ഡെൽസി നൈനാൻ
ഡെൽസി നൈനാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | തമ്പു ഡെൽസി നൈനാൻ |
വെബ്സൈറ്റ് | https://www.facebook.com/Delsy-Ninan-922408071106153/ |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നുള്ള ഒരു പിന്നണി ഗായികയാണ് ഡെൽസി നൈനാൻ. മലയാളം ചാനലുകളിലെ അവതാരകയും പ്രശസ്തയായ ഒരു വീഡിയോ ജോക്കിയും കൂടിയാണ് ഡെൽസി നൈനാൻ.
ആദ്യകാല ജീവിതം
[തിരുത്തുക]പത്തനംതിട്ടയിലാണ് ഡെൽസി സ്ക്കൂൾ വിദ്യാഭ്യാസം നടത്തിയത്. ചെന്നൈയിലെ വുമെൻസ് ക്രിസ്ത്യൻ കോളേജിൽ (ഡബ്ല്യുസിസി) നിന്ന് കമ്യൂണിക്കേഷനിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി. ഡെൽസിയുടെ സംഗീത അഭിരുചി അവളുടെ സുഹൃത്തുക്കളാണ് തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. പിന്നീട് സംഗീത സംവിധായകൻ സണ്ണി വിശ്വനാഥ് ഡെൽസിയുടെ കഴിവുകളെ മനസ്സിലാക്കുകയും പിന്നണി ഗായികയായി അവതരിപ്പിക്കുകയും ചെയ്തു.
കരിയർ
[തിരുത്തുക]ജീവൻ ടി.വി.യിൽ സംപ്രേഷണം ചെയ്ത "നാലുമണി പൂക്കൾ" ലൈവ് ഷോയിലൂടെയാണ് ഡെൽസി തന്റെ കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിൽ "ഗേൾസ് ബാൻഡ്" എന്ന പരിപാടിയിലാണ് ആദ്യമായി ഒരു ബാൻഡിൽ പ്രത്യക്ഷപ്പെട്ടത്. കൈരളി ടി വിയിലെ സ്റ്റാർ വാർസ് എന്ന പരിപാടിയുടെ ഔദ്യോഗിക ബാന്റായ സ്റ്റാർവാർസ് ബാന്റിന്റെയും ഭാഗമായിരുന്നു. 2014 ൽ സൂര്യ ടിവിയിലെ "സൂര്യ സിങ്ങർ"[1] എന്ന സൂപ്പർ ഹിറ്റ് ടിവി ഷോയുടെ ആങ്കറായി മാറിയതാണ് ഡെൽസിയുടെ വീഡിയോ ജോക്കി കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്. ഇത് പൊതുജനങ്ങൾക്കിടയിലും പ്രൊഫഷണൽ രംഗത്തും വളരെ വലിയ പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തു. കപ്പ ടിവിയിലെ സൂപ്പർ ഹിറ്റ് ഷോ ആയ മ്യൂസിക് മൊജോ[2] എന്ന പരിപാടിയിലും ഡെൽസി പങ്കെടുത്തിട്ടുണ്ട്.[3][4] വിവിധ ബ്രാന്റ് പരസ്യങ്ങളിലും ഡെൽസി അവതരിപ്പിച്ച അനേകം ജിംഗിൾസ് ഉൾപ്പെടുത്തിയിട്ടുണ്ട്.[5][6][7] ഈ കാലഘട്ടത്തിൽ അനേകം സ്റ്റേജ് ഷോകളും ഡെൽസി ചെയ്തു.[8][9] വിവിധ പ്രശസ്തരായ ആളുകളുടെ കൂടെ യു.എസ്.എ,[10] കാനഡ, യുകെ,[11][12] ഓസ്ട്രേലിയ,[13][14] യുഎഇ, സൗത്ത് ആഫ്രിക്ക, ഇൻഡോനേഷ്യ, ബഹ്റൈൻ,[15] ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലെ സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
പിന്നണി ഗാന ജീവിതം
[തിരുത്തുക]2005 ൽ "ഇസ്രാ" എന്ന ചിത്രത്തിലൂടെയാണ് ഡെൽസിക്ക് പിന്നണി ഗായികയായത്. ഇതിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് സണ്ണി വിശ്വനാഥാണ്. ഈ ചിത്രത്തിൽ രണ്ട് ഗാനങ്ങൾ ഡെൽസി പാടി. അടുത്ത വർഷം "നീലത്തടാകങ്ങളോ" (ബൽറാം വെഴ്സസ് താരാദാസ്) എന്ന ഗാനം ജാസ്സി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൽ ഡെൽസി പാടി. ഈ ഗാനം വളരെ പ്രശസ്തമായി തീർന്നു. ഈ സിനിമയിലെ രണ്ട് ഗാനങ്ങൾ ഡെൽസിയാണ് പാടിയത്. പ്രശസ്ത ഗായകനായ പി. ജയചന്ദ്രന്റെ കൂടെ "സ്വപ്നങ്ങളെ" എന്ന ഗാനം ഡ്യുവറ്റ് ആയി പാടി. പ്രശസ്ത സംഗീത സംവിധായകൻ രഘുകുമാർ സുഭദ്രം എന്ന സിനിമയ്ക്കായാണ് ഈ ഗാനം നിർമ്മിച്ചത്. 2008-ൽ തെലുങ്ക് സിനിമയായ 'ജോൺ അപ്പ റാവു 40 പ്ലസ്' എന്ന ചിത്രത്തിൽ പാടി. ആ ചിത്രത്തിലെ 'മേഘാലാലോ' എന്ന ഗാനം ആ വർഷത്തെ ഹിറ്റ് ചാർട്ടുകളിൽ ഉണ്ടായിരുന്നു.
2010-ൽ ദിലീപ് നായകനായ 'കാര്യസ്ഥൻ' എന്ന സിനിമയിലെ "മലയാളി പെണ്ണേ" എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയതാണ് ഡെൽസിയുടെ കരിയറിലെ വലിയ ബ്രേക്ക്.[16] ഇതുവഴി സംഗീത സംവിധായകരായ ബേണി-ഇഗ്നേഷ്യസ്സുമായി ബന്ധവും ആരംഭിച്ചു. 2013-ൽ, ബേണി-ഇഗ്നേഷ്യസ്സിനായി രണ്ട് ഗാനങ്ങൾ ആലപിച്ചു. ഇതിൽ "മിന്നാമിനുങ്ങിൻ വെട്ടം" എന്ന ഗാനം ആലപിച്ചത് ദിലീപ് നായകനായ ശൃംഗാരവേലൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കായിരുന്നു. ഈ രണ്ടു ഹിറ്റുകളും പൊതുജനങ്ങൾക്കും പ്രൊഫഷണൽ സംഗീതജ്ഞർക്കും ഇടയിൽ ഡെൽസിയുടെ കരിയർ ഉറപ്പിക്കുന്നതിൽ വലിയ സംഭാവന നൽകി. 2015-ൽ 'റൊമ്പ നല്ലവനാട നീ' എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി പാടി. സിനിമയിലെ "രജനി എനക്കു" എന്ന ഗാനം വളരെ പ്രശംസ പിടിച്ചുപറ്റി. ഉണ്ണി നമ്പ്യാർ രചിച്ച "പൂങ്കോല" എന്ന ഗാനവും അതേ വർഷം തന്നെ "വില്ലേജ് ബസ്സ്" എന്ന സിനിമയ്ക്കായി പാടി. 2016-ൽ, സാമ്പാർ എന്ന ചിത്രത്തിനായി "പൂംകതിരുകൾ" എന്ന യുഗ്മഗാനം പി ജയചന്ദ്രന്റെ കൂടെ പാടി. സംഗീതസംവിധായകൻ സണ്ണി വിശ്വനാഥാണ് ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. "സാമ്പാർ സോംഗ്" എന്ന സിനിമയിലെ തീം ഗാനവും അവൾ പാടി. ഡെൽസിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിലൂടെ ഡെൽസി ഒരു ഗാനരചയിതാവായി അരങ്ങേറ്റം നടത്തി[17].
പാടിയ പാട്ടുകൾ
[തിരുത്തുക]വർഷം | ഫിലിം | സംഗീതം | ഭാഷ | പാട്ട് |
---|---|---|---|---|
2005 | ഇസ്ര | സണ്ണി വിശ്വനാഥ് | മലയാളം | 1. ഇരവുപോൽ
2. വെള്ളിത്തിങ്കൽ വിളക്കണയുന്നു |
2006 | ബൽറാം Vs താരാദാസ് | ജാസ്സി ഗിഫ്റ്റ് | മലയാളം | നീലത്തടാകങ്ങളോ (എഫ്) |
2006 | അനശ്വരൻ | ജാസ്സി ഗിഫ്റ്റ് | മലയാളം | അന്തിവരും |
2007 | സൂര്യകിരീടം | ബെന്നറ്റ്-വീറ്റ്ഗ്രാഗ് | മലയാളം | സ്നേഹ കൊണ്ടൊരു (സ്ലോ പതിപ്പ്) |
2007 | സുഭദ്രം | രഘു കുമാർ | മലയാളം | 1. സ്വപ്നങ്ങളേ
2. കാതിൽ മെല്ലെ |
2008 | ജോൺ അപ്പാ റാവു 40 പ്ലസ് | കിരൺ വാരാണസി | തെലുങ്ക് | മേഘാലാലോ (ഡി) |
2010 | കാര്യസ്ഥൻ | ബേണി ഇഗ്നേഷ്യസ് | മലയാളം | മലയാളി പെണ്ണേ[18] |
2013 | ക്ലൈമാക്സ് | ബേണി ഇഗ്നേഷ്യസ് | മലയാളം | മയങ്ങാൻ കഴിഞ്ഞില്ല (സോളോ & ഡ്യുയറ്റ്) |
2013 | ശൃംഗാരവേലൻ | ബേണി ഇഗ്നേഷ്യസ് | മലയാളം | മിന്നാമിനുൻ വെട്ടം |
2015 | റോബ്ബ നല്ലവനാട നീ | രാം സുരേന്ദർ | തമിഴ് | രജനി എനക്കു പുടിക്കും (ഡി) |
2015 | വില്ലേജ് ഗൈസ് | ഉണ്ണി നമ്പ്യാർ | മലയാളം | പൂഞ്ചോല |
2016 | സാമ്പാർ | സണ്ണി വിശ്വനാഥ് | മലയാളം | 1. ദ സാമ്പാർ സോങ്ങ്
2. പൂംകതിരുകൾ |
മറ്റ് സംഗീതം
[തിരുത്തുക]ആൽബം | സംഗീത സംവിധായകൻ | ഗാനരചയിതാവ് | പാട്ട് |
---|---|---|---|
സൂര്യകാന്തി | സണ്ണി വിശ്വനാഥ് | കൈതപ്രം | ജീവനെ |
+2 കാരി | മുരളീ കൃഷ്ണ | സിജില് കൊടുങ്ങല്ലൂര് | ഇളവെയിൽ |
സമ്മാനം (ക്രിസ്ത്യൻ ഭക്തി) | ഫാ. ലൂയിസ് മാരിയഡാസ് | ഫാ. ലൂയിസ് മാരിയഡാസ് | മിന്നാ താരങ്ങൾ |
മണപ്പാട്തോട്ടം (സീരിയൽ) | മോഹൻ സിതാര | (ഡ്യുയറ്റ്) | |
എന്റെ കണ്ണൻ | ഉണ്ണി നമ്പ്യാർ | ഹരിനാരായണൻ ബി.കെ. | താമരക്കണ്ണനുണ്ണി |
എന്റെ കണ്ണൻ | ഉണ്ണി നമ്പ്യാർ | സുരേഷ് ദാമോദദൻ | താനെ പൂക്കും |
തേജസ് | പീറ്റർ ചേരാനല്ലൂർ | കരളുരുക്കി |
ഗാനരചയിതാവെന്ന നിലയിൽ
[തിരുത്തുക]വർഷം | ഫിലിം | സംഗീത സംവിധായകൻ | ഗാനങ്ങൾ |
---|---|---|---|
2016 | സാമ്പാർ | സണ്ണി വിശ്വനാഥ് | 1. ദ സാമ്പാർ സോങ്ങ്
2. പൂക്കുത്തിരുക്കൽ |
അവലംബങ്ങൾ
[തിരുത്തുക]- ↑ Pratheep Kalkkulam (2013-05-01), Surya Singer Anjana G V krishna, retrieved 2016-04-21
- ↑ Mathrubhumi Kappa TV (2014-10-24), Tumse milke - Murali Gopy feat. Bennet & the band - Music Mojo Season 2 - KappaTV, retrieved 2016-04-21
- ↑ Mathrubhumi Kappa TV (2014-12-27), Star Jam - Merin & Delsy - Part 1 - Kappa TV, retrieved 2016-04-23
- ↑ Mathrubhumi Kappa TV (2014-12-27), Star Jam - Merin & Delsy - Part 2 - Kappa TV, retrieved 2016-04-23
- ↑ Heather Wellness Centre (2016-03-23), Heather Wellness Centre TV Advertisement, retrieved 2016-04-21
- ↑ Heather Wellness Centre (2016-03-23), Heather Wellness Centre, Thrissur, retrieved 2016-04-21
- ↑ Red Hub (2013-11-02), Metro Fashionmall aluva, retrieved 2016-04-21
- ↑ "Blending energy with music". The Hindu (in Indian English). 2006-10-07. ISSN 0971-751X. Retrieved 2016-04-20.
- ↑ "Ready for Malayalam acapella? - Times of India". The Times of India. Retrieved 2016-04-20.
- ↑ Malayalam TVUSA (2015-06-29), Jayaram Show 2015, retrieved 2016-04-23
- ↑ "Event | MMAUK". www.mmauk.com. Archived from the original on 2016-04-23. Retrieved 2016-04-20.
- ↑ http://www.britishmalayali.co.uk/index.php?page=newsDetail&id=50318
- ↑ Heart Beats and Sahayas Pty Ptd (2015-08-05), "Joke n Jill" in Australia - Official Promo, retrieved 2016-04-23
- ↑ Inarto Media (2016-03-11), Joke n Jill in Adelaide part 2, retrieved 2016-04-23
- ↑ MediaoneTV Live (2016-04-05), Dulquer Salmaan in Star Night 2016 at Bahrain, retrieved 2016-04-23
- ↑ "When a runaway hit is made". The New Indian Express. Archived from the original on 2016-05-05. Retrieved 2016-04-21.
- ↑ "Cooking a musical Sambar". Retrieved 2016-04-20.
- ↑ "പത്രപ്രവർത്തനത്തിൽ നിന്നു പാട്ടു കൂട്ടിലേക്ക്". ManoramaOnline. Retrieved 2016-04-20.