മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:പത്തനംതിട്ട ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി

പത്തനംതിട്ട ജില്ലയിൽ അടൂരിനടുത്തായി, പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട മലമേക്കരയിലെ മുള്ളുതറയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു കളരിക്ഷേത്രമാണ് മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം[1][2]. ഭദ്രകാളിയും കരിംകാളിയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട പ്രതിഷ്ഠകൾ. ഭദ്രകാളിപ്രതിഷ്ഠ കൃഷ്ണശിലയിലും കരിംകാളിപ്രതിഷ്ഠ കണ്ണാടിശിലയിലുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്[1].

ഐതിഹ്യം[തിരുത്തുക]

അതിപുരാതനകാലം മുതൽ, ഈ ക്ഷേത്രത്തിൽ കളരി നടത്തിവരുന്നു. എഴുത്തുകളരി ഉൾപ്പടെ, ആയുർവേദം, ജ്യോതിഷം തുടങ്ങിയവയ്ക്കെല്ലാം ഈ ക്ഷേത്രത്തിൽ ഗണകരുണ്ട്[1]. ദേവിയുടെ ഉടവാൾ വെളിച്ചപ്പാടിന് തുല്യമായി കരുതിപ്പോരുന്ന ഈ ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനകലയാണ് കുത്തിയോട്ടവും ചുവടും പാട്ടും. 'മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാരാണ് കുത്തിയോട്ടക്കാർ' എന്ന സങ്കല്പത്തിൽ നിന്നാണ് ഇവിടെ കുത്തിയോട്ടം നടത്തിവരുന്നത്[1].

ഉത്സവങ്ങൾ[തിരുത്തുക]

ജീവിത എഴുന്നെളളിപ്പും ആപ്പിണ്ടി വിളക്കും[തിരുത്തുക]

ആപ്പിണ്ടി വിളക്ക്

കുംഭമാസത്തിൽ നടക്കുന്ന ജീവിത എഴുന്നെളളിപ്പും ആപ്പിണ്ടി വിളക്ക് എടുക്കലുമാണ് ഇവിടത്തെ ഏറ്റവും പ്രസിദ്ധിയാർജിച്ച ഒരു ഉത്സവം.ദേവിയുടെ ചൈതന്യത്തെ ആവാഹിച്ചെടുത്ത ഒരു കണ്ണാടി ബിംബത്തെ തകിടും പട്ടും സ്വർണാഭരണങ്ങളുംകൊണ്ട് അലങ്കരിച്ച 'ജീവിത' യിൽ പ്രതിഷ്ഠിച്ചിരുത്തി ഓരോ വീടുകളിലും ആഘോഷപൂർവം എഴുന്നള്ളിച്ചുകൊണ്ടുപോകുകയും അവിടങ്ങളിൽനിന്നും അരിയും നെല്ലും മറ്റും പറയിൽ വാങ്ങുകയും ചെയ്യുന്നു. രാത്രിയിലാണ് ഇവിടെ ജീവിതയെഴുന്നുള്ളിപ്പ് നടത്താറുള്ളത്. എഴുന്നുള്ളിപ്പിനൊടുവിൽ, നാട് ചുറ്റികണ്ടുകഴിയുമ്പോൾ, 'ജീവിത' ക്ക് ആറാട്ട് കഴിച്ചു തിരിച്ചു ക്ഷേത്രത്തിൽ എത്തുന്നു. തത്സമയം ക്ഷേത്രനടയിൽ, ജീവിതയെ/ദേവിയെ സ്വീകരിക്കാൻ ഭക്തർ ആപ്പിണ്ടി വിളക്കും താലപ്പൊലിയുമായും കാത്തു നില്ക്കും. ആപ്പിണ്ടി വിളക്കുകൾ ദേവിക്കുള്ള വഴിപാടുകളാണ്. 'ആപ്പിണ്ടി വിളക്ക്' വഴിപാട് നടത്തുന്ന ഭക്തർ പതിനാറ് ദിവസം വ്രതം നോറ്റാണ് വിളക്ക് എടുക്കേണ്ടത്. ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും വ്രതം നോല്ക്കണമെന്നാണ് നിഷ്ക്കർഷിച്ചിട്ടുള്ളത്[3][1].

സാഹിത്യത്തിൽ[തിരുത്തുക]

  • സതീഷ് കളത്തിൽ എഴുതിയ, മലമേക്കര മുള്ളുതറ ദേവിയെക്കുറിച്ചുള്ള കവിത, മുള്ളുതറയിലെ ആപ്പിണ്ടി വിളക്ക്(Mullutharayile Aappindi Vilakku). പബ്ലിഷർ, മലയാള മനോരമ.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ആപ്പിണ്ടിവിളക്കും ജീവിതഎഴുന്നെളളിപ്പും ; ആചാരപ്പെരുമയിൽ മുള്ളുതറ ദേവീക്ഷേത്രം". ManoramaOnline. Retrieved 2021-05-19.
  2. "മലമേക്കര മുളളുതറ ദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവം". keralakaumudi. 2021-04-22.
  3. "ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് തൊഴാം മുള്ളുതറയിൽ ശ്രീ ഭദ്രാ കരിംകാളിയമ്മയെ". keralakaumudi. 2019-04-11.
  4. "മുള്ളുതറയിലെ ആപ്പിണ്ടി വിളക്ക്". Manorama. 2023-02-25. Archived from the original on 2023-03-12. Retrieved 2024-02-08.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]