വാഖാൻ ഇടനാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഖാൻ ഇടനാഴി

അഫ്ഗാനിസ്താന്റെ കിഴക്കേ അറ്റത്ത്, ഒരു നാട പോലെ ചൈനയിലേക്ക് നീണ്ടുകിടക്കുന്ന ഭൂഗാഗമാണ് വഖാൻ ഇടനാഴി (Wakhan Corridor). പാമീർ പർവ്വതക്കെട്ടിലായി 4,293 മീറ്റർ ഉയരത്തിലായാണ്‌ വാഖാൻ ഇടനാഴിയുടെ സ്ഥാനം.വടക്ക് തജിക്കിസ്ഥാൻ ,തെക്ക് കശ്മീർ , കിഴക്ക് ചൈന എന്നിങ്ങനെയാണ്‌ ഇടനാഴിയുടെ അതിരുകൾ. ഏകദേശം 210 കിലോമീറ്റർ നീളവും 20 കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയിലുള്ള വീതിയുമുണ്ട് വാഖാൻ ഇടനാഴിക്ക്[1].

വൻകളിയുടെ സമാപനമെന്നോണം, റഷ്യയും ബ്രിട്ടീഷ് ഇന്ത്യയും തമ്മിൽ 1873-ൽ അംഗീകരിച്ച ഒരു കരാറിന്റെ ഫലമായാണ്, അഫ്ഗാനിസ്താനിലേക്ക് വഖാൻ ഇടനാഴി എന്ന ഒരു നാടപോയെയുള്ള പ്രദേശം കൂട്ടിച്ചേർക്കപ്പെട്ടത് . ഇരു സാമ്രാജ്യങ്ങളും തമ്മിൽ നേരിട്ട് അതിർത്തി പങ്കിടാതെ അഫ്ഗാനിസ്താനെ തങ്ങൾക്കിടയിലയിലെ ഒരു നിഷ്പക്ഷഭൂമിയാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

സമയവ്യത്യാസം[തിരുത്തുക]

ലോകത്തിലെ ഏതെങ്കിലും രണ്ട് രാജ്യങ്ങളുടെ അതിർത്തികൾ തമ്മിൽ ഏറ്റവും വലിയ സമയവ്യത്യാസം ഉള്ളതും വാഖാൻ ഇടനാഴിയിലാണ്‌. അതിർത്തിക്കിരുവശത്തുമുള്ള ചൈന പ്രദേശവും വാഖാൻ ഇടനാഴിയും തമ്മിൽ മൂന്നര മണിക്കൂർ സമയ വ്യത്യാസം നിശ്ചയിച്ചിരിക്കുന്നു. അതായത് ചൈന പ്രദേശത്ത് രാവിലെ സമയം എട്ടു കണക്കാക്കുമ്പോൾ തൊട്ടടുത്ത വാഖാൻ ഇടനാഴിയിൽ സമയം രാവിലെ 4.30 മാത്രമായേ കണക്കാക്കുന്നുള്ളൂ.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 മാതൃഭൂമി ഹരിശ്രീ 2005 നവംബർ 12

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഖാൻ_ഇടനാഴി&oldid=3692130" എന്ന താളിൽനിന്ന് ശേഖരിച്ചത്