റുബാബ് (സംഗീതോപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫലകം:Testcases other

റുബാബ്
വർഗ്ഗീകരണം
അനുബന്ധ ഉപകരണങ്ങൾ
Sarod, Dutar, Tanbur, Tungna

റുബാബ്, റൊബാബ്, റബാബ് ( Pashto / Persian : رُباب, കാശ്മീരി / സിന്ധി : روباب ( Nastaleeq ), रुबाब ( ദേവനാഗരി ), അസർബൈജാനി / ടർക്കിഷ് : Rübab, Tajik / Uzbek рубоб ) എന്നീ പേരുകളിൽ അറിയപ്പെടുന്നതും ലൂട്ട് പോലെയുള്ളതുമായ ഒരു സംഗീത ഉപകരണമാണ് ഇത്. [1] അഫ്ഗാനിസ്ഥാന്റെ ദേശീയ സംഗീതോപകരണങ്ങളിൽ ഒന്നായ റുബാബ്, പഷ്തൂൺ, ബലൂച് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ളതാണ്. കൂടാതെ സിന്ധിലെ സിന്ധി ജനതയും കശ്മീരിലെ കശ്മീരികളും [2] പഞ്ചാബിലെ സിഖുകാരും ഈ ഉപകരണം വായിക്കുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളി റബാബ്, ഉത്തരേന്ത്യയിലെ സെനി റബാബ്, താജിക്കിസ്ഥാനിലെ പാമിരി റബാബ് എന്നിവയാണ് റുബാബിന്റെ മൂന്ന് വകഭേദങ്ങൾ. [3] പടിഞ്ഞാറ്, മധ്യ, തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഇവ പ്രചാരത്തിലുണ്ട് . [4] കാബൂളി റെബാബ് അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഉത്ഭവിച്ചത്. [1] ഇതിന് ഈ പേര് ലഭിച്ചത് ബോ കൊണ്ട് വായിക്കുന്ന അറബിക് റെബാബിൽ നിന്നാണ് ; എന്നിരുന്നാലും, മധ്യേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഈ ഉപകരണം വായിക്കുന്ന രീതിയും നിർമ്മാണവും വ്യത്യസ്തമാണ്. [3]

വലുപ്പ വ്യത്യാസങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് തന്ത്രികൾ പാഷ്തോ പേർഷ്യൻ ഇഞ്ചിൽ
ചെറുത് 5 സിമ്പതെറ്റിക് സ്ട്രിംഗുകൾ وړوکی رباب

വാറുകായ് റബാബ്

زيلچه

സാലിചെ

27
ഇടത്തരം 19 തന്ത്രികൾ, 13 സിമ്പതെറ്റിക് സ്ട്രിംഗുകൾ منځنۍ) رباب)

(മിയാൻസാനായ്) റബാബ്

رباب

റുബാബ്

28
വലിത് 21 തന്ത്രികൾ, 15 സിമ്പതെറ്റിക് സ്ട്രിംഗുകൾ لوی رباب

വലിയ റബാബ്

شاه رباب (കിങ് സൈസ്)

ഷാ റബാബ്

30

ഭാഗങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് പാഷ്തോ പേർഷ്യൻ
ഹെഡ്സ്റ്റോക്ക് تاج

താജ്

سر پنجه അല്ലെങ്കിൽ تاج

"താജ്" അല്ലെങ്കിൽ "സർ പെഞ്ച"

ട്യൂണിംഗ് പെഗ് غوږي

ഘ്വാഗി/ഗ്വാഴി

گوشی‌

ഗോഷി

നട്ട് ? شیطانک

ഷീറ്റാനക്

നെക്ക് غړۍ

ഘരായ്

دسته

ദസ്തഃ

തന്ത്രികൾ تارونه

തരുണ

?
ലോംഗ്/ലോ ഡ്രോൺസ് شاتار

ശതാർ

?
ഷോർട്ട്/ഹൈ ഡ്രോൺസ് ? ?
സിമ്പതെറ്റിക് സ്ട്രിംഗുകൾ بچي

ബാച്ചി

?
ഫ്രെറ്റ്സ് پرده

പർദ

?
ചെസ്റ്റ് سينه

സീന

?
സൈഡ് ? صفحه

സഫാഹ്

സ്കിൻ ബെല്ലി ګوډی അല്ലെങ്കിൽ څرمن

"സാർമാൻ" അല്ലെങ്കിൽ "ഗോഡേ"

پوست

പസ്ത്

ഹെഡ് അല്ലെങ്കിൽ ചേംബർ ډول

ഡോൾ

کاسه

കസ്സ

ബ്രിഡ്ജ് ټټو

താറ്റു

خرک

ഖരാക്ക്

ടെയിൽ പീസ് ? سیم گیر

സീംഗീർ

പ്ലെക്ട്രം شاباز

ഷബാസ്

مضراب

മെസ്രാബ്

തന്ത്രികളെക്കുറിച്ച് വിശദമായി

ഇംഗ്ലീഷ് വിശദീകരണം പാഷ്തോ പേർഷ്യൻ
തന്ത്രികൾ പ്രധാന തന്ത്രികൾ: 3 (നൈലോൺ കൊണ്ട് നിർമ്മിച്ചത്)

നീളമുള്ള ഡ്രോൺ: 2-3 (ഉരുക്ക് കൊണ്ട് നിർമ്മിച്ചത്)

ഷോർട്ട് ഡ്രോൺ: 2 (ഉരുക്ക് കൊണ്ട് നിർമ്മിച്ചത്)

تارونه

തരുണ

?
ഫസ്റ്റ്/ലോ/ബാസ് സ്ട്രിംഗ് ലോ/ബാസ് സ്ട്രിംഗ് ഏറ്റവും കട്ടിയുള്ള സ്ട്രിംഗ് ആണ് کټی

കാറ്റേ

?
രണ്ടാമത്തെ സ്ട്രിംഗ് ബാസ് സ്ട്രിംഗിനെക്കാൾ കനം കുറഞ്ഞതും ഹൈ സ്ട്രിംഗിനെക്കാൾ കട്ടിയുള്ളതുമാണ് بم

ബാം

?
മൂന്നാമത്തേത്/ഹൈ സ്ട്രിംഗ് മൂന്ന് പ്രധാന സ്ട്രിംഗുകളിൽ ഏറ്റവും കനം കുറഞ്ഞ സ്ട്രിങ് زېر

സെർ

?

നിർമ്മാണം[തിരുത്തുക]

19-ാം നൂറ്റാണ്ടിലെ റുബാബ് ചിത്രീകരിക്കുന്ന 2011 ലെ അസർബൈജാൻ തപാൽ സ്റ്റാമ്പ്.

ഈ ഉപകരണത്തിന്റെ പ്രധാന ഭാഗം ഒറ്റത്തടിയിൽ നിന്ന് കൊത്തിയെടുക്കുന്നതാണ്, ഇതിന്റെ തലഭാഗം പൊള്ളയായ അറയെ ആവരണം ചെയ്ത് ശബ്ദ-അറ പ്രദാനം ചെയ്യുന്നു. പാലം ചർമ്മത്തിനു മുകൾ ഭാഗത്തായാണിരിക്കുന്നത്. സ്ട്രിംഗുകളുടെ വലിവുബലത്താൽ ഈ പാലം തൽസ്ഥാനത്ത് ഉറച്ചിരിക്കുന്നു. മൂന്ന് മെലഡി സ്ട്രിംഗുകളും രണ്ടോ മൂന്നോ ഡ്രോൺ സ്ട്രിംഗുകളും 15 വരെ സിംപതെറ്റിക് സ്ട്രിംഗുകളും ഇതിലുണ്ട്. ഒരു മൾബറി മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ സംഗീതോപകരണം നിർമ്മിക്കുന്നത്. ആട് പോലുള്ള മൃഗങ്ങളുടെ തോലിൽ നിന്ന് തല ഭാഗവും ആടിന്റെ കുടൽ അല്ലെങ്കിൽ നൈലോൺ ഉപയോഗിച്ച് തന്ത്രികളും നിർമ്മിക്കുന്നു.

ചരിത്രം[തിരുത്തുക]

"വാദ്യങ്ങളിലെ സിംഹം" എന്നറിയപ്പെടുന്ന റുബാബ് അഫ്ഗാനിസ്ഥാന്റെ രണ്ട് ദേശീയ സംഗീതോപകരണങ്ങളിൽ ഒന്നാണ് ( സെർബാഘാലിക്കൊപ്പം ). [3] ക്ലാസിക്കൽ അഫ്ഗാൻ സംഗീതത്തിലെ ഒരു പ്രധാന ഘടകമാണ് ഈ സംഗീതോപകരണം. ഇന്ത്യയിലെ സെനി റെബാബ് പോലെ മറ്റിടങ്ങളിൽ ഇത് കാബൂളി റെബാബ് എന്നാണറിയപ്പെടുന്നത്. [3] കാഴ്ചയിൽ, കാബൂളി റുബാബ് ഇന്ത്യൻ റബാബിൽ നിന്ന് അല്പം വ്യത്യസ്തമാണ്. [5] ഇത് ഉത്തരേന്ത്യയിലെ സരോദിന്റെ പൂർവ്വികനാണ് ഈ ഉപകരണമെങ്കിലും സരോദിൽ നിന്ന് വ്യത്യസ്തമായി, ഇതിന് ഫ്രെറ്റുകളുണ്ട്. [6]

7-ആം നൂറ്റാണ്ടിലെ രേഖകളിൽ റുബാബിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. പഴയ പേർഷ്യൻ പുസ്തകങ്ങളോടൊപ്പം പല സൂഫി കവികളും തങ്ങളുടെ കവിതകളിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അസർബൈജാൻ, ഇറാൻ, തുർക്കി, ഇറാഖ്, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജമ്മു കാശ്മീർ, പഞ്ചാബ് പ്രദേശങ്ങളിലും ഇതിന് പ്രചാരമുണ്ട്.[7]

സിഖ് മതത്തിൽ ആദ്യമായി ഉപയോഗിച്ച ഉപകരണമായിരുന്നു റുബാബ്; ആദ്യ ഗുരു ഗുരുനാനാക്കിന്റെ സഹയാത്രികനായിരുന്ന ഭായി മർദാനയാണ് ഇത് ഉപയോഗിച്ചിരുന്നു. ഗുരു നാനാക്ക് ഒരു ശബദ് വെളിപ്പെടുമ്പോഴെല്ലാം പാടുകയും അദ്ദേഹത്തോടൊപ്പം ഭായ് മർദാന റുബാബ് വായിക്കുകയും ചെയ്യുമായിരുന്നു; അതുകൊണ്ടു തന്നെ ഭായ് മർദാന റബാബി എന്നാണ് അറിയപ്പെട്ടിരുന്നത്. റുബാബ് വായിക്കുന്ന പാരമ്പര്യം നാംധാരി സിഖുകൾ പിന്തുടരുന്നു.

വകഭേദങ്ങൾ[തിരുത്തുക]

ഉത്തരേന്ത്യയിൽ, മുഗൾ സാമ്രാജ്യകാലത്ത് പ്രചാരത്തിൽ വന്ന സെനി റബാബിന്റെ "തലയുടെ പിൻഭാഗത്തായി ഒരു വലിയ കൊളുത്തുണ്ട്, ഇത് സംഗീതജ്ഞന് ഉപകരണത്തെ എളുപ്പത്തിൽ തോളിൽ തൂക്കാനും നടക്കുമ്പോൾ പോലും വായിക്കുന്നത് സാധ്യമാക്കുകയും ചെയ്യുന്നു. " [3]

താജിക്കിസ്ഥാനിൽ, ആഴം കുറഞ്ഞ ശരീരവും കഴുത്തും ഉള്ളതും സമാനമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ റുബാബ്-ഇ-പാമിർ ( പാമിരി റുബാബ്) നിലവിലുണ്ട്. [8] പാമിർ പ്രദേശത്തെ റബാബിന് ആറ് ഗട്ട് സ്ട്രിംഗുകൾ ഉണ്ട്, അതിലൊന്ന്, തലയിൽ നിന്ന് പാലത്തിലേക്ക് ബന്ധിപ്പിക്കുന്നതിനു പകരം, അമേരിക്കൻ ബാഞ്ചോയുടെ അഞ്ചാമത്തെ സ്ട്രിംഗിന് സമാനമായി കഴുത്തിന് പകുതി വരെയാണ് ഘടിപ്പിച്ചിരിക്കുന്നു. [9]

ശ്രദ്ധേയരായ സംഗീതജ്ഞർ[തിരുത്തുക]

  • ഉസ്താദ് മുഹമ്മദ് ഒമർ (1905-1980), (അഫ്ഗാനിസ്ഥാനിലെ കാബൂൾ)
  • ഉസ്താദ് റഹീം ഖുഷ്‌നവാസ് (1945-2010),(അഫ്ഗാനിസ്ഥാനിലെ ഹെറാത്ത്)
  • ഉസ്താദ് ഹോമയൂൺ സഖി, (അഫ്ഗാനിസ്ഥാനിലെ കാബൂൾ)
  • ഉസ്താദ് റാമിൻ സഖിസാദ, (അഫ്ഗാനിസ്ഥാൻ)
  • ഉസ്താദ് സാദിഖ് സമീർ, റബാബ് വാദകൻ, (അഫ്ഗാനിസ്ഥാൻ)
  • ഉസ്താദ് ഷഹസൈബ് ഖാൻ, (പാക്കിസ്ഥാനിലെ നിയോഷെര)
  • ഉസ്താദ് വഖാർ അടൽ, റബാബ് വാദകൻ, (പാകിസ്ഥാനിലെ പെഷവാർ)
  • ജോൺ ബെയ്‌ലി, ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഗോൾഡ്‌സ്മിത്ത്‌സിലെ എത്‌നോമ്യൂസിക്കോളജിയിലെ എമറിറ്റസ് പ്രൊഫസർ [10]
  • ഖാലിദ് അർമാൻ (ജനനം. 1965), അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള റബാബ് വാദകനും ഗിറ്റാറിസ്റ്റും [11]
  • ദാവൂദ് ഖാൻ സദോസായി, അഫ്ഗാൻ റുബാബ്, സരോദ് എന്നിവയിൽ വിദഗ്‌ധൻ കാബൂൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള [12]

ഇതും കാണുക[തിരുത്തുക]

  • റബാബി
  • റെബാബ്
  • റെബെക്ക്
  • സരോദ്

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 David Courtney, 'Rabab', Chandra & David's Homepage Archived 2011-07-09 at the Wayback Machine.
  2. The Wide World Magazine: An Illustrated Monthly of True Narrative, Adventure, Travel, Customs and Sport ... A. Newnes, Limited. 1905. pp. 15–.
  3. 3.0 3.1 3.2 3.3 3.4 "The roar of Afghan's 'lion of instruments'" (in English). Deccan Herald. 10 April 2016. Retrieved 16 August 2021.{{cite web}}: CS1 maint: unrecognized language (link)
  4. Miner, Allyn (2004). Sitar and Sarod in the 18th and 19th Centuries (in ഇംഗ്ലീഷ്). Motilal Banarsidass Publications. p. 61. ISBN 9788120814936.
  5. Kak, Siddharth (1982). Cinema Vision India, Volume 2 (in ഇംഗ്ലീഷ്). Siddharth Kak. p. 25. The rubab of Kabul is very similar to the sarod. The Indian rubab looks different. The sarod is a blend of these two rubabs.
  6. Simon Broughton. "Tools of the Trade: Sarod". Songlines-The World Music Magazine. Archived from the original on 2006-11-18.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-24. Retrieved 2021-11-26.
  8. "Pastimes of Central Asians. A Musician Playing a Rubab, a Fretted Lute-like Instrument". World Digital Library. Retrieved 14 May 2014.
  9. Music and Poetry from the Pamir Mountains Musical Instruments Archived 2009-04-15 at the Wayback Machine., The Institute of Ismaili Studies.
  10. "Professor John Baily". Goldsmiths, University of London.
  11. "Biography". Khaled Arman.
  12. "Biography". www.daud-khan.art (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-19.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുബാബ്_(സംഗീതോപകരണം)&oldid=3900210" എന്ന താളിൽനിന്ന് ശേഖരിച്ചത്