Jump to content

തലവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തലവൂർ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലവൂർ

തലവൂർ
9°02′40″N 76°49′46″E / 9.0444°N 76.8294°E / 9.0444; 76.8294
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) {{{ഭരണസ്ഥാപനങ്ങൾ}}}
{{{ഭരണസ്ഥാനങ്ങൾ}}} {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം 33.67 ച.കി.മീ.ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,804
ജനസാന്ദ്രത 945/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691508
+0475
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കൊല്ലം ജില്ലയിലുള്ള പത്തനാപുരം താലൂക്കിലെ ഒരു ഗ്രാമമാണ് തലവൂർ (ഇംഗ്ലീഷ്: Thalavoor)

ചരിത്രം

[തിരുത്തുക]

കേരളപ്പിറവിക്കു മുൻ‌പ് 1742 വരെ കൊട്ടാരക്കര തലസ്ഥാനമായ ഇളയിടത്തുസ്വരൂപത്തിൻറെ ഭാഗമായിരുന്നു തലവൂർ.അക്കാലത്ത്, ഇളയിടത്ത് സ്വരൂപത്തിലെ പ്രധാന വകുപ്പുകളുടെയെല്ലാം തലവൻമാർ ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു. അതിനാൽ ഈ നാടി‍ന് തലവൻമാരുടെ ഊര് എന്ന അർത്ഥത്തിൽ തലവൂർ എന്ന പേര് ലഭിച്ചു.[1] നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ മിടുക്കൻമാരും പൊതുസമ്മതരും ആയ വ്യക്തികൾ തലവൂരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവർ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂർ എന്നാണ് മറ്റൊരു അഭിപ്രായം.

ഭൂമിശാസ്ത്രം

[തിരുത്തുക]
തലവൂർ ഗ്രാമത്തിൻറെ ഭൂപടം

ഭൂമിശാസ്ത്രപരമായ സ്ഥാനം

[തിരുത്തുക]

അക്ഷാംശം: 9°2'40"N; രേഖാംശം: 76°49'46"E

പണ്ടുകാലം മുതൽക്കുതന്നെ തലവൂർ ഗ്രാമത്തെ ആറു കരകളായി തിരിച്ചിട്ടുണ്ട്. ഇവിടെയുള്ള തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രത്തിന്റെ നടത്തിപ്പിനെത്തുടർന്നാണ് ഈ വിധ വിഭജനം നടത്തിയത്

  1. വടകോട്
  2. കുര
  3. ഞാറക്കാട്
  4. നടുത്തേരി
  5. പാണ്ടിത്തിട്ട
  6. മഞ്ഞക്കാല

തലവൂർ ഗ്രാമപഞ്ചായത്ത്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാപഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിൻ കീഴിലാണ് തലവൂർ ഗ്രാമപഞ്ചായത്ത് വരുന്നത്. പത്തനാപുരം താലൂക്കിലെ തലവൂർ, പിടവൂർ എന്നീ രണ്ടു ഗ്രാമങ്ങൾ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ഇരുപതു വാർഡുകൾ പഞ്ചായത്തിലുണ്ട്.

  1. പാണ്ടിത്തിട്ട
  2. അമ്പലനിരപ്പ്
  3. തത്തമംഗലം
  4. മേലേപ്പുര
  5. പറങ്കിമാംമുകൾ
  6. പഴഞ്ഞിക്കടവ്
  7. പനമ്പറ്റ
  8. പിടവൂർ
  9. അരുവിത്തറ
  10. കമുകുംചേരി
  11. ചിറ്റാശ്ശേരി
  12. നെടുവന്നൂർ
  13. മഞ്ഞക്കാല
  14. നടുത്തേരി
  15. രണ്ടാലുംമൂട്
  16. ഞാറക്കാട്
  17. അരിങ്ങട
  18. വടക്കോട്
  19. അലക്കുഴി
  20. കുര

ആരാധനാലയങ്ങൾ

[തിരുത്തുക]
തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം
തലവൂർ സപ്തർഷിമംഗലം ശ്രീ മഹാദേവക്ഷേത്രം

- കമുകുംചേരി ശ്രീ തിരുവിളങ്ങാനപ്പൾക്ഷേത്രം

  • ശ്രീകൃഷ്ണക്ഷേത്രം, നടുത്തേരി.
  • ശ്രീകൃഷ്ണക്ഷേത്രം, കുര.
  • മാർത്തോമ്മാ പള്ളി, നടുത്തേരി.
  • മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ പള്ളി,പറങ്കിമാംമുകൾ
  • ഓർത്തഡോക്സ് പള്ളി, രണ്ടാലുമ്മൂട്.
  • സെയ്ന്ട് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി, പാണ്ടിത്തിട്ട.
  • അരിങ്ങട ശ്രീ ദുർഗദേവി ക്ഷേത്രം. അരിങ്ങട.
 (വൃശ്ചികം മാസത്തിലെ കാർത്തിക ഇവിടെ ഉത്സവം ആയി അഘോഷിക്കുന്നു. മണികെട്ട് ക്ഷേത്രം കൂടിയാണിത്. കാര്യസ്ഥിതിക്ക് വേണ്ടിയാണ് മണി കെട്ടുന്നത്)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, തൃക്കൊന്നമർക്കോട്.
  • ഇന്ദിരാഗാന്ധി മെമ്മൊറിയൽ ഹയർ സെക്കൻററി സ്കൂൾ, മഞ്ഞക്കാല.
  • ഗവ. എൽ. പി. എസ്, കുര.
  • ഗവ. എൽ. പി. എസ്, നടുത്തേരി
  • ഗവ. യു. പി. എസ്. നടുത്തേരി.
  • ബി. വി. എൽ. പി. എസ്, മഞ്ഞക്കാല
  • ഗവ. എൽ. പി. എസ്. മഞ്ഞക്കാല.
  • ഗവ. എൽ. പി. എസ്, നെടുവന്നൂർ
  • ഗവ. എൽ. പി. എസ്. അമ്പലത്തിൻ നിരപ്പ്
  • ഗവ. എൽ. പി എസ്, തലവൂർ.
  • ഗവ.എൽ.പി.എസ്.പാണ്ടിത്തിട്ട

ആതുരാലയങ്ങൾ

[തിരുത്തുക]
  • പ്രാഥമികാരോഗ്യകേന്ദ്രം, ഞാറക്കാട്.
  • സർക്കാർ ആയുർവേദ ആശുപത്രി, നടുത്തേരി.

ഇവകൂടി കാണുക

[തിരുത്തുക]

ബാഹ്യകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2011-04-24.
"https://ml.wikipedia.org/w/index.php?title=തലവൂർ&oldid=4110604" എന്ന താളിൽനിന്ന് ശേഖരിച്ചത്