വി.ജെ. ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.ജെ ജെയിംസ്.
Vj James.jpg
ദേശീയതഇന്ത്യൻ
തൊഴിൽചെറുകഥാകൃത്ത്, നോവലിസ്റ്റ്
പ്രധാന കൃതികൾപുറപ്പാടിന്റെ പുസ്തകം, നിരീശ്വരൻ

ഒരു മലയാള സാഹിത്യകാരനാണ് വി.ജെ. ജെയിംസ് (ജനനം : 8 ഫെബ്രുവരി 1961). ചെറുകഥകളും നോവലും എഴുതാറുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജോസഫ്‌ ആന്റണിയുടെയും. മേരിക്കുട്ടിയുടെയും മകനായി ജനിച്ചു. വാഴപ്പളളി സെന്റ്‌ തെരേസാസ്‌ സ്‌കൂളിലും ചമ്പക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി. കോളജിലും കോതമംഗലം മാർ അത്തനേഷ്യസ്‌ എൻജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം. 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ വലിയമല യൂണിറ്റിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഡി.സി. ബുക്‌സ്‌ രജതജൂബിലി നോവൽ അവാർഡ്‌
  • മലയാറ്റൂർ പ്രൈസ്‌, റോട്ടറി ലിറ്റററി അവാർഡ്‌
  • വയലാർ അവാർഡ് (2018) - നിരീശ്വരൻ[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-19.
  2. https://malayalam.news18.com/news/kerala/vayalar-award-for-v-j-james-nireeswaran-rv-160637.html
"https://ml.wikipedia.org/w/index.php?title=വി.ജെ._ജെയിംസ്&oldid=3644954" എന്ന താളിൽനിന്ന് ശേഖരിച്ചത്