Jump to content

നിറമുള്ള രാവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറമുള്ള രാവുകൾ
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഎസ്. കുമാർ
അഭിനേതാക്കൾസുരേഷ് ഗോപി
അശ്വതി
പ്രമീള
വിൻസന്റ്
സംഗീതംകെ ജെ ജോയി
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 മാർച്ച് 1986 (1986-03-07)
രാജ്യംIndia
ഭാഷമലയാളം

1986-ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ്നിറമുള്ള രാവുകൾ. എസ്. കുമാർ നിർമ്മിച്ച് എൻ. ശങ്കരൻ നായർ ആണ് ഈ സിനിമ സംവിധാനം ചെയ്തത് . സുരേഷ് ഗോപി, പ്രമീള, അശ്വതി, വിൻസന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കെ.ജെ. ജോയ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്.[1][2][3]

ഇതിവൃത്തം

[തിരുത്തുക]

കോടീശ്വര ഇന്റർനാഷണൽ ഫിനാൻസിയേഴ്സിലാണ് രാധ പ്രവർത്തിക്കുന്നത്. അവളുടെ അച്ഛനും രൻടാനമ്മയും അവളുടെ ശമ്പളംകൊണ്ടാണ് കഴിയുന്നത്. രണ്ടാനമ്മയുടെ ജാരൻ ബാലൻ പിള്ള അച്ഛനെ മദ്യപിക്കാൻ കൂട്ടുന്നു. തട്ടിപ്പുകാരനായ ഫിനാൻസ് മുതലാളി രാധയെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അവൾ ജോലി ഉപേക്ഷിച്ച് പോകുന്നു. രാധയുടെ സാന്നിദ്ധ്യം ഒഴിവാക്കാനായി ബാലൻ പിള്ള അവളെ ജോലിവാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനത്തിൽ മീരാമ്മയുടെ വേശ്യാലയത്തിൽ എത്തിക്കുന്നു. അവിടെ പോലീസ് ഇൻസ്പെക്റ്റർ അവളെ പീഡിപ്പിക്കുന്നു. വേശ്യാലയത്തിൽ ക്രൂരമായ പീഡനംവും നിർബന്ധപൂരവ്വം വേശ്യാവൃത്തിയും നടക്കുന്നു. അവളെ പണ്ട് പരിചയമുള്ള പീറ്റർ അവളെ അവിടെ കണ്ട് അവളെ രക്ഷിക്കാൻ ഒരുങ്ങുന്നു. മറ്റൊരു നക്ഷത്രവേശ്യാലയക്കാരനായ രാവുണ്ണി വിജിലൻസ് വേഷത്തിൽ വന്ന് രാധയെ രക്ഷിക്കുന്നു. രാവുണ്ണിയുറ്റെ വീട്ടിൽ സ്വ താർത്പര്യത്തോടെ മാത്രം ഈ രംഗത്തെത്തിയവരാണ് അന്തേവാസികൾ.രാവുണ്ണീ തന്റെ പരിചയക്കരന്റെ മകളായ ശാരദയെ അവരുടെ ദാരിദ്യം തീർക്കാൻ അവിടെ ജോലി നൽകുന്നു. ആദ്യം എതിർത്തെങ്കിലും സ്വന്തം വീട്ടിലെ ദാരിദ്യം അവളെ തുടരാൻ പ്രേരിപ്പിക്കുന്നു. വീട്ടിലെ ദാരിദ്യ്രം തീർക്കുന്നു. സാഹചര്യവശാൽ വീട്ടിലുള്ളവർ അവളുടെ ജോലിയെപ്പറ്റി അറിയുന്നു. അവളുടെ സഹോദരിയുടെ വിവാഹത്തിനുപോലും കൂട്ടുന്നില്ല. അവൾ ആത്മഹത്യ് ചെയ്യുന്നു. ഇതെല്ലാം കേട്ട രാധ നല്ലൊരുവേശ്യ ആകാൻ തീരുമാനിക്കുന്നു. രാവുണ്ണി അവൽക്ക് പീതാംബരൻ എന്ന കോണ്ട്രാക്റ്ററും മദ്യമുതലാളിയും ആയി പരിചയപ്പെടുത്തുന്നു. അവിടെ വച്ച് അവൾ എക്സൈസ് കമ്മീഷണർ സുദേവൻ, എം എൽ എ കുമാരൻ, എന്നിവരെ പരിഹയപ്പെടുന്നു. ഇതിനിടയിൽ കാമുകനിൽ നിന്നും രക്ഷപ്പെട്ടോടുന്ന ഒരു പെൺകുട്ടിയെ രാധ രക്ഷിക്കുന്നു. വീട്ടിൽ ചെന്നപ്പോൽ അത് ബാലൻ പിള്ളയുടെ പുത്രിയായിരുന്നു. തളർന്നുകിടക്കുന്ന അയാൾ മാപ്പിരക്കുന്നു. എന്തോകാര്യത്തിനായി മന്ത്രിയെ സൽക്കരിക്കൻ രാവുണ്ണിയെ ഏൽപ്പിച്ച പീതാംബരൻ അവസാനം ആ പെൺകുട്ടി തന്റെ മകളായിരുന്നു എന്നറിഞ്ഞ് അവളെ കൊല്ലുന്നു. ആ കൊലക്കേസിൽ ഇൻസ്പെക്റ്റർ അയാളെ അറസ്റ്റ് ചെയ്യുന്നു. ഒരിക്കൽ സസ്പെൻഷനിലായപ്പോൽ മനസ്താപം വന്ന ഇൻസ്പെക്റ്റരും രാധയോട് മാപ്പിരക്കുന്നു. രാധയുടെ കാമുകൻ അവളുടെ കുറവുകൾ മറന്ന് തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നെങ്കിലും അവൾ ആത്മഹത്യ് ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

പൂവച്ചൽ ഖാദറിന്റെവരികൾക്ക് കെ ജെ ജോയി സംഗീതം നൽകിയേശുദാസ്പാടിയ ഒരു പാട്ടാണ് ഇതിലുള്ളത്.

നമ്പർ പാട്ട് പാട്ടുകാരൻ വരികൾ Length (m:ss)
1 പ്രകാശമായ് മനസ്സിൽ യേശുദാസ് പൂവച്ചൽ ഖാദർ
  1. "Niramulla Raavukal". www.malayalachalachithram.com. Retrieved 2014-10-22.
  2. "Niramulla Raavukal". malayalasangeetham.info. Retrieved 2014-10-22.
  3. "Niramulla Ravulkal". spicyonion.com. Retrieved 2014-10-22.

പുറംബന്ധങ്ങൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]

നിറമുള്ള രാവുകൾ (1986)

"https://ml.wikipedia.org/w/index.php?title=നിറമുള്ള_രാവുകൾ&oldid=3309962" എന്ന താളിൽനിന്ന് ശേഖരിച്ചത്