Jump to content

കാമറോൺ ഡയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമറോൺ ഡയസ്
Cameron Diaz at the Shrek the Third London premiere
ജനനം
Cameron Michelle Diaz

(1972-08-30) ഓഗസ്റ്റ് 30, 1972  (52 വയസ്സ്)
തൊഴിൽActress, producer, former model
സജീവ കാലം1974–present
ഉയരം5 അടി (1.524000000 മീ)*[1]
ജീവിതപങ്കാളി(കൾ)
(m. 2015)

കാമറോൺ മിഷേൽ ഡയസ് (ജനനം: ആഗസ്റ്റ് 30, 1972) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും നിർ‌മ്മാതാവും മുൻ ഫാഷൻ മോഡലുമാണ്. അവർ താരപദവിയിലേയ്ക്കുയർന്നത് "ദ മാസ്ക്" (1994), "മൈ ഫ്രണ്ട്സ് വെഡ്ഡിംഗ്" (1997) "ദേയർ ഈസ് സംതിംഗ് എബൌട്ട് മേരി" (1998) എന്നീ ചിത്രങ്ങളിലൂടെയാണ്. അവർ അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ "ചാർലീസ് എഞ്ചൽസ്" (2000) അതിൻറെ തുടർച്ചയായ "ചാർലീസ് എഞ്ചൽസ്: ഫുൾ ത്രോട്ടിൽ" (2003), "ദ സ്വീറ്റസ്റ്റ് തിംഗ്സ്" (2002), "ഇൻ ഹെർ ഷൂസ് (2005), ദ ഹോളിഡേ (2006), വാട്ട് ഹാപ്പൻസ് ഇൻ വെഗാസ് (2008), മൈ സിസ്റ്റേർസ് കീപ്പർr (2009), നൈറ്റ് ആൻറ് ഡേ (2010), ദ ഗ്രീൻ ഹോർനറ്റ് (2011), ബാഡ് ടീച്ചർ (2011), വാട്ട് ടു എക്സ്പെക്റ്റ് വെൻ യു ആർ എക്സ്പെക്റ്റിംഗ്" (2012), "ദ കൌൺസെലർ"(2013), "ദ അദർ വുമൺ, സെക്സ് ടേപ്പ്," "ആനീ" (എല്ലാം 2014) എന്നിവയാണ്.

"ബീയിംഗ് ജോൺ മാക്കോവിച്ച്" (1999), "വാനിലാ സ്കൈ" (2001), "ഗാംഗ്സ് ഓഫ് ന്യയോർക്ക്" (2002) "ദേർസ് സംതിംഗ് എബൌട്ട് മേരി" (1998) എന്നീ ചിത്രങ്ങളിലെ അത്യൂജ്ജല വേഷങ്ങൾക്ക് അവർ നാലു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2013 ൽ 40 വയസിനു മുകളിൽ പ്രായമുള്ള ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടിയായിരുന്നു അവർ.[2]

ജീവിതരേഖ

[തിരുത്തുക]

കാമറോണ് ഡയസ് കാലിഫോർണിയയിലെ സാൻറിയാഗോയിലാണ് ജനിച്ചത്.[3][4] 

അവലംബം

[തിരുത്തുക]
  1. Smith, Caroline J. Cosmopolitan Culture and Consumerism in Chick Lit. Routledge. p. 154. ISBN 978-0415806268.
  2. Siegel, Tatiana (June 5, 2013). "From Cameron Diaz to Sandra Bullock, the A-list of actresses is aging along with the moviegoer as their clout (and salaries) skyrocket, and Hollywood fails to groom another generation amid franchise fever". The Hollywood Reporter. Retrieved October 26, 2013.
  3. "Cameron Diaz". Yahoo! Movies. Archived from the original on April 10, 2006. Retrieved June 9, 2011.
  4. Stated on Inside the Actors Studio, 2005
"https://ml.wikipedia.org/w/index.php?title=കാമറോൺ_ഡയസ്&oldid=3464700" എന്ന താളിൽനിന്ന് ശേഖരിച്ചത്