ബിരിയാണിക്കൈത
ബിരിയാണിക്കൈത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. amaryllifolius
|
Binomial name | |
Pandanus amaryllifolius |
ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ. ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്(Pandanus Amaryllifolius). പൂക്കൈത അഥവാ തഴയുടെ ഒരു അലങ്കാരരൂപമാണ് ഈ ചെടി. തഴയുടെ ഇലയുടെ വശങ്ങളിൽ ധാരാളം മുള്ളുകളുണ്ടെങ്കിൽ, ബിരിയാണിക്കൈതയിൽ ഈ മുള്ളുകൾ ഉണ്ടാകാറില്ല. എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകൾ കാണുവാൻ ഭംഗി ഉള്ളതിനാൽ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്നു. മൊളുക്കാസ് ദ്വീപാണ് ഈ ചെടിയുടെ സ്വദേശം. ഇതിൽ പൂക്കളുണ്ടാകാറില്ല. പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്ക്കും. ആസറ്റൈൽ പൈറോളിൻ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നൽകുന്നത്. ഇലയുടെ അടിയിൽ കാണുന്ന സൂക്ഷ്മനാരുകളിലാണ് ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോെഴാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക.[1]
സാധാരണ തയ്യാറാക്കാറുള്ള ചോറിൽ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറിൽ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ 2010 ഒക്ടോബർ 6 - ന് മനോരമ ദിനപത്രത്തിൽ കാർഷികരംഗത്തിൽ വന്ന ലേഖനത്തെ ആസ്പദമാക്കി