വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2015

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീയ്യതി[തിരുത്തുക]

തീയ്യതി ഡിസംബർ 19, 20 (ശനി, ഞായർ) തന്നെ തീരുമാനിക്കുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. നാട്ടുകാരുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്താൽ മതിയാവും. കേരളത്തിനു പുറത്തുള്ളവർ അധികമൊന്നും എത്തിച്ചേരാൻ സാധ്യതയില്ല. ക്രിസ്തുമസ്സ് ആയതിനാൽ തുടർന്നു വരുന്ന ഒരാഴ്ചയിൽ യാത്ര പലരീതിയിൽ ദുരിതമാവും; ടിക്കറ്റുകൾ ലഭ്യമല്ലാതെ വന്നേക്കും. പ്രായേണ, 19, 20 നുള്ള യാത്ര സമാധാനപരവും ആവും എന്നും കരുതുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:53, 19 ഒക്ടോബർ 2015 (UTC)[മറുപടി]

തീരുമാനിക്കേണ്ടിയിരിക്കുന്നു.

വീണ്ടും കണ്ണൂരിൽ സാദ്ധ്യത യുണ്ടോ , പരിഷത്തുകാർ ലൈബ്രറിക്കാർ തുടങ്ങിയവർ സഹായിക്കാമെന്ന് പറയുന്നുണ്ട്. എറണാകുളവും സാദ്ധ്യതയുള്ള സ്ഥലമാണ്‌--രൺജിത്ത് സിജി {Ranjithsiji} 06:22, 19 ഒക്ടോബർ 2015 (UTC)[മറുപടി]

ഏകദേശ ധാരണകൾ[തിരുത്തുക]

തീയ്യതി : ഡിസംബർ 19, 20 (ശനി, ഞായർ)

സ്ഥലം:ഐ എച് ആർ ഡി കോളെജ് കോഴിക്കോട്

ഇനി പരിപാടികൾ, അനുബന്ധ പരിപാടികൾ എന്നിവ തീരുമാനിക്കണം. കൂടാതെ ധനസമാഹരണം അതിന്റെ ഉപയോഗം നടത്തിപ്പ് എന്നിവയും--രൺജിത്ത് സിജി {Ranjithsiji} 06:21, 14 നവംബർ 2015 (UTC)[മറുപടി]


2015 ഡിസംബർ 19, 20 (ശനി, ഞായർ)[തിരുത്തുക]

  1. ലാലു മേലേടത്ത് അനുകൂലിക്കുന്നു
  2. ശ്രീജിത്ത് കൊയിലോത്ത് അനുകൂലിക്കുന്നു
  3. floatഅനുകൂലിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 10:21, 26 ഒക്ടോബർ 2015 (UTC)[മറുപടി]
  4. floatഅനുകൂലിക്കുന്നു--ഇർഫാൻ ഇബ്രാഹിം സേട്ട് 07:52, 17 നവംബർ 2015 (UTC)[മറുപടി]

ഐ എച് ആർ ഡി കോളെജ് കോഴിക്കോട്

വിക്കിസംഗമോത്സവം 2015, സ്വാഗതസംഘം[തിരുത്തുക]

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

പരിചയപ്പെടൽ[തിരുത്തുക]

ഏറ്റവും അവസാന സെഷനിലാണോ പരിചയപ്പെടൽ?--Vinayaraj (സംവാദം) 13:51, 19 നവംബർ 2015 (UTC)[മറുപടി]
പരിചയപ്പെടുത്തൽ ആദ്യ ദിവസം രാത്രിയിൽ ആയാലോ.? --ഇർഫാൻ ഇബ്രാഹിം സേട്ട് 10:37, 23 നവംബർ 2015 (UTC)[മറുപടി]

ആയിക്കോട്ടേ. എല്ലാ വിക്കന്മാരും എത്തുമോ? രണ്ടാം ദിവസം മാത്രമായി വരുന്നവർ ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് ഈ പരിപാടി രണ്ടാംദിവസമാക്കിയത്. രാവിലെയാക്കാം--രൺജിത്ത് സിജി {Ranjithsiji} 02:39, 28 നവംബർ 2015 (UTC)[മറുപടി]

ആദ്യ ദിവസം[തിരുത്തുക]

ആദ്യ ദിവസത്തെ പരിപാടികളിൽ ഒരു മാറ്റം അനുവാര്യമാണ് എന്ന് തോന്നുന്നു. എന്തുകൊണ്ട് സന്ധ്യ കഴിഞ്ഞ് / രാത്രിയിൽ ചെലവ് ചുരുക്കി ഒരു സാംസ്കാരിക പരിപാടിയോ സംവാദമോ സംഘടിപ്പിച്ചുകൂടാ.?
പരിചയപ്പെടലും വേണമെങ്കിൽ ആ സമയത്ത് ആക്കാമല്ലോ.?--ഇർഫാൻ ഇബ്രാഹിം സേട്ട് 10:43, 23 നവംബർ 2015 (UTC)[മറുപടി]

ഒരു ഹാക്കത്തോൺ കണ്ടിന്യുവേഷൻ ആണുദ്ദേശിച്ചത്. ഒരു ഫോട്ടോവാക്ക് കഴിഞ്ഞ് എങ്ങനെ അത് അപ്ലോഡാം, ജിയോടാഗിംഗ്, ലേഖനത്തിൽ ചേർക്കൽ, ചിത്രം ആവശ്യമുള്ള ലേഖനം കണ്ടെത്തല്. മറ്റു ചിത്രങ്ങൾ കണ്ടെത്തി ചേർക്കൽ ഫോട്ടോഗ്രഫർമാരുടെ ഒരു എക്സ്പീരിയൻസ്. ഭാവി ഫോട്ടോ യജ്ഞങ്ങളുടെ ഒരു ധാരണ അങ്ങനെ വന്നേക്കണ പുതിയ വിക്കന്മാർക്ക് (അഭി, മറ്റുള്ളവര്) ഒരു ഇൻസ്പിരേഷൻ അതാണ് ഉദ്ദേശിക്കുന്നത്. വെറുതേ സാംസ്കാരിക പരിപാടി കേട്ട് വീട്ടിൽപോയിട്ട് വിക്കിക്ക് എന്തുകാര്യം----രൺജിത്ത് സിജി {Ranjithsiji} 12:36, 24 നവംബർ 2015 (UTC)[മറുപടി]

പരിപാടി നിർദ്ദേശം[തിരുത്തുക]

ഫോട്ടോ വാക്ക് സംഗമോത്സവത്തിന്റെ ഇടയിൽ നടത്തുന്നതിനോട് യോജിപ്പില്ല. നമ്മൾ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോടെത്തുന്നത് ഫോട്ടോ എടുക്കാനാണോ, എല്ലാവർക്കും ഫോട്ടോ എടുക്കാനാവുമോ എന്നതൊക്കെ പ്രശ്നമാണ്... അത് വേണമെങ്കിൽ ഞായറാഴ്ച വൈകിട്ട് 4 ന് അന്നേദിവസം മടങ്ങിപ്പോകാതെ, അവിടെ കൂടി ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പരിമിതപ്പെടുത്തണം.

ഹാക്കത്തോൺ ആദ്യ ദിവസം രാത്രി സെമിനാറിനു ശേഷം തുടങ്ങണം. രണ്ടാം ദിവസം രാവിലെ തുടരണം. പരിചയപ്പെടലിനായി ആളുകൾ എല്ലാവരും എത്തുന്നതുവരെ.

സെമിനാർ വിക്കി ഗ്രന്ഥശാലയും മലയാള സാഹിത്യവും എന്നത് പരിഷ്കരിച്ച് വിക്കിപീഡിയയും വിദ്യാഭ്യാസവും എന്നതാകുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്. ഗ്രന്ഥശാല അതിൽ വരും. സ്കൂൾവിക്കി അതിലേക്ക് ക്ലബ് ചെയ്യാം. അത് ആദ്യ ദിവസം 6 ന് എന്ന് അനൗൺസ് ചെയ്താൽ ശരിയാകില്ല. 5 ന് എന്ന് പറയണം. എങ്കിലേ 5.30 ന് തുടങ്ങാനാവൂ. ആളുകൾക്ക് പ്രസംഗിക്കാൻ അവസരവും കിട്ടൂ...

അങ്ങനെ വരുമ്പോൾ ആദ്യ ദിവസം ഉച്ചയ്ക് 2.30 മുതൽ 5 വരെ മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ കമ്പ്യൂട്ടിംഗ്, സ്വതന്ത്ര വിജ്ഞാനം എന്നീ മേഖലകളിലെ പൊതു അവതരണങ്ങൾ കണ്ടെത്തണം.

രണ്ടാം ദിവസം രാവിലെ 8.30 മുതൽ ഹാക്കത്തോൺ തുടരണം. രണ്ടാം ദിവസം മാത്രം വരുന്ന ആളുകൾ എത്തിച്ചേരുന്നതുവരെ. 10.30 ആകുമ്പോൾ പരിചയപ്പെടൽ. പിന്നെ വിക്കി സ്ഥിതിവിവരങ്ങൾ പങ്കുവെയ്കൽ. പിന്നെ ഉച്ചവരെ കളക്ടറുടെ / മറ്റേതെങ്കിലും അതിഥിയുടെ പരിപാടി.

ഇവിടെയും സമയം മിച്ചമുണ്ടെങ്കിൽ മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ കമ്പ്യൂട്ടിംഗ്, സ്വതന്ത്ര വിജ്ഞാനം എന്നീ മേഖലകളിലെ പൊതു അവതരണങ്ങൾ തുടരാം ഉച്ചവരെ.


ഉച്ചയ്കുശേഷം വിക്കിമീഡിയ ഫൗണ്ടേഷൻ / ചാപ്റ്റർ / സി.ഐ.എസ് എന്നിവരുടെ പ്രതിനിധികളുടെ ആശംസ, അവരുടെ സാന്നിദ്ധത്തിൽ ഭാവി പരിപാടികൾ പ്ലാൻ ചെയ്യൽ, കേക്ക് മുറിക്കൽ, സമാപനം. ഫോട്ടോ സെഷൻ, ഫോട്ടോ വാക്ക്

ഇതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 01:57, 12 ഡിസംബർ 2015 (UTC)[മറുപടി]

ഒരു രാത്രി ഹാക്കത്തോൺ എന്നത് പ്രായോഗികമല്ല എന്ന് തോന്നുന്നു. മലയാളം വിക്കിയിൽ ചെയ്തുതീർക്കാനുള്ള അനേകം കാര്യങ്ങൾ കണ്ടെത്തുകയും (അനേകം കാര്യങ്ങൾ മുടങ്ങികിടക്കുന്നതുകൊണ്ട്) സമയബന്ധിതമായി തീർക്കുകയും എന്നതാണ് ഈ ഹാക്കത്തോൺ പരിപാടികൊണ്ടുദ്ദേശിക്കുന്നത്. ഫോട്ടോവാക്ക് എന്നത് ഫോട്ടോകൾ എടുക്കാനുള്ള പരിശീലനവും ജിയോടാഗിംഗ്, കോമൺസ് അപ്ലോഡ്, ഫലകനിർമ്മാണം, ഫോട്ടോ ലേഖനത്തിൽ ചേർക്കൽ, വർഗ്ഗീകരണം എന്നിവയുടെയെല്ലാം ഒരു പരിശീലനമായിട്ടാണ് ഉദ്ദേശിക്കുന്നത്. എറണാകുളത്ത് നടത്തിയ ഹാക്കത്തോണിന്റെ ഒരു ബാക്കി അല്ലെങ്കിൽ തുടർച്ച മുതലായവ(കൂടുതൽ പുതിയ വിക്കിപീഡിയർ പങ്കെടുക്കുന്നുണ്ട് എന്നുതോന്നിയതുകൊണ്ടാണിത്). രാവിലത്തെ പഠനശിബിരം കഴിഞ്ഞ് ഭൂരിഭാഗം ആളുകളും പോവുകയും കുറച്ച് വിക്കിപീഡിയർ മാത്രം ശേഷിക്കുകയും ചെയ്യും എന്നരീതിയിലാണ് പരിപാടി പ്ലാൻ ചെയ്തത്. ഫണ്ടുകളും അങ്ങനെയേ നമ്മളെ അനുവദിക്കുന്നുള്ളു എന്നവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അതല്ല കൂടുതൽ പബ്ലിക്ക് ഉണ്ടാവുമെങ്കിൽ (കൂടുതൽ ഫണ്ടും ഉണ്ടാവുമെങ്കിൽ) മീറ്റിംഗുകൾ നടത്താം.
ഉച്ചയ്ക് 2.30 മുതൽ 5 വരെ മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ കമ്പ്യൂട്ടിംഗ്, സ്വതന്ത്ര വിജ്ഞാനം എന്നീ മേഖലകളിലെ പൊതു അവതരണങ്ങൾ നല്ലതാണ്. ഇതിന്റെയെല്ലാം ഔട്ട്പുട്ട് (പ്രത്യേകിച്ച് വിക്കിപീഡിയക്ക്) എന്താണ് എന്നത് ചിന്തിക്കേണ്ട വിഷയമല്ലേ?? (ഈ മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ കമ്പ്യൂട്ടിംഗ് ഒക്കെ മലയാളം വിക്കിപീഡിയയിൽ എഴുതുന്നവരെ വീണ്ടും പഠിപ്പിക്കണോ??? )
പിന്നെ നമ്മൾ വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടെത്തുന്നത് കുറേ പ്രസംഗങ്ങൾ കേൾക്കാനും കാണികളായി ഇരിക്കാനുമാണെന്ന് തോന്നുന്നില്ല. കൂടുതൽ വിക്കിപീഡിയന്മാർക്കും അത്തരം ഇടപാടിൽ താത്പര്യമില്ലെന്നാണ് ഞാൻ പങ്കെടുത്ത സംഗമോത്സവങ്ങളിൽനിന്ന് മനസ്സിലായത്. കൊല്ലത്ത് അവതരണങ്ങൾ നടക്കുന്ന സമയത്ത് എല്ലാവരും പഠനശിബിരത്തിലായിരുന്നു. കണ്ണൂർ സദസ്സിലിരുന്ന് ഫേസ്ബുക്ക് നോക്കുകയോ വർത്തമാനം പറയുകയോ ആയിരുന്നു. ഇതിന്റെയെല്ലാം അവസാന റിസൾട്ട് എന്താണ് ????
ഉച്ചയ്കുശേഷം വിക്കിമീഡിയ ഫൗണ്ടേഷൻ / ചാപ്റ്റർ / സി.ഐ.എസ് എന്നിവരുടെ പ്രതിനിധികളുടെ ആശംസ, അവരുടെ സാന്നിദ്ധത്തിൽ ഭാവി പരിപാടികൾ പ്ലാൻ ചെയ്യൽ, (ഭക്ഷണത്തിനുശേഷം എല്ലാവരേയും പരിചയപ്പെട്ട് നമ്പറുകളും വാങ്ങി വീട്ടിലേക്കുള്ള വണ്ടിപിടിക്കാൻ നോക്കുമോ ഭാവി ചർച്ച ചെയ്യാൻ നോക്കുമോ ????)
ഈ കൊല്ലം തന്നെ ഒരു ഫോട്ടോ പരിപാടി (വിക്കിമീഡിയയെ സ്നേഹിക്കുന്നു) നടത്താൻ നോക്കിയിട്ട് എന്തായി. കുറേക്കൂടി റിയലിസ്റ്റിക്ക് ആയി ചിന്തിച്ചുകൂടേ ??? ഏഷ്യൻമാസം പരിപാടി നടത്താൻ നോക്കിയിട്ട് ഒരു രൺജിത്തും മനോജും ഉണ്ടായതല്ലാതെ സൈറ്റ് നോട്ടിടാൻ വരെ അഡ്മിൻ മാരെ കാണാനില്ലായിരുന്നു (ഒരു മനു ഒഴിച്ച്). (കഴിഞ്ഞ കുറേ മാസമായി തിരഞ്ഞെടുത്ത ചിത്രങ്ങളുടെ അവസ്ഥയെന്താ ??? വിക്കിവാർത്തകൾ ഫലകം എവിടെപ്പോയി ???)
പരമാവധി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും ലഭ്യമാക്കി വരുന്നവരെക്കൊണ്ട് പത്ത് തിരുത്തലുകളെങ്കിലും നടത്തിച്ചാൽ അത്രയുമായി. 2015 വിക്കിസംഗമോത്സവം കഴിഞ്ഞപ്പോൾ കുറച്ച് പുതിയ ലേഖനങ്ങളും തിരുത്തലുകളും ഉണ്ടായി എന്ന് പറയുകയെങ്കിലും ചെയ്യാം.
വിക്കിഗ്രന്ഥശാലയിൽ മുടങ്ങിക്കിടക്കുന്ന ഒരു പരിപാടിയെങ്കിലും തീർത്താൽ സംഗമോത്സവത്തിന്റെ റിസൾട്ടായി അത് പറയുകയെങ്കിലും ചെയ്യാം. കഴിഞ്ഞ ഒരു വർഷമായി മുടങ്ങികിടന്ന ഒരു പരിപാടി വിക്കിസംഗമോത്സവത്തിൽ എല്ലാ വിക്കിപീഡിയരും കൂടി ഏറ്റെടുത്ത് ഊർജ്ജിതമായി തീർത്തു എന്ന് ... അല്ലാതെ മീറ്റിംഗുകൾ നടത്തിയതുകൊണ്ട് എന്താ ഒരു കാര്യം.
ഇതെല്ലാം എന്റെ നിരീ‍ക്ഷണങ്ങളാണ്. പരിപാടി മാറ്റുന്നതിൽ എനിക്ക് യാതൊരുവിരോധവുമില്ല. അവസാനം എന്തെങ്കിലുമൊക്കെ സംഭവിക്കണമെന്ന് മാത്രം. ചുമ്മാ ഒരു പുകമറ മാത്രമായി ഈ സംഗമോത്സവം ഒതുങ്ങുകില്ലെന്ന് വിചാരിക്കുന്നു....

--രൺജിത്ത് സിജി {Ranjithsiji} 12:43, 12 ഡിസംബർ 2015 (UTC)[മറുപടി]

വിശ്വേട്ടനുണ്ടാക്കിയ ബജറ്റ് ഇവിടെ--രൺജിത്ത് സിജി {Ranjithsiji} 09:44, 28 നവംബർ 2015 (UTC)[മറുപടി]

വിക്കിസംഗമോത്സവത്തിന്റെ ലക്ഷ്യം[തിരുത്തുക]

വിക്കിസംഗമോത്സവത്തിന്റെ ലക്ഷ്യം എന്താണ്?

  1. എല്ലാ വിക്കിപീഡിയരെയും നേരിൽ കാണൽ പരിചയപ്പെടൽ ഓൺലൈൻസംവാദങ്ങളിൽനിന്നും നേരിലുള്ള സൗഹൃദങ്ങളിലേക്കുള്ള മാറ്റം
  2. വിക്കിപീഡിയ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ
  3. വിക്കിപീഡിയയിൽ തുടർന്നും പ്രവർത്തിക്കുന്നതിനുള്ള ഊർജ്ജം സംഭരിക്കൽ, വിക്കിപ്രവർത്തനം എത്രത്തോളം ഫലവത്താകുന്നു എന്ന ഒരു തിരിഞ്ഞുനോട്ടം
  4. കൂടുതൽ പുതിയ പ്രവർത്തകരെ വിക്കിപീഡിയയിലെത്തിക്കൽ, വിക്കിപീഡിയയുടെ രീതി പരിചയപ്പെടുത്തൽ, ആരോഗ്യകരമായ സംവാദങ്ങൾ സൃഷ്ടിക്കൽ
  5. സർവ്വോപരി വിക്കിപീഡിയയൽ ഒരു പത്ത് പുതിയ തിരുത്തലുകൾ (ലേഖനം, സംവാദം, ചിത്രം, പൊതുവേദി എവിടെയായാലും) വരുത്തൽ

ഇതൊക്കെയാണെന്നു തോന്നുന്നു. ഇത് കുറേയൊക്കെ നടക്കുന്ന രീതിയിലുള്ള പരിപാടികൾ വേണ്ടേ ??? --രൺജിത്ത് സിജി {Ranjithsiji} 13:18, 12 ഡിസംബർ 2015 (UTC)[മറുപടി]

  1. വിക്കിപീഡിയയെ ഒരു പാഠ്യപ്രവർത്തനമായി അവതരിപ്പിക്കാൻ സാധിക്കണം.--ഉപയോക്താവ്:Akbarali (സംവാദം) 09:09, 13 ഡിസംബർ 2015 (UTC)[മറുപടി]

വിക്കിസംഗമോത്സവം റിപ്പോർട്ട്[തിരുത്തുക]

സംഗമോത്സവത്തിനുശേഷം എത്ര പുതിയ യൂസേർസ്, എത്ര എഡിറ്റ്, എത്ര പുതിയ പടങ്ങൾ, എത്ര പുതിയ ലേഖനങ്ങൾ ഇങ്ങനെയെല്ലാം പറയാൻ കഴിയണം. അടുത്തവർഷം എത്ര പഠന ശിബിരം എവിടെയെല്ലാം ആരെല്ലാം നടത്തും. എത്ര പുതിയ തിരുത്തൽ യജ്ഞങ്ങൾ, ഹാക്കത്തോൺ എവിടെ അടുത്ത സംഗമോത്സവം എവിടെ. ആരെല്ലാം നടത്തും.

ഇതെല്ലാം ചേർത്ത് വ്യക്തമായ ഒരു ചിത്രം നൽകാൻ കഴിയണം. CIS ൽ നിന്നും ചോദിച്ചിരിക്കുന്നത് എത്ര പുതിയ യൂസർമാരുണ്ടാവും, എത്ര പുതിയ ലേഖനമുണ്ടാവും , എത്ര പുതിയ ചിത്രങ്ങൾ ഉണ്ടാവും എന്നെല്ലാമാണ്. അതുകൊണ്ട് ഇതെല്ലാം നടക്കുന്ന രീതിയിൽ തീരുമാനമെടുക്കുക --രൺജിത്ത് സിജി {Ranjithsiji} 03:37, 13 ഡിസംബർ 2015 (UTC)[മറുപടി]