ടിങ്കർ ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pixie dust എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടിങ്കർ ബെൽ
പീറ്റർ പാൻ character
Tinkclose-1-.jpg
ടിങ്കർ ബെൽ (2005, ഓട്ടുശില്പം) ഡിയർമൂയിഡ് ബൈറൺ ഒകോണർ
First appearanceപീറ്റർ പാൻ (1904)
Created byജെ.എം. ബാരി
Voiced byമണിമുഴക്കം
Information
Nicknameടിങ്ക്
Speciesഫെയറി
Genderസ്ത്രീ
Titleടിങ്കർ ഫെയറി
Occupationഅറ്റകുറ്റപ്പണി
Nationalityനെവർലാന്റ്

ജെ.എം. ബാരി 1904-ൽ രചിച്ച നാടകമായ പീറ്റർ പാനിലെ ഒരു കഥാപാത്രമാണ് ടിങ്കർ ബെൽ. 1911-ൽ നാടകം നോവലാക്കിയപ്പോഴും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടു. ടിങ്കർ ബെൽ എന്ന സ്ത്രീകഥാപാത്രം പീറ്റർ പാൻ കഥകൾ ചലച്ചിത്രങ്ങളായും ടെലിവിഷൻ പരിപാടികളായും മാറ്റിയപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെറാൾഡീൻ മക്കൗഘ്രൻ എഴുതിയ പീറ്റർ പാൻ ഇൻ സ്കാർലറ്റ് എന്ന രണ്ടാം ഭാഗത്തിലും ടിങ്കർ ബെൽ പ്രത്യക്ഷപ്പെടുന്നു. റിഡ്ലി പിയേഴ്സൺ, ഡേവ് ബാരി എന്നിവരെഴുതിയ "പീറ്റർ ആൻഡ് ദി സ്റ്റാർകാച്ചേഴ്സ്" എന്ന തുടരൻ പുസ്തകങ്ങളിലും ഈ കഥാപാത്രമുണ്ട്.

ഒരു സാധാരണ ഫെയറി" എന്നാണ് കഥാകൃത്ത് ആദ്യം ടിങ്കർ ബെല്ലിനെ വിവരിച്ചത്. ഈ കഥാപാത്രത്തിന്റെ ആനിമേഷൻ ജനപ്രീതി നേടുകയുണ്ടായി. ദി വാൾട്ട് ഡിസ്നി കമ്പനിയുടെ അനൗദ്യോഗിക പ്രതീകമായി ഇപ്പോൾ ഈ കഥാപാത്രം മാറിയിട്ടുണ്ട്. പിക്സി ഡസ്റ്റ് തൂവിക്കൊണ്ടാണ് ആനിമേറ്റഡ് ടിങ്കർ ബെൽ സഞ്ചരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിങ്കർ_ബെൽ&oldid=1690574" എന്ന താളിൽനിന്ന് ശേഖരിച്ചത്