"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 18: വരി 18:

==ക്ഷേത്ര രൂപകല്പന==
==ക്ഷേത്ര രൂപകല്പന==
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ് .ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത് .തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ടയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട്.
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത് .തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ടയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട്.

.മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ടയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു .ഇപ്പഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവൽ"

12:02, 1 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം. ശ്രീരാമൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് പിച്ചള അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഐതീഹ്യം

അഗസ്ത്യ മഹർഷി ശിഷ്യ ഗണങ്ങലോടുകൂടി കാവേരി സ്നാനതിനു പോകുന്ന അവസരത്തിൽ ശ്വേതൻ,നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ധേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധപ്പതിക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു .രാക്ഷസന്മാർ ശാപ മോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി ,നീലനെ തളിയിലപ്പനെ ഭജിക്കുവാനുംശ്വേതനെ തിരുവങ്ങാടുള്ള ശിവ ക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ,എങ്ങിനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു .അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു .ശ്വേതൻ ഭജിചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു.

സങ്കല്പമൂർത്തി

ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്ര ദിനം പ്രതിഷ്ടിച്ചതാനെന്നു വിശ്വസിച്ചു വരുന്നു .അന്നേ ദിവസം ആണ് പട്ടത്താനം കൊണ്ടാടുന്നത് .യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം ഖരൻ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു .അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു .രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി .ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാ പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരിക്കൽ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ .അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത് .ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.

ചരിത്രം

ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി .തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു .ഈ യുദ്ധ സ്ഥലത്തിനു പെരുംബോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു .ഉത്സവകാലത്ത് പെരുമാളുടെ പള്ളി വേട്ട പെരുന്കുലത്തിൽ വച്ചാണ് . പെരുമാൾക്ക് മാത്രമായി വഴിപാടുകൾ കഴിക്കുന്നത്‌ ദുർല്ലഭം ആണ് .കൂട്ടത്തിൽ ഹനുമാരെയും പെടുത്തും .പെരുമാൾക്ക് വലിയവട്ടളം പായസം കഴിക്കുമ്പോൾ ഹനുമാർക്ക് അവിൽ നിവേദ്യം ആണ് വഴിപാട്......

ക്ഷേത്ര രൂപകല്പന

പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത് .തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ടയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട്.

.മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ടയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു .ഇപ്പഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവൽ" ക്ഷത്രിയനായ ശ്രീരാമൻ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ.ഇപ്പഴും ഉച്ചപൂജക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയിൽ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു.

18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. [1] ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.

ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ മേടമാസവും വിഷു ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.

പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

  1. കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം

കുറിപ്പുകൾ