പാമിർ പർവ്വതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 39°00′N 72°00′E / 39.000°N 72.000°E / 39.000; 72.000

പാമിർ
പർവ്വതനിര
none  പാമിർ പർവ്വതനിര ഒരു വിമാനക്കാഴ്ച്ച, ജൂൺ 2008
പാമിർ പർവ്വതനിര ഒരു വിമാനക്കാഴ്ച്ച, ജൂൺ 2008
രാജ്യങ്ങൾ Tajikistan, Kyrgyzstan, Afghanistan, Pakistan, China
Regions Gorno-Badakhshan, North-West Frontier Province, Northern Areas of Pakistan, Xinjiang of China
ഏറ്റവും ഉയർന്ന സ്ഥലം ഇസ്മായിൽ സമാനി കൊടുമുടി
 - elevation 7,495 m (24,590 ft)
 - coordinates 38°55′N 72°01′E / 38.917°N 72.017°E / 38.917; 72.017
The Pamirs are mostly in the Gorno-Badakhshan, Tajikistan
The Pamirs are mostly in the Gorno-Badakhshan, Tajikistan

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു, ഇത്‌ തന്നെയാണ്‌‍ പാമിർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കരുതുന്നു. ഇതിന്റെ ചൈനീസ് നാമം കോങ്ങ്ലിങ്ങ് ( 葱嶺 ) അഥവാ "ഉള്ളി പർവ്വതങ്ങൾ" എന്നാണ്‌.

താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലായി പാമിർ വ്യാപിച്ച് കിടക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഇസ്മോയിൽ സൊമോനി, 7,495 മീറ്റർ (24,590 അടി); ഇബ്നു സീന കൊടുമുടി, 7,134 മീറ്റർ (23,406 അടി); കൊഴ്ഷെനെവ്സ്കയ, 7,105 മീറ്റർ (23,310 അടി) എന്നിവയാണ്‌ ഇതിലെ ഉയരം കൂടിയ കൊടുമുടികൾ.[1]

അനേകം ഹിമപാളികളും ഇവിടെയുണ്ട്, ഇതിൽ പ്രധാനപ്പെട്ടത് 77 കി.മീറ്റർ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളിയാണ്‌. ധ്രുവപ്രദേശത്തിന്‌ പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയാണ് ഇത്.

കാലാവസ്ഥ[തിരുത്തുക]

വർഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന പാമിർ നിരകളിൽ അത്ശക്തമായ തണുപ്പാണുള്ളത്, ദൈർഘ്യകുറഞ്ഞ തണുത്ത വേനൽക്കാലവും. പ്രതിവർഷം ഏകദേശം 130 മില്ലിമീറ്റർ ( 5 ഇഞ്ച്) മഴ ലഭിക്കുകയും ചെയ്യുന്നു ഇത് വൃക്ഷങ്ങൾ കുറഞ്ഞ പുൽമേടുകളെ നിലനിർത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. Tajikistan: 15 Years of Independence, statistical yearbook, Dushanbe, 2006, p. 8, in Russian.
"https://ml.wikipedia.org/w/index.php?title=പാമിർ_പർവ്വതനിര&oldid=2157622" എന്ന താളിൽനിന്നു ശേഖരിച്ചത്