മഹാഭാരതം കിളിപ്പാട്ട്
മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവം,ആസ്തീകപർവം, സംഭവപർവ്വം, ഐഷീകപർവ്വം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്ത് 21 പർവങ്ങളുണ്ട്.
പർവ്വങ്ങൾ
[തിരുത്തുക]- പൗലോമപർവ്വം
- ആസ്തികപർവ്വം
- സംഭവപർവ്വം
- സഭാപർവ്വം
- വനപർവ്വം (മഹാഭാരതം)
- വിരാടപർവ്വം
- ഉദ്യോഗപർവ്വം
- ഭീഷ്മപർവ്വം
- ദ്രോണപർവ്വം
- കർണ്ണപർവ്വം
- ശല്യപർവ്വം
- സൌപ്തികപർവ്വം
- ഐഷീകപർവ്വം
- സ്ത്രീപർവ്വം
- ശാന്തിപർവ്വം
- ആനുശാസനികപർവ്വം
- ആശ്വമേധികപർവ്വം
- ആശ്രമവാസപർവ്വം
- മൗസലപർവ്വം
- മഹാപ്രസ്ഥാനപർവ്വം
- സ്വർഗ്ഗാരോഹണപർവ്വം
വൃത്തങ്ങൾ
[തിരുത്തുക]ഈ കൃതിയിൽ എഴുത്തച്ഛൻ ഉപയോഗിച്ച കിളിപ്പാട്ടുവൃത്തങ്ങൾ ശ്രദ്ധേയമാണ്. കിളിപ്പാട്ടു വൃത്തങ്ങളായ കേക , കാകളി, കളകാഞ്ചി , അന്നനട എന്നീ വൃത്തങ്ങൾ പർവങ്ങളിൽ മുഴുവനായി തന്നെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. എട്ടുപർവങ്ങളിൽ കേക വൃത്തവും മൂന്നുപർവങ്ങളിൽ കളകാഞ്ചി വൃത്തവും എട്ടുപർവങ്ങളിൽ കാകളി വൃത്തവും കർണപർവം,മൗസലപർവം, എന്നീ രണ്ട് പർവങ്ങളിലായി അന്നനടവൃത്തവും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മറ്റു കിളിപ്പാട്ടു വൃത്തങ്ങളായ മണികാഞ്ചി , ഊനകാകളി , മിശ്രകാകളി എന്നിവയിൽ മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കിടയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഊനകാകളിയും മിശ്രകാകളിയും ചില പർവങ്ങളുടെ ആരംഭത്തിൽ ഒരു വൈചിത്ര്യത്തിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഈ മൂന്നു വൃത്തങ്ങളും ഒരു പർവത്തിൽ മുഴുവനായി ഉപയോഗിച്ചിട്ടില്ല. സഭാപർവ്വം, വിരാടപർവ്വം,സ്ത്രീപർവം എന്നീ പർവങ്ങളുടെ തുടക്കത്തിൽ ഊനകാകളിയാണ് വൈചിത്ര്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചില പർവങ്ങളിൽ ഒരു വൃത്തവും ഒന്നിലധികം വൃത്തങ്ങളും ഉപയോഗിച്ച് കാണുന്നുണ്ട്.