വൈശാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈശാഖ്
ജനനം എബി എബ്രഹാം[1], (1980-07-18) ജൂലൈ 18, 1980 (വയസ്സ് 37)
കല്യോട്ട്, കാസർഗോഡ്
തൊഴിൽ ചലച്ചിത്രസംവിധായകൻ

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസർഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത് കോടോം സ്വദേശിനിയായ നീനയാണു ഭാര്യ. 2010-ൽ ഇറങ്ങിയ പോക്കിരി രാജ, 2011-ൽ റിലീസായ സീനിയേഴ്സ്, 2012-ൽ പുറത്തിറങ്ങിയ മല്ലൂസിംഗ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകൾ. എബി എബ്രഹാം എന്ന യഥാർത്ഥ പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു.

2010 -ഇൽ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും [2] പ്രധാന വേഷങ്ങളിൽ അഭിനയിച്ച പോക്കിരി രാജ എന്ന സിനിമയുടെ സംവിധായകാൻ വൈശാഖായിരുന്നു. ഇതാണ് വൈശാഖിന്റെ ആദ്യസിനിമ എന്നു പറയാം. സംവിധാനസഹായി ആയി 2005 മുതൽ തന്നെ വൈശാഖ് രംഗത്തുണ്ട്. വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ 100 crore (US) വരുമാനം കവിഞ്ഞ ആദ്യസിനിമ.[3]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ ജോലി
2005 കൊച്ചി രാജാവ് സഹസംവിധാനം, അഭിനയം
2006 തുറുപ്പുഗുലാൻ സഹസംവിധാനം, അഭിനയം
2008 ട്വന്റി:20 സഹസംവിധാനം
2010 റോബിൻഹുഡ് സഹസംവിധാനം
2010 പോക്കിരി രാജ സംവിധാനം
2011 സീനിയേഴ്സ് സംവിധാനം
2012 മല്ലൂസിംഗ് സംവിധാനം, അഭിനയം
2013 സൗണ്ട് തോമ സംവിധാനം
2013 വിശുദ്ധൻ സംവിധാനം, രചന
2014 കസിൻസ് സംവിധാനം
2016 പുലിമുരുകൻ സംവിധാനം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈശാഖ്&oldid=2787026" എന്ന താളിൽനിന്നു ശേഖരിച്ചത്