തിരുനൈനാർകുറിച്ചി മാധവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പ്രമുഖ കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്നു തിരുനൈനാർകുറിച്ചി മാധവൻ നായർ (ജനനം: ഏപ്രിൽ 16, 1916 - മരണം: ഏപ്രിൽ 1, 1965). നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.[1][2] ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ... എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.

പഴയ തിരുവിതാംകൂറിലെ തിരുനൈനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം തമിഴ്നാട്ടിലായി) രാമൻ പിള്ളയും കാർത്ത്യായനിയമ്മയുമായിരുന്നു മാതാപിതാക്കൾ. തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരായി.[3] ചലച്ചിത്രനിർമ്മാതാവ് പി.സുബ്രഹ്മണ്യം ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ആത്മസഖി എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. തുടർന്ന് ഏകദേശം മുപ്പതിനടുത്ത് ചിത്രങ്ങൾക്ക് ഇദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ബ്രദർ ലക്ഷ്മണനാണ് ഇദ്ദേഹത്തിനെ ഭൂരിപക്ഷം ഗാനങ്ങൾക്കും ഈണം പകർന്നത്. അർബുദബാധയെത്തുടർന്ന് 1965 ഏപ്രിൽ 1-ന് 49-ആം വയസിൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. B. Vijayakumar (January 3, 2009). "Harishchandra 1955". The Hindu. Retrieved May 3, 2014.
  2. B. Vijayakumar (September 13, 2008). "Bhaktakuchela 1961". Retrieved May 3, 2014.
  3. "മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി". മാധ്യമം. ശേഖരിച്ചത് 2 ഏപ്രിൽ 2015.