Jump to content

വഖ്ജീർ പാസ്

Coordinates: 37°05′14″N 74°29′03″E / 37.08722°N 74.48417°E / 37.08722; 74.48417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഖ്ജീർ പാസ്
ഔറൽ സ്റ്റെയിൻ കടന്നുപോകുന്നതിന് മുമ്പുള്ള താഴ്വരയുടെ ഫോട്ട്.
Elevation4,923 m (16,152 ft)
Traversed byപാമിർ പർവ്വതനിര
Locationബദഖ്ശാൻ പ്രവിശ്യ, അഫ്ഗാനിസ്ഥാൻ
സിൻജിയാങ്, ചൈന
Rangeപാമിർസ്
Coordinates37°05′14″N 74°29′03″E / 37.08722°N 74.48417°E / 37.08722; 74.48417

വഖ്ജീർ പാസ് വാഖാൻ ഇടനാഴിയുടെ കിഴക്കേയറ്റത്ത്, ഹിന്ദുകുഷ് അല്ലെങ്കിൽ പാമിർ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതും ആധുനിക യുഗത്തിൽ അഫ്ഗാനിസ്ഥാനും ചൈനയ്ക്കും ഇടയിൽ സഞ്ചാര സാധ്യതയുണെന്ന് കരുതപ്പെടുന്നതുമായ ഒരേയൊരു ചുരമാണ്. ഏകദേശം 4,923 മീറ്റർ (16,152 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് അഫ്ഗാനിസ്ഥാനിലെ വഖാനെ ചൈനയിലെ സിൻജിയാങ്ങിലെ താഷ്‌കുർഗാൻ താജിക് സ്വയംഭരണ കൗണ്ടിയുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ചുരം ഒരു ഔദ്യോഗിക അതിർത്തി കടക്കൽ പ്രദേശമല്ല.

ചുരത്തിന് കുറുകെ റോഡുകളൊന്നുംതന്നെ നിലവിലില്ല. ചൈനയുടെ ഭാഗത്ത്, സൈനികോദ്യോഗസ്ഥർക്ക് മാത്രമാണ് അടുത്ത പ്രദേശത്തേക്കുള്ള പ്രവേശനം.[1] അതിർത്തിയിൽ 92 കിലോമീറ്റർ (57 മൈൽ) നീളത്തിൽ മുള്ളുവേലി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ചുരത്തിന് കിഴക്ക് വശത്ത് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെയായി കെകെതുലുക്കിൽ ഒരു ചൈനീസ് അതിർത്തി കാവൽപ്പുരയുണ്ട്.[2] 2009-ലെ വേനൽക്കാലത്ത്, ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയം അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ പരിധിയിൽ (6.2 മൈൽ) അതിർത്തി കാവൽക്കാരുടെ ഉപയോഗത്തിനായി ഒരു പുതിയ പാത നിർമ്മിക്കാൻ ആരംഭിച്ചു.[3] തഗ്ദുംബാഷ് പാമിറിലൂടെ 80 കിലോമീറ്റർ (50 മൈൽ) അകലെയുള്ള കാരക്കോറം ഹൈവേയിലേക്കാണ് ഈ റോഡ് പോകുന്നത്. വഖ്‌ജീർ ചുരത്തിന്റെ കിഴക്ക് ചൈനയുടെ ഭാഗത്തുള്ള ഒരു താഴ്‌വരയാണ് ചലച്ചിഗു താഴ്‌വര. സന്ദർശകരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്ന ഇവിടെ തദ്ദേശവാസികൾക്കും പ്രദേശത്തെ ഇടയന്മാർക്കും മാത്രം പരിമിതമായ പ്രവേശനം അനുവദനീയമാണ്. ചൈനയിലെ വാഖാൻ ഇടനാഴിയുടെ ഭാഗം എന്നാണ് ചൈനക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാൻ ഭാഗത്തുള്ള സമീപസ്ഥമായ പരുക്കൻ പാത സർഹാദ്-ഇ വഖാനിലേക്കുള്ളതും (സർഹാദ്-ഇ ബ്രോഗിൽ എന്നും അറിയപ്പെടുന്നു) ചുരത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) അകലെയുള്ളതുമാണ്.[4] അഫ്ഗാൻ ഭാഗത്തുള്ള ചുരത്തിന് തൊട്ടുതാഴെയായി ഏകദേശം 4,554 മീറ്റർ (14,941 അടി) ഉയരത്തിൽ ഒരു ഹിമ ഗുഹ സ്ഥിതിചെയ്യുന്നു. വഖ്ജീർ നദിയുടെ ഉറവിടമായ ഇത് ആത്യന്തികമായി അമു ദര്യ നദിയിലേയ്ക്ക് (ഓക്സസ്) ഒഴുകുന്നു. അതിനാൽ ഈ ഗുഹ അമു ദര്യയുടെ ഉറവിടമായി അവകാശപ്പെടുന്നു. പാക്കിസ്ഥാനിലേക്ക് നയിക്കുന്ന ദിലിസാംഗ് പാസ്, ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെ ഇതേ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്.[5]

ചരിത്രം

[തിരുത്തുക]

പരമ്പരാഗതമായി, വർഷത്തിൽ കുറഞ്ഞത് അഞ്ച് മാസത്തേക്കെങ്കിലും സഞ്ചാരം ദുഷ്ക്കരമായ ഇവിടേയ്ക്ക് വർഷത്തിലെ ബാക്കിയുള്ള സമയങ്ങളിൽ ക്രമരഹിതമായി പ്രവേശനം സാധ്യമാണ്.[6] ഭൂപ്രദേശം വളരെ ദുഷ്‌കരമാണ് എന്നിരുന്നാൽക്കൂടി ചുരത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരുകയെന്നത് "അസാധാരണമാംവിധം എളുപ്പമാണ്" എന്ന് ഓറൽ സ്റ്റെയ്ൻ റിപ്പോർട്ട് ചെയ്തു.[7] വിദേശികളുടെ വിജയകരമായ ചുരം മറികടക്കൽ രേഖകൾ കുറവാണ്. ചരിത്രപരമായി, ബജാറിൽ നിന്നുള്ള വ്യാപാരികൾ ബഡാക്ഷാനും യാർക്കണ്ടിനും ഇടയിലുള്ള ഒരു വ്യാപാര പാതയായി ഉപയോഗിച്ചിരുന്നതാണ് ഈ ചുരം.[8] സിൽക്ക് റോഡിന്റെ ഭാഗമാണ് വഖ്ജീർ ചുരം. ചൈനീസ് ബുദ്ധ തീർത്ഥാടകനായിരുന്ന ഷ്വാൻ ത്സാങ് ഏകദേശം 649 എ.ഡി.യിൽ ചൈനയിലേക്കുള്ള തന്റെ മടക്കയാത്രാവേളയിൽ ഈ ചുരം വഴിയാണ് കടന്നുപോയതെന്ന് വിശ്വസിക്കപ്പെടുന്നു.[9] ചുരത്തിന്റെ പേര് പരാമർശിച്ചില്ല എന്നിരുന്നാലും മാർക്കോ പോളോ പാമിറിലൂടെ യാത്ര ചെയ്തപ്പോൾ ചുരം കടന്നതായി പറയപ്പെടുന്നു.[10] ജെസ്യൂട്ട് പുരോഹിതൻ ബെനഡിക്റ്റ് ഗോസ് 1602-നും 1606-നും ഇടയിൽ ചുരത്തിലൂടെ വഖാനിൽ നിന്ന് ചൈനയിലേക്ക് കടന്നു. അടുത്ത ഏറ്റവും പഴയ വിവരണങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന ഗ്രേറ്റ് ഗെയിം കാലഘട്ടത്തിലാണ്.[11] 1868-ൽ, ഗ്രേറ്റ് ട്രൈഗണോമെട്രിക് സർവേ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന മിർസ എന്നറിയപ്പെടുന്ന ഒരു പണ്ഡിതൻ ചുരം കടന്നു.[12] 1874-ൽ ബ്രിട്ടീഷ് ആർമിയുടെ ക്യാപ്റ്റൻ ടി.ഇ. ഗോർഡൻ,[13] 1891-ൽ ഫ്രാൻസിസ് യങ്ഹസ്ബൻഡ്,[14] 1894-ൽ കഴ്സൺ പ്രഭു[15]  തുടങ്ങിയരേപ്പോലുള്ളവരുടെ ചുരം മുറിച്ചുകടക്കലിന്റെ അധികവ വിവരങ്ങളും നിലനിൽക്കുന്നു. 1906 മെയ് മാസത്തിൽ, സർ ഓറൽ സ്റ്റെയ്ൻ ചുരം കടന്നുപോകുകയും അക്കാലത്ത്, ഓരോ വർഷവും ഓരോ വഴിക്കും 100 പോണി ലോഡ് സാധനങ്ങൾ മാത്രമേ ചുരത്തിലൂടെ കടന്നുപോയിരുന്നുള്ളുവെന്ന് റിപ്പോർട്ട് ചെയ്തു.[16] അതിനുശേഷം, ചുരം കടന്ന ഒരേയൊരു പാശ്ചാത്യൻ 1947 ൽ എച്ച്.ഡബ്ല്യു. ടിൽമാൻ മാത്രമായിരുന്നു.[17]

1895-ൽ ബ്രിട്ടീഷുകാരും റഷ്യക്കാരും തമ്മിലുള്ള ഉടമ്പടിയിൽ ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയായി ചുരം സ്ഥാപിക്കപ്പെട്ടുവെങ്കിലും 1963 വരെ ചൈനയും അഫ്ഗാനികളും ഈ അതിർത്തിയിൽ അംഗീകരിച്ചില്ല.[18][19]

സമീപകാലത്ത് ഈ ചുരം ചിലപ്പോൾ തീക്ഷ്ണത കുറഞ്ഞ മയക്കുമരുന്ന് കള്ളക്കടത്ത് റൂട്ടായും അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിച്ച കറുപ്പ് ചൈനയിലേക്ക് കൊണ്ടുപോകാനും ഉപയോഗിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[20] സാമ്പത്തിക കാരണങ്ങളാലോ താലിബാൻ കലാപത്തിനെതിരെ പോരാടുന്നതിനുള്ള ബദൽ വിതരണ മാർഗമെന്ന നിലയിലോ വഖാൻ ഇടനാഴിയിലെ അതിർത്തി തുറക്കാൻ അഫ്ഗാനിസ്ഥാൻ പലതവണ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇടനാഴിയുടെ അതിർത്തിയിലുള്ള പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിലെ അസ്വസ്ഥതകൾ കാരണം ചൈന ഈ നിർദ്ദേശം അവഗണിച്ചു.[21][22] 2009 ഡിസംബറിൽ, ഇടനാഴി തുറക്കാൻ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[23]

അവലംബം

[തിരുത്തുക]
  1. Dufour, Julien. "Pamir & Wakhan - Getting there". Online Guide to Trekking in the Wakhan and Afghan Pamir. Archived from the original on 2017-11-24. Retrieved 2017-02-03.
  2. Cui Jia (2014-09-25). "High alert". China Daily (in ഇംഗ്ലീഷ്). Retrieved 2017-02-03. A barbed wire fence appeared after another 20 km west of Keketuluke. The fence separates China and Afghanistan amid the 92 km border area.
  3. Russell Hsiao, Glen E. Howard (2010-01-07). "China Builds Closer Ties to Afghanistan through Wakhan Corridor". Jamestown Foundation. Retrieved 2017-02-03.
  4. J. Mock and K. O'Neil (2004): Expedition Report
  5. Dufour, Julien. "Pamir & Wakhan - Getting there". Online Guide to Trekking in the Wakhan and Afghan Pamir. Archived from the original on 2017-11-24. Retrieved 2017-02-03.
  6. Townsend, Jacob (June 2005). "China and Afghan Opiates: China and Afghan Opiates: Assessing the Risk" (PDF). Silk Road Paper. Institute for Security and Development Policy. p. 36. Retrieved 2017-02-03. The only border crossing is the Wakhjir Pass at an altitude of 4,927m, which is closed for at least five months a year and is open irregularly for the remainder.
  7. Stein, M. Aurel (1907). Ancient Khotan: Detailed Report of Archaeological Explorations in Chinese Turkestan. Vol. 1. Oxford, UK: Clarendon Press. p. 32.
  8. Stein, M. Aurel (1907). Ancient Khotan: Detailed Report of Archaeological Explorations in Chinese Turkestan. Vol. 1. Oxford, UK: Clarendon Press. p. 32.
  9. Stein, M. Aurel (1903-06-30). "Exploration in Chinese Turkestan". United States Congressional Serial Set. No. 748. Washington, D.C.: Smithsonian Institution. p. 752. Retrieved 2017-02-03.
  10. Bostock, Bill. "Afghanistan shares a tiny 46-mile border with China — here's the intriguing story of how the 2 countries became neighbors". Insider. Retrieved 2020-07-14.
  11. Shahrani, M. Nazif. (1979) The Kirghiz and Wakhi of Afghanistan: Adaptation to Closed Frontiers and War University of Washington Press, Seattle, ISBN 0-295-95669-0; 1st paperback edition with new preface and epilogue (2002), ISBN 0-295-98262-4 p.27
  12. Shahrani, M. Nazif. (1979 and 2002) p.31
  13. Keay, J. (1983) When Men and Mountains Meet ISBN 0-7126-0196-1 p. 256-7
  14. Younghusband, F. (1896, republished 2000) The Heart of a Continent ISBN 978-1-4212-6551-3
  15. Geographical Journal (July to September 1896) cited in Mock and O'Neil 2004 Shipton Tilman Grant Application
  16. Shahrani, M. Nazif (1979 and 2002) p.37
  17. Mock and O'Neil 2004 Shipton Tilman Grant Application
  18. Wikisource link to Sino-Afghan boundary treaty. Wikisource. 1963-11-22. "passing through South Wakhjir Daban (Called Wakhjir Pass on the Afghan map) at the elevation of 4,923 meters, North Wakhjir Daban (named on the Chinese map only))" 
  19. Office of the Geographer (1969-05-01). "International Boundary Study - Afghanistan – China Boundary" (PDF). web.archive.org. Bureau of Intelligence and Research. Archived from the original (PDF) on 2015-01-03. Retrieved 2017-02-03. The Afghanistan–China boundary agreement, signed on November 22, 1963, was the fifth of these boundaries treaties initiated by the Chinese communists.
  20. "Afghanistan border crossings". Caravanistan. Retrieved 2017-02-03. It is mostly used as a low-intensity drug-smuggling corridor to bring opium to China during the summer.
  21. Afghanistan tells China to open Wakhan corridor route. The Hindu. June 11, 2009 Archived January 8, 2011, at the Wayback Machine.
  22. China mulls Afghan border request. BBC News Online. June 12, 2009
  23. South Asia Analysis Group: Paper No. 3579, 31 December 2009 Archived June 13, 2010, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=വഖ്ജീർ_പാസ്&oldid=3693459" എന്ന താളിൽനിന്ന് ശേഖരിച്ചത്