Jump to content

വിക്കിപീഡിയ:ചെക്ക് യൂസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:CheckUser എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയുണ്ടാകാവുന്ന ഏതെങ്കിലും കാര്യത്തിന് ചെക്ക്‌യൂസറെ ബന്ധപ്പെടണം എന്നുണ്ടങ്കിൽ ഇവിടെ നോക്കുക.


ചെക്ക്‌യൂസർ ലോഗൊ

വിക്കിപീഡിയയിൽ ഒരു മീഡിയവിക്കി എക്സ്റ്റൻഷൻ ഉപയോഗിച്ച് മറ്റുപയോക്താക്കളുടെ ഐപി വിലാസം, മറ്റ് സർവർ വിവരങ്ങൾ എന്നിവ പരിശോധിക്കുന്ന വളരെ ചുരുക്കം വിശ്വസ്തരായ ഉപയോക്താക്കളാണ് ചെക്ക്‌യൂസർ. വിക്കിപീഡിയയിലെ നശീകരണ പ്രവർത്തനം, വിക്കിപീഡിയയെ തകർക്കൽ, ദുർവിനിയോഗം ചെയ്യൽ എന്നിവ തടയാൻ വേണ്ടി മാത്രമാണ് ഈ ഉപകരണമുപയോഗിക്കുന്നത്. ചെക്ക്‌യൂസർ അന്വേഷണത്തിന്റെ വിവരങ്ങൾ ഒരു ലോഗിൽ ശേഖരിച്ചു വയ്ക്കുന്നതാണ്, എന്നാൽ ഈ വിവരങ്ങൾ ശരിയായരീതിയിൽ വിശകലനം ചെയ്യുന്നതിന് മികച്ച സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തുമാവശ്യമാണ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വകാര്യത നയമനുസരിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കണം ചെക്ക്‌യൂസർ പ്രസിദ്ധപ്പെടുത്തേണ്ടത്, അതിനാൽ ഒട്ടുമിക്ക ചെക്ക്‌യൂസർ കണ്ടെത്തലുകളുമൊരു പൊതുവായ നിഗമനത്തിലായിരിക്കും(അതായത് ഉപയോക്താവ് A ആണ്, അല്ല, ചിലപ്പോൾ Bയോ Cയോ ഒരേപൊലെയാണ്) തീർപ്പ് കൽപ്പിക്കുന്നത്. ചെക്ക് യൂസർ വിവരങ്ങൾ പരിമിതമായ ഉപയോഗം മാത്രമുള്ളവയാണ്, ചെക്ക് യൂസർ രണ്ടക്കൗണ്ടുകൾ തമ്മിൽ ബന്ധമില്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രം അവ അപരമൂർത്തികളല്ലെന്ന് ഉറപ്പാവുന്നില്ല.

മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയപ്രകാരം ചെക്ക് യൂസർ അധികാരം ലഭിക്കുന്നത് പരമാവധി[1] മൂന്ന് ഉപയോക്താക്കൾക്ക് മാത്രമാണ്. ഇവർക്ക് ഔചിത്യബോധമുപയോഗിച്ച് ചെക്ക് യൂസർ അന്വേഷണങ്ങൾ നടത്തുകയും മറ്റുള്ള ചെക്ക് യൂസർമാരുടെ നടപടികൾ നിരീക്ഷിക്കുകയുമാവാം. വിക്കി സമൂഹം വോട്ടെടുപ്പിലൂടെയാണ് ചെക്ക് യൂസർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാർ കാര്യനിർവാഹകരായി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം എന്ന് നിർബന്ധമുണ്ട്. ഇവർ 18 വയസ്സിൽ കൂടുതൽ പ്രായമുള്ളവരായിരിക്കണം. വ്യക്തിവിവരങ്ങൾ ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം. (ഒരിക്കൽ ഈ വിവരങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞാൽ നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്)

ദുരുദ്ദേശപരമായ തിരുത്തലുകളും സോക്ക് വിളയാട്ടവും തടായാൻ വേണ്ടിയുള്ള ഉചിതമായ ഒരു അന്വേഷണത്തിനായാണ് ചെക്ക് യൂസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.

പരിശോധനയ്ക്കുള്ള സാഹചര്യം

[തിരുത്തുക]

ചെക്ക് യൂസർ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കേണ്ട സാഹചര്യങ്ങൾ:

  1. നശീകരണം;
  2. അപരമൂർത്തിത്വം;
  3. ദുരുദ്ദേശപരമായ രീതിയിൽ വിക്കി സംരഭങ്ങളെ തകർക്കുവാനായുള്ള പ്രവൃത്തികൾ;
  4. ദുരുദ്ദേശപരമായ രീതിയിലുള്ള തിരുത്തലുകൾ.

ഈ ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിച്ചുകൂടാത്ത സാഹചര്യങ്ങൾ:

  1. സമൂഹത്തിന്റെ അധികാരങ്ങളെ സ്വാധീനിക്കാൻ;
  2. ഒരു ഉപയോക്താവിന്റെ മുകളിൽ സമ്മർദം ചെലുത്തൽ;
  3. വിവാദമായ ഒരുള്ളടക്കത്തിന് മറ്റൊരുപയോക്താവിനെ ഭീഷണിപ്പെടുത്തൽ;

ചെക്ക് യൂസറിന്റെ പ്രാഥമിക ഉപയോഗം അപരമൂർത്തികളെ അന്വേഷിച്ച് കണ്ടെത്തുകയാണ്, വിവാദപരമായ ഉള്ളടക്കങ്ങളിൽ ഒരു ഉപയോക്താവ് തന്റെ ഇതര അക്കൗണ്ടുകളുപയോഗിച്ച് വിക്കി നയങ്ങൾക്കെതിരെ (വോട്ട് ഹൈജാക്കിംഗ്, മറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഇരട്ട വോട്ടിംഗ് എന്നിവയിലൊന്ന് നടത്തി തന്റെ നിലപാടിനെ കൂടുതൽ പേർ അനുകൂലിക്കുന്നുണ്ടെന്ന് കാണിക്കൽ) പ്രവർത്തിച്ചോ എന്ന് സമൂഹത്തിന്റെ സമവായം അനുസരിച്ച് അന്വേഷിക്കാവുന്നതാണ്.

ചില വിക്കിപീഡിയകളിൽ ഉപയോക്താവിന്റെ നിർദ്ദേശമനുസരിച്ച് സോക്ക് ആരോപണങ്ങളിൻ നിന്നും തന്റെ നിഷ്കളങ്കത തെളിയിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഐ.പി. വിലാസം ചെക്ക് ചെയ്യാറുണ്ട്. നിലവിൽ അങ്ങനെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് മലയാളത്തിൽ നയമില്ല.

അക്കൗണ്ട് പരിശോധിച്ചതായുള്ള അറിയിപ്പ്

[തിരുത്തുക]

ഒരു വിഷയത്തിൽ ചെക്ക് യൂസർ ഇടപെട്ടാൽ അതിനെപ്പറ്റി അറിയിപ്പ് നൽകാൻ അനുവദിക്കുന്നുണ്ട് എന്നാൽ ഇത് നിർബന്ധമല്ല. സമൂഹത്തിന്റെ സമവായമനുസരിച്ചുള്ള(ചില ഔദ്യോഗിക താളുകളിലെ അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ) നിർദ്ദേശം ചെക്ക് യൂസർ പരിശോധനകൾക്ക് ശേഷം അറിയിക്കണം എന്ന് നിർബന്ധമില്ല, എന്നിരുന്നാൽ തന്നെയും തുടർച്ചയായി നശീകരണ പ്രവർത്തനം നടത്തുന്നവരെ പിന്തുടരുവാൻ ഇത് സഹായിക്കും ഈ അറിയിപ്പ് നൽകുന്നതും വിക്കിയുടെ സ്വകാര്യത നയമനുസരിച്ച് മാത്രമായിരിക്കണം.

ചെക്ക്‌യൂസർ സ്വകാര്യതാനയം

[തിരുത്തുക]

മറ്റു ഉപയോക്തക്കൾക്ക് ലഭ്യമല്ലാത്ത ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കാൻ ചെക്ക് യൂസർക്ക് സാധിക്കുന്നതാണ്. വിക്കിമീഡിയ ഫൗണ്ടേഷൻ വളരെ ഗൗരവപൂർവ്വമായി തന്നെ ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നു, അതു പോലെ തന്നെ വിക്കിപീഡിയയിലെ നശീകരണ പ്രവർത്തനം, കുഴപ്പക്കാരായ ഉപയോക്താക്കൾ, വിക്കിപീഡിയയെ തകർക്കൽ, ദുർവിനിയോഗം ചെയ്യൽ എന്നിവ തടയാനും വിക്കിമീഡിയ ഫൗണ്ടേഷൻ ബാധ്യസ്ഥരാണ്. ഈ രണ്ട് കാര്യങ്ങൾക്കും മാതൃകാപരമായി ഒരു ഉത്തരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ വ്യക്താമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ചെക്ക് യൂസർ ഉപകരണങ്ങൾ പ്രവൃത്തിപ്പിക്കുന്നത്. ഇത്തരം സംശയങ്ങൾക്ക് പ്രവൃത്തി പരിചയമുള്ള ഒരു ചെക്ക് യൂസറുമായി ബന്ധപ്പെടാവുന്നതാണ്.

  1. ചെക്ക് യൂസർമാർക്ക് തങ്ങളുടെ പരിശോധനാ അധികാരം നിയമസാധുതയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിന് വലിയ വിവേചനാധികാരമാണുള്ളത് – പൊതുവിൽ പറഞ്ഞാൽ നടന്നുകഴിഞ്ഞതോ നടക്കാൻ സാദ്ധ്യതയു‌ള്ളതോ ആയ നശീകരണപ്രവർത്തനം സംബന്ധിച്ചുള്ളതും, ദുഷ്ടലാക്കോടുകൂടിയുള്ള തിരുത്തലുകൾ സംബന്ധിച്ചുള്ള നിയമാനുസൃതമായ പരാതികളും സംബന്ധിച്ചതുമായ ഉപയോഗമാണ് നിയമസാധുതയുള്ളത്. (ചെക്ക് യൂസർ നയം)
  2. ചെക്ക് യൂസർമാർക്ക് അവർക്കുചിതമെന്ന് തോന്നുന്ന അവസരങ്ങളിൽ പരസ്യമായോ അല്ലാതെയോ അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്.
  3. ഫിഷിംഗിനായി അപേക്ഷകൾ സ്വീകരിക്കാൻ പാടു‌ള്ളതല്ല – നിശ്ചിതവും തക്കതുമല്ലാത്ത അഭ്യർത്ഥനകൾ സ്വീകരിക്കാവുന്നതല്ല. ചെക്ക് യൂസർമാർക്ക് തങ്ങളുടെ ശ്രദ്ധയിൽ വരുന്ന വിഷയങ്ങളിൽ ചെക്ക് യൂസർ നയത്തിനകത്തു നിന്നുകൊണ്ട് എന്ത് പരിശോധനയും നടത്താവുന്നതാണ് – ഇത്തരം പരിശോധനകൾ വിക്കി പദ്ധതിയിൽ അലങ്കോലപ്പെടുത്തലോ തടസ്സപ്പെടുത്തലോ നടക്കുന്നു എന്ന പ്രശ്നം പരിഹരിക്കാൻ ന്യായമായ ശ്രമത്തിന്റെ ഭാഗമായിരിക്കണം.
  4. ചെക്ക് യൂസർ പരിശോധനാഫലം വെളിപ്പെടുത്തുന്നത് സ്വകാര്യതാനയത്തിനനുസൃതമായിരിക്കണം. ചുരുക്കം ചില സന്ദർഭങ്ങളിലേ ഒരു വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താവൂ എന്നാണ് സ്വകാര്യതാനയം പൊതുവിൽ വ്യവസ്ഥ ചെയ്യുന്നത്. താഴെക്കൊടുത്ത സന്ദർഭങ്ങൾ ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ്:
    • "ദോഷഫലം അനുഭവിച്ച ഉപയോക്താവിന്റെ അനുമതിയോടുകൂടി",
    • "ഉപയോക്താവ് ലേഖനങ്ങളിൽ നശീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ തുടർച്ചയായി അലങ്കോലപ്പെടുത്ത‌ൽ നടത്തുകയോ ചെയ്താൽ ഐ.പി. തടയൽ നടപ്പിൽ വരുത്തുന്നതിനോ ഇന്റർനെറ്റ് സർവീസ് ദാതാക്കൾക്ക് പരാതി നൽകുന്നതിനോ വിവരങ്ങൾ പുറത്താക്കാവുന്നതാണ്.
    • "വിക്കിമീഡിയ ഫൗണ്ടേഷന്റെയോ ഉപയോക്താക്കളുടെയോ പൊതുജനത്തിന്റെയോ അവകാശങ്ങളും ആസ്തികളും ഭദ്രതയും സംരക്ഷിക്കേണ്ടത് യുക്തിസഹമായ ആവശ്യമായി മാറുമ്പോൾ."

ഐപി വിവരം വെ​ളി​പ്പെ​ടുത്തൽ

[തിരുത്തുക]

പല പേരുകളിൽ നിന്നുള്ള അക്കൗണ്ടുകൾ ഒരു ഐ.പി.യിൽ നിന്നോ ഒരു ഐ.പി. ശ്രേണിയിൽ നിന്നോ ആണ് പ്രവർത്തിപ്പിക്കുന്നതെന്ന വിവരം നൽകുന്നത് അത് ഏത് ഐ.പി.യാണ് (അല്ലെങ്കിൽ ഐ.പി. ശ്രേണിയാണ്) എന്ന് വെളിപ്പെടുത്താത്തിടത്തോളവും ഏത് രാജ്യത്തിൽ നിന്നാണെന്ന പോലുള്ള പൊതുവായ വിവരം മാത്രം നൽകുന്നിടത്തോളവും സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമായി സാധാരണഗതിയിൽ കണക്കാക്കപ്പെടാറില്ല. ഒരു വ്യക്തിയെ നൽകുന്ന വിവരമുപയോഗിച്ച് കണ്ടുപിടിക്കാൻ സാദ്ധ്യമാകരുത് എന്നതാണ് തത്ത്വം. പേരുള്ള ഒരു അക്കൗണ്ടുമായി ഐ.പി.യെ ബന്ധിപ്പിക്കുന്നത് അഭിലഷണീയമല്ല, ഒരാളുമായി ഐ.പി.യ്ക്ക് താരതമ്യേന കൂടുതൽ അടുത്ത ബന്ധമുണ്ടാകാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഇതിനു കാരണം. (ഐ.പി. ശ്രേണി വലുതാണെങ്കിൽ ഈ സാദ്ധ്യത കുറവായിരിക്കും: ശ്രേണിയുടെ വലിപ്പം കൂടും തോറും ഒരു പ്രത്യേക വ്യക്തിയുമായി അതിനെ ബന്ധപ്പെടുത്താനുള്ള സാദ്ധ്യതകൾ കുറവായിരിക്കും.) ഇത്തരം വെളിപ്പെടുത്തലുകൾ നടത്താതിരിക്കാൻ ചെക്ക് യൂസറുകൾ പല മാർഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്, എങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാനാവാത്തതാണ്. "വിക്കിപീഡിയയിലെ നയങ്ങൾ ഒരു ആത്മഹത്യാ ഉടമ്പടിയല്ല" – ഒരു ഉപയോക്താവ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ സ്ഥിരമായി നടത്തിയാൽ അതിനു നൽകേണ്ടിവരുന്ന വില തങ്ങളുടെ ഐ.പി. അഡ്രസ്സ് ഉപയോക്തൃ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടുക എന്നതായേക്കാം.

ഇത് പല തരത്തിൽ സംഭവിക്കാം:

  • പല ഐ.പി.കൾ ഉപയോഗിച്ച് ഒരുപയോക്താവ് നശീകരണപ്രവർത്തനങ്ങൾ നടത്തുന്നു, അല്ലെങ്കിൽ ചില ഐ.പി. കളും അക്കൗണ്ടുകളും ഉപയോഗിച്ച് അലങ്കോലപ്പെടുത്തലിലേർപ്പെടുന്നു എന്ന അവസ്ഥ. ഇത് പലപ്പോഴും ഒരു താളിൽ തന്നെയായിരിക്കും സംഭവിക്കുന്നത്. ഈ ഐ.പി.കളെയെല്ലാം തടയുക എന്നത് കാഴ്ച്ചക്കാർക്ക് കാര്യം മനസ്സിലാകുന്നതിനിടയായേക്കാം.
  • പല ഉപയോക്തൃ അക്കൗണ്ടുകളുപയോഗിച്ച് ഒരു ഉപയോക്താവ് നശീകരണപ്രവർത്തനം നടത്തുന്നു, കൂടാതെ ഈ ഉപയോക്താവ് കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സാദ്ധ്യതയുമുണ്ട് എന്ന അവസ്ഥ വന്നാൽ ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഐ.പി. ശ്രേണി മുഴുവനായി തടയേണ്ട സ്ഥിതിയുണ്ടാക്കിയേക്കാം.

ഇത്തരം പ്രക്രീയകൾ കാരണം പൊതുസമൂഹം ഉപയോക്തൃ അക്കൗണ്ടും ഐ.പി. അഡ്രസ്സും തമ്മിൽ ബന്ധപ്പെടുത്തുന്നത് തടയാൻ ചെക്ക് യൂസർമാർ പല മാർഗ്ഗങ്ങളും സ്വീകരിക്കും (പുതിയ ചെക്ക് യൂസർമാർ ചോദിച്ചു പഠിച്ച് ഈ മാർഗ്ഗങ്ങളിൽ പ്രാവീണ്യം നേടണം). പല സാഹചര്യങ്ങളിലും പ്രായോഗികമായി ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാര്യനിർവാഹകരുടെ ഇടപെടലോ തടയലോ ആവശ്യപ്പെടേണ്ടിവരുന്ന തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ചെക്ക് യൂസർ പരിശോധന ന്യായമായും വേണ്ടിവരുന്ന സാഹചര്യത്തിലും ഒരു ഉപയോക്താവ് ഇത്തരം പ്രവൃത്തികൾ ചെയ്തു എന്ന് ചെക്ക് യൂസർ കണ്ടുപിടിക്കുന്ന സാഹചര്യത്തിലും വിക്കിപീഡിയ പദ്ധതിയുടെ സംരക്ഷണമാണ് നയങ്ങളും മാർഗ്ഗരേഖകളും അനുസരിക്കാതിരിക്കുന്നവരുടെ സംരക്ഷണത്തിനേക്കാൾ പ്രാധാന്യമർഹിക്കുന്നത്. നശീകരണത്തിലേർപ്പെട്ടിരിക്കുന്ന വ്യക്തിയുടെ സംരക്ഷണമാണോ വിക്കിപീഡിയ പദ്ധതിയുടെ സംരക്ഷണമാണോ മുഖ്യം എന്ന വിഷയം പരിഗണിക്കുമ്പോൾ ഈ തീരുമാനം അനിവാര്യമാണ്.

ഐപി വിവരം സൂക്ഷിക്കൽ

[തിരുത്തുക]

ഐ.പി. അഡ്രസ്സ് പോലെയുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള വെബ്സൈറ്റുകൾ പരിമിതമായ കാലത്തേക്ക് ശേഖരിച്ച് വയ്ക്കാറുണ്ട്. ഇത് പരിമിതമായ കാലത്തേയ്ക്ക് മാത്രം വയ്ക്കാൻ കാരണം, വളരെ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വളരെ വിരളമായേ വേണ്ടി വരാറുള്ളൂ എന്നതാണ്.

ചെക്ക്‌യൂസർക്കുള്ള മാർഗ്ഗനിർദ്ദേശം

[തിരുത്തുക]

മെറ്റായിലെ ചെക്ക് യൂസർ നയം ഉപദേശിക്കുന്നത്, ഒരു ഉപയോക്താവ് കുഴപ്പങ്ങൾ കാണിച്ചാലും വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടരുത് എന്നാണ്.

  • പൊതുവിൽ ഐ.പി. വിവരം പുറത്താക്കരുത്. ഒരേ നെറ്റ്‌വർക്കാണ/ഒരേ നെ‌റ്റ്‌വർക്കല്ല എന്നതുപോലുള്ള വിവരങ്ങളേ നൽകാവൂ. വിശദവിവരങ്ങൾ ന‌ൽകുകയാണെങ്കിൽ വിവരം വെളിപ്പെടുത്തുന്നയാൾ വിശ്വസ്തനാണെന്നും അയാൾ ഈ വിവരങ്ങൾ പുറത്താക്കുകയില്ല എന്നും ഉറപ്പുവരുത്തുക.
  • ഉപയോക്താവ് താൻ ഇന്ന സ്ഥലത്തുനിന്നുള്ളയാളാണെന്ന് പറയുകയും അദ്ദേഹ‌ത്തിന്റെ ഐ.പി. പരിശോധന അത് ശരിവയ്ക്കുകയും ചെയ്തുവെന്നിരിക്കട്ടെ, പിന്നീട് ആവശ്യം വന്നാൽ ഈ വിവരം പുറത്തുവിടുന്നത് സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തലായി കണക്കാക്കപ്പെടുന്നില്ല.
  • താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഒരു വിവരവും നൽകാതിരിക്കുക (ഒരു "മാജിക് 8-ബോൾ" നൽകുന്നതുപോലുള്ള മറുപടി നൽകുക)

മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാരോട് ഉപയോക്തൃനിർണ്ണയപരിശോധന നടത്താനാവശ്യപ്പെടുന്നതിനു മുൻപ് ഈ സംവിധാനം ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നും ഉചിതമാണെന്നും തെളിവ് നൽകേണ്ടതാണ് (ഇത് ചെക്ക് യൂസർമാർക്ക് ആവശ്യപ്പെടാവുന്നതാണ്). ആവശ്യപ്പെട്ടാൽ എന്തിനാണ് ചെക്ക് യൂസർ സംവിധാനമുപയോഗിച്ചതെന്ന് വിശദീകരിക്കേണ്ട ബാദ്ധ്യത ചെക്ക് യൂസർക്കുണ്ട്. ആവശ്യപ്പെടുന്നതാരാണെങ്കിലും ഒന്നും അനുമാനിക്കേണ്ടതില്ല. ചെക്ക് യൂസർ ലോഗ് ആർബിട്രേറ്റർമാരും, സ്വന്തം നിലയിൽ അന്വേഷണമാരംഭിച്ച ഓഡിറ്റ് സബ് കമ്മിറ്റി അംഗങ്ങളും ഇടയ്ക്കിടെ പരിശോധിക്കാറുണ്ട്. ചെക്ക് യൂസർ ടൂൾ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികളും (പ്രത്യേകിച്ച് പൊതുസമക്ഷമുള്ളതോ വിക്കിയിലല്ലാതെയുള്ള പ്രവൃത്തികളോ) മറ്റുള്ളവർ കാണാനും താങ്കൾക്കെതിരേ ഓഡിറ്റ് സബ് കമ്മിറ്റിയിലോ, വിക്കിമീഡിയ ഫൗണ്ടേഷൻ ഓംബുഡ്സ്മാനു മുന്നിലോ, രണ്ടിടത്തുമോ പരാതി കൊടുക്കപ്പെടാനും കാരണമായേക്കാം.

ഫിഷിംഗ്

[തിരുത്തുക]

സോക്ക് പപ്പറ്ററി സംശയിക്കത്തക്ക കാരണമൊന്നുമില്ലാത്ത അക്കൗണ്ട് പരിശോധിക്കുന്നതാണ് "ഫിഷിംഗ്". സോക്ക് പപ്പറ്ററി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന തെളിവുള്ള അവസരങ്ങളിലല്ലാതെ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കുന്നത് ഉചിതമല്ല. സോക്ക് മാസ്റ്റർ ആരാണെന്ന് അറിയില്ലാത്തതും എന്നാൽ സോക്ക് പപ്പറ്ററിക്ക് ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ന്യായമായ സംശയമുള്ളതുമായ അക്കൗണ്ട് പരിശോധിക്കുന്നത് ഫിഷിംഗ് അല്ല. സോക്ക് പപ്പറ്റിനെ നിയന്ത്രിക്കുന്നയാൾ ആരെന്ന് ചെക്ക് യൂസർ പരിശോധന കഴിയും വരെ ചിലപ്പോൾ വ്യക്തമാവുകയില്ല. പരിശോധന വിഫലമാകുന്നതിന് ചെക്ക് യൂസർ സംവിധാനം ആദ്യം ഉപയോഗിച്ചതുതന്നെ അസാധുവായിരുന്നു എന്ന അർത്ഥമില്ല.

ചെക്ക്‌യൂസറുമായി ബന്ധപ്പെടാൻ

[തിരുത്തുക]

ചെക്ക് യൂസർമാർ ഇരുത്തം വന്നതും പ്രവൃത്തിപരിചയമുള്ളതുമായ ഉപയോക്താക്കളാണ്. പ്രാധാന്യമുള്ളതും (sensitive) സ്വകാര്യതയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളും ഉപയോക്താക്കളുടെ മറ്റു വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഇവരിൽ സമൂഹം വിശ്വാസമർപ്പിച്ചിട്ടുണ്ട്. സാധാരണഗതിയിലുള്ള സോക്ക് പപ്പറ്റ് തിരുത്തലുകളും മറ്റു തിരുത്തൽ വിഷയങ്ങളും വിക്കിപീഡിയ:സോക്ക്പപ്പറ്റ് അന്വേഷണങ്ങൾ എന്നയിടത്താണ് കൈകാര്യം ചെയ്യുന്നത്. WP:NOTBUREAUCRACY എന്ന നിലപാറ്റിനനുസൃതമായി ചെക്ക് യൂസർമാരെ അവരുടെ സംവാദം താളുകളിലോ ഇ-മെയിലിലൂടെയോ, ഐ.ആർ.സി. വഴിയോ മെയിലിംഗ് ലിസ്റ്റിലൂടെയോ മറ്റോ ബന്ധപ്പെടാവുന്നതാണ്. സംഭവം ലോലമായി കൈകാര്യം ചെയ്യേണ്ടതും (sensitive) സ്വകാര്യവുമാണെങ്കിൽ പരസ്യമായ മാർഗ്ഗങ്ങളിലൂടെ ചെക്ക് യൂസറുമായി ബന്ധപ്പെടാൻ പാടില്ല. സംഭവം പെട്ടെന്ന് ശ്രദ്ധ ലഭിക്കേണ്ടത്ര പ്രാധാന്യമുള്ളതാണെങ്കിൽ ഓൺലൈനിലാണെന്ന് തോന്നുന്ന ചെക്ക് യൂസറുമായി ബന്ധപ്പെടുക, അല്ലെങ്കിൽ ഒന്നിലധികം ചെക്ക് യൂസർമാരുമായി ബന്ധപ്പെടുക. അടിയന്തിര ശ്രദ്ധ വേണ്ട വിഷയമാണെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷനുമായി ബന്ധപ്പെടുക.

ചെക്ക് യൂസർ അധികാരമുള്ള ഒരു ഉപയോക്താവുമായി ബന്ധപ്പെടണമെങ്കിൽ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം:

  1. ഒരു ചെക്ക് യൂസറെ നേരിട്ട് സമീപിക്കുക. ഇവർ താങ്കൾക്ക് ഉപദേശം തരികയോ വിഷയം കൈകാര്യം ചെയ്യുകയോ (ആവശ്യപ്പെട്ടാൽ പ്രത്യേകിച്ചും) മറ്റ് ചെക്ക് യൂസർമാർക്ക് അയച്ചുകൊടുത്ത് കൂടുതൽ ചർച്ച ചെയ്യുകയോ ചെയ്യും.
  2. മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർ സംഘത്തെ സമീപിക്കുകയാണ് താങ്കൾക്ക് പെട്ടെന്ന് ഒരു മറുപടിവേണമെങ്കിൽ ചെയ്യാവുന്നത്. മറ്റു ചെക്ക് യൂസർമാർ ഈ വിഷയത്തെപ്പറ്റി അറിഞ്ഞിരിക്കുക എന്ന താല്പര്യമുണ്ടെങ്കിലും, വ്യക്തിപരമായി ആരെയും അറിയാത്തതിനാൽ ഏത് ചെക്ക് യൂസറെ സമീപിക്കണം എന്ന സംശയമുണ്ടെങ്കിലും ഈ മാർഗ്ഗം സ്വീകരിക്കാവുന്നതാണ്. എങ്ങനെ ചെയ്യണമെന്നറിയാൻ മെയിലിംഗ് ലിസ്റ്റ് കാണുക.
  3. ദ ഇന്റർവിക്കി ചെക്ക് യൂസർ സംഘം വിക്കിമീഡിയ ഫൗണ്ടേഷനിലെ എല്ലാ പദ്ധതികളിലെയും ചെക്ക് യൂസർമാരെയും (ചെക്ക് യൂസർമാരില്ലാത്ത ചെറു വിക്കികളിൽ സ്റ്റിവാർഡുമാരാണ് ഇത് ചെയ്യുന്നത് - അവിടങ്ങളിൽ സ്റ്റിവാർഡുമാരെയും) Checkuser-l എന്ന മെയിലിംഗ് ലിസ്റ്റിലൂടെ ഏകോപിപ്പിക്കുന്നു. ധാരാളം നശീകരണപ്രവർത്തനങ്ങൾ നടത്തുന്നവരെയും സോക്കുകളെ ഉപയോഗിക്കുന്നവരെയും പരിശോധിക്കാനും സ്വകാര്യത സംബന്ധിച്ച വിഷയങ്ങ‌ൾ കൈകാര്യം ചെയ്യാനും, ശല്യപ്പെടുത്തലിനെ സംബന്ധിച്ച് അന്വേഷിക്കാനും ഇന്റർപ്രോജക്റ്റ് സംഘമാണ് നല്ലത്. മലയാളം വിക്കിപീഡിയയുടെ താല്പര്യത്തിനപ്പുറമുള്ള ആഗോളതലത്തിലെ പ്രശ്നങ്ങൾക്കും ഇവരെ സമീപിക്കാം. വിക്കിമീഡിയയിലാകമാനമുള്ള മെയിലിംഗ് ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് ഇങ്ങോട്ട് മെയിൽ അയക്കാൻ സാദ്ധ്യമല്ല, അതിനാൽ താങ്കൾക്ക് ഒരു ചെക്ക് യൂസറെ മറ്റു മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടേണ്ടിവരും (ഐ.ആർ.സി. ഉദാഹരണം).

ചെക്ക്‌യൂസർ പ്ര​വർത്തനരീതി

[തിരുത്തുക]
Note: The actual IPv6 maximum is /48

ഉപയോഗം

[തിരുത്തുക]

ചെക്ക് യൂസർ അധികാരമുള്ള ഉപയോക്താവിന് പ്രത്യേകം:പ്രത്യേകതാളുകൾ എന്നതിനു താഴെയായി ചെക്ക് യൂസർ സൗകര്യം, പ്രത്യേകം:സംഭാവനകൾ എന്നതിനു താഴെയായി "ഐ.പി. ആഡ്രസ്സ് പരിശോധിക്കുക" എന്ന സൗകര്യം എന്നിവ അധികമായി ലഭിക്കും. പ്രത്യേകം:ചെക്ക് യൂസർ, പ്രത്യേകം:ചെക്ക് യൂസർ ലോഗ് എന്നീ പ്രത്യേക പേജുകളിലേയ്ക്കും അതുപോലെയുള്ള മറ്റു പ്രവൃത്തിക‌ൾ ചെയ്യാവുന്ന സൗകര്യങ്ങളിലേയ്ക്കും പ്രവേശനം ലഭിക്കുന്നതാണ്. മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർമാർക്ക് Checkuser-l ആഗോള മെയിലിംഗ് ലിസ്റ്റിൽ പ്രവേശിക്കാൻ സാധിക്കും. functionaries-l, IRC ചാനൽ എന്നിവയിലേയ്ക്ക് ആവശ്യപ്പെട്ടാൽ പ്രവേശനം ലഭിക്കുന്നതാണ്.

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ധാരാളം സ്ക്രിപ്റ്റുകൾ ചെക്ക് യൂസർമാർക്ക് ലഭ്യമാണ്. w:en:User:Amalthea/culoghelper.js, w:en:User:Amalthea/cufilter, ru:MediaWiki:Gadget-markblocked.js, w:en:User:Tim Song/spihelper.js, തുടങ്ങിയവ ഉദാഹരണം. (ഈ സ്ക്രിപ്റ്റുകൾ നിലവിൽ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പില്ല.)

കുറിപ്പുകളും സൂചനകളും

[തിരുത്തുക]

ചെക്ക് യൂസർ സഹായതാൾ ഉപയോക്താക്കൾക്ക് താഴെപ്പറയുന്ന ഉപദേശങ്ങളാണ് നൽകുന്നത്:

  • ചെക്ക് യൂസർ ഒരു സാങ്കേതിക ഉപകരണമാണ്, ഐ.പി., ഐ.പി. റേഞ്ചുകൾ, ഇതുമായി ബന്ധപ്പെട്ട തത്ത്വങ്ങൾ എന്നിവ സംബന്ധിച്ച് സാമാന്യം നല്ല ജ്ഞാനമുണ്ടെങ്കിലേ ശരിയായി ഇത് ഉപയോഗിക്കാൻ സാധിക്കൂ.
  • ചെക്ക് യൂസർ ഒരു മാന്ത്രിക വിക്കി പിക്സി ഡസ്റ്റല്ല. ഐ.പി. സംബന്ധിച്ച ഏതാണ്ടെല്ലാ അന്വേഷണങ്ങളും രണ്ട് എഡിറ്റർമാർ ഒരേ രീതിയിൽ പെരുമാറുന്നതിനാലോ ഒരു എഡിറ്ററുടെ പെരുമാറ്റം അലങ്കോലപ്പെടുത്താനുദ്ദേശമുള്ള സാദ്ധ്യതയുണ്ടെന്ന് സൂചന നൽകുന്നതിനാലോ ആയിരിക്കും. എഡിറ്റിംഗ് രീതി ഒരുപോലെയാണെന്നു കാണുക എന്നതിനാണ് പ്രാധാന്യം; ഐ.പി. ഒന്നാണെന്നോ (ഒരേ റേഞ്ചിലുള്ളതാണെന്നോ) കണ്ടുപിടിക്കുന്നത് അധിക തെളിവ് മാത്രമാണ്.
  • മിക്ക ഡയൽഅപ്പ് ഐ.പി. കളും ധാരാളം ഡി.എസ്.എൽ. ഐ.പി.കളും കേബിൾ ഐ.പി. കളും ഡൈനാമിക് ഐ.പി.യാണ് നൽകുന്നത്. ഇവ ഓരോ പ്രാവശ്യം കമ്പ്യൂട്ടറിൽ പ്രവേശിക്കുമ്പോഴോ ഓരോ ദിവസമോ ഓരോ ആഴ്ച്ചയോ ചില മാസങ്ങൾ കൂടുമ്പോഴോ മാറിക്കൊണ്ടിരിക്കും. പ്രവേശിച്ച സമയം അടുത്തടുത്തല്ലെങ്കിൽ ഐ.പി. ഒന്നാണെന്ന് പ്രസ്താവിക്കുന്നത് സൂക്ഷിച്ചായിരിക്കണം. കുറച്ചു പരിചയം നേടിക്കഴിയുമ്പോൾ ഏത് ഐ.എസ്.പി. ആണ് വേഗം മാറുന്നതെന്നും ഏതാണ് സാവധാനം മാറുന്നതെന്നും നിങ്ങൾക്ക് മനസ്സിലാകും. അതൊരു പ്രോസിയാണെങ്കിൽ ചേർച്ച ശരിയായിക്കൊള്ളണമെന്നില്ല, ഇത് പ്രോക്സി നടത്തുന്ന സ്ഥാപനത്തിന്റെ വലിപ്പമനുസരിച്ചിരിക്കും (per whois output). ഒരു ഐ.എസ്.പി. പ്രോക്സിയാണെങ്കിൽ ചേർച്ച സൂചിപ്പിക്കാനുള്ള സാദ്ധ്യത കുറവാണ്. (കുറിപ്പ് – ചില ഉപയോക്താക്കൾക്ക്, പ്രധാനമായും സാങ്കേതിക വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു ഐ.പി. പ്രോക്സിയാകാൻ സാദ്ധ്യതയുണ്ടോ, സ്റ്റാറ്റിക് ആകാൻ സാദ്ധ്യതയുണ്ടോ വേഗത്തിൽ മാറുന്നതാണോ, പതിയെ മാറുന്നതാണോ എന്ന കാര്യം കണ്ടുപിടിക്കുന്നതിൽ സഹായിക്കാനാവും.)
  • ഒരു ചെക്ക് യൂസർ മെയിലിംഗ് ലിസ്റ്റും (checkuser-l@lists.wikimedia.org), ചെക്ക് യൂസർ ഐ.ആർ.സി. ചാനലുമുണ്ട് (#wikimedia-checkuser), പരിശോധനകളെ സംബന്ധിച്ച ഉപദേശവും പരിശോധനാഫലം വിശകലനം ചെയ്യുന്നതിലുള്ള സഹായവും ഇവിടെ നിന്ന് ലഭിക്കും. പ്രത്യേകിച്ചും സങ്കീർണ്ണമായ നശീകരണപ്രവർത്തനങ്ങളിൽ ഇത് ആവശ്യമായി വന്നേയ്ക്കാം. എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതികളിലെയും ചെക്ക് യൂസർമാർ ഇത് ഉപയോഗിക്കുന്നുണ്ട്. ഇവ മലയാളം വിക്കിപീഡിയയ്ക്ക് മാത്രമായുള്ളതല്ല. ഐ.ആർ.സി. ചാനൽ ഉപയോഗിക്കാൻ സാധിക്കുന്നത് ക്ഷണിതാക്കൾക്ക് മാത്രമാണ്. ചെക്ക് യൂസർ മെയിലിംഗ് ലിസ്റ്റ് അംഗങ്ങളല്ലാത്തവരിൽ നിന്ന് മെയിലുകൾ സ്വീകരിക്കുകയുമില്ല. ഒരു ചെക്ക് യൂസറെ ബന്ധപ്പെടാനാഗ്രഹിക്കുന്ന ഉപയോക്താക്കൾ ചെക്ക്‌യൂസറുമായി ബന്ധപ്പെടാൻ എന്ന വിഭാഗം മുകളിൽ കാണുക.

കാരണങ്ങളും ആശയവിനിമയവും

[തിരുത്തുക]

പരാതി ലഭിക്കുന്നതിനാലോ നയപരമായ കാരണങ്ങളാലോ മാത്രമാണ് ചെക്ക് യൂസർമാർ ഉപയോക്തൃ നിർണയപ്രവൃത്തികളോ തിരിച്ചറിയലുകളോ തടയലുകളോ ചെയ്യാവുന്നത്. ചെയ്തികളുടെ കാര്യകാരണങ്ങൾ മറ്റു ചെക്ക് യൂസർമാർ ആവശ്യപ്പെടുന്നപക്ഷം അവരോട് പൂർണ്ണമായും തുറന്നു ചർച്ചചെയ്യേണ്ടതാണ്.

ചെക്ക് യൂസർ തടയൽ

[തിരുത്തുക]

ചെക്ക് യൂസർ ടൂളിൽ നിന്നു ലഭിക്കുന്ന പരസ്യമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യനിർവാഹകരായ ചെക്ക് യൂസർമാർക്ക് (മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർമാരെല്ലാം കാര്യനിർവാഹകരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരാണ്. ഇതിൽ കാര്യനിർവാഹകസ്ഥാനം ഉപേക്ഷിച്ചവരുമുണ്ടാകാം) ഉപയോക്താക്കളെ തടയാൻ സാധിക്കും. ഇത് ചെക്ക് യൂസർ എന്ന അധികാരമുപയോഗിച്ച് ചെയ്തതായാണ് കണക്കാക്കപ്പെടുക (ഇത് കാര്യനിർവാഹകജോലിയാണെങ്കിൽ പോലും). . കാര്യനിർവാഹകർ ചെക്ക് യൂസർമാർ എടുത്ത തടയൽ നടപടികളിൽ ചെക്ക് യൂസർമാരോട് ചർച്ച ചെയ്യാതെ മാറ്റം വരുത്തുവാൻ പാടില്ല.[2][3]

ചെക്കിന്റെ രേഖകൾ

[തിരുത്തുക]
ചെക്ക് യൂസർ ലോഗിന്റെ ഉദാഹരണം. (മാതൃകമാത്രമാണിത്.)

മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കുന്നതിനുമുൻപായി "പരിശോധിക്കാനുള്ള കാരണം" എന്ന പെട്ടിയിൽ കാരണം രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് തിരുത്തലിന്റെ ചുരുക്കം പോലെയുള്ള ഒരു രേഖയാണ്. ഇത്തരം എല്ലാ പരിശോധനയും ചെക്ക് യൂസർ രേഖകളിൽ ശേഖരിക്കപ്പെടും. ഇവ മറ്റ് ചെക്ക് യൂസർമാർക്ക് പ്രത്യേകം:ചെക്ക് യൂസർ എന്ന താളിലൂടെ പരിശോധിക്കാൻ സാധിക്കും. രേഖകളിൽ ആരാണ് പരിശോധന നടത്തിയത്, പരിശോധനയുടെ കാരണം, എന്തെല്ലാം രേഖകളാണ് പരിശോധിച്ചത് (ഈ ഉപകരണം തിരുത്തൽ നടത്തിയ ആളുടെ ഐ.പി.കൾ, ഐ.പി.കളിൽ നിന്നുള്ള തിരുത്തലുകൾ, ഒരു ഐ.പി.യിൽ നിന്നു തിരുത്തുന്ന ഉപയോക്താക്കൾ എന്നീ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കാം). ഈ രേഖയിൽ ഒരു പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങൾ സൂക്ഷിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നില്ല.

ചെക്ക് യൂസർ ചുമതല നൽകലും തിരിച്ചെടുക്കലും

[തിരുത്തുക]

ചെക്ക് യൂസർ ഒഴിവുകളുണ്ടാവുകയാണെങ്കിൽ ഏതൊരു ഉപയോക്താവിനും യോഗ്യതയുള്ള ആരെയും ചെക്ക് യൂസർ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

ചെക്ക് യൂസർ അനുമതി നൽകപ്പെടുന്നതുപോലെ തന്നെ ഇത് എടുത്തുകളയാനും സാധിക്കും. ഒരു ചെക്ക് യൂസർ ഈ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് (ഉദാഹരണത്തിന് അനുചിതമായി ചെക്കുകൾ നടത്തുകയും ചെക്ക് യൂസർ സംവിധാനത്തിലൂടെ ലഭിച്ച സ്വകാര്യ വിവരങ്ങൾ അനാവശ്യമായി പരസ്യമാക്കുകയും ചെയ്യുക) മറ്റൊരു ചെക്ക് യൂസർക്കോ ഉപയോക്താവിനോ തോന്നുകയാണെങ്കിൽ ഉടൻ തന്നെ ഒരു സ്റ്റിവാർഡിനോട് ചെക്ക് യൂസർ അനുമതി കുറ്റക്കാരനിൽ നിന്നെടുത്തകളയാനപേക്ഷിക്കാം. സാധാരണഗതിയിലുള്ള ഏതുമാർഗ്ഗത്തിലൂടെയും (ഇ-മെയിൽ, മെറ്റായിലെ അനുമതിക്കുള്ള അഭ്യർത്ഥന എന്നിവ ഉദാഹരണം) ഇത് ചെയ്യാവുന്നതാണ്.

അടിയന്തിരമായി നടപടിയെടുക്കേണ്ട അഭ്യർത്ഥനകൾ (വ്യക്തമായ തെളിവിനെ അടിസ്ഥാനമാക്കിയുള്ളവ) അപൂർവ്വം സന്ദർഭങ്ങളിൽ നടത്താവുന്നതാണ്. അതും ഈ മാർഗ്ഗത്തിലൂടെ തന്നെ ചെയ്യാം. അസാധാരണ സന്ദർഭത്തിൽ പൊതു നന്മയ്ക്കായി സ്റ്റിവാർഡുകൾ ചെക്ക് യൂസർ അനുമതി താൽകാലികമായി നീക്കം ചെയ്തേയ്ക്കാം. ഇത് അന്തിമതീരുമാനമുണ്ടാകുന്നതുവരെ തുടരും. ഈ നടപടി വിവാദത്തിനിടയാക്കാൻ സാദ്ധ്യതയുള്ളതിനാൽ ചെക്ക് യൂസർക്കെതിരായ ആരോപണത്തിന് അടിസ്ഥാനമുണ്ടോ എന്ന് സ്റ്റിവാർഡ് പരിശോധിക്കേണ്ടതാണ്. ഇത് താൽക്കാലിക നടപടി മാത്രമാണെന്ന് വ്യക്തമാക്കുകയും വേണം.

പരാതികളും ദുരുപയോഗങ്ങളും

[തിരുത്തുക]

ചെക്ക് യൂസർ അവകാശം ഒഴിവാക്കലിന്റെ വിക്കിമീഡിയ ഫൗണ്ടേഷൻ നയം ഇപ്രകാരമാണ്:

ചെക്ക് യൂസർ അവകാശമുള്ള ഉപയോക്താവ് ഒരു വർഷക്കാലത്തേക്ക് നിർജ്ജിവമായിരുന്നാൽ അദ്ദേഹത്തിന്റെ അവകാശങ്ങൾ നീക്കം ചെയ്യുന്നതായിരിക്കും.

ഏതെങ്കിലും കാരണവശാൽ ചെക്ക് യൂസർ ഉപകരണങ്ങൾ ചെക്ക് യൂസറോ സ്റ്റീവാർഡോ ദുരുപയോഗം ചെയ്താൽ ഉടനടി അവരുടെ അവകാശങ്ങൾ നീക്കം ചെയ്യും. ഉപയോക്താവിന്റെ ഐപി യാതൊരു കാരണവുമില്ലാതെ ഒരു ചെക്ക് യൂസർ നിരന്തരമായി ചെക്ക് ചെയ്യുന്നത് ദുരുപയോഗമായി കണക്കാക്കും(പരിശോധനയുടെ കാരണം വ്യക്തമല്ലങ്കിൽ).

ചെക്ക് യൂസർ ദുരുപയോഗത്തെപറ്റി ആശങ്കയുണ്ടങ്കിൽ അക്കാര്യം ലോക്കൽ വിക്കികളിലാണ് ആദ്യം ചർച്ചചെയ്യേണ്ടത്. അംഗീകരിക്കപ്പെട്ട ആർബികോമുള്ള വിക്കികളിൽ ഇത്തരം കാര്യങ്ങളിൽ അവകാശങ്ങൾ നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ആർബികോമിന് സ്വാതന്ത്ര്യമുണ്ട്.[...] ചെക്ക് യൂസർ അവകാശങ്ങൾ നീക്കം ചെയ്യാനുള്ള അവകാശം സ്റ്റീവാർഡുകക്ക് മാത്രമേയുള്ളു. A Steward may not decide to remove access on their own, but can help provide information necessary to prove the abuse (such as logs). If necessary, and in particular in case of lack of respect towards the privacy policy, the Board of [the] Wikimedia Foundation can be asked to declare removal of access as well.

ഫൗണ്ടേഷന്റെ സ്വകാര്യതാ നയങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട പരാതികൾക്ക് ഓംബുഡ്സ്മാൻ കമ്മീഷനെ സമീപിക്കുക.

വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വകാര്യതാ നയങ്ങൾ തീർത്തും പാലിക്കാതെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയാൽ പരാതിക്കായി ഓംബുഡ്സ്മാൻ കമ്മീഷനെ സമീപിക്കുക.

ചെക്ക് യൂസർ ഉപകരണത്തിന്റെ ദുരുപയോഗമായി ബന്ധപ്പെട്ട മറ്റു പരാതികൾക്കായി പഞ്ചായത്തിൽ ബന്ധപ്പെടുക.

ചെക്ക് യൂസർ തിരഞ്ഞെടുപ്പ്

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് രണ്ട് (പരമാവധി മൂന്ന്)[1] ചെക്ക് യൂസർമാർ ഉണ്ടായിരിക്കും[4] . ഒരു ഉപയോക്താവിന് ചെക്ക്‌യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ പാലിക്കേണ്ട കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്[5] :

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • വിക്കിയിലെ ചെക്ക് യൂസർ നയങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്
  • തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്, നാമനിർദ്ദേശം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് താൾ കാണുക.

വിക്കിപീഡിയയിലെ വോട്ടെടുപ്പ് നയമനുസരിച്ച് യോഗ്യതയുള്ള എല്ലാ ഉപയോക്താക്കൾക്കും സമ്മതിദാനാവകാശം ഉണ്ടായിരിക്കുന്നതാണ്. കുറഞ്ഞത് 25 അനുകൂല വോട്ടുകളും ആകെ വോട്ടിന്റെ 70-80% വോട്ടുകളും അനുകൂലമായാൽ മാത്രമെ തിരഞ്ഞെടുക്കപെടുകയുള്ളു. തിരഞ്ഞെടുപ്പിന് ശേഷം ചെക്ക് യൂസർ ഉപകരണങ്ങൾ ലഭിക്കാനായി മെറ്റായിൽ ബന്ധപ്പെടേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്:

  • വിക്കിയിലെ ചെക്ക് യൂസർ നയങ്ങൾ അനുസരിച്ച്(ഈ താളിൽ വിശദീകരിച്ചതനുസരിച്ച്) മാത്രമേ തിരഞ്ഞെടുക്കപെട്ട ഉപയോക്താവ് പ്രവർത്തിക്കാവൂ.
  • മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക് യൂസർ സ്ഥാനം നഷ്ടമാകുന്നതാണ്. ഇങ്ങനെ സംഭവിച്ചാൽ പിന്നീട് ചെക്ക് യൂസർ ആകാൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം.

ചെക്ക്‌യൂസർ അവകാശമുള്ള ഉപയോക്താക്കൾ

[തിരുത്തുക]

നിലവിലെ ചെക്ക്‌യൂസർ പട്ടിക. 2013 ഏപ്രിൽ 8-ലെ കണക്കനുസരിച്ചുള്ള ഉപയോക്താൾ.

  1. Razimantv (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2009 ഒക്ടോബർ 17 മുതൽ കാര്യനിർവ്വാഹകനാണ്‌. 2013 ഏപ്രിൽ 12-ന് ചെക്ക് യൂസറായി തിരഞ്ഞെടുക്കപ്പെട്ടു.
  2. Kiran Gopi (talk · contribs · blocks · protections · deletions · page moves · rights · RfA)സിസോപ് – 2010 ഒക്ടോബർ 16 മുതൽ കാര്യനിർവ്വാഹകനാണ്‌. 2013 ഏപ്രിൽ 12-ന് ചെക്ക് യൂസറായി തിരഞ്ഞെടുക്കപ്പെട്ടു.

"മറ്റുള്ളവ"ഫൗണ്ടേഷൻ അനുവാദം കൊടുത്തിട്ടുള്ള ഉപയോക്താക്കൾ, ഫൗണ്ടേഷൻ അംഗങ്ങൾ.

ഇതും കാണുക

[തിരുത്തുക]
ചെക്ക്‌യൂസർ
ചെക്ക്‌യൂസർ പ്രവേ​ശനം
ബന്ധപ്പെട്ട താളുകൾ
സാങ്കേതികം
  • ചെക്ക്‌യൂസർ; ഈ ഉപകരണം മറ്റു വിക്കികളിൽ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനേപ്പറ്റിയുള്ള വിവരണം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ചെക്ക്‌യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച". വിക്കിപീഡിയ. Retrieved 21 ഏപ്രിൽ 2013.
  2. CheckUser Mackensen's comment on "Checkuserblocks," and why they should not be lifted.
  3. Arbitration Committee statement on Checkuser blocks, 18 July 2010
  4. "വിക്കിപീഡിയ:നയരൂപീകരണം". വിക്കിപീഡിയ. Retrieved 21 മാർച്ച് 2013.
  5. "പഞ്ചായത്തിലെ ചർച്ച". Retrieved 1 മാർച്ച് 2013.