പെട്രസ് പ്ലാൻഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെട്രസ് പ്ലാൻഷ്യസ്
Petrus Plancius by J. Buys/Rein. Vinkoeles (1791)
ജനനം
Pieter Platevoet

1552
Dranouter
മരണം15 മേയ് 1622(1622-05-15) (പ്രായം 69–70)
ദേശീയതDutch
അറിയപ്പെടുന്നത്One of the notable figures in the Golden Age of Netherlandish cartography
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy, cartography, theology
സ്ഥാപനങ്ങൾDutch Reformed Church

പെട്രസ് പ്ലാൻഷ്യസ് ( Dutch: [ˈpeːtrʏs ˈplɑŋkiʏs] ; 1552 - 15 മെയ് 1622) ഒരു ഡച്ച് - ഫ്ലെമിഷ് ജ്യോതിശാസ്ത്രജ്ഞനും ഭൂപടശാസ്ത്രനും ആയിരുന്നു. ഇപ്പോൾ വെസ്റ്റ് ഫ്ലാൻഡേഴ്സിലെ ഹ്യൂവെൽലാൻഡിലുള്ള ഡ്രാനൗട്ടറിലാണ് അദ്ദേഹം ജനിച്ചത്. ജർമ്മനിയിലും ഇംഗ്ലണ്ടിലുമായി ദൈവശാസ്ത്രം പഠിച്ചു.

1585-ൽ നഗരം സ്പെയിൻ കീഴടക്കിയതിനെ തുടർന്ന് ഇൻക്വിസിഷനിൽ നിന്നും ഒഴിവാകുന്നതിനു വേണ്ടി പ്ലാൻഷ്യസ് ബ്രസ്സൽസിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പലായനം ചെയ്തു. ആംസ്റ്റർഡാമിൽ എത്തിയ അദ്ദേഹം നാവിഗേഷനിലും കാർട്ടോഗ്രാഫിയിലും താൽപ്പര്യം പ്രകടിപ്പിച്ചു. പോർച്ചുഗലിൽ നിന്നും ലഭിച്ച നോട്ടിക്കൽ ചാർട്ടുകൾ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയതോടെ ഇന്ത്യയിലേക്കും അടുത്തുള്ള "സുഗന്ധ ദ്വീപുകളിലേക്കും" സുരക്ഷിതമായ സമുദ്ര വഴികൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. 1602-ൽ സ്ഥാപിതമായ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പുതിയ കോളനികളും തുറമുഖങ്ങളും തുടങ്ങുന്നതിന് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി. ആർട്ടിക് കടലിൽ അദ്ദേഹം പുതിയ സാധ്യതകൾ കണ്ടെത്തി. 1597-ൽ വില്ലെം ബാരന്റ്‌സിന്റെ മൂന്നാം യാത്രയുടെ പരാജയം വരെ വടക്കുകിഴക്കൻ പാത എന്ന ആശയത്തിൽ അദ്ദേഹം ശക്തമായി വിശ്വസിച്ചു.

ഭൂപടവിജ്ഞാനീയം[തിരുത്തുക]

പെട്രസ് പ്ലാൻഷ്യസ് വിദ്യാർത്ഥികളെ നാവിഗേഷൻ സയൻസ് പഠിപ്പിക്കുന്നു. ഡേവിഡ് വിങ്ക്ബൂൺസിന്റെ രചന

1592-ൽ പ്ലാൻഷ്യസ് തന്റെ ഏറ്റവും പ്രസിദ്ധമായ ലോകഭൂപടം പ്രസിദ്ധീകരിച്ചു, "നോവ എറ്റ് എക്സാക്റ്റ ടെററം ഓർബിസ് ടാബുല ജിയോഗ്രാഫിക്ക എസി ഹൈഡ്രോഗ്രാഫിക്ക" എന്നായിരുന്നു അതിന്റെ പേര്. സ്‌പെയിനിലെ വലെൻസിയയിലുള്ള കൊളീജിയോ ഡെൽ കോർപ്പസ് ക്രിസ്റ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പകർപ്പ് മാത്രമേ ഇനി ഇതിന്റേതായി അവശേഷിക്കുന്നുള്ളൂ. നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഈ പകർപ്പ് സന്ദർശകർക്ക് കാണാൻ കഴിയുകയുള്ളു.[1] പ്ലാൻഷ്യസ് ജേണലുകളും നാവിഗേഷൻ ഗൈഡുകളും പ്രസിദ്ധീകരിക്കുകയും രേഖാംശം നിർണ്ണയിക്കുന്നതിനുള്ള ഒരു പുതിയ രീതി വികസിപ്പിക്കുകയും ചെയ്തു. നാവിഗേഷൻ മാപ്പുകൾക്കായി മെർകാറ്റർ പ്രൊജക്ഷനാണ് അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യമായിരുന്നത്.

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് പ്ലാൻഷ്യസ്. ഈ കമ്പനിക്കു വേണ്ടി അദ്ദേഹം നൂറിലധികം ഭൂപടങ്ങൾ വരച്ചു.

പര്യവേക്ഷകനും നാവികനുമായ ഹെൻറി ഹഡ്‌സണുമായി പ്ലാൻഷ്യസിന് അടുത്ത പരിചയമുണ്ടായിരുന്നു.

ചൈന, കൗച്ചിൻചൈന, കംബോജ, സൈവ് ചമ്പ, സിയാവോ, മലാക്ക, അരാക്കൻ, പെഗു എന്നിവയുടെ പ്രാദേശിക ഭൂപടങ്ങൾ തയ്യാറാക്കി വ്യാപാരിയും യാത്രികനും എഴുത്തുകാരനുമായ ജാൻ ഹ്യൂഗൻ വാൻ ലിൻഷോട്ടന്റെ ഇറ്റിനേരാരിയോ (1596) എന്ന പുസ്തകത്തിൽ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു. [2]

യുറാനോഗ്രഫി[തിരുത്തുക]

1589-ൽ പ്ലാൻഷ്യസ് ആംസ്റ്റർഡാമിലെ കാർട്ടോഗ്രാഫറായിരുന്ന ജേക്കബ് വാൻ ലാംഗ്രെനുമായി സഹകരിച്ച് 32.5 സെന്റീമീറ്റർ വ്യാസമുള്ള ഒരു സെലസ്റ്റ്യൽ ഗ്ലോബ് നിർമ്മിച്ചു. ഇതിൽ ദക്ഷിണ ഖഗോളത്തിലെ തെക്കൻ കുരിശ്, ദക്ഷിണ ത്രിഭുജം, ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌, സ്മാൾ മഗല്ലെനിക് ക്ലൗഡ് എന്നിവ ചിത്രീകരിച്ചു.

1595-ൽ പ്ലാൻഷ്യസ് പീറ്റർ ഡിർക്‌സൂൺ കീസറിനെ ദക്ഷിണ ഖഗോളത്തിനു ചുറ്റും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ നടത്തുന്നതിന് പരിശീലിപ്പിച്ചു. അടുത്ത വർഷം ജാവയിൽ വെച്ച് കീസർ മരിച്ചു. പര്യവേക്ഷണത്തിനിടയിൽ നിരവധി അപകടങ്ങളിൽ അദ്ദേഹം പെടുകയുണ്ടായി. എന്നിരുന്നാലും 135 നക്ഷത്രങ്ങളുടെ കാറ്റലോഗ് അദ്ദേഹം നിർമ്മിച്ചു. [3] ഒരുപക്ഷേ കീസറിന്റെ സഹപ്രവർത്തകനായ ഫ്രെഡറിക് ഡി ഹൗട്ട്മാന്റെ സഹായത്തോടെയാകാം ഇത് വികസിപ്പിച്ചെടുത്തത്. [4] ശേഷിക്കുന്ന കപ്പലുകൾ തിരിച്ചെത്തിയപ്പോൾ ഈ കാറ്റലോഗ് പ്ലാൻഷ്യസിന് കൈമാറി. ഇവയാണ് പിന്നീട് നക്ഷത്രങ്ങൾ 12 പുതിയ തെക്കൻ രാശികളായി രൂപപ്പെടുത്തിയെടുത്തത്. [4] 1597-ന്റെ അവസാനത്തിൽ (അല്ലെങ്കിൽ 1598-ന്റെ തുടക്കത്തിൽ) പ്ലാൻഷ്യസ് ആംസ്റ്റർഡാം കാർട്ടോഗ്രാഫറായ ജോഡോക്കസ് ഹോണ്ടിയസ് ദി എൽഡറുമായി സഹകരിച്ച് 35-സെ.മീ സെലസ്റ്റ്യൽ ഗ്ലോബ് നിർമ്മിച്ചു. 12 പുതിയ നക്ഷത്രസമൂഹങ്ങൾ (അദ്ദേഹത്തിന്റെ കാലത്തെ പ്രകൃതി ചരിത്ര പുസ്‌തകങ്ങളിലും സഞ്ചാരികളുടെ ജേണലുകളിലും വിവരിച്ചിരിക്കുന്ന മൃഗങ്ങളെയും മറ്റും പരിഗണിച്ച്) ആപിസ് - തേനീച്ച (പിന്നീട് ലക്കയിൽ മസ്‌ക എന്നാക്കി മാറ്റി), അപസ് (സ്വർഗ്ഗത്തിലെ പക്ഷി) ചാമേലിയൻ, ഡോറാഡോ (വാളൻമത്സ്യം), ഗ്രുസ് (കൊക്ക്), ഹൈദ്രസ് (ജലസർപ്പം), ഇൻഡസ്, പാവോ (മയിൽ), ഫീനിക്സ്, ട്രയാംഗുലം, ടുക്കാന (ടൂക്കൻ എന്ന പക്ഷി) വോളൻസ് (പറക്കുന്ന മത്സ്യം). (സതേൺ ട്രയാംഗിളും സതേൺ ക്രോസും മുൻകാല നാവികർ ഓസ്ടറിസങ്ങളായാണ് കണക്കാക്കിയിരുന്നത്.[5] എന്നാൽ 1598-ലെ ഗ്ലോബിലാണ് അവയുടെ സ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നത്) അച്ചർനാറിനെ ആൽഫ എറിദാനിയായി ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്.

1592-ലെ ലോകത്തിന്റെ വലിയ ചുമർ ഭൂപടത്തിൽ പ്ലാൻഷ്യസ് ചിത്രീകരിച്ച കൊളംബ നക്ഷത്രരാശിയോടൊപ്പം ഈ നക്ഷത്രരാശികളും 1603-ൽ ജോഹാൻ ബയേർ തന്റെ സ്കൈ അറ്റ്ലസായ യുറനോമെട്രിയയിൽ ഉൾപ്പെടുത്തി.

1612-ൽ (അല്ലെങ്കിൽ 1613) ആംസ്റ്റർഡാമിൽ പീറ്റർ വാൻ ഡെർ കീറെ നിർമ്മിച്ച 26.5 സെ.മീ ഗ്ലോബിൽ ആപിസ (തേനീച്ച), [6] കാമലോപാർഡലിസ് (ജിറാഫ്, ചിലപ്പോൾ ഒട്ടകമായും ചിത്രീകരിക്കുന്നു), [6] കാൻസർ മൈനർ (ചെറിയ ഞണ്ട്) യൂഫ്രട്ടീസ് ഫ്ലൂവിയസ്, ടൈഗ്രിസ് ഫ്ലൂവിയസ് (യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികൾ) ഗാലസ് (കോഴി), ജോർദാനിസ് ഫ്ലൂവിയസ് (ജോർദാൻ നദി), മോണോസെറോസ് (യുണികോൺ) [6], സഗിറ്റ ഓസ്ട്രാലിസ് (തെക്കൻ ശരം). എന്നീ എട്ട് നക്ഷത്രരാശികളെ കൂടി പ്ലാൻഷ്യസ് അവതരിപ്പിച്ചു. ആധുനിക നക്ഷത്ര ചാർട്ടുകളിൽ ഇപ്പോൾ കാമലോപാർഡലിസും മോണോസെറോസും മാത്രമേ ഉള്ളു. അവയെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന പിന്നേീട് അംഗീകരിച്ചു.

ഛിന്നഗ്രഹമായ 10648 പ്ലാൻഷ്യസിന് ആ പേരു നൽകിയത് ഖഗോള, ഭൗമ കാർട്ടോഗ്രാഫിയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിച്ചായിരുന്നു.

അവലംബം[തിരുത്തുക]

  1. Shirley, R. W. (1984). The Mapping of the World: Early Printed World Maps 1472-1700. New Holland. https://books.google.com/books?id=20WPQgAACAAJ
  2. Leo Bagrow, History of Cartography, revised and enlarged by R. A. Skelton, London, Watts, 1964, p.265. Exacta & accurata delinatio cum orarum maritimarum tum etiam locorum terrestrium quæ in regionibus China, Cauchinchina, Camboja, sive Champa, Syao, Malacca, Arracan & Pegu ; Cornelis Koeman, Jan Huygen Van Linschoten, Coimbra, Universidade de Coimbra Biblioteca Geral 1, 1984, Centro de Estudos de Historia e Cartografia, Vol.153, pp.39-41. Also in Revista da Universidade de Coimbra, vol.32, 1985, pp.27-47.
  3. "On Frederick de Houtman's catalogue of southern stars, and the origin of the southern constellations", by E. B. Knobel, 1917, the catalogue starting at page 421
  4. 4.0 4.1 "Star Tales ― ‍Scouting ‍the ‍southern ‍sky" by Ian Ridpath
  5. Dekker, Elly (1987). "Early Explorations of the Southern Celestial Sky". Annals of Science. 44 (5): 439–470. Bibcode:1987AnSci..44..439D. doi:10.1080/00033798700200301.
  6. 6.0 6.1 6.2 Le costellazioni di Petrus Plancius, on Atlas Coelestis by Felice Stoppa

ബാഹ്യ കണ്ണികൾ[തിരുത്തുക]

  • Works about Petrus Plancius at Open Library
  • Works by or about Petrus Plancius at Internet Archive
"https://ml.wikipedia.org/w/index.php?title=പെട്രസ്_പ്ലാൻഷ്യസ്&oldid=3961286" എന്ന താളിൽനിന്ന് ശേഖരിച്ചത്