ഡയാനെ ലെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡയാൻ ലേയ്ൻ
ജനനം
ഡയാൻ കൊളീൻ ലേയ്ൻ

(1965-01-22) ജനുവരി 22, 1965  (59 വയസ്സ്)
തൊഴിൽനടി
സജീവ കാലം1971–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1988; വിവാഹമോചനം 1994)

(m. 2004; വിവാഹമോചനം 2013)
കുട്ടികൾ1
മാതാപിതാക്ക(ൾ)കൊളീൻ ഫാരിങ്ടൺ
ബർറ്റൺ യൂജീൻ ലേയ്ൻ

ഡയാനെ കൊളീൻ ലെയ്ൻ (ജനനം: ജനുവരി 22, 1965)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ന്യൂ യോർക്ക് നഗരത്തിൽ[2] ജനിച്ചുവളർന്ന ലെയ്ൻ,1979 ൽ ജോർജ്ജ് റോയ് ഹിൽസിൻറെ 'എ ലിറ്റിൽ റൊമാൻസ്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

ഇതേത്തുടർന്ന് 2002 ലെ അൺഫെയിത്‍ഫുൾ ഉൾപ്പെടെയുള്ള നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷങ്ങളവതരിപ്പിക്കുവാൻ അവസരം ലഭിച്ച ഡയാനെ ലെയ്ൻ, ഒരു നാടകീയ ചലച്ചിത്രത്തിലെ ഏറ്റവും മികച്ച നടിയെന്ന നിലയിൽ സാറ്റലൈറ്റ്, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ, നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ നേടുകയും ചെയ്തു. ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങളും അൺഫെയിത്‍ഫുൾ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനു ലഭിച്ചിരുന്നു.

ദി ഔട്ട്‍സൈഡേർസ് (1983), ജഡ്ജ് ഡ്രഡ്ഡ് (1995), എ വാക്ക് ഓൺ ദ മൂൺ (1999), ദ പെർഫക്ട് സ്റ്റോം (2000), അണ്ടർ ദി ടസ്കൻ സൺ (2003), സിനിമാ വെരിറ്റ് (2011), ട്രമ്പോ (2015) എന്നീ ചിത്രങ്ങളോടൊപ്പം ഹൗസ് ഓഫ് കാർഡ് എന്ന പരമ്പരയുടെ ആറാം സീസണിലും അഭിനിയക്കുകയുണ്ടായി. മാൻ ഓഫ് സ്റ്റീൽ (2013) എന്ന സൂപ്പർഹീറോ ചിത്രത്തിൽ മാർത്താ കെന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), ജസ്റ്റിസ് ലീഗ് (2017) എന്നിവയിൽ പ്രധാന വേഷങ്ങളില‍്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഡയാനെ ലെയ്ൻ ന്യൂയോർക്ക് നഗരത്തിലാണ് ജനിച്ചത്. കോളീൻ പ്രൈസ് എന്നറിയപ്പെട്ടിരുന്ന അവരുടെ മാതാവായ കോളിൻ ലീ ഫാറിംഗ്ട്ൻ ഒരു നൈറ്റ്ക്ലബ് ഗായികയും പ്ലേബോയ് സെന്റർഫോൾഡ് മോഡലും (മിസ് ഒക്ടോബർ 1957) ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "Diane Lane Biography (1965–)". FilmReference.com. Retrieved 21 February 2013.
  2. "Diane Lane Biography (1965–)". FilmReference.com. Retrieved 21 February 2013.
"https://ml.wikipedia.org/w/index.php?title=ഡയാനെ_ലെയ്ൻ&oldid=3677525" എന്ന താളിൽനിന്ന് ശേഖരിച്ചത്