കണിയാൻ
പഴയ കാലത്തു ,ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലായി ഉണ്ടായിരുന്ന കേരളത്തിലെ ഒരു ജാതിയാണ് ഗണക അഥവാ കണിയാർ. മലബാർ മേഖലയിൽ കണിശൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്[1] സംസ്കൃതത്തിലെ ഗണക, ആചാര്യ എന്നീ പദങ്ങളാണ് ഈ വാക്കിന്റെ മൂലം. ഇത് ഗണക ആചാര്യ എന്നും , തമിഴിൽ കണക ആചാര് /ന് അഥവാ കണികൻ/ർ അല്ലെങ്കിൽ കണിയാൻ /ർ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അല്ലെങ്കിൽ ഗണകൻ എന്നായതായിരിക്കാം. [2] വിവിധ പ്രദേശങ്ങളിൽ കണിയാർ, കണിശൻ, കനിസു, കണിയാർ പണിക്കർ , പണിക്കർ, കളരിക്കുറുപ്പ് കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു.
മദ്ധ്യകാല ഘട്ടത്തിന് മുൻപ് മുതലേ കണിയാന്മാരെ , പൊതുവേ പണിക്കർ എന്നും ആശാൻ എന്നുമുള്ള സ്ഥാനപ്പേരുകളിലായിരുന്നു , , അഭിസംബോധന ചെയ്യാറുണ്ടായിരുന്നത് . പണിക്കർ എന്ന പേരുപയോഗിക്കുന്നത് സാധാരണഗതിയിൽ മലബാർ മേഖലയിലായിരുന്നു. തിരുവിതാംകൂറിന്റെ വടക്കുഭാഗങ്ങളിലും ഈ പേരുപയോഗിക്കാറുണ്ടായിരുന്നു. ആചാര്യൻ എന്ന സംസ്കൃതപദം ലോപിച്ചാണ് ആശാൻ എന്ന വിളിപ്പേരുണ്ടായിട്ടുള്ളത്. [1]. കണിയാർ വിഭാഗത്തിൽ, "തിണ്ട" എന്ന ഒരു ഉപജാതി ഈ വിഭാഗത്തിലുണ്ടായിരുന്നത്രെ.[3], കളരി പണിക്കർ സമുദായവും ഇന്ന് കണിയാൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നു.
ഉൽപ്പത്തി
[തിരുത്തുക]ക്രിസ്തുവിനും 1000 വർഷങ്ങൾക്കു മുൻപ് കണിയാൻ എന്ന സമുദായം തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നതായി സംഘകാല രേഖകൾ സൂചിപ്പിക്കുന്നു. സംഘകാല കൃതികളിൽ ഇവരുടെ സംഭാവനകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന തത്വശാസ്ത്രജ്ഞനായ കണിയാൻ പൂങ്കുണ്ട്രനാരുടെ വചനങ്ങൾ പ്രസിദ്ധമാണ്. തീയർ - ബ്രാഹ്മണ വിവാഹത്തിൽ[4] നിന്ന് ഉണ്ടായ ഒരു സമുദായം ആണ് കണിശൻ അഥവാ കണിയാൻ പണിക്കർ[5] എന്ന കഥയും പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ക്രിസ്തുവിനും മുൻപ് കാലഗണനം ചെയ്തിരുന്ന ഈ വിഭാഗം ക്രമേണ ജ്യോതിഷം കുലത്തൊഴിൽ ആയി സ്വീകരിച്ചു. കേരളത്തിൽ ഈ സമുദായം തമിഴ്‌നാട്ടിൽ നിന്നും വ്യാപരിച്ചതാണെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്. കന്യാകുമാരിയിലും കർണ്ണാടകയിലെ ചില ജില്ലകളിലും ഈ പേരിൽ ആദിമ ദ്രാവിഡ ഗോത്ര വിഭാഗമായി നിലനിൽക്കുന്നു. ആയുർവേദം, നാട്ടുചികിത്സ, സംസ്കൃത അദ്ധ്യയനം, ജ്യോതിഷം തുടങിയവയിൽ ഇവർക്ക് അഗാധമായ പാണ്ഡ്യത്യമാണുള്ളത്.[6] സാക്ഷരതയിൽ ഗണക സമുദായം, കേരളത്തിലെ ഇതര ബ്രാഹ്മണ വിഭാഗങ്ങൾക്കൊപ്പംതന്നെ മുന്നിലായിരുന്നുവെന്നാണ് കഴിഞ്ഞ ശതകം വരെയുള്ള കാനേഷുമാരി കണക്കുകൾ സൂചിപ്പിക്കുന്നത് .
തൊഴിൽ
[തിരുത്തുക]ജനനസമയത്തെ ഗ്രഹനിലയെ ആസ്പദമാക്കി ഭാവിപ്രവചിക്കുകയായിരുന്നു പണ്ട് ഈ സമുദായത്തിൽപ്പെട്ടവരുടെ മുഖ്യ ഉപജീവനമാർഗം. പ്രവചനം ചിലപ്പോൾ കവടി നിരത്തിയും നടത്താറുണ്ട്.
സംസ്കൃതം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം മൂലം ഇവർ സമൂഹത്തിൽ ഏറ്റവും ആദരണീയരായിരുന്നു. സംഘകാലം മുതൽ മധ്യകാലഘട്ടം വരെ എല്ലാ മേഖലകളിലും ഗുരു സമാനമായ ആദരവാണുണ്ടായിരുന്നത്[7]. മറ്റ് സാമാന്യ സമുദായങളിൽ ഉള്ളവർ പുരാതന കാലത്ത് അറിവു നേടിയിരുന്നത് ഇവരിൽ നിന്നുമായിരുന്നു[8]. പുരാതന ശാസ്ത്ര വിഷയങ്ങളായ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നിവ ഇവരിൽ നിന്നുമാണു കേരളത്തിലെ മറ്റുള്ളവർ സ്വായത്തമാക്കിയിട്ടുള്ളത്[9]
പണ്ടുകാലത്ത് ഈ വിഭാഗത്തിൽ പെട്ട ആൾക്കാർ ആയോധനകലകളും അഭ്യസിപ്പിക്കാറുണ്ടായിരുന്നു. ഇവരുടെ വീടുകൾ കളരി എന്നറിയപ്പെടുന്നതിൽ നിന്നും കേരളോൽപ്പത്തിയിൽ ഇപ്രകാരം പറയുന്നതും ഇതിന്റെ തെളിവുകളാണ്. [1]
ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ ഇംഗ്ലീഷ് പാഠ്യപദ്ധതിയിലൂടെ ആധൂനിക വിദ്യാഭ്യാസം പ്രചാരത്തിൽ വന്നു തുടങ്ങിയതോടെ കളരികളിലൂടെ നൽകിയിരുന്ന സംസ്കൃതത്തിലൂന്നിയുള്ള പഠനസമ്പ്രദായം ശോഷിക്കപ്പെട്ടതും ബ്രിട്ടീഷുകാർ കളരിപ്പയറ്റ് പരിശീലനം നിരോധിച്ചതും കളരികളുടെ പ്രാധാന്യം കുറയുന്നതിന് ഇടയാക്കുകയും അതിലൂടെ ഈ സമുദായത്തിന്റെ അധ്യാപന തൊഴിലുകൾക്കു ഭംഗം വന്നു തുടങ്ങുകയും ചെയ്തിരുന്നു.
ശാസ്താംപാട്ട്, ഗന്ധർവ്വൻ പാട്ട്, കളമെഴുത്ത്, പടയണി കെട്ടൽ, പടയണി കോലമെഴുത്ത്, മുടിപ്പേച്ച് എന്നിവ ഈ സമുദായത്തിൻ്റെ അനുഷ്ഠാന കലാരൂപങ്ങൾ ആയിരുന്നു. പരിചതാളം കളി, പിടിച്ചുകളി, കോലടി തുടങ്ങിയ കലാരൂപങ്ങളും കണിയാന്മാർ അവതരിപ്പിച്ചിരുന്നു. തീണ്ട എന്ന വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം കുടയുണ്ടാക്കുന്നതും, കോലം തുള്ളൽ പോലെയുള്ള കലാരൂപങ്ങളിലൂടെ ബാധകളെ ഒഴിപ്പിക്കുന്നതുമായിരുന്നു. [1]
ആദ്യകാല ജ്യോതിഷികൾ
[തിരുത്തുക]ഇത്തരത്തിലുള്ള ഭാവി പ്രവചനത്തിന്റെ പല രീതികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിലുണ്ടായിരുന്നിട്ടുണ്ട്. മെസപ്പൊട്ടേമിയയിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലാണ് സംഘടിതമായ ജ്യോതിഷം ആദ്യമായി നിലവിൽ വന്നത്. [10] ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ ജ്യോതിഷികൾ ഫലപ്രവചനം നടത്തിയിരുന്നതത്രേ.
ഈ സമയത്ത് ജ്യോതിശാസ്ത്രവും (astronomy) ജ്യോതിഷവും വേർതിരിച്ച് കാണപ്പെട്ടിരുന്നില്ല. ബാബിലോണിയൻ ജ്യോതിഷികൾക്ക് പ്രപഞ്ചപ്രതിഭാസങ്ങൾ കൃത്യമായി പ്രവചിക്കാനുള്ള ജ്യോതിശാസ്ത്രപരമായ അറിവുണ്ടായിരുന്നു. [11]
ആധുനികകാല ജ്യോതിഷികൾ
[തിരുത്തുക]പത്രമാദ്ധ്യമങ്ങളിൽ ജ്യോതിഷപ്രവചനങ്ങൾ ഉൾപ്പെടുത്തൽ കേരളത്തിൽ സാധാരണമാണ്.
സമുദായ സംഘടനകൾ
[തിരുത്തുക]കേരളത്തിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ സമുദായത്തിന് പേരുകളുടെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. കേരള ഗണക മഹാജനയോഗം എന്ന പേരിൽ 1908 ൽ രൂപവത്കരിച്ച്, ട്രാവൻകൂർ ഗണക മഹാസഭയെന്ന പേരിൽ 1943 ൽ തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്ത്, 1982 ൽ കേരള ഗണക മഹാസഭ (KGMS) എന്ന് പുനർനാമകരണം ചെയ്ത് ഇൻഡ്യൻ കമ്പനീസ് ആക്ടിനു കീഴിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ആദ്യത്തേത്. കളരിപ്പണിക്കർ ഗണക കണിശ സഭ (KGKS), കേരള ഗണക കണിശ സഭ (KGKS), പണിക്കർ സർവീസ് സൊസൈറ്റി (PSS), കണിശ മഹാസഭ (KMS), കേരള ഗണക സർവീസ് സൊസൈറ്റി (KGSS), കേരള കളരിപ്പണിക്കർ മഹാസഭ (KKMS) തുടങ്ങിവയും കണിയാർ / ഗണക / പണിക്കർ സമുദായത്തിൻ്റെ സംഘടനകളാണ്.[12]
അവലംബം
[തിരുത്തുക]- 1 2 3 4 http://www.archive.org/stream/castestribesofso03thuriala#page/178/mode/2up
- ↑ Singh, Kumar Suresh (2002). Kerala, Volume 1. East-West Press [for] Anthropological Survey of India. p. 563.
- ↑ Castes and Tribes of Southern India: Volume VII—T to Z https://www.gutenberg.org/files/42997/42997-h/42997-h.htm
- ↑
William Logan (1951) [1887]. Malabar manual(Republished). Madras: Govt Press Madras. p. 139.
A caste who are hardly to be distinguished from the Nayars except by their inheritance customs, is that of the Kadupattar or Eluttachchans, that is, professional village schoolmasters.
- ↑ F.B.Bhavans.c.A.Innes.(1908)Madras District Gazeteers:Malabar and Anjengo. Madras Govt Press. P.129
- ↑ Gough, Kathleen (2005) [1968]. "Literacy in Kerala". In Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. ISBN 0-521-29005-8.
- ↑ Gough, Kathleen (2005) [1968]. "Literacy in Kerala". In Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. p. 155. ISBN 0-521-29005-8.
- ↑ Gough, Kathleen (2005) [1968]. "Literacy in Kerala". In Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. p. 155. ISBN 0-521-29005-8.
- ↑ Thurston, Edgar; Rangachari, K. (1909). Castes and tribes of Southern India. Vol. 3. Madras: Government Press. p. 194.
- ↑ Hand, Robert. "The History of Astrology — Another View". Archived from the original on 2007-08-19. Retrieved 2007-08-23.
- ↑ Beck, Roger (2007). A Brief History of Ancient Astrology. Blackwell Publishing. p. 12. ISBN 978-1-4051-1074-7.
- ↑ "കേരള ഗണക മഹാസഭ", വിക്കിപീഡിയ, 2025-10-03, retrieved 2025-10-03
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]