മോണ്ടെറെ പാർക്ക്, കാലിഫോർണിയ
Monterey Park, California | ||
---|---|---|
City of Monterey Park | ||
A busy section of Atlantic Boulevard | ||
| ||
Motto(s): Pride in the Past, Faith in the Future | ||
Location of Monterey Park in Los Angeles County, California | ||
Coordinates: 34°2′57″N 118°8′8″W / 34.04917°N 118.13556°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | May 29, 1916[1] | |
• City council[2] | Peter Chan Mitchell Ing Teresa Real Sebastian Stephen Lam Hans Liang | |
• ആകെ | 7.73 ച മൈ (20.02 ച.കി.മീ.) | |
• ഭൂമി | 7.67 ച മൈ (19.86 ച.കി.മീ.) | |
• ജലം | 0.06 ച മൈ (0.16 ച.കി.മീ.) 0.79% | |
ഉയരം | 384 അടി (117 മീ) | |
• ആകെ | 60,269 | |
• കണക്ക് (2016)[6] | 61,075 | |
• ജനസാന്ദ്രത | 7,962.84/ച മൈ (3,074.63/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 91754-91756 | |
Area code | 323, 626 | |
FIPS code | 06-48914 | |
GNIS feature IDs | 1652753, 2411146 | |
Primary Airport | Los Angeles International Airport LAX (Major/International) | |
Secondary Airport | Hollywood Burbank Airport- BUR (Regional) Van Nuys Airport- VNY (Regional) Long Beach Airport- LGB (Regional) | |
Interstates | ||
State Routes | ||
വെബ്സൈറ്റ് | www |
മോണ്ടെറെ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചലസ് കൗണ്ടിയിൽ വടക്കൻ സാൻ ഗബ്രിയേൽ താഴ്വരയിലെ ഒരു പട്ടണമാണ്. ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം ഏഴ് മൈൽ (11 കിലോമീറ്റർ) ദൂരത്തിലാണിതു സ്ഥിതിചെയ്യുന്നത്.[8] നഗരത്തിന്റെ ആപ്തവാക്യം "പ്രൈഡ് ഇൻ ദ പാസ്റ്റ്, ഫെയ്ത്ത് ഇൻ ദ ഫൂച്ചർ" എന്നതാണ്. ഏഷ്യൻ അമേരിക്കൻ വംശജരുടെ ഉയർന്ന വളർച്ചാനിരക്കുള്ളതും ക്ലസ്റ്റർ ഓഫ് സിറ്റീസ് (അൽഹമ്പ്ര, അർക്കാഡിയ, ടെമ്പിൾ സിറ്റി, റോസ്മീഡ്, സാൻ മരീനോ, പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിലെ സാൻ ഗബ്രിയേൽ എന്നിവ) എന്നറിയപ്പെടുന്നതുമായ നഗര വൃന്ദങ്ങളുടെ ഭാഗവുമാണ് മോണ്ടെറെ പാർക്ക്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 60,269 ആയിരുന്നു.[9] മികച്ച വിദ്യാലയങ്ങൾ, വളരുന്ന സമ്പദ്വ്യവസ്ഥ, കേന്ദ്രീയമായ പട്ടണത്തിന്റെ സ്ഥാനം എന്നിവ കാരണമായി രാജ്യത്തെ മികച്ച ജീവിതസാഹചര്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ മോണ്ടെറെ പാർക്ക് സ്ഥിരമായ ഇടം പിടിച്ചിട്ടുണ്ട്.[10]
ചരിത്രം
[തിരുത്തുക]പ്രാചീന ചരിത്രം
[തിരുത്തുക]കുറഞ്ഞത് ഏഴായിരത്തോളം വർഷങ്ങളോളം[11] ഈ പ്രദേശം തോങ്ക്വ (ഗബ്രിയേലിനോ) തദ്ദേശീയ അമേരിന്ത്യൻ വർഗ്ഗക്കാരുടെ ആധിപത്യത്തിലായിരുന്നു. കുംഭഗോപുര ശൈലിയിലള്ളതും മുകൾഭാഗം പുല്ലുമേഞ്ഞതുമായ എടുപ്പുകളിലാണ് തോങ്ക്വ ജനത വസിച്ചിരുന്നത്. വായുസഞ്ചാരത്തിനും വെളിച്ചത്തിനുമായി മുകളിൽ പുകക്കുഴലോടുകൂടിയതായിരുന്നു ഈ എടുപ്പുകൾ.[12] സ്ത്രീപുരുഷഭേദമന്യേ ഈ വർഗ്ഗക്കാർ നീണ്ട മുടിയുള്ളവരും ശരീരത്തിൽ പച്ച കുത്തി അലങ്കരിക്കുന്നവരുമായിരുന്നു. ചൂടുള്ള കാലാവസ്ഥയിൽ പുരുഷന്മാർ അൽപ്പ വസ്ത്രധാരികളായിരുന്നുവെങ്കിലും സ്ത്രീകൾ അത്യാവശ്യം മൃഗങ്ങളുടെ ചർമ്മം കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. തണുത്ത കാലാവസ്ഥയിൽ അവർ മൃഗങ്ങളുടെ ചർമ്മംകൊണ്ടുള്ള കയ്യില്ലാത്ത കുപ്പായങ്ങളും ചിലപ്പോൾ യുക്കാ നാരുകൾകൊണ്ടു നിർമ്മിച്ച കാലുറകൾ ധരിക്കുകയും ചെയ്തിരുന്നു.[13] സ്പാനിഷുകാരുടെ ആഗമനത്തിനുശേഷം, അവരോടൊപ്പം എത്തിയ തദ്ദേശീയർക്ക് അന്യമായിരുന്ന പുതു രോഗങ്ങൾ അനേകം തോങ്ക്വകളുടെ മരണത്തിനിടയാക്കുകയും 1870 ആയപ്പോഴേക്കും വളരെ കുറച്ച് തദ്ദേശീയ വംശജർ മാത്രം അവശേഷിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മിഷൻ സാൻ ഗബ്രിയൽ ആർക്കാങ്കൽ മിഷൻ വ്യവസ്ഥയുടെ ഭാഗവും പിന്നീട് റാഞ്ചോ സാൻ അന്റോണിയോയുടെ ഭാഗവുമായിരുന്നു ഈ പ്രദേശം.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Council". Monterey Park, CA. Retrieved March 26, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Monterey Park". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
- ↑ "Monterey Park (city) QuickFacts". United States Census Bureau. Archived from the original on മാർച്ച് 23, 2015. Retrieved മാർച്ച് 19, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Term of Office". Monterey Park, CA. Retrieved February 10, 2015.
- ↑ Ng, Franklin (1998). The history and immigration of Asian Americans. New York: Garland Pub. p. 26. ISBN 978-081532690-8., http://www.distance-cities.com/search?from=monterey+park+&to=Downtown%2C+Los+Angeles%2C+CA%2C+United+States&country=us
- ↑ "Monterey Park, CA - Official Website - Official Website". www.ci.monterey-park.ca.us.
- ↑ "Monterey Park, California is MONEY's No. 3 Best Place to Live in America". Money. Archived from the original on 2018-06-02. Retrieved 2019-04-22.
- ↑ "introduction". Lausd.k12.ca.us. Retrieved 2010-08-17.
- ↑ "Housing". Lausd.k12.ca.us. Retrieved 2010-08-17.
- ↑ "clothing". Lausd.k12.ca.us. Retrieved 2010-08-17.