമായി പരമാർശിക്കുന്നുണ്ട് എന്നതിന് കൃത്യമായ "തെളിവ്" നൽകുക. സംവാദത്തിൽ ഇടപെടുന്ന വ്യക്തികളെ അൽപ്പൻമാർ എന്നൊക്കെയുള്ള ആക്ഷേപകരമായ പദങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതും മാന്യതയ്ക്ക് നിരക്കുന്നതല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. Ajeeshkumar4u (സംവാദം) 04:27, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Ajeeshkumar4u @Vijayanrajapuram മാന്യത ആദ്യം താങ്കൾ സ്വയം പാലിക്കൂ. വിക്കിപീഡിയയിലെ അത്തരം മര്യാദകൾ അത് അർഹിക്കുന്നവരോട് മാത്രമേ എനിക്ക് കാണിക്കാൻ നിർവ്വാഹമുളളൂ. അതല്ലാതെ ഒരു തരം റൗഡിക്കൂട്ടത്തെപ്പോലെ കൂട്ടം കൂടി നിന്ന് വിക്കി ലേഖകരോട് വിവരക്കേടുകൾ മാത്രം വിളിച്ചുപറയുകയും കയ്യൂക്ക് കാട്ടി തിരുത്തലുകൾ വരുത്തുകയും ചെയ്യുന്ന നിങ്ങളോട് ഈ പെരുമാറ്റച്ചിട്ടകൾ പാലിക്കാൻ എനിക്ക് ബാധ്യതയില്ല. Prabhakm1971 (സംവാദം) 16:52, 12 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Prabhakm1971: സംവാദം താളുകളുടെ ഉദ്ദേശം വിനയത്തോടും ബഹുമാനത്തോടുമുള്ള ആശയവിനിമയമാണ് വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക. മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്. ഇവ വിക്കിമാർഗ്ഗരേഖകളാണ്. പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കുക എന്നത് വിക്കിപീഡിയയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. ശുഭപ്രതീക്ഷയോടെ താങ്കൾ തുടർന്നും നല്ല തിരുത്തലുകൾ നടത്തുമെന്ന വിശ്വാസത്തോടെ നല്ലൊരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട്.........Meenakshi nandhini (സംവാദം) 04:55, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Meenakshi nandhini മനസിലായില്ല സുഹൃത്തേ, താങ്കൾക്ക് സാരമായ എന്തോ തകരാറുണ്ട്. അല്ലെങ്കിൽ എന്നോട് ഇത്തരം വിവരക്കേട് വിളിച്ചു പറയില്ലല്ലോ. ആരാ ഇവിടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് മനസിലാക്കിയിട്ട് കമന്റിടൂ. വിക്കിപീഡിയയിലെ ഇത്തരം മര്യാദകൾ അത് അർഹിക്കുന്നവരോട് മാത്രമേ കാണിക്കേണ്ടതുളളു. അതല്ലാതെ ഒരു തരം റൗഡിക്കൂട്ടത്തെപ്പോലെ കൂട്ടം കൂടി നിന്ന് വിക്കി ലേഖകരോട് വിവരക്കേടുകൾ മാത്രം വിളിച്ചുപറയുകയും കയ്യൂക്ക് കാട്ടി തിരുത്തലുകൾ വരുത്തുകയും ചെയ്യുന്ന നിങ്ങളോട് ഈ പെരുമാറ്റച്ചിട്ടകൾ പാലിക്കാൻ ആർക്കും ബാധ്യതയില്ല. Prabhakm1971 (സംവാദം) 16:41, 12 ഓഗസ്റ്റ് 2022 (UTC)Reply[reply]


@Prabhakm1971: സംവാദം താളുകളുടെ ഉദ്ദേശം വിനയത്തോടും ബഹുമാനത്തോടുമുള്ള ആശയവിനിമയമാണ് വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്.

വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയത്തിൻറെ അടിസ്ഥാനത്തിൽ ഈ ലേഖനത്തിൽ ഇംഗ്ലീഷ് തലക്കെട്ടു തന്നെ ഉപയോഗിക്കുന്നതാവും ഉചിതം. ബൈപോളാർ ഡിസോഡർ എന്നതിന് തത്തുല്ലമായി "ഇരുധ്രുവങ്ങളിലുളള മാനസികാവസ്ഥ" എന്ന വാക്ക് വിശ്വസനീയമായ ഏതെങ്കിലും സ്രോതസുകളിൽ പരാമർശിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. Malikaveedu (സംവാദം) 06:32, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Ajeeshkumar4u@Malikaveedu@Meenakshi nandhini@Vijayanrajapuram സ്വന്തം വിഡ്ഢിലോകം സൃഷ്ടിച്ച് അവിടെയെത്തുന്നവരുടെ മുന്നിൽ തിണ്ണമിടുക്ക് കാണിക്കുന്ന നിങ്ങളോട് തർക്കിച്ചിട്ട് കാര്യമില്ല. തലക്കെട്ടിന്റെ കാര്യം ഞാൻ മുകളിൽ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. വായിച്ച് മനസിലാക്കുക. സാമാന്യബോധമുളളവർ അത് സ്വന്തം കണ്ടെത്തൽ എന്ന് പറയില്ല. ഓക്സിജൻ, ഹൈഡ്രജൻ, ഈസ്ട്രജൻ എന്നിവയൊക്കെ നാം തർജ്ജമചെയ്ത് പുതിയ വാക്കുകൾ ഉണ്ടാക്കിയാൽ അത് സ്വന്തം കണ്ടെത്തൽ ആണ്. അങ്ങനെ തന്നെയാണ് വിവിധ ഭാഷകളിലെ വിക്കിപീഡിയയിൽ കാണുന്ന നയം. അതല്ലാതെ ബൈപോളാർ ഡിസോർഡർ എന്നുപറയുന്നത് കാർബൺ, സിലിക്കൺ എന്നിവ പോലെയുളള ആഗോള പദങ്ങളല്ല. ബൈപോളാർ എന്ന വാക്ക് ഇരുധ്രുവങ്ങളിലുളള എന്നു മലയാളത്തിൽ പറയുന്നത് സ്വന്തം കണ്ടെത്തൽ ആണെന്ന നിങ്ങളുടെ വിവരക്കേട് അംഗീകരിച്ചുതരാൻ തക്കവണ്ണം പൊട്ടനല്ല ഞാൻ.
മുകളിൽ @Ajeeshkumar4u എന്ന വിദ്വാൻ //ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ട് മെഡിക്കൽ സമൂഹം ഒരു രോഗത്തിന് നൽകിയിരിക്കുന്ന പേര് ആണ്.// എന്നൊക്കെ ചുമ്മാ അങ്ങ് തട്ടി വിടുകയാണ് . അത്തരത്തിൽ ആ രോഗത്തിന് എല്ലാഭാഷക്കാരും അങ്ങനെയേ പറയാവൂ എന്ന താങ്കളുടെ ഈ പ്രസ്ഥാവനയ്ക്ക് ഒരു റെഫറൻസ് കാണിച്ചു തരാമോ? പുതുതായി കണ്ടുപിടുത്തങ്ങൾ എഴുതാൻ പാടില്ല എന്നതുതന്നെയാണ് എല്ലാ വിക്കിയിലെയും നയം. ഒരു ഭാഷയിൽ ഉളളവർക്ക് വായിച്ചാൽ മനസിലാകുന്ന വിധം തർജ്ജമ ചെയ്തെഴുതുന്നത് ആ വിഭാഗത്തിൽപെടില്ല എന്ന സാമാന്യ വിവരം പോലും നിങ്ങൾക്ക് ഇല്ല. തുളസിയുടെ ശാസ്ത്രീയനാമം Ocimum basilicum എന്നാണ്. ഇതിനെ മലയാളത്തിൽ ഓസിയം ബാസിലികം എന്നെഴുതുന്നതിന് പകരം പുതിയ മലയാളം കണ്ടെത്തിയാൽ അത് വിക്കിനയത്തിന് എതിരാണ്. ബൈപോളാർ ഡിസോഡർ എന്ന പേര് ആ ഗണത്തിൽ പെട്ടതല്ല. ഏത് ഭാഷയിലാണോ ആ രോഗത്തെക്കുറിച്ച് അവതരിപ്പരിക്കുന്നത് ആ ഭാഷയിലേയ്ക്ക് വാഗർത്ഥങ്ങൾ മാറ്റി എഴുതിയാൽ മാത്രമേ വായിക്കുന്നവർക്ക് മനസിലാകൂ.
വിവരക്കേടുകൾ വിളിച്ചു കൂവിയിട്ട് വിക്കിനയം എന്നൊക്കെ പറഞ്ഞ് എങ്ങനെയും അത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന നിങ്ങളോട് ഇത്രയും വിശദീകരിച്ചിട്ടും കാര്യമില്ലെന്നറിയാം. കിണറ്റിലെ തവളകളെപ്പോലെ നിങ്ങൾ വീണ്ടും അതേ കിണറ്റിൽ തന്നെ കിടന്ന് നീന്തിക്കോളൂ. Prabhakm1971 (സംവാദം) 12:14, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

നമുക്ക് തർക്കം ഒഴിവാക്കാം. തലക്കെട്ടിന് പറ്റിയ മലയാളം വാക്കിന് മറ്റ് റഫറൻസുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ അഭ്യർത്ഥിക്കുന്നു. അതോട് കൂടി ഈ വിഷയം ക്ലോസ് ചെയ്യാവുന്നതാണ്. എഡിറ്റർമാർ പുതിയ നാമം നിശ്ചയിക്കാൻ നയം അനുവദിക്കുന്നില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 16:03, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]

@Sreejithk2000 പിന്നെയും ദേ വിവരക്കേടുമായി അടുത്തയാൾ വന്നിരിക്കുന്നു. പുതിയ നാമമൊന്നും ആരും നിശ്ചയിച്ചിട്ടില്ല. ലേഖനത്തിന്റെ തലക്കെട്ട് മാത്രമാണത്. പുതിയ നാമം നിശ്ചയിച്ചതായൊക്കെ തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്. ആ അറിവില്ലായ്മയെ ന്യായീകരിക്കാൻ നിങ്ങൾ വിക്കിനയത്തെ കൂട്ടുപിടിച്ചു എന്നു മാത്രം. ബൈപോളാർ എന്നത് ആ അസുഖത്തിന് /കാർബൺ ഡൈ ഓക്സൈഡ്/ എന്നു പറയുന്നതുപോലെ നല്കിയിരിക്കുന്ന പേരല്ലെന്ന് ഞാൻ പല തവണപറഞ്ഞു. പുതിയ കണ്ടെത്തൽ എന്ന നിങ്ങളുടെ വാദം നിലനിൽക്കുന്നതല്ല എന്ന് ഞാൻ കാര്യകാരണസഹിതം മുകളിൽ വിശദമാക്കിയിട്ടും തർക്കിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ തന്നെയാണ്. വിക്കിയിൽ എഴുതുന്ന വസ്തുതകൾക്കാണ് റെഫറൻസ് കാണിക്കേണ്ടത്. അല്ലാതെ ഇംഗ്ലീഷിലുളള ഒരു വാക്കിനെ മലയാളത്തിൽ തർജ്ജമ ചെയ്തതിന്റെ റെഫറൻസ് ആവശ്യപ്പെടുന്നത് ലെഖകരെ ഒരുമാതിരി കളിയാക്കുന്ന ഇടപാടാണ്. എന്തായാലും നിങ്ങളുടെ വിവരക്കേട് ഇവിടെ അടിവരയിട്ട് ചൂണ്ടിക്കാണിക്കാതിരിക്കാൻ എനിക്ക് നിർവ്വാഹമില്ല. Prabhakm1971 (സംവാദം) 16:21, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]
റഫറൻസ് ഉണ്ടോ ഇല്ലയോ. --ശ്രീജിത്ത് കെ (സം‌വാദം) 16:36, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]
@Sreejithk2000
ഹ ഹ പൊട്ടക്കിണറിൽ തന്നെ. പിന്നെയും Prabhakm1971 (സംവാദം) 16:40, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]
അപ്പൊ ഇല്ല. മറുപടിക്ക് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 16:43, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]
@Sreejithk2000
നന്ദിപറഞ്ഞ് ഓടാൻ ധൃതി കാണിക്കണ്ട. നിങ്ങൾ മുകളിൽ ശർദ്ദിച്ച വിവരക്കേടുകൾ തിരുത്തിയിട്ട് പോകൂ. Prabhakm1971 (സംവാദം) 17:20, 9 ഓഗസ്റ്റ് 2022 (UTC)Reply[reply]
https://en.wikipedia.org/wiki/Wikipedia:How_to_be_civil --ശ്രീജിത്ത് കെ (സം‌വാദം) 05:09, 10 ഓഗസ്റ്റ് 2022 (UTC)Reply[reply]
@Sreejithk2000 ഇയാളിതാരെയാ പഠിപ്പിക്കുന്നത്? വിക്കിപീഡിയയിലെ ഇത്തരം മര്യാദകൾ അത് അർഹിക്കുന്നവരോട് മാത്രമേ കാണിക്കേണ്ടതുളളു. അതല്ലാതെ ഒരു തരം റൗഡിക്കൂട്ടത്തെപ്പോലെ കൂട്ടം കൂടി നിന്ന് വിക്കി ലേഖകരോട് വിവരക്കേടുകൾ മാത്രം വിളിച്ചുപറയുകയും കയ്യൂക്ക് കാട്ടി തിരുത്തലുകൾ വരുത്തുകയും ചെയ്യുന്ന നിങ്ങളോട് ഈ പെരുമാറ്റച്ചിട്ടകൾ പാലിക്കാൻ ആർക്കും ബാധ്യതയില്ല. Prabhakm1971 (സംവാദം) 16:30, 12 ഓഗസ്റ്റ് 2022 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:ബൈപോളാർ_ഡിസോർഡർ&oldid=3764403" എന്ന താളിൽനിന്ന് ശേഖരിച്ചത്