ടോം ക്രൂയ്‌സ്
ടോം ക്രൂസ് | |
---|---|
![]() 2014 മെയ് മാസത്തിൽ | |
ജനനം | തോമസ് ക്രൂയിസ് മപോദർ നാലാമൻ ജൂലൈ 3, 1962 |
തൊഴിൽ | നടൻ, നിർമ്മാതാവ് |
സജീവ കാലം | 1981–മുതൽ ഇങ്ങോട്ട് |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 (2 പേർ ദത്തെടുക്കപ്പെട്ടവർ) |
ബന്ധുക്കൾ | വില്യം മപോദർ (cousin) |
വെബ്സൈറ്റ് | www |
തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസ് (ജനനം ജൂലൈ 3, 1962) ഒരു അമേരിക്കൻ നടനും നിർമ്മാതാവുമാണ്. അദ്ദേഹം മൂന്ന് അക്കാദമി പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 19ാം വയസ്സിൽ എൻഡ്ലെസ് ലവ് (1981) എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ടാപ്സ് (1981), ദി ഔട്ട്സിഡേഴ്സ് (1983) എന്നീ ചിത്രങ്ങളിലെ സഹായകവേഷങ്ങൾക്ക് ശേഷം ക്രൂസിന്റെ ആദ്യ മുഖ്യവേഷം 1983 ആഗസ്റ്റ് മാസം പുറത്തിറങ്ങിയ റിസ്കി ബിസിനസ് എന്ന ചിത്രത്തിലേതാണ്. ടോപ് ഗൺ (1986) എന്ന ചിത്രത്തിൽ പീറ്റ് 'മാവ്റിക്' മിച്ചൽ എന്ന കഥാപാത്രം ചെയ്തതിലൂടെ ക്രൂസ് ശ്രദ്ധേയനായിത്തീർന്നു. ഹോളിവുഡിലെ വലിയ താരങ്ങളിലൊരാളായ ക്രൂസ്[2][3] 1980 കളിലെ മികച്ച ചിത്രങ്ങളായ ദി കളർ ഓഫ് മണി (1986), കോക്റ്റെയിൽ (1988), റെയിൻ മാൻ (1988), ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ (1989) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
1990 കളിൽ അദ്ദേഹം ഫാർ ആൻഡ് എവേ (1992), എ ഫ്യൂ ഗുഡ് മെൻ (1992), ദി ഫേം (1993), ഇന്റർവ്യൂ വിത്ത് ദി വാമ്പയർ: ദി വാമ്പയർ ക്രോണിക്കിൾസ് (1994), ജെറി മഗ്വയർ (1996), ഐസ് വൈഡ് ഷട്ട് (1999), മഗ്നോളിയ (1999) മുതലായ ചിത്രങ്ങളിൽ അഭിനയിച്ചു. 1996 വരെ ക്രൂസ് അറിയപ്പെട്ടത് മിഷൻ ഇംപോസിബിൾ ചലച്ചിത്രങ്ങളിലെ എഥാൻ ഹണ്ട് എന്ന കഥാപാത്രത്തിലൂടെയാണ്.
ആദ്യകാലജീവിതം[തിരുത്തുക]
സ്പെഷ്യൽ സ്കൂൾ ടീച്ചറായ മേരി ലീ, ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ തോമസ് ക്രൂസ് മപോദർ മൂന്നാമൻ[4][5] എന്നിവരുടെ മകനായി ന്യൂയോർക്കിലെ സിറാകുസ് എന്ന സ്ഥലത്താണ് ടോം ക്രൂസ് ജനിച്ചത്. ലീ അന്നെ, മരിയൻ, കാസ് എന്നീ പേരുകളുള്ള മൂന്ന് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. അവർ യഥാക്രമം ഇംഗ്ലീഷ്, ജർമ്മൻ, ഐറിഷ് പാരമ്പര്യമുള്ളവരാണ്.[6][7] ക്രൂസിന്റെ ബന്ധുവായ വില്യം മപോദറും ഒരു നടനാണ്. അദ്ദേഹവും ക്രൂസും അഞ്ച് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.[8]
കാനഡയിലാണ് ക്രൂസ് തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. 1971ൽ അദ്ദേഹത്തിന്റെ കുടുംബം ഒട്ടാവയിലെ ബീക്കൺ ഹില്ലിലേക്ക് താമസം മാറ്റുകയും ക്രൂസിന്റെ അച്ഛൻ കനേഡിയൻ ആർമിയിൽ ഡിഫൻസ് കൺസൾട്ടന്റ് ആയി ചേരുകയും ചെയ്തു.[9] അവിടെ പുതുതായി ആരംഭിച്ച റോബർട്ട് ഹോപ്കിൻസ് പൊതുവിദ്യാലയത്തിലാണ് ക്രൂസ് പിന്നീട് പഠിച്ചത്. നാലാം തരത്തിൽ പഠിക്കുന്ന കാലത്താണ് ക്രൂസ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്.
ആറാം തരത്തിൽ പഠിക്കുന്ന കാലത്ത് ക്രൂസ് ഹെന്റി മൺറോ മിഡിൽ സ്കൂളിൽ പോയിത്തുടങ്ങി. എന്നിരുന്നാലും അതേ വർഷം തന്നെ ക്രൂസിന്റെ അമ്മ ക്രൂസിന്റെ അച്ഛനെയുപേക്ഷിച്ച് ക്രൂസിനെയും സഹോദരിമാരെയും കൂട്ടി അമേരിക്കയിലേക്ക് തിരികെ വന്നു.[9] 1984ൽ അർബുദം ബാധിച്ച് ക്രൂസിന്റെ പിതാവ് മരണപ്പെട്ടു.[10] തുടർന്ന് ഒഹായോവിലെ സിൻസിനാറ്റിയിലുള്ള ഒരു ഫ്രാൻസിസ്കൻ സെമിനാരിയിൽ കത്തോലിക്കൻ വൈദികനാകണം എന്ന ആഗ്രഹത്തോടെ ക്രൂസ് ചേർന്നു.[9] പിന്നീടാണ് ക്രൂസിന്റെ താൽപര്യം അഭിനയത്തിലേക്ക് മാറിയത്. തന്റെ 14 വർഷത്തെ വിദ്യാർത്ഥിജീവിതത്തിനിടയിൽ ക്രൂസ് 15 സ്കൂളുകളിലാണ് പഠിച്ചത്.[11]
ഔദ്യോഗികജീവിതം[തിരുത്തുക]
ടോം ക്രൂസിന്റെ ഔദ്യോഗികജീവിതം പ്രധാനമായും അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ വ്യാപരിച്ചിരിക്കുന്നു.
അഭിനേതാവ്[തിരുത്തുക]
1981 ൽ എൻഡ്ലെസ് ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത ക്രൂസ് അതേ വർഷം തന്നെ ടാപ്സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു സഹായകവേഷം ചെയ്യുകയുണ്ടായി. 1983ൽ ദി ഔട്ട്സിഡേഴ്സ് എന്ന ചിത്രത്തിന്റെ ഭാഗമായി അദ്ദേഹം. അതേ വർഷം തന്നെ ഓൾ ദി റൈറ്റ് മൂവ്സ് എന്ന ചിത്രത്തിലും, നായകനായി റിസ്കി ബിസിനസിലും ക്രൂസ് അഭിനയിക്കുകയുണ്ടായി.[12] 1986ലെ ടോപ് ഗൺ എന്ന ചിത്രത്തോടു കൂടി ടോം ക്രൂസ് സൂപ്പർസ്റ്റാറായി അറിയപ്പെടാൻ തുടങ്ങി.[13]
അതേ വർഷം തന്നെ ക്രൂസ് ദി കളർ ഓഫ് മണി എന്ന ചിത്രത്തിൽ പോൾ ന്യൂമാന്റെ കൂടെ അഭിനയിക്കുകയുണ്ടായി. 1988ൽ ഡസ്റ്റിൻ ഹോഫ്മാനുമൊന്നിച്ച് വേഷമിട്ട റെയിൻ മാൻ എന്ന ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടുകയും ടോം ക്രൂസിന് മികച്ച സഹനടനുള്ള കൻസാസ് സിറ്റി ഫിലിം ക്രിറ്റിക്സ് സർക്കിൾ പുരസ്കാരം ലഭിക്കുകയും ചെയ്തു. 1989ലെ ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈയിലെ അഭിനയം ക്രൂസിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച നടനുള്ള ചിക്കാഗോ ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ പുരസ്കാരം, ജനപ്രിയ നടനുള്ള പീപ്പിൾസ് ചോയിസ് പുരസ്കാരം എന്നിവയ്ക്ക് അർഹനായി. ഈ ചിത്രത്തിലൂടെയാണ് ക്രൂസ് ആദ്യമായി ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.
നിക്കോൾ കിഡ്മാനുമൊത്ത് അഭിനയിച്ച ഡേയ്സ് ഓഫ് തണ്ടർ (1990), ഫാർ ആൻഡ് എവേ (1992) എന്നിവയായിരുന്നു ക്രൂസിന്റെ പിന്നീടുള്ള ചിത്രങ്ങൾ. 1994ൽ ക്രൂസ് ബ്രാഡ് പിറ്റ്, അന്റോണിയോ ബാണ്ടെറസ്, ക്രിസ്റ്റ്യൻ സ്ലാറ്റർ എന്നിവരുമൊന്നിച്ച് ഇന്റർവ്യൂ വിത്ത് ദി വാമ്പയർ എന്ന ചിത്രത്തിൽ അഭിനയിച്ചു.
1996-ൽ ക്രൂസ് അദ്ദേഹം നിർമ്മിച്ച മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിൽ എഥാൻ ഹണ്ട് എന്ന ചാരനായി വേഷമിട്ടു. അത് മികച്ച വിജയം നേടിയ ഒരു ചിത്രമായിരുന്നു.
1996ൽ ജെറി മഗ്വയർ എന്ന ചിത്രത്തിലെ നായകവേഷം അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ്, അക്കാദമി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം എന്നിവ നേടിക്കൊടുത്തു. 1999ൽ കിഡ്മാനുമൊന്നിച്ച് സ്റ്റാൻലീ കുബ്രിക്ക് ചിത്രമായ ഐസ് വൈഡ് ഷട്ടിൽ വേഷമിട്ടു. അതേ വർഷം പുറത്തിറങ്ങിയ മാഗ്നോലിയ അദ്ദേഹത്തിന് മറ്റൊരു ഗോൾഡൻ ഗ്ലോബും മൂന്നാം ഓസ്കാർ നാമനിർദ്ദേശവും നേടിക്കൊടുത്തു.
2000ൽ മിഷൻ ഇംപോസിബിൾ 2 വിലൂടെ ക്രൂസ് എഥാൻ ഹണ്ടായി തിരിച്ചെത്തി. ബോക്സ് ഓഫീസ് വിജയമായിരുന്ന ഈ ചിത്രം അദ്ദേഹത്തിനെ മികച്ച പുരുഷ അഭിനേതാവിനുള്ള എം.ടി.വി മൂവി പുരസ്കാരത്തിന് അർഹനാക്കി.
അദ്ദേഹത്തിന്റെ പിന്നീട് വന്ന അഞ്ച് ചിത്രങ്ങൾ നിരൂപണപരമായും വാണിജ്യപരമായും വിജയങ്ങളായിരുന്നു.[14][15] 2001ൽ അദ്ദേഹംകാമറോൺ ഡയസും പെനെലോപ്പ് ക്രൂസുമൊന്നിച്ച് വാനില സ്കൈ എന്ന ചിത്രത്തിൽ വേഷമിട്ടു. 2002ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത മൈനോറിറ്റി റിപ്പോർട്ട് എന്ന ചിത്രത്തിൽ നായകനായി.
2003ൽ എഡ്വാർഡ് സ്വിക്കിന്റെ ദി ലാസ്റ്റ് സമുറായ്യിലെ അഭിനയത്തിലൂടെ ക്രൂസ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. 2005ൽ വീണ്ടും സ്പിൽബർഗിന്റെ കൂടെ എച്ച്. ജി. വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന നോവലിനെ ആസ്പദമാക്കിയുള്ള അതേ പേരിലുള്ള ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. ആ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വാണിജ്യവിജയം നേടിയ നാലാമത്തെ ചലച്ചിത്രമായിരുന്നു.
2006-ൽ വീണ്ടും എഥാൻ ഹണ്ട് ആയി മിഷൻ ഇംപോസിബിൾ 3യിലൂടെ ക്രൂസ് തിരിച്ചെത്തി. 2007-ൽ സഹനടനായി വേഷമിട്ട ലയൺസ് ഓഫ് ലാംബ്സ് പ്രതീക്ഷിച്ച വിജയം നേടിയില്ല. 2008ലെ ട്രോപിക് തണ്ടറിലെ അഭിനയം ക്രൂസിന് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിക്കൊടുത്തു.
2010 മാർച്ചിൽ ക്രൂസ് വീണ്ടും കാമറോൺ ഡയസുമൊന്നിച്ച് നൈറ്റ് ആൻഡ് ഡേയിൽ അഭിനയിക്കുകയുണ്ടായി. 2011ൽ പുറത്തിറങ്ങിയ[16] മിഷൻ ഇംപോസിബിൾ പരമ്പരയിലെ നാലാം ചിത്രം മിഷൻ ഇംപോസിബിൾ - ഗോസ്റ്റ് പ്രൊട്ടോക്കോൾ വലിയൊരു വിജയമായിരുന്നു.[17]
നിർമ്മാതാവ്[തിരുത്തുക]
1993 ൽ ക്രൂസ് പോൾ വാഗ്നറുമായി ചേർന്ന് ക്രൂസ്/വാഗ്നർ പ്രൊഡക്ഷൻസിനു രൂപം നൽകി.[18] 1996ലെ മിഷൻ ഇംപോസിബിൾ ആയിരുന്നു നിർമ്മാതാവെന്ന നിലയിൽ ക്രൂസിന്റെ ആദ്യ ചിത്രം.
മിഷൻ ഇംപോസിബിൾ, വിത്തൗട്ട് ലിമിറ്റ്സ്, മിഷൻ ഇംപോസിബിൾ 2, ദി അദേഴ്സ്, വാനില സ്കൈ തുടങ്ങി ഒരുപാട് ചിത്രങ്ങൾ ക്രൂസ് നിർമ്മിക്കുകയുണ്ടായി.[19]
ബന്ധങ്ങൾ[തിരുത്തുക]
ക്രൂസ് മൂന്ന് തവണ വിവാഹിതനാവുകയും ബന്ധം വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ രണ്ടു പേർ ദത്തെടുക്കപ്പെട്ടവരാണ്.
വിവാഹത്തിനു മുമ്പ്[തിരുത്തുക]
1980കളിൽ ക്രൂസിന് തന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. മൂന്ന് വർഷം മൂത്ത റെബേക്ക ഡി മോർനേ[20], ഒമ്പത് വർഷം മൂത്ത പാറ്റി സ്ക്യാൽഫ[21], പതിനാറ് വർഷം മൂത്ത ചെർ[22] എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
മിമി റോജേഴ്സുമായുള്ള വിവാഹം[തിരുത്തുക]
ക്രൂസ് 1987 മെയ് 9ന് നടി മിമി റോജേഴ്സിനെ വിവാഹം ചെയ്തു.[23] 1990 ഫെബ്രുവരി 4ന് അവർ വിവാഹബന്ധം വേർപ്പെടുത്തി. റോജേഴ്സ് ആണ് ക്രൂസിന് സയന്റോളജി പരിചയപ്പെടുത്തിയത്.[24]
നിക്കോൾ കിഡ്മാനുമായുള്ള വിവാഹം[തിരുത്തുക]
ക്രൂസ് തന്റെ രണ്ടാം ഭാര്യയായ നിക്കോൾ കിഡ്മാനെ കണ്ടുമുട്ടുന്നത് ഇരുവരും ഒന്നിച്ചഭിനയിച്ച ഡേയ്സ് ഓഫ് തണ്ടറിന്റെ (1990) സെറ്റിൽ വച്ചാണ്. 1990 ഡിസംബർ 24ന് അവർ വിവാഹിതരായി. ക്രൂസും കിഡ്മാനും ഇസബെല്ല, കോണർ ആന്റണി എന്നീ രണ്ടു കുട്ടികളെ ദത്തെടുത്തു. 2001 ഫെബ്രുവരിയിൽ അവർ വിവാഹബന്ധം വേർപ്പെടുത്തി.
കാറ്റീ ഹോംസുമായുള്ള വിവാഹം[തിരുത്തുക]
2005 ഏപ്രിൽ മാസം തൊട്ട് ക്രൂസ് കാറ്റീ ഹോംസുമൊന്നിച്ച് പുറത്തു പോകാൻ തുടങ്ങി. ആ വർഷം ഏപ്രിൽ 27നാണ് ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.[25] 2005 ഒക്ടോബർ 6ന് ഇരുവരും ഒരു കുട്ടിക്കായുള്ള തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തി.[26] 2006 ഏപ്രിലിൽ അവർക്ക് സുരി എന്നൊരു മകൾ ജനിച്ചു.
2006 നവംബർ 18ന് ഹോംസും ക്രൂസും വിവാഹിതരായി.[27][28]
2012 ജൂൺ 29ന് ക്രൂസുമായുള്ള അഞ്ചര വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തുന്നതായി ഹോംസ് പ്രഖ്യാപിച്ചു.[29][30] ആ വർഷം ജൂലൈ 9ന് ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുന്നതായി സമ്മതപത്രത്തിൽ ഒപ്പു വച്ചു.
സിനിമകൾ[തിരുത്തുക]
- ടാപ്സ് (Taps - 1981)
- ദി ഔട്ട്സിഡേഴ്സ് (The Outsiders - 1983)
- റിസ്കി ബിസിനസ്സ് (Risky Business - 1983)
- ഓൾ ദ റൈറ്റ് മൂവ്സ് (All the Right Moves - 1983)
- ലെജൻഡ് (Legend - 1985)
- ടോപ് ഗൺ (Top Gun - 1986)
- ദി കളർ ഓഫ് മണി (The Color of Money - 1986)
- കോക്ടെയ്‌ൽ (Cocktail - 1988)
- റെയിൻ മാൻ (Rain Man - 1988)
- ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ (Born on the Fourth of July - 1989)
- ഡേയ്‌സ് ഓഫ് തണ്ടർ (Days of Thunder - 1990)
- ഫാർ ആൻഡ് എവേ (Far and Away - 1992)
- എ ഫ്യൂ ഗുഡ് മെൻ (A Few Good Men - 1992)
- ദി ഫേം (The Firm - 1993)
- ഇന്റർവ്യൂ വിത് ദി വാംപയർ (Interview with the Vampire - 1994)
- മിഷൻ ഇമ്പോസിബിൾ (Mission: Impossible - 1996)
- (Jerry Maguire - 1996)
- ഐസ് വൈഡ് ഷട്ട് (Eyes Wide Shut - 1999)
- മാഗ്നോലിയ (Magnolia - 1999)
- മിഷൻ ഇമ്പോസിബിൾ 2 (Mission: Impossible II - 2000)
- വാനില സ്കൈ (Vanilla Sky - 2001)
- മൈനോറിറ്റി റിപ്പോർട്ട് (Minority Report - 2002)
- ദി ലാസ്റ്റ് സമുറായ് (The Last Samurai - 2003)
- കൊലാറ്ററൽ (Collateral - 2004)
- വാർ ഓഫ് ദി വേൾഡ്‌സ് (War of the Worlds - 2005)
- മിഷൻ ഇമ്പോസിബിൾ 3 (Mission: Impossible III - 2006)
- ലയൺസ് ഫോർ ലാംബ്സ് (Lions for Lambs - 2007)
- (Valkyrie - 2008)
- ട്രോപ്പിക്ക് തണ്ടർ (Tropic Thunder - 2008)
- നൈറ്റ് ആൻഡ് ഡേ (Knight and Day - 2010)
- മിഷൻ ഇമ്പോസിബിൾ - ഗോസ്റ്റ് പ്രൊട്ടോക്കോൾ (Mission: Impossible – Ghost Protocol - 2011)
- റോക്സ് ഓഫ് ഏജസ് (Rock of Ages - 2012)
- ജാക് റീച്ചർ (Jack Reacher - 2012)
- ഒബ്ലിവിയൻ (Oblivion - 2013)
- എഡ്ജ് ഓഫ് റ്റുമോറോ (Edge of Tomorrow - 2014)
- മിഷൻ ഇമ്പോസിബിൾ (Mission: Impossible – Rogue Nation - 2015)
- ജാക് റീച്ചർ : നെവർ ഗോ ബാക്ക് (Jack Reacher: Never Go Back - 2016)
- അമേരിക്കൻ മേഡ് (American Made - 2017)
- ദി മമ്മി (The Mummy - 2017)
അവലംബം[തിരുത്തുക]
- ↑ Claire Hoffman and Kim Christensen (December 18, 2005). "Tom Cruise and Scientology". Los Angeles Times. ശേഖരിച്ചത് July 24, 2013.
- ↑ Michael West. "'Edge of Tomorrow' - Is Tom Cruise Still The World's Biggest Movie Star? [Poll]". ശേഖരിച്ചത് April 2, 2015.
- ↑ "Four Reasons Why Tom Cruise is Still the Biggest Star in the World". Hollywood.com. December 20, 2011. ശേഖരിച്ചത് April 2, 2015.
- ↑ "About Tom". Time. June 24, 2002. മൂലതാളിൽ നിന്നും 2013-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 3, 2013.
- ↑ "Tom Cruise Biography". FilmReference.com. ശേഖരിച്ചത് October 17, 2007.
- ↑ "Ancestry of Tom Cruise". Wargs.com. ശേഖരിച്ചത് August 8, 2009.
- ↑ "Tom Cruise's Irish Ancestry". Eneclann.ie. March 28, 2013. മൂലതാളിൽ നിന്നും 2016-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2013.
- ↑ "Stars you didn't know were related". Ew.com.
- ↑ 9.0 9.1 9.2 Morton, Andrew (January 15, 2008). "1" (PDF). Tom Cruise: An Unauthorized Biography (PDF). Macmillan. ISBN 9781429933902. ശേഖരിച്ചത് October 13, 2016.
{{cite book}}
:|format=
requires|url=
(help); Unknown parameter|chapterurl=
ignored (|chapter-url=
suggested) (help) - ↑ Luchina Fisher (July 16, 2012). "Tom Cruise and Katie Holmes: Very Different Upbringings". ABCNews.go.com ABC. ശേഖരിച്ചത് October 13, 2016.
- ↑ "New Jersey Entertainers". FamousNewJerseyans.com. ശേഖരിച്ചത് October 7, 2014.
- ↑ "Risky Business". Rottentomatoes. ശേഖരിച്ചത് April 15, 2012.
- ↑ "Obituary: Tony Scott". BBC News. August 20, 2012. ശേഖരിച്ചത് October 9, 2015.
- ↑ "Tom Cruise". Boxofficemojo.com. ശേഖരിച്ചത് April 15, 2012.
- ↑ "Tom Cruise Movies, News, and Pictures on Rotten Tomatoes". Rottentomatoes.com. ശേഖരിച്ചത് July 31, 2010.
- ↑ "Cruise to Star in 'Mission Impossible 4 - Entertaiment - Access Hollywood". MSNBC. February 9, 2010. മൂലതാളിൽ നിന്നും 2010-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 31, 2010.
- ↑ "Mission: Impossible - Ghost Protocol (2011)". BoxOfficeMojo. ശേഖരിച്ചത് April 13, 2012.
- ↑ "MGM Partners with Tom Cruise and Paul Wagner to Form New United Artists". Metro-Goldwyn-Mayer Studios. PR Newswire. November 2, 2006. Archived from the original on 2015-09-06. ശേഖരിച്ചത് 2016-12-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Tom Cruise Production Credits". Imdb. ശേഖരിച്ചത് January 22, 2016.
- ↑ "Cruise Control". Vh1. May 27, 2005. മൂലതാളിൽ നിന്നും June 29, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 5, 2011.
- ↑ "Romancing the Boss". People.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cher Reveals Affair with Tom Cruise". NewsCom Au. മൂലതാളിൽ നിന്നും 2010-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 2, 2015.
- ↑ "Now Married to Mimi Rogers, Tom's Cruising Days are Over". People.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Kim Masters. "The Passion of Tom Cruise". RadarOnline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Cesar G. Soriano (May 5, 2005). "Tom, Katie Flying High on Romance". USA Today.
- ↑ Ryan E. Smith (October 6, 2005). "Baby Frenzy Begins: Katie Holmes and Tom Cruise are Expecting Their First Child Together". The Blade. മൂലതാളിൽ നിന്നും 2020-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-08.
- ↑ Cesar G. Soriano (November 20, 2006). "Mr. and Mrs. Tom Kat: Inside Their Fairy-Tale Wedding". USA Today. ശേഖരിച്ചത് February 12, 2008.
- ↑ "Cruise, Holmes Exchange Vows in Castle". Toledo Blade. November 19, 2006. Archived from the original on 2008-04-22. ശേഖരിച്ചത് September 5, 2012.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Tom Cruise, Katie Holmes Set to Divorce". CNN Entertainment. June 29, 2012. ശേഖരിച്ചത് June 29, 2012.
- ↑ J. D. Heymar (June 29, 2012). "Tom Cruise and Katie Holmes are Divorcing". People. ശേഖരിച്ചത് June 29, 2012.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ടോം ക്രൂസ് - ട്വിറ്റർ
- ടോം ക്രൂസ് - ഫേസ്ബുക്ക്
- ടോം ക്രൂസ് - ഓൾമൂവി
- ടോം ക്രൂസ് - യാഹൂ മൂവീസ്
- ടോം ക്രൂസ് - ബോക്സ്ഓഫീസ് മോജോ
- ടോം ക്രൂസ് - വേൾഡ് ക്യാറ്റ്
- ടോം ക്രൂസ്[പ്രവർത്തിക്കാത്ത കണ്ണി] - ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- ടോം ക്രൂസ് - ബയോഗ്രഫി ഡോട്ട് കോം
- ടോം ക്രൂസ് - കോൺടാക്റ്റ് മ്യൂസിക്ക്
- ടോം ക്രൂസ് - ഫെയ്മസ് ബർത്ത്ഡേയ്സ്
- ടോം ക്രൂസ് - സ്റ്റാർസ് അൺഫോൾഡഡ്
- തോമസ് ക്രൂസ് മപോദർ നാലാമൻ - ഫെയ്മസ് പീപ്പിൾ
- ടോം ക്രൂസ് - ഹലോ മാഗസിൻ
- ടോം ക്രൂസ് - ഹോളിവുഡ് ലൈഫ്
- ടോം ക്രൂസ് - ബ്രിട്ടാനിക്ക
- ടോം ക്രൂസ് - ഹോളിവുഡ് ഡോട്ട് കോം
- ടോം ക്രൂസ് - ഫാൻ ഡാൻഗോ
- ടോം ക്രൂസ് - ഇൻഫോ പ്ലീസ്
- ടോം ക്രൂസ് - ടിവി ഗൈഡ്
- ടോം ക്രൂസ് - പീപ്പിൾ
- ടോം ക്രൂസ് - ബോൺ റിച്ച്
- CS1 errors: format without URL
- CS1 maint: bot: original URL status unknown
- Articles with dead external links from ഒക്ടോബർ 2022
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- 1962-ൽ ജനിച്ചവർ
- ജൂലൈ 3-ന് ജനിച്ചവർ
- അമേരിക്കൻ ചലച്ചിത്ര നടന്മാർ
- ഹോളിവുഡ് ചലച്ചിത്ര നടന്മാർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ