പാൻഞ്ച് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൻഞ്ച് നദി
The Panj river forms much of the border between Tajikistan and Afghanistan
Physical characteristics
പ്രധാന സ്രോതസ്സ്confluence of Pamir and Wakhan Rivers
നദീമുഖംAmu Darya
നീളം921 km (572 mi)
Discharge
  • Average rate:
    1,000 m3/s (35,315 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി114,000 km2 (44,016 sq mi)

പാൻഞ്ച് നദി, അമു ദാരിയ നദിയുടെ ഒരു പോഷകനദിയാണ്. 1,125 കിലോമീറ്റർ നീളമുള്ള ഈ നദി അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ പ്രദേശങ്ങളുടെ ഒരു വലിയ ഭാഗത്തെ അതിർത്തിയായി നിലകൊള്ളുന്നു.[1] ഖ്വില-ഇ-പാഞ്ച ഗ്രാമത്തിനടുത്തായി പാമിർ നദിയും വഖാൻ നദിയും സംഗമിച്ചാണ് ഈ നദി രൂപംകൊള്ളുന്നത്. അവിടെ നിന്നു പടിഞ്ഞാറേയ്ക്കൊഴുകുന്ന ഈ നദി അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനുമായുള്ള ഒരു സ്വാഭാവിക അതിർത്തിയായി പരണമിക്കുന്നു. താജിക്കിസ്ഥാനിലെ ഗോർനോ ബദക്ഷാൻ സ്വയംഭരണമേഖലയുടെ തലസ്ഥാനമായ ഖൊറോഗ് നഗരം പിന്നിട്ടുകഴിഞ്ഞാൽ അതിന്റെ ഒരു പ്രധാന പോഷകനദിയായ ബർട്ടാങ് നദിയിൽ നിന്നുള്ള ജലത്തെ ഉൾക്കൊള്ളുന്നു. തുടർന്ന് തെക്കുപടിഞ്ഞാറേയ്ക്കു തിരിഞ്ഞൊഴുകുന്ന ഈ നദി വഖ്ഷ് നദിയുമായി ചേരുന്നതിനുമുമ്പ് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ നദിയായ അമു ദാരിയയായി രൂപമാറ്റം നടത്തുന്നു.

അവലംബം[തിരുത്തുക]

  1. "Pyanj River Basin Project". Asian Development Bank. Archived from the original on 2011-02-19. Retrieved 2008-12-07.
"https://ml.wikipedia.org/w/index.php?title=പാൻഞ്ച്_നദി&oldid=3636575" എന്ന താളിൽനിന്ന് ശേഖരിച്ചത്