Jump to content

റാസ് അൽ ഖൈമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാസ് അൽ ഖൈമ

إمارة رأس الخيمة
എമിറേറ്റ് ഓഫ് റാസ് അൽ ഖൈമ
പതാക റാസ് അൽ ഖൈമ
Flag
Location of Ras al-Khaimah in the UAE
Location of Ras al-Khaimah in the UAE
ഭരണസമ്പ്രദായം
 • അമീർസൗദ് ബിൻ സഖ്ർ അൽ ഖാസിമി
 • കിരീടാവകാശിമുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|2,486 ച.കി.മീ.]] (650 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ263,217

ഐക്യ അറബ് എമിറേറ്റുകളിലെ ഏഴ് എമിറേറ്റുകളിൽ ഒന്നാണ് റാസ് അൽ ഖൈമ (അറബി ഭാഷയിൽ: رأس الخيمة Rā's al Ḫaima). ചരിത്രപരമായി ജുൽഫർ എന്നറിയപ്പെടുന്നു.

അതിന്റെ പേര് അർത്ഥമാക്കുന്നത് "headland of the small huts" എന്നാണ്. അതായത് തീരപ്രദേശത്ത് നിലനിന്നിരുന്ന തദ്ദേശീയ കെട്ടിടങ്ങൾ കാരണമാകാം. ഒമാനിലെ മുസന്തത്തിന്റെ അതിർത്തിയിലൂം യു.എ.ഇയുടെ വടക്കൻ ഭാഗത്തുമാണ് എമിറേറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് 2,486 ചതുരശ്ര കിലോമീറ്ററാണ് വ്യാപിച്ചുകിടക്കുന്നത്. റാസ് അൽ ഖൈമ എന്നും അറിയപ്പെടുന്ന തലസ്ഥാന നഗരത്തിൽ ഭൂരിഭാഗം ജനങ്ങളും വസിക്കുന്നു.

2005 ലെ സെൻസസ് പ്രകാരം 210,063 ജനസംഖ്യയുണ്ടായിരുന്നു. അതിൽ 41.82 ശതമാനം അഥവാ 87,848 പേർ ഈമാറാത്തി പൗരന്മാരാണ്.ഏറ്റവും പുതിയ കണക്ക് പ്രകാരം മൊത്തം ജനസംഖ്യ 250,000 നും 300,000 നും ഇടയിലാണ്. 2010 ൽ ജനസംഖ്യയിൽ 97,529 പേർ തദ്ദേശവാസികളാണ്.[1]

അവലംബം

[തിരുത്തുക]
  1. "UAE National Bureau of Statistics: Population Estimates 2006-2010" (PDF). Uaestatistics.gov.ae. Archived from the original (PDF) on 2013-10-08. Retrieved 2013-09-16.

http://www.sheikhdrsultan.ae/portal/ar/page-not-found.aspx

"https://ml.wikipedia.org/w/index.php?title=റാസ്_അൽ_ഖൈമ&oldid=3826974" എന്ന താളിൽനിന്ന് ശേഖരിച്ചത്