മൾബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൾബറി
Morus alba fruits.jpg
Morus alba
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Morus

Species

See text.

മൾബറി

“മൊറേസി” (Moraceae) കുടുംബത്തിലെ ഒരംഗമായ മൾബറിയുടെ (മലയാളത്തിൽ മുശുക്കൊട്ട) ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. സെൻട്രൽ സിൽക്ക്‌ ബോർഡ്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക്‌ സാങ്കേതിക ഗവേഷണ സ്ഥാപനം മൈസൂരിലാണ് മൾബറിച്ചെടിയുടെ ഗവേഷണങ്ങൾ നടത്തുന്നു ഇതിൻറെ പഴങ്ങൾ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിൽ അന്യമായിത്തന്നെ കഴിയുന്നു.

വിവിധ ഇനങ്ങൾ[തിരുത്തുക]

നൂറ്റൻപതോളം ഇനങ്ങൾ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങൾ മൾബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു.

  • “മോറസ് അൽബാ”(Morus alba) എന്ന ഇനം പട്ടുനൂൽ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാൺ.
  • പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാൺ.
  • പഴത്തിനും തടിക്കും വേണ്ടി വളർത്തുന്ന ഇനമാൺ “മോറസ് കബ്രാ”(Morus cabra).

രസാദി ഗുണങ്ങൾ[തിരുത്തുക]

മൾബറി പച്ച

രസം :മധുരം

ഗുണം :സ്നിഗ്ദം, ഗുരു, സരം

വീര്യം :ശീതം

വിപാകം :മധുരം [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

പക്വഫലം, ഇല, തൊലി [1]

ഉപയോഗങ്ങൾ[തിരുത്തുക]

മൾബെറി ഉപയോഗിച്ച് ജാം,ജ്യൂസ്, ഐസ്ക്രീം,കേക്ക്,പുഡ്ഡിംഗ്,വൈൻ തുടങ്ങിയവ ഉണ്ടാക്കാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.botanical.com/botanical/mgmh/m/mulcom62.html

"https://ml.wikipedia.org/w/index.php?title=മൾബറി&oldid=3699136" എന്ന താളിൽനിന്ന് ശേഖരിച്ചത്