ബഷീർ സാഹിത്യ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം നൽകുന്ന പുരസ്‌കാരമാണ് ബഷീർ സാഹിത്യ പുരസ്കാരം. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ഇത്. മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും സി. എൻ. കരുണാകരൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം, 2008 മുതൽ തുടർച്ചയായി നൽകിവരുന്നുണ്ട്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരദാനം[1][2].

പുരസ്കാരജേതാക്കൾ[തിരുത്തുക]

ബഷീർ സാഹിത്യ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (2008 മുതൽ)[3].

ക്രമനമ്പർ വർഷം പേര്‌ കൃതി ഇനം
1 2008 എൻ. പ്രഭാകരൻ തിരഞ്ഞെടുത്ത കഥകൾ കഥകൾ
2 2009 റഫീഖ് അഹമ്മദ് അലമാര കവിത
3 2010 സാറാ ജോസഫ് ഊരു കാവൽ നോവൽ
4 2011 ബി രാജീവൻ വക്കുകളും വാസ്തുക്കളും വിമർശനം
5 2012 എൻ.എസ്. മാധവൻ എന്റെ പ്രിയപെട്ട കഥകൾ കഥകൾ
6 2013 ആറ്റൂർ രവിവർമ്മ ആറ്റൂർ കവിതകൾ കവിത
7 2014 സുഭാഷ് ചന്ദ്രൻ മനുഷ്യനു ഒരു ആമുഖം നോവൽ
8 2015 കൽപ്പറ്റ നാരായണൻ കവിതയുടെ ജീവചരിത്രം വിമർശനം
9 2016 അഷിത അഷിതയുടെ കഥകൾ ചെറുകഥകൾ
10 2017 സെബാസ്റ്റ്യൻ പ്രീതി ശരീരം കവിതകൾ
11 2018 വി.ജെ. ജെയിംസ് നിരീശ്വരൻ നോവൽ
12 2019 ടി. പത്മനാഭൻ മാരായ കഥകൾ
13 2020 എം. കെ. സാനു[4] അജയ്യതയുടെ അമര സംഗീതം സാഹിത്യ നിരൂപണം
14 2021 സച്ചിദാനന്ദൻ[5] ദുഖം എന്ന വീട് കവിതകൾ
15 2022 എം. മുകുന്ദൻ[6] നൃത്തം ചെയ്യുന്ന കുടകൾ നോവൽ

അവലംബം[തിരുത്തുക]

  1. "ബഷീർ പുരസ്‌കാരം" (in ഇംഗ്ലീഷ്). 2022-11-17. Retrieved 2023-10-05.
  2. "Basheer Smaraka Trust – Basheer Smaraka Trust" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-05.
  3. Kavithan (2019-06-03). "Basheer Sahithya Award ബഷീർ സാഹിത്യ പുരസ്കാരം -" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-05.
  4. "പ്രൊഫ. എം കെ സാനുവിന്‌ ബഷീർ അവാർഡ്‌". Retrieved 2023-10-05.
  5. "ബഷീർ പുരസ്‌കാരം സച്ചിദാനന്ദന്‌". Retrieved 2023-10-05.
  6. "വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം എം മുകുന്ദന്". Retrieved 2023-10-05.
"https://ml.wikipedia.org/w/index.php?title=ബഷീർ_സാഹിത്യ_പുരസ്കാരം&oldid=3978083" എന്ന താളിൽനിന്ന് ശേഖരിച്ചത്