Jump to content

ശൃംഗാരവേലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൃംഗാരവേലൻ
സംവിധാനംജോസ് തോമസ്
നിർമ്മാണംജയ്സൺ ഇളംകുളം
രചനഉദയകൃഷ്ണ
സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
വേദിക
ലാൽ
ജോയ് മാത്യു
കലാഭവൻ ഷാജോൺ
ബാബുരാജ്
ഷമ്മി തിലകൻ
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനറഫീഖ് അഹമ്മദ്
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംജോൺകുട്ടി
വിതരണംആർ.ജെ. റിലീസ്
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 2013 (2013-09-14)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി
ആകെ 13 കോടി

ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ. തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക, ലാൽ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, ബാബുരാജ്, ഷമ്മി തിലകൻ. പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.[2]

കഥാസംഗ്രഹം

[തിരുത്തുക]

കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് കണ്ണൻ (ദിലീപ്), കഷ്ടപ്പെടാതെ തന്നെ വേഗം ഒരു കോടീശ്വരനാകുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. അയാളുടെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ വാസു, ഇടയിൽ വന്നുചേരുന്ന യേശുദാസ് എന്നിവരെല്ലാമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീപത്തുള്ള ഒരു ഗ്രാമത്തിലെ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നതും. തുടർന്ന് അവിടത്തെ ഇളമുറക്കാരിയായ രാധ എന്ന പെൺകുട്ടിയുമായി (വേദിക) കണ്ണൻ പ്രണയത്തിൽ ആകുകയും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.[3]

അഭിനേതാക്കൾ

[തിരുത്തുക]

പ്രതികരണം

[തിരുത്തുക]

വിശ്വസനീയമല്ലാത്ത രംഗങ്ങളും, യുക്തിരഹിതമായ കഥാസന്ദർഭങ്ങളും, കോമഡികളുടെ അതിപ്രസരവും മൂലം സാമാന്യബോധത്തിന് നിരക്കാത്ത വെറും തമാശച്ചിത്രം എന്ന രീതിയിൽ നിരൂപകരിൽ നിന്ന് ചില വിമർശനങ്ങൾ ഈ ചിത്രം നേരിട്ടു.[3] പക്ഷെ ദിലീപിന്റെ താരമൂല്യം മൂല്യം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. മികച്ച സാമ്പത്തിക വിജയമായിരുന്നു ഈ ചിത്രം, 8 കോടി രൂപ ചിലവിൽ പുറത്തിറക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 13 കോടി രൂപ നേടി.

ഗാനങ്ങൾ

[തിരുത്തുക]

ആകെ 6 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. 4 ഗാനങ്ങൾക്ക് റഫീഖ് അഹമ്മദ് ഗാനരചനയും, ബേണി ഇഗ്നേഷ്യസ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു, 2 ഗാനങ്ങളുടെ രചനയും, സംവിധാനവും നിർവഹിച്ചത് നാദിർഷായാണ്.[4]

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "അശകൊശലെൻ പെണ്ണുണ്ടോ"  നാദിർഷാഅഫ്സൽ, ദിലീപ് 4:16
2. "അശകൊശലെൻ പെണ്ണുണ്ടോ"  നാദിർഷാനാദിർഷാ, ദിലീപ് 4:16
3. "ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര"  റഫീഖ് അഹമ്മദ്മധു ബാലകൃഷ്ണൻ 2:38
4. "മിന്നാമിനുങ്ങിൻ വെട്ടം"  റഫീഖ് അഹമ്മദ്സുബിൻ ഇഗ്നേഷ്യസ്, ഡെൽസി നൈനാൻ 4:03
5. "നാലമ്പലം അണയാൻ"  റഫീഖ് അഹമ്മദ്സുദീപ് കുമാർ, ജ്യോത്സ്ന 4:15
6. "നീർത്തുള്ളികൾ തോരാതെ"  റഫീഖ് അഹമ്മദ്താൻസൻ ബേർണി, തുളസി യതീന്ദ്രൻ  

അവലംബം

[തിരുത്തുക]
  1. ശൃംഗാരവേലൻ:ദി ഹിന്ദു
  2. "ഓണച്ചിത്ര വിശേഷങ്ങൾ (സെപ്റ്റംബർ 12-18): സിഫി.കോം". Archived from the original on 2013-09-21. Retrieved 2013-10-15.
  3. 3.0 3.1 "ശൃംഗാരവേലൻ-റിവ്യു: സിനിമാകേരള.കോം". Archived from the original on 2016-03-04. Retrieved 2013-10-15.
  4. ഗാനങ്ങളുടെ വിവരങ്ങൾ: മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=ശൃംഗാരവേലൻ&oldid=3827945" എന്ന താളിൽനിന്ന് ശേഖരിച്ചത്