Jump to content

വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Administrator instructions

നേരിട്ട് പോവുക: അപരമൂർത്തിത്വ കേസ് മുന്നോട്ടുവയ്ക്കുകനിലവിലെ പട്ടികയിലുള്ള കേസുകൾ

വിക്കിപീഡിയയിലെ അപരമൂർത്തിത്വം സംബന്ധിച്ച് വിക്കി സമൂഹം നടത്തുന്ന അന്വേഷണത്തിനെയാണ് സോക്ക് പപ്പറ്റ് അന്വേഷണങ്ങൾ എന്നു വിളിക്കുന്നത്. ഒരാൾ അപരമൂർത്തികളെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന അന്വേഷണമാണിത്. വിക്കിപീഡിയ തിരുത്തലുകളിൽ നിന്നും ഒരാൾ അപരമൂർത്തികളുടെ ഉപയോക്തൃ അക്കൗണ്ടുകൾ ഉപയോഗിച്ചോ ഐ.പി. ഉപയോഗിച്ചോ സോക്ക് പപ്പറ്ററി സംബന്ധിച്ച നമ്മുടെ നയം ലംഘിക്കുന്നുണ്ടോ, വിക്കിപീഡിയയിലെ ചർച്ചകൾ, പ്രക്രീയകൾ എന്നിവയിൽ അവിഹിതസ്വാധീനം ചെലുത്താൻ ശ്രമിയ്ക്കുന്നുണ്ടോ, തടയലുകളെയോ നിരോധനങ്ങളെയോ മറികടക്കാൻ ശ്രമിക്കുന്നുണ്ടോ എന്നീ സംശയങ്ങളുണ്ടെങ്കിൽ ഒരന്വേഷണം ആരംഭിക്കാവുന്നയിടമാണിത്. അപരമൂർത്തിത്വത്തെ കൈകാര്യം ചെയ്തു പരിചയമുള്ള കാര്യനിർവാഹകരും ഉപയോക്താക്കളും തെളിവുകൾ പരിശോധിച്ച് നടപടികളെടുക്കണമോ എന്ന് തീരുമാനിക്കും.

രണ്ടോ അതിലധികമോ ഉപയോക്തൃ അക്കൗണ്ടുകളോ അല്ലെങ്കിൽ ഐ.പി. അഡ്രസ്സുകളോ കൈകാര്യം ചെയ്യുന്നത് ഒരാൾ തന്നെ എന്നും ഇത് അപരമൂർത്തിത്വം സംബന്ധിച്ച നയം ലംഘിക്കുന്നുണ്ടെന്നും സംശയകരമായ തിരുത്തലുകളിൽ നിന്ന് ലഭിക്കുന്ന പ്രഥമദൃശ്യാലുള്ള തെളിവുണ്ടെങ്കിൽ മാത്രമേ ഒരു അന്വേഷണം തുടങ്ങാനാവൂ .

വിക്കിപീഡിയയുടെ ചെക്ക് യൂസർ സംഘവും ഈ താളുകൾ ശ്രദ്ധിക്കുന്നുണ്ടാവും. ചെക്ക് യൂസർമാർ അപരമൂർത്തിത്വം സംബന്ധിച്ച കേസുകൾ അന്വേഷിക്കുവാൻ വിശ്വാസ്യതയുള്ളതും പരിചയമുള്ളതുമായ കാര്യനിർവാഹകരാണ്. ഇവർക്ക് "ചെക്ക് യൂസർ" സംവിധാനത്തിലൂടെ കൂടുതൽ സാങ്കേതികവിവരങ്ങൾ നേടിയെടുക്കാനായേക്കും. ദുരുപയോഗസാദ്ധ്യത കൂടുതലുള്ളതും എന്നാൽ പരസ്യമായ തെളിവുകൾ ദൃഷ്ടിഗോചരമല്ലാത്ത സ്ഥിതി വ്യക്തമായി കാണിക്കാത്ത അവസരങ്ങളിലും ചെക്ക് യൂസർ അപേക്ഷ സഹായകമായേക്കും. ചെക്ക് യൂസർമാർക്ക് വളരെ കർശനമായ പെരുമാറ്റച്ചട്ടങ്ങളും സ്വകാര്യതാ നയവുമുണ്ട്. അപരമൂർത്തികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വ്യക്തമായ തെളിവുകളുണ്ടെന്ന് ചെക്ക് യൂസർ വിശ്വസിക്കുകയാണെങ്കിലും ചെക്ക് യൂസർ ഇടപെടേണ്ട ശക്തമായ ആവശ്യമുണ്ട് എന്ന് ബോദ്ധ്യമുണ്ടെങ്കിലും മാത്രമേ ഇവരുടെ ഇടപെടലുണ്ടാവു. രണ്ടു കാര്യങ്ങളും ബോദ്ധ്യപ്പെടുത്തത്തക്ക കാരണങ്ങളില്ലാതെ ചെക്ക് യൂസർ ഇടപെടണമെന്ന അപേക്ഷകൾ തള്ളിക്കളയപ്പെടും.


പ്രധാന കുറിപ്പുകൾ


  • ഒന്നിലധികം ഉപയോക്തൃ അക്കൗണ്ടുക‌ളുടെ ഉടമസ്ഥത ഒരേയാളുടേതാകാൻ സാദ്ധ്യതയുണ്ടെന്നോ (ഇല്ലെന്നോ) ഇവ നയങ്ങൾക്കെതിരായാണ് ഉപയോഗിക്കപ്പെടുന്നതെന്നോ ഉള്ള തെളിവുകളല്ലാതെ അപരമൂർത്തിത്വം സംബന്ധിച്ച അന്വേഷണത്തിൽ എടുത്തുപറയത്തക്ക മറ്റു നിഷ്കർഷകളൊന്നുമില്ല.
  • ഒരു കേസ് മുന്നോട്ടുവയ്ക്കുന്നതിനു മുൻപേ ഒരു അന്വേഷണം നടക്കുന്നുണ്ടോ എന്ന് താളിന്റെ താഴെക്കൊടുത്തിട്ടുള്ള സെർച്ച് ബട്ടൻ ഉപയോഗിച്ച് പരിശോധിച്ചു നോക്കുക.
  • എല്ലാ അപേക്ഷകളിലും, വ്യക്തവും ലളിതവുമായ ഉദാഹരണങ്ങൾ (നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസവും അതിൽനിന്ന് രൂപീകരിക്കാവുന്ന ന്യായമായ അഭ്യൂഹങ്ങളും) താങ്കൾ മുന്നോട്ടുവച്ച ഉപയോക്തൃ അക്കൗണ്ടുകൾ ഒരു വ്യക്തിയാണ് കൈകാര്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നുണ്ടാവണം. താങ്കളുടെ ചിന്ത മനസ്സിലാക്കാൻ ഇത് കാര്യനിർവാഹകരെ സഹായിക്കും. ഇവർക്ക് താങ്കൾ എന്തെങ്കിലും വിഷയം വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാധിക്കും. കാര്യനിർവാഹകർക്ക് ഭാവി കാണാനുള്ള കഴിവൊന്നുമില്ല. ഒന്നിലധികം അക്കൗണ്ടുകളിൽ താങ്കൾ കണ്ട സാമ്യതകൾ (തിരുത്തൽ സമീപനം, സമയം, സ്വഭാവം) അവർക്ക് ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കണമെന്നില്ല. ഇതുകൂടാതെ താങ്കൾക്ക് ചെക്ക് യൂസർ പരിശോധന നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ചെക്ക് യൂസർ പരിശോധന എന്തുകൊണ്ടാണ് ആവശ്യമെന്ന് മതിയായ തെളിവ് നൽകേണ്ടത് അത്യാവശ്യമാണ്.
  • വളരെ മുഴച്ചു നി‌ൽക്കുന്ന അപരമൂർത്തികളൊഴിച്ച് മറ്റുള്ള കേസുകളിൽ നല്ല ഉദ്ദേശത്തോടെയാണിതെന്ന് കരുതുക.
  • സംശയിക്കപ്പെടുന്ന ഉപയോക്തൃ അക്കൗണ്ടുകൾ {{subst:socksuspectnotice|PUPPETMASTER}} ~~~~ എന്നത് അവരുടെ സംവാദത്താളിന്റെ താഴെയായി ചേർത്ത് ചൂണ്ടിക്കാണിക്കാവുന്നതാണ്. (ഇത് ഒരു മര്യാദയാണെങ്കിലും ആവശ്യമല്ല. ചില അവസരങ്ങളിൽ ഇത് എതിരായ ഫലമായിരിക്കും ഉണ്ടാക്കുന്നത്. താങ്കളുടെ യുക്തിക്കനുസരിച്ച് ഇതിൽ തീരുമാനമെടുക്കാവുന്നതാണ്.)
  • ലളിതമാക്കി നിർത്തൂ! ലളിതവും ചുരുങ്ങിയതും വസ്തുതാപരവുമായ തെളിവുകൾ കേസ് പെട്ടെന്ന് തീർപ്പാകുന്നതിനിടയാക്കും.
  • ആരോപിക്കപ്പെട്ടാലും ഈ ഉപദേശം തന്നെ സ്വീകരിക്കാവുന്നതാണ്. സമചിത്തതയോടെ തെളിവു സഹിതം മറുപടി നൽകുക. അക്കൗണ്ടുകൾ സംബന്ധിച്ച തെളിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തെളിവുകളെ സംസാരിക്കാനനുവദിക്കുക.

ഒരു കേസിൽ ചെക്ക് യൂസർ അഭ്യർത്ഥന നടത്തണോ വേണ്ടയോ?


  • കർശനമായ നിയന്ത്രണങ്ങൾക്കു കീഴിൽ നിയതമായ പ്രവർത്തന മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയും അപരമൂർത്തിത്വം പോലുള്ള വിഷയങ്ങൾ അന്വേഷിക്കുമ്പോൾ അധിക തെളിവുകൾ നൽകാൻ കഴിവുള്ളതുമായ ഒരു സാങ്കേതികോപകരണമാണ് ചെക്ക് യൂസർ സംവിധാനം. എപ്പോഴാണ് ചെക്ക് യൂസർ പരിശോധന ആവശ്യപ്പെടുന്നത് പ്രയോജനപ്പെടുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾക്കായി ചെക്ക് യൂസർ സംബന്ധിച്ച നയം കാണുക.
  • മിക്ക അവസരങ്ങളിലും അപരമൂർത്തിത്വം അക്കൗണ്ടിന്റെ പെരുമാറ്റം മാത്രം ആശ്രയിച്ച് നിർണയിക്കാനാവും. ഇത്തരം അവസരങ്ങളിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത സോക്കുകൾ പോലെയുള്ള പ്രശ്നങ്ങളില്ലെങ്കിൽ ചെക്ക് യൂസർ പരിശോധനയുടെ ആവശ്യമില്ല.
  • ചെക്ക് യൂസർ പരിശോധനയ്ക്കായുള്ള അപേക്ഷ നല്ല തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്; എന്തുകൊണ്ടാണ് പരിശോധന ചെയ്യേണ്ടതെന്ന കാരണം വിശദമാക്കിയിട്ടുണ്ട് എന്നീ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ആർക്കും എവിടെ നിന്നും എപ്പോഴും അപേക്ഷ നൽകാവുന്നതാണ് (ഐ.പി. ഉപയോക്താക്കൾക്കും ഇത് ചെയ്യാൻ സാധിക്കും) ഒരു കാര്യനിർവാഹകൻ ഇത് പരിശോധിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ചെക്ക് യൂസർ പരിശോധനയ്ക്ക് യോഗ്യമാണെന്ന ശുപാർശയോടെ ഇത് ചെക്ക് യൂസർമാരുടെ പരിഗണനയ്ക്കായി വയ്ക്കും.
ഈ ഉപകരണം ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നത് ചെക്ക് യൂസർമാരുടെ മാത്രം വിവേചനാധികാരത്തിൽ പെടുന്ന കാര്യമാണ്.

എങ്ങനെയാണ് ഒരു പരാതിയിൽ അന്വേഷണം (ആവശ്യമെങ്കിൽ ചെക്ക് യൂസർ അന്വേഷണമുൾപ്പെടെ) ആരംഭിക്കുന്നത്? ഒരു കേസ് ആരംഭിക്കുമ്പോൾ എന്തൊക്കെ സംഭവിക്കും?


  1. ഒരു പരാതിയിൽ നടപടിയെടുക്കാനോ നടപടിയവസാനിപ്പിച്ച് കേസിൽ നടപടി പുനരാരംഭിക്കാനോ. താഴെക്കൊടുത്തിട്ടുള്ള "ഒരു കേസ് തുറക്കുന്നതിന്" എന്ന വിഭാഗത്തിൽ ഒരു അന്വേഷണം ആരംഭിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്. ചെക്ക് യൂസർ അപേക്ഷ ആവശ്യമാണെങ്കിൽ തുറക്കപ്പെട്ടിട്ടുള്ള ഒരു കേസ് തിരുത്തി {{SPI case status}} എന്നത് {{SPI case status|curequest}} എന്നാക്കി മാറ്റുക. അപേക്ഷ പരിശോധനയ്ക്കായുള്ള ക്യൂവിൽ സ്ഥാനം പിടിക്കും.
  2. ചെക്ക് യൂസർ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ:
    • ഒരു കാര്യനിർവാഹകൻ താങ്കളുടെ പരാതിയും പരാതിയിൽ പരാമർശിച്ചിരിക്കുന്ന കാരണവും പരിശോധിച്ചശേഷം ഇത് ചെക്ക് യൂസർ പരിശോധനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് തീരുമാനിക്കും. കാര്യനിർവാഹകൻ ഇത് ചെക്ക് യൂസർ പരിശോധനയ്ക്ക് ശുപാർശചെയ്യുകയോ അപേക്ഷ നിരാകരിക്കുകയോ ചെയ്തേക്കാം. ആർക്കും ഈ തീരുമാനത്തെ ചോദ്യം ചെയ്യാനും പുനഃപരിശോധിക്കാനും സാധിക്കും.
    • ചെക്ക് യൂസർ പരിശോധന ആവശ്യപ്പെട്ടിട്ടില്ലെങ്കിലോ  നിരാകരിക്കപ്പെട്ടിട്ടുണ്ടെങ്കിലോ: ചെക്ക് യൂസർ ഇല്ലാതെ തന്നെ ശേഖരിക്കാൻ പറ്റുന്ന തെളിവുകളുണ്ടോ (ശേഖരിക്കാൻ പറ്റുമോ) എന്നു പരിശോധിക്കുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. തെളിവുകളും അവയുടെ അപഗ്രഥനവും ആർക്കും കൂട്ടിച്ചേർക്കാവുന്നതാണ്. എന്നാലും അന്തിമമായി ചെക്ക് യൂസറാവും ഇതെ സംബന്ധിച്ച് തീരുമാനമെടുക്കുക. . ആർക്കും ചെക്ക് യൂസർ പരിശോധന നടത്തെണമെന്ന ആവശ്യം അപേക്ഷയോട് കൂട്ടിച്ചേർക്കാവുന്നതാണ്.
    • ചെക്ക് യൂസർ പരിശോധന  ശുപാർശ ചെയ്യപ്പെടുകയാണെങ്കിൽ: ചെക്ക് യൂസർമാർ ഈ സംവിധാനം ഈ കേസിൽ ഉപയോഗിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയും ഉപയോഗിക്കേണ്ടതില്ല എന്നാണ് തീരുമാനമെങ്കിൽ ശുപാർശ തള്ളിക്കളയുകയും ചെയ്യും.
    • കുറിപ്പ്: കാത്തിരിപ്പിനിടയിൽ തന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയും ചില തീരുമാനങ്ങളെടുക്കുകയും ചെയ്യാവുന്നതാണ്. മറ്റ് ഉപയോക്താക്കൾക്കും കാര്യനിർവാഹകർക്കും കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും സാധാരണ നടപടികൾ എടുക്കുകയും ചെയ്യാവുന്നതാണ്. നടപടികളെടുക്കുമ്പോൾ താങ്കൾക്ക് പൂർണ്ണമായ തെളിവുകൾ ലഭ്യമല്ല എന്ന കാര്യം മനസ്സിൽ വയ്ക്കുക. യുക്തി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുക. (വ്യക്തമല്ലാത്ത സോക്കുകളെ കണ്ടുപിടിക്കാനായി ചെക്ക് യൂസർ പരിശോധനയ്ക്ക് കാത്തിരിക്കുമ്പോൾ ഒരു കാര്യനിർവാഹകന് വ്യക്തമായി മനസിലാക്കാൻ സാധിച്ച സോക്കുകളെ തടയാവുന്നതാണ്)
  3. ചെക്ക് യൂസർ പരിശോധന വേണമെന്ന തീരുമാനമെടുക്കുകയും ഉപയോഗിക്കുകയും ചെയ്താൽ:
    • ഒരു ചെക്ക് യൂസർ കേസ് സംബന്ധിച്ച സാങ്കേതിക തെളിവുകൾ പരിശോധിക്കും. ചെക്ക് യൂസർ തന്റെ കണ്ടെത്തലുകൾ "കാര്യനിർവാഹകരുടെയും ചെക്ക് യൂസർമാരുടെയും അഭിപ്രായങ്ങൾ" എന്ന വിഭാഗത്തിൽ ചേർക്കും. ഉദാഹരണത്തിന് ഏതെങ്കിലും അക്കൗണ്ടുകൾ പരിശോധിച്ച് അവ  ഒരാൾ തന്നെ ഉപയോഗിക്കുന്നതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്;  ഒരാൾ തന്നെ ഉപയോഗിക്കുന്നതാകാൻ സാദ്ധ്യതയുണ്ട്,  ഒരാൾ തന്നെ ഉപയോഗിക്കുന്നത് ആയേക്കാം,  ഒരുപയോക്താവ് ഉപയോഗിക്കുന്നതാകാൻ സാദ്ധ്യതയില്ല എന്നോ; ഒരുപക്ഷേ  'അക്കൗണ്ടുകൾ തമ്മിൽ ബന്ധമില്ല എന്നോ അഭിപ്രായം പറയാൻ സാദ്ധ്യതയുണ്ട്. ചില കേസുകളിൽ  തിട്ടമില്ലാത്തത് എന്ന അഭിപ്രായവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കണ്ടെത്തലുകൾ ഭാഗികമായോ ഒരുമിച്ചോ വന്നേക്കാം. മറ്റു ഉപയോക്താക്കൾക്ക് ഈ വിവരങ്ങൾ ഉപയോഗിച്ച് കേസിൽ തീർപ്പാക്കാൻ ശ്രമിക്കാവുന്നതാണ്.
    • ചെക്ക് യൂസർ (അന്വേഷണത്തിൽ ഇടപെട്ടാൽ) കേസന്വേഷണം പൂർത്തിയാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം;
    • കുറിപ്പ്: തെളിവ് കണ്ടെത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ് ചെക്ക് യൂസർ; ഇത്  മാന്ത്രികവടിയോ  ഭാവി പ്രവചിക്കുന്ന യന്ത്രമോ അല്ല. ചെക്ക് യൂസർ പരിശോധനയിൽ "ഒരുപയോക്താവ് ഉപയോഗിക്കുന്നതാകാൻ സാദ്ധ്യതയില്ല" എന്നോ "തിട്ടമില്ലാത്തത്" എന്നോ ഉള്ള അഭിപ്രായമാണ് പുറത്തുവരുന്നതെങ്കിലും ഇതിനർത്ഥം ചെക്ക് യൂസർ പരിശോധനയിൽ രണ്ട് അക്കൗണ്ടുകൾ തമ്മിൽ ബന്ധമൊന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നോ പരിശോധനയിൽ തീരുമാനമെടുക്കാൻ സാധിക്കത്തക്ക തെളിവുകൾ ലഭിച്ചില്ല എന്നോ ആണ്. ചില കേസുകളിൽ പെരുമാറ്റം അടിസ്ഥാനമാക്കിയോ മറ്റു തെളിവുകൾ വച്ചോ നോക്കുകയാണെങ്കിൽ അക്കൗണ്ടുകൾ തമ്മിൽ ബന്ധമുണ്ട് എന്ന് തീരുമാനമെടുക്കാൻ സാധിക്കും. ഇത്തരം അവസരങ്ങളിൽ തെളിവുകൾ മൊത്തമായി പരിഗണിച്ച് തീരുമാനമെടുക്കുന്നത് സാധൂകരിക്കപ്പെടേണ്ടതാണ്.
  4. ചർച്ചയും തീരുമാനമെടുക്കലും. ഏതൊരു ഉപയോക്താവിനും ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് തെളിവുകൾ നൽകുന്നതിലൂടെയും വിശകലനം നടത്തുന്നതിലൂടെയും അപരമൂർത്തി അന്വേഷണ‌ത്തിൽ സംഭാവനകൾ നൽകാവുന്നതാണ് (ഇത് മുകളിൽ വിശദീകരിച്ചിട്ടുണ്ട്). ആവശ്യമുണ്ടെങ്കിൽ കേസുകൾ വിപുലപ്പെടുത്തുകയോ അപരമൂർത്തി അന്വേഷണത്തിനായുള്ള അപേക്ഷകൾ കൂട്ടിച്ചേർക്കുകയോ ചെയ്യാവുന്നതാണ്. എല്ലാ ഉപയോക്താക്കളും അപരമൂർത്തിത്വം സംബന്ധിച്ച നയം ലംഘിക്കപ്പെടുന്നുണ്ടോ എന്നതു സംബന്ധിച്ച തെളിവ് ശേഖരിക്കുന്നതിലും അത് വിശകലനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അലങ്കോലമുണ്ടാക്കുന്ന സ്വഭാവം കാണിക്കുകയാണെങ്കിൽ കേസ് സംബന്ധിച്ച താളിൽ നിന്ന് നീക്ക്കം ചെയ്യപ്പെടാം. പരിചയമുള്ള ഉപയോക്താക്കൾ (സാധാരണഗതിയിൽ കാര്യനിർവാഹകരോ ചെക്ക് യൂസർമാരോ) അന്തിമ തീരുമാനമെടുക്കുകയും ഔദ്യോഗിക കണ്ടെത്തലുകൾ വെളിപ്പെടുത്തുകയും കാര്യനിർവാഹകരുടെ ഇടപെടൽ ആവശ്യമാണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.
  5. മറ്റു തീരുമാനങ്ങൾ സാധാരണപോലെ ആർക്കും എപ്പോഴും എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരുപയോക്താവിന് ചെക്ക് യൂസറോട് ലോലമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുവാനായി ഇ-മെയിൽ അയയ്ക്കണമെന്നുണ്ടാകാം. ഈ കേസ് മറ്റു ചർച്ചകളിലോ താളുകളിലോ പ്രാധാന്യമുള്ളതായിരിക്കാം. മറ്റുപയോക്താക്കളോട് ഇക്കാര്യം ഒരുപക്ഷേ അറിയിക്കേണ്ടതുണ്ടാകാം. പരിചയമുള്ള ഒരുപയോക്താവ് കേസ് സംബന്ധിച്ച ചില കാര്യങ്ങളിൽ പ്രത്യേകം നടപടിയെടുക്കണം എന്ന് തീരുമാനിച്ചേയ്ക്കാം (ചെക്ക് യൂസർ പരിശോധനയിൽ കാര്യമായ ദുരുപയോഗം കണ്ടെത്തിയാൽ സമൂഹത്തിൽ നിന്നുള്ള നിരോധനം ഒരുപയോക്താവിന് ആവശ്യപ്പെടാവുന്നതാണ്).
  6. അന്തിമ തീർപ്പ്. കേസ് സംബന്ധിച്ച എല്ലാ നടപടിയും കഴിയുകയും കേസ് തീർപ്പാക്കാൻ റെഡിയാണ് എന്ന് തോന്നുകയുമാണെങ്കിൽ കാര്യനിർവാഹകർക്ക് കേസ് അന്തിമമായി തീർപ്പാക്കാൻ പോകുകയാണെന്ന് സൂചന നൽകാവുന്നതാണ്. ഇതിനു ശേഷം കേസിൽ നടപടിയൊന്നും വിട്ടുപോയിട്ടില്ല എന്ന ഒരു പരിശോധനയ്ക്കു ശേഷം കേസ് സംബന്ധിച്ച ചർച്ച നിലവറയിലാക്കാവുന്നതാണ്. കേസ് പട്ടികയിൽ നിന്ന് ഒഴിവാകുകയും സോക്ക് മാസ്റ്ററിന്റെ നിലവിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള കേസുകളുടെ കൂടെ ചേർക്കപ്പെടുകയും ചെയ്യും.

അടിയന്തിര ചെക്ക് യൂസർ അപേക്ഷകൾ


താങ്കൾക്ക് ഒരു ചെക്ക് യൂസർ എന്തെങ്കിലും ഒരു കാര്യം (സോക്ക് പപ്പറ്ററിയുമായി ബന്ധമില്ലാത്തത്) പരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഇവിടെയുള്ള നിർദ്ദേശങ്ങൾ കാണുക.


അപരമൂർത്തി അന്വേഷണത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ


അപരമൂർത്തി അന്വേഷണം സംബന്ധിച്ച ദൈനം ദിന കാര്യങ്ങളും നടത്തിപ്പും പരിചയമുള്ള കാര്യനിർവ്വാഹകരാകും ചെയ്യുക ഇത്തരം കാര്യനിർവാഹകർക്ക് ചെക്ക് യൂസർ അപേക്ഷകൾ ന്യായമാണെന്ന് പരിശോധിച്ച് ബോദ്ധ്യം വന്നശേഷമാകും അപരമൂർത്തി അന്വേഷണത്തിനായി ശുപാർശ ചെയ്യുന്നത്. പരിശോധനകൾ കഴിഞ്ഞ കേസുകൾ അവലോകനം ചെയ്ത് അന്തിമതീർപ്പാക്കുന്നതും ഇവരായിരിക്കും. തടയപ്പെട്ട സോക്കുകളുടെ ഉപയോക്തൃ താൾ ടാഗ് ചെയ്യുന്ന കാര്യത്തിൽ ഇവർ സഹായിക്കുകയും ചെയ്യും.

കാര്യനിർവാഹകർക്ക്: അപരമൂർത്തി അന്വേഷണത്തിൽ താങ്കൾക്ക് സഹായിക്കണമെന്നുണ്ടെങ്കിൽ സ്വാഗതം, താങ്കളുടെ സംഭാവനകൾക്ക് നന്ദി. സാധാരണ അപരമൂർത്തി അന്വേഷണം സംബന്ധിച്ച് നാം ഒരു നടപടി രേഖ സൂക്ഷിക്കുന്നുണ്ട്.


ഒരു കേസ് തുറക്കുന്നതിന്:


ഒരു അന്വേഷണം തുറക്കുന്നതിന് താഴത്തെ വെളുത്ത പെട്ടിയിൽ സോക്ക് മാസ്റ്ററിന്റെ ഉപയോക്തൃനാമം എന്നതിനു പകരം സംശയിക്കുന്ന അക്കൗണ്ടുകളിൽ ഏറ്റവും പഴക്കമുള്ളതി‌ന്റെ പേര് ("സോക്ക് മാസ്റ്റർ") അല്ലെങ്കിൽ ഇതിനു മുൻപ് തുറന്നിട്ടുള്ള കേസിലെ ഉപയോക്തൃനാമം ഇവയിലേതെങ്കിലും ചേർക്കുക. അതിനുശേഷം അന്വേഷണം തുടങ്ങാനായി ഇവിടെ ഞെക്കുക എന്നതിൽ അമർത്തുക.

ഉദാഹരണത്തിന് അന്വേഷിക്കേണ്ട ഉപയോക്താവിന്റെ നാമം ഉപയോക്താവ്:ജോൺ ഹോനായി എന്നായിരിക്കുകയോ ഇതിനു മുൻപുണ്ടായിരുന്ന കേസ് വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ജോൺ ഹോനായി, എന്ന പേരിലായിരുന്നെങ്കിലോ താങ്കൾക്ക് താഴെയുള്ള പെട്ടിയിൽ ജോൺ ഹോനായി എന്ന് ചേർത്തശേഷം നിർദ്ദേശിക്കുക എന്ന ബട്ടൻ അമർത്താവുന്നതാണ്. "ഉപയോക്താവ്:" എന്നു ചേർക്കുകയോ കൂടുതൽ വിവരണം നൽകുകയോ ചെയ്യേണ്ടതില്ല.

താങ്കളെ അന്വേഷണം തുടങ്ങുന്നതിനായി വിവരങ്ങൾ നൽകുന്നതിനായുള്ള മറ്റൊരു പേജിലേയ്ക്ക് ഇതോടെ വഴി തിരിച്ചു വിടും. അവിടെയുള്ള ഫോം പൂരിപ്പിച്ചു നൽകുകയാണെങ്കിൽ കേസ് തുറക്കപ്പെടും. ഒരന്വേഷണം പുതുതായി തുടങ്ങുന്നതിനും ഒരു പഴയ കേസ് പുനരാരംഭിക്കുന്നതിനും (അതേ പേരിൽ ഒരു കേസ് നിലവിലുണ്ടെങ്കിൽ) ഒരേ പ്രക്രീയയാണ് പിന്തുടരേണ്ടത്.

താങ്കൾക്ക് ഒരു ചെക്ക് യൂസർ ഈ വിഷയം അന്വേഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അടുത്ത താളിലെ തിരുത്തൽ വഴികാട്ടിയിൽ |checkuser=no എന്നത് |checkuser=yes എന്നാക്കി മാറ്റുക.

അപരമൂർത്തി അന്വേഷണം (കേസ്) തുടങ്ങുവാനോ പുനരാരംഭിക്കാനോ:
താങ്കൾ അജ്ഞാതനായ (ഐ.പി. അഡ്രസ്സ്) ഉപയോക്താവാണെങ്കിൽ വലതുവശത്ത് "പ്രദർശിപ്പിക്കുക" എന്നെഴുതിയിരിക്കുന്നതിൽ ഞെക്കുകയും താഴെയുള്ള പെട്ടി ഉപയോഗിക്കുകയും ചെയ്യുക
കൂടുതൽ വിവരങ്ങൾ

അടിയന്തിര ചെക്ക് യൂസർ അപേക്ഷകൾ

ചെക്ക് യൂസർ ഉപയോഗം സംബന്ധിച്ച ഈ വിഭാഗത്തിന് അപരമൂർത്തിത്വവുമായി ബന്ധമില്ല. ഉദാഹരണത്തിന്:

  • അടിസ്ഥാന (Underlying) ഐ.പി.കൾ കണ്ടെത്തുകയും ഓട്ടോബ്ലോക്കിനു സാധിക്കുന്നതിൽ കൂടുതൽ കാലം തടയാനും വേണ്ടി.
  • പാർശ്വനാശം (Collateral damage) പരിശോധിക്കുന്നതിന് ഐ.പി.കളും ഐ.പി. റേഞ്ചുകളും പൂർണ്ണമായ അറിവോടുകൂടി തടയുന്നതിന്.

ദോഷമുണ്ടാക്കുമെന്നുള്ള (തനിക്കുതന്നെയോ, മറ്റുള്ളവർക്കോ) ഭീഷണിയുള്ളപ്പോൾ emergency@wikimedia.org എന്ന വിലാസത്തിൽ ഇ-മെയിൽ അയയ്ക്കുക (ദോഷമുണ്ടാക്കുമെന്ന ഭീഷണികൾ സംബന്ധിച്ച താൾ എന്ന താൾ കാണുക). അപരമൂർത്തിത്വം അന്വേഷിക്കാനും ഉറപ്പുവരുത്തുവാനുമുള്ള അപേക്ഷകൾ മുകളിലുള്ള വിഭാഗത്തിൽ ചേർക്കാവുന്നതാണ്. ഇവിടെയാണ് അത്തരം അപേക്ഷകൾ ചേർക്കുന്നതെങ്കിൽ അവ പെട്ടെന്നു തന്നെ ഒരു ചെക്ക് യൂസർ നീക്കം ചെയ്യുന്നതായിരിക്കും.

താഴെക്കാണുന്ന ഫലകം കോപ്പി ചെയ്ത് ഈ വിഭാഗത്തിന്റെ അവസാനം ഉപയോഗമുള്ള തലക്കെട്ടിനുകീഴെ ഒട്ടിക്കുകയും "~~~~" ഉപയോഗിച്ച് ഒപ്പിടുകയും ചെയ്ത ശേഷം താൾ സേവ് ചെയ്യുക.

==== HEADER ====
{{SPIquick}}

പഴയ അപേക്ഷകൾ

നിലവിലുള്ളവ