പുലിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pulicat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുലിക്കാട്

பழவேற்காடு
புலிகேட்

പഴവേർകാട്
പട്ടണം
പുലിക്കാട് is located in Tamil Nadu
പുലിക്കാട്
പുലിക്കാട്
Coordinates: 13°25′00″N 80°19′00″E / 13.416667°N 80.316667°E / 13.416667; 80.316667Coordinates: 13°25′00″N 80°19′00″E / 13.416667°N 80.316667°E / 13.416667; 80.316667
Country ഇന്ത്യ
സംസ്ഥാനംതമിഴ്നാട്
Languages
 • ഔദ്യോഗിക ഭാഷതമിഴ്
സമയമേഖലUTC+5:30 (IST)

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഒരു തീരദേശ പട്ടണമാണ് പുലിക്കാട് അഥവാ പഴവേർകാട്. ചെന്നൈയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ പ്രദേശത്താണ് പ്രശസ്തമായ പുലിക്കാട് തടാകം സ്ഥിതിചെയ്യുന്നത്. ഈ തടാകം ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ ദ്വീപായ ശ്രീഹരിക്കോട്ടയെ ബംഗാൾ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്നു.

ചരിത്രം[തിരുത്തുക]

പുലിക്കാട് സ്ഥിതിചെയ്യുന്ന ഡച്ച് സെമിത്തേരി.

1502-ൽ വിജയനഗര ഭരണാധികാരികളുടെ അനുമതിയോടെ പോർച്ചുഗീസുകാർ പുലിക്കാട്ടിൽ വാണിജ്യം ആരംഭിക്കുകയും ഒരു കോട്ട നിർമ്മിക്കുകയും ചെയ്തു. 1609-ൽ ഡച്ചുകാർ പുലിക്കാട്ട് കോട്ട കൈവശപ്പെടുത്തി. 1622-ൽ അവർ പുലിക്കാട് നിർമ്മിച്ച ശ്മശാനം ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. 1690 വരെ ഡച്ച് അധീന തീരപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. 1825-ൽ ബ്രിട്ടീഷുകാർ പുലിക്കാട് പിടിച്ചെടുത്ത് മദ്രാസ് പ്രവിശ്യയോടു കൂട്ടിച്ചേർത്തു.

ഭൂപ്രകൃതി[തിരുത്തുക]

ആന്ധ്രാപ്രദേശിനും തമിഴ്നാടിനും ഇടയിൽ സ്ഥിതിചെയ്യുന്ന പുലിക്കാട്ട് തടാകത്തോടു ചേർന്നാണ് ഈ പ്രദേശം. എല്ലാവർഷവും പുലിക്കാട് പക്ഷിസങ്കേതത്തിൽ അരയന്നക്കൊക്ക് ഉൾപ്പെടെ നിരവധി പക്ഷികൾ ദേശാടനത്തിനെത്തുന്നു. ആദിനാരായണ പെരുമാൾ ക്ഷേത്രത്തിൽ എല്ലാവർഷവും ഏപ്രിൽ മാസത്തിൽ പ്രത്യേക ആഘോഷം നടക്കാറുണ്ട് .[1]

അവലംബം[തിരുത്തുക]

  1. "UNESCO fact-finding mission report stating that this temple (along with other temples mentioned in the report) were severely damaged".

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിക്കാട്&oldid=3086033" എന്ന താളിൽനിന്ന് ശേഖരിച്ചത്