ഉം അൽ കുവൈൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉം അൽ കുവൈൻ എമിറേറ്റ് ഓഫ് ഉം അൽ കുവൈൻ إمارة أمّ القيوين | ||
---|---|---|
| ||
എമിറേറ്റ് | ഉം അൽ കുവൈൻ | |
Government | ||
• എമിർ | സൗദ് ബിൻ റഷീദ് അൽ മുഅള്ള | |
Area | ||
• Metro | 750 കി.മീ.2(290 ച മൈ) | |
Population (2004) | ||
• മെട്രോപ്രദേശം | 62,000 | |
Time zone | UTC+4 (UAE സ്റ്റാൻഡേർഡ് സമയം) |
ഐക്യ അറബ് എമിരേറ്റുകളിലെ ഏഴ് എമിരേറ്റുകളിൾ ഒന്നാണ് ഉം അൽ കുവൈൻ(അറബി ഭാഷയിൽ: أمّ القيوين). വിസ്തീർണ്ണം 800 ചതുരശ്ര കിലോമീറ്റർ. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് ഉം അൽ കുവൈൻ.
ഉം അൽ കുവൈനിലെ കണ്ടൽ കാടുകൾ നിറഞ്ഞ ദ്വീപുകൾ ദേശാടനപക്ഷികളുടെയും, മീനുകളെ തിന്നുന്ന സോക്കത്രോൺ കോറ്മൊറാന്റ്സ്(Cormorants) എന്നയിനം പക്ഷികളുടെയും, ഡുഗോങ്ങ് എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽപശുക്കളുടെയും (sea cow), ഞണ്ടുകളുടെയും, കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്. ആ ദ്വീപസമൂഹത്തിൽ പെട്ട അകാബ് എന്ന ദ്വീപിൽ നിന്ന് ഫ്രഞ്ച് ആർക്കിയോളജിസ്റ്റുകൾ 1990കളിൽ നടത്തിയ പര്യവേഷണത്തിൽ 3700-3500 ബി.സി കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ് അറവുശാലയും അതിൽ ഉപയോഗിച്ചിരുന്ന എല്ലുകൾ കൊണ്ടും കല്ലുകൾ കൊണ്ടും ഉണ്ടാക്കിയ കത്തിപോലുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉം അൽ കുവൈനിന്റെ ഇപ്പോഴത്തെ രാജവംശം സ്ഥാപിച്ചത് 1768-ൽ ആണെന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു. ഷെയ്ഖ് റാഷിദ് ബിൻ മജിദ് ബിൻ ഖൽഫാൻ അൽ മൊഅല്ല ആണ് സ്ഥാപകൻ.(അദ്ദേഹം കെട്ടിയ കോട്ട പിന്നീട് സർക്കാരിന്റെ ആസ്ഥാനമായും ജയിലായും ഇപ്പോൾ ഉം അൽ കുവൈൻ മ്യൂസിയമായും മാറി). ഇവിടുത്തെ നാട്ടുകാർ മൊഅല്ല (moalla) രാജവംശത്തോട് അങ്ങേയറ്റം കൂറുപുലർത്തുന്നു. ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മൊഅല്ല 1981ൽ ആണ് അധികാരത്തിലേറിയത്. യു.എ.ഈ യുടെ പിതാവ് എന്നറിയപ്പെടുന്ന, യു.എ.ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ് സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ് റാഷിദ് (الشيخ راشد بن احمد المعلا).
ഉള്ളടക്കം
പേരിനു പിന്നിൽ[തിരുത്തുക]
അറബി പദങ്ങളായ ഉം അഥവാ ഉമ്മ, (മലയാളത്തിലെ അമ്മ) ഖുവൈൻ (മലയാളത്തിൽ ശക്തി, കഴിവ്) എന്നിവയിൽ നിന്നാണ് ഉമ്മൽ കുവൈൻ അഥവാ രണ്ടു കഴിവുകളുള്ള അമ്മ എന്ന പദം ഉണ്ടായത്.
ചരിത്രം[തിരുത്തുക]
വെങ്കലയുഗം വെങ്കലയുഗകാലത്ത് (3000-1300 ബിസി) സെമി-നാടോടി സംഘങ്ങളായിരുന്നു ഇവിടത്തെ താമസക്കാർ.ചെന്പ് ഉരുക്കുന്നതിനായി ഇവർ സമയാസമയങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സമൂഹമായിരുന്നു ഇവർ.പേർഷ്യൻ ഗൾഫിലെ പ്രധാന സ്ഥലങ്ങളിലേക്കുെല്ലാം ഇവിടെ നിന്ന് ലോഹം കയറ്റുമതി ചെയ്തിരുന്നു.ഇക്കാലത്ത് കാർഷികവൃത്തിയും സജീവമായിരുന്നു.ഗോതന്പ്, ചോളം എന്നിവയായിരുന്നു പ്രധാന വിളകൾ.സമകാലിക കാലത്തേക്കാൾ കനത്ത ചൂട് ആയിരുന്നു വെങ്കലയുഗ കാലത്ത് ഇവിടെ അനുഭവപ്പെട്ടിരുന്നത്.ഉം അൽ-നാർ കാലത്ത് (2500-2000 ബിസി) ആണ് വലിയ കെട്ടിടങ്ങളും കോട്ടകളും ഉം അൽ കുവൈനിൽ ഉയർന്ന് തുടങ്ങിയത്. [അവലംബം ആവശ്യമാണ്]
ഭൂമിശാസ്ത്രം[തിരുത്തുക]
യു.എ.ഇ യുടെ വടക്കു ഭാഗത്തായിട്ടാണ് ഉം അൽ കുവൈൻ സ്ഥിതിചെയ്യുന്നത്.750 ചതുരശ്ര കിലോമീറ്റർ (290 sq mi) ആണ് വിസ്തീർണ്ണം. ഫലാജ് അൽ മൊഅല്ല എന്ന (മരുപ്പച്ച), അൽ-ബത്ത താഴ്വാരം, കാബർ, പുതിയ പാർപ്പിടമേഖലയായി വികസിച്ചുവരുന്ന സൽമ, പുതിയ വ്യവസായമേഖല (എമിരേറ്റ്സ് മോഡേൺ ഇൻഡസ്ട്രിയൽ ഏരിയ) ബിലാത്ത് അൽ അസുബാ, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായ ഖോർ അൽ ബൈദ, റാസ് അൽ ഖൈമയോടടുത്ത് കിടക്കുന്ന ബദുക്കളുടെ പാർപ്പിടമേഖലായ റംല, വളരെ അപൂർവ്വമായ കണ്ടൽക്കാടുകൾ നിറഞ്ഞ ചെറിയ ദ്വീപുകൾ, 90 ചതുരശ്ര കിലോമീറ്റൽ വിസ്തീർണ്ണമുള്ള അൽ-സിനയ്യ ദ്വീപ് , ഷോപ്പിങ്ങ് കേന്ദ്രങ്ങളായ ജമയ്യ, ബസ്സാർ എന്നറിയപ്പെടുന്ന പഴയ പട്ടണപ്രദേശം, ഉം അൽ കുവൈൻ പ്രകൃതിദത്ത തുറമുഖം എന്നിവവയൊക്കെയാണ് ഉം അൽ കുവൈനിലുള്ളത്.
അവലംബം[തിരുത്തുക]