Jump to content

ബ്ലൂ പ്ലാനറ്റ് II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blue Planet II
തരംNature documentary
അവതരണംDavid Attenborough
ഈണം നൽകിയത്
രാജ്യംUnited Kingdom
ഒറിജിനൽ ഭാഷ(കൾ)English
എപ്പിസോഡുകളുടെ എണ്ണം7
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)James Honeyborne
സമയദൈർഘ്യം60 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture format
Audio format
ഒറിജിനൽ റിലീസ്29 ഒക്ടോബർ 2017 (2017-10-29) – 10 ഡിസംബർ 2017 (2017-12-10)
കാലചരിത്രം
മുൻഗാമിThe Blue Planet
അനുബന്ധ പരിപാടികൾPlanet Earth II
External links
Website

ബി.ബി.സി നാച്വറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ഒരു ബ്രിട്ടീഷ് പ്രകൃതി ഡോക്യുമെന്ററിയാണ് ബ്ലൂ പ്ലാനെറ്റ് II. അതിന്റെ മുൻഗാമിയായ ദ ബ്ലൂ പ്ലാനറ്റ് (2001) പോലെ പ്രകൃതിശാസ്ത്രജ്ഞനായ സർ ഡേവിഡ് ആറ്റൻബറോ അവതരണവും ആഖ്യാനവും നിർവഹിചു.[1] ഹാൻസ് സിമ്മർ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയത്.[2]

2017 ഒക്റ്റോബർ 29 നു സംപ്രേഷണം ആരംഭിച്ച ഈ പരമ്പര ഒരേസമയം ബിബിസി വൺ, ബിബിസി വൺ എച്ച്ഡി, ബിബിസി എർത്ത് എന്നീ ചാനലുകളിൽ ലഭ്യമായി. അതുവഴി യുണൈറ്റഡ് കിംഗ്ഡം, നോർഡിക് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യ എന്നിവിടങ്ങളിൽ ഒരേ ദിവസം തന്നെ സംപ്രേഷണം ചെയ്യപെടുന്ന ആദ്യ ബിബിസി നേച്ചർ ഡോക്യുമെന്ററി പരമ്പര എന്ന നേട്ടം കൈവരിച്ചു.

പശ്ചാത്തലം

[തിരുത്തുക]

2013 ലാണ് ഓഷ്യൻസ് എന്ന പേരിൽ ബി.ബി.സി ഈ പരമ്പര പ്രഖ്യാപിച്ചത്. 2017 ഫെബ്രുവരി 19 ന് ബ്ലൂ പ്ലാനെറ്റ് II എന്ന പേര് നൽകി.[3][4] ചിത്രീകരണത്തിനു വേണ്ടി ചിലവഴിച്ച നാല് വർഷത്തെ കാലയളവിൽ 39 രാജ്യങ്ങളിലായി 125 പര്യവേക്ഷണങ്ങൾ നടത്തി, 6,000 മണിക്കൂർ ദൈർഘ്യമേറിയ ഡൈവിംഗ് ഫൂട്ടേജ് നിർമിച്ചു.[5]

സംഗീതം

[തിരുത്തുക]

സംഗീതസംവിധായകൻ ഹാൻസ് സിമ്മർ ആണ് ബ്ലൂ പ്ലാനറ്റ് II ന് പശ്ചാത്തലസംഗീതം ഒരുക്കിയത്. 2017 സെപ്റ്റംബറിൽ, ഇംഗ്ലീഷ് റോക്ക് ബാൻഡ് റേഡിയോഹെഡ് സിമ്മറോടൊപ്പം സഹകരിച്ച്, അവരുടെ 2011 ആൽബം കിംഗ്‌ ഓഫ് ലിംബ്സിലെ "ദി ബ്ലൂം" എന്ന ഗാനത്തിന്റെ ഒരു പുതിയ പതിപ്പ് ഈ പരമ്പരക്കുവേണ്ടി റെക്കോർഡ് ചെയ്യുകയുണ്ടായി.[6] 2001 ൽ ബി.ബി.സി സംപ്രേഷണം ചെയ്ത ആദ്യ ബ്ലൂ പ്ലാനറ്റ് പരമ്പരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിർമിച്ചതാണ് ബ്ളൂം എന്ന ഗാനമെന്നും, അതിൻറെ രണ്ടാം പതിപ്പിൽ ബി.ബി.സി ഈ ഗാനം ഉപയോഗിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും, റേഡിയോഹെഡ് ഗായകൻ തോം യോർക്ക് ഒരു പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സംപ്രേഷണം

[തിരുത്തുക]

ബിട്ടണിൽ പരമ്പരയുടെ ആദ്യപ്രദർശനം ബ്രിസ്റ്റോളിൽ സിനിമ ഡി ലക്സിൽ വച്ച് 2017 ഒക്ടോബർ 11 ന് നടന്നു. പ്രത്യേക അതിഥിയായ ആറ്റൻബറോയോടൊപ്പം നിർമ്മാതാക്കളും വന്യജീവി വിദഗ്ദ്ധരും പങ്കെടുത്തു. കഴിഞ്ഞ 60 വർഷക്കാലമായി ബി.ബി.സി.യിലെ നാച്വറൽ ഹിസ്റ്ററി പ്രോഗ്രാം ബ്രിസ്റ്റോൾ കേന്ദ്രീകരിച്ചാണ് നിർമിച്ചു വരുന്നത്.[7][8][9] 2017 ഒക്റ്റോബർ 29 നാണ് ഈ പരമ്പര ആദ്യം സംപ്രേഷണം ചെയ്തത്.ഡോക്യുമെന്ററിയുടെ ആദ്യത്തെ ആറു എപ്പിസോഡുകളിൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഇൻ ടു ദ ബ്ലൂ എന്ന പേരിൽ മേക്കിംഗ് വീഡിയോ ഉൾപ്പെടെത്തിയിരുന്നു.

അന്താരാഷ്ട്രതലത്തിൽ കാനഡ (ബ്ലൂ ആന്റ് മീഡിയ) , ഓസ്ട്രേലിയ (ചാനൽ നയൻ) , ന്യൂസിലാൻഡ് (ടെലിവിഷൻ ന്യൂസിലാന്റ്) , സ്പയിൻ (ടെലിഫോണിക്ക), ഡെന്മാർക്ക്‌ (ഡിആർ), സ്വീഡൻ (എസ് വി റ്റി ) ജർമ്മനി (ഡബ്ലു ഡി ആർ) എന്നിവയുൾപ്പടെയുള്ള ഏകദേശം 30 രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകൾക്ക് പരമ്പര സംപ്രേഷണം ചെയ്യാനുള്ള അവകാശം ബി.ബി.സി നേരത്തെ തന്നെ വിൽപ്പന ചെയ്തിരുന്നു.[10]

എപ്പിസോഡുകൾ

[തിരുത്തുക]
No.TitleProduced byOriginal air dateUK viewers
(millions) [11]
-"The Prequel"N/A27 സെപ്റ്റംബർ 2017 (2017-09-27)[12][13]N/A
A 5-minute clip introduction which focus for the upcoming stories from the ocean depths.
1"One Ocean"Jonathan Smith29 ഒക്ടോബർ 2017 (2017-10-29)[14]14.01
2"The Deep"Orla Doherty5 നവംബർ 2017 (2017-11-05)[15]13.97
3"Coral Reefs"Jonathan Smith12 നവംബർ 2017 (2017-11-12)[16]13.45
4"Big Blue"John Ruthven19 നവംബർ 2017 (2017-11-19)[17]13.11
5"Green Seas"Kathryn Jeffs26 നവംബർ 2017 (2017-11-26)[18]12.62
6"Coasts"Miles Barton3 ഡിസംബർ 2017 (2017-12-03)[19]11.45
7"Our Blue Planet"Orla Doherty, Will Ridgeon10 ഡിസംബർ 2017 (2017-12-10)[21]11.91
Examining the role of human anthropogenic activity on the oceans. Microplastics and pollution are an increasing problem for the world's seas, threatening the lives of marine life and ultimately impacting on the ecosystem. Can humans reverse their activity to protect the seas and the wildlife that inhabit it?[20]
-"Oceans of Wonder"N/A1 ജനുവരി 2018 (2018-01-01)[22]N/A
A 90-minute compilation episode which highlights the wonders of our world's oceans as well as filming some extraordinary animal behaviours which were never seen before.

അവലംബം

[തിരുത്തുക]
  1. Jackson, Jasper. "Sir David Attenborough to return for BBC's Blue Planet II". The Guardian. Retrieved 21 February 2017.
  2. "Academy Award Winner Hans Zimmer & Bleeding Fingers Music To Create The Score For Blue Planet II". BBC Media Centre. Retrieved 27 March 2017.
  3. "BBC commissions Blue Planet follow up". BBC News. Retrieved 23 September 2013. {{cite web}}: Cite has empty unknown parameter: |1= (help)
  4. "Sir David Attenborough to present Blue Planet II for BBC One". BBC Media Centre.
  5. "Blue Planet II explores underwater realms, spotlights ocean's plight". CBC News. Retrieved 15 October 2017. {{cite web}}: Cite has empty unknown parameter: |1= (help)
  6. Association, Press (2017-09-14). "The ultimate chill out song? Radiohead record new music for David Attenborough's Blue Planet 2". The Telegraph (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0307-1235. Retrieved 2017-09-14.
  7. "Blue Planet II: Preview Screening". BBC Shows & Tours.
  8. "David Attenborough coming to Bristol for Blue Planet II premiere". Bristol 24/7. Retrieved 27 September 2017.
  9. "Sir David Attenborough is hosting a screening of Blue Planet II in Bristol". Bristol Post. Retrieved 27 September 2017.
  10. "BBC Worldwide makes waves with Blue Planet II sales". BBC Media Centre. Retrieved 9 October 2017.
  11. "Weekly Top 30 Programmes". BARB. Retrieved 2017-11-07. (data available for Blue Planet II broadcast weeks by searching archive)
  12. "Blue Planet II, The Prequel". BBC One.
  13. "Blue Planet II - The Prequel". BBC Earth Youtube Channel.
  14. "Blue Planet II - Episode 1: One Ocean". BBC Media Centre.
  15. "Blue Planet II - Episode 2: The Deep". BBC Media Centre.
  16. "Blue Planet II - Episode 3: Coral Reefs". BBC Media Centre.
  17. "Blue Planet II - Episode 4: Big Blue". BBC Media Centre.
  18. "Blue Planet II - Episode 5: Green Seas". BBC Media Centre.
  19. "Blue Planet II - Episode 6: Coasts". BBC Media Centre.
  20. "Blue Planet 2: How plastic is slowly killing our sea creatures, fish and birds". BBC News. 19 November 2017. Episode 7 looks at how tiny plastic particles (micro-plastics) may play a role in the uptake of industrial pollution in marine life.
  21. "Blue Planet II - Episode 7: Our Blue Planet". BBC Media Centre.
  22. "Blue Planet II, Oceans of Wonder". BBC One. Retrieved 13 December 2017.
"https://ml.wikipedia.org/w/index.php?title=ബ്ലൂ_പ്ലാനറ്റ്_II&oldid=3090660" എന്ന താളിൽനിന്ന് ശേഖരിച്ചത്