ഡസ്റ്റിൻ ഹോഫ്മാൻ
ഡസ്റ്റിൻ ഹോഫ്മാൻ | |
|---|---|
2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹോഫ്മാൻ | |
| ജനനം | ഡസ്റ്റിൻ ലീ ഹോഫ്മാൻ ഓഗസ്റ്റ് 8, 1937 വയസ്സ്) ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
| തൊഴിൽs |
|
| സജീവ കാലം | 1960–തുടരുന്നു |
| Works | Full lists |
| രാഷ്ട്രീയ പാർട്ടി | ഡെമോക്രാറ്റിക് |
| ജീവിതപങ്കാളിs | |
| കുട്ടികൾ | ജെയ്ക്ക് ഉൾപ്പെടെ 6 |
| അവാർഡുകൾ | Full list |
ഡസ്റ്റിൻ ലീ ഹോഫ്മാൻ (ജനനം ഓഗസ്റ്റ് 8, 1937) ഒരു അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്[2]. ന്യൂ ഹോളിവുഡ് പ്രസ്ഥാന രൂപീകരണത്തിലെ പ്രധാന നടന്മാരിൽ ഒരാളെന്ന നിലയിൽ, പ്രതിനായക കഥാപാത്രങ്ങളുടെയും വൈകാരികമായി ദുർബലരായ കഥാപാത്രങ്ങളുടെയും വൈവിധ്യമാർന്ന ചിത്രീകരണങ്ങളുടെ പേരിൽ ഹോഫ്മാൻ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നിരവധി അംഗീകാരങ്ങളിൽ രണ്ട് അക്കാദമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ്, നാലു തവണ ബാഫ്ത, രണ്ട് എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കൂടാതെ ഒരു ടോണി അവാർഡിനുള്ള നാമനിർദ്ദേശവും ഉൾപ്പെടുന്നു. 1997-ൽ സെസിൽ ബി. ഡെമിൽ അവാർഡ്, 1999-ൽ എ.എഫ്ഐ ലൈഫ് അച്ചീവ്മെന്റ് അവാർഡ്, 2012-ൽ കെന്നഡി സെന്റർ ഓണേഴ്സ് അവാർഡ് എന്നിവ അദ്ദേഹത്തെ ആദരിച്ചു.[3][4]
ആദ്യകാലജീവിതം
[തിരുത്തുക]ഹാരി ഹോഫ്മാന്റെയും (1908-1987) ലിലിയന്റെയും (ഗോൾഡ്; 1909-1982) രണ്ടാമത്തെ മകനായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ 1937 ഓഗസ്റ്റ് 8-ന് ഡസ്റ്റിൻ ലീ ഹോഫ്മാൻ ജനിച്ചു.[5] ഫർണിച്ചർ സെയിൽസ്മാൻ ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് കൊളംബിയ പിക്ചേഴ്സിൽ പ്രൊപ്പ് സൂപ്പർവൈസറായി (സെറ്റ് ഡെക്കറേറ്റർ) ജോലി ചെയ്തിരുന്നു.[6]
വ്യക്തിജീവിതം
[തിരുത്തുക]1963-ൽ ഹോഫ്മാൻ ആൻ ബൈർണിനെ കണ്ടുമുട്ടുകയും[7] 1969 മെയ് മാസത്തിൽ അവരെ വിവാഹം കഴിക്കുകയും ചെയ്തു.[8] ബൈർണിന്റെ മുൻ വിവാഹത്തിൽ നിന്നുള്ള കുട്ടിയായ കരീനയെ (ജനനം 1967) അദ്ദേഹം ദത്തെടുക്കുകയും ചെയ്തു. ദമ്പതികൾക്ക് ജെന്ന എന്ന ഒരു മകൾ ഉണ്ടായിരുന്നു (ജനനം ഒക്ടോബർ 15, 1969). 1970-ൽ, ഹോഫ്മാനും ബൈർണും ഗ്രീൻവിച്ച് വില്ലേജിൽ തീവ്രവാദ ഗ്രൂപ്പായ വെതർമെൻ അംഗങ്ങൾ താമസിച്ചിരുന്ന ഒരു ടൗൺഹൗസിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിൽ താമസിച്ചിരുന്നു. ആ സമയത്ത് ടൗൺഹൗസിന്റെ ബേസ്മെന്റിൽ അബദ്ധത്തിൽ ഒരു ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയുണ്ടായി. 2002-ൽ പുറത്തിറങ്ങിയ ദി വെതർ അണ്ടർഗ്രൗണ്ട് എന്ന ഡോക്യുമെന്ററിയിൽ, സ്ഫോടനത്തിന് ശേഷം ഹോഫ്മാൻ തെരുവിൽ നിൽക്കുന്നത് കാണാം.[9][10] 1980-ൽ ദമ്പതികൾ വിവാഹമോചനം നേടി.
മുൻ ഭാര്യയുമായുള്ള വേർപിരിയലിനുശേഷം, അദ്ദേഹം ലിസ ഗോട്ട്സെഗനുമായി കണ്ടുമുട്ടി. അവരുടെ കുടുംബങ്ങൾ ഒരുമിച്ച് വളർന്നവരായിരുന്നു.[11] അവർ ഇക്കാലത്ത് ജൂറിസ് ഡോക്ടർ ബിരുദം പൂർത്തിയാക്കുകയായിരുന്നു. 1980 ഒക്ടോബർ 12 ന് ദമ്പതികൾ വിവാഹിതരായി.[12] ജേക്കബ് എഡ്വേർഡ് (ജനനം: മാർച്ച് 20, 1981), റെബേക്ക ലിലിയൻ (ജനനം: മാർച്ച് 17, 1983), മാക്സ്വെൽ ജെഫ്രി (ജനനം: ഓഗസ്റ്റ് 30, 1984), അലക്സാണ്ട്ര ലിഡിയ "അലി" (ജനനം: ഒക്ടോബർ 27, 1987) തുടങ്ങിയ നാലു കുട്ടികളാണ് അവർക്കുണ്ടായിരുന്നത്.
അവലംബം
[തിരുത്തുക]- ↑ "Dustin Hoffman". Desert Island Discs.
- ↑ "www.biography.com". Archived from the original on 2013-05-26. Retrieved 2013-05-16.
- ↑ "A-listers turn out for AFI's Hoffman tribute". Variety. February 22, 1999. Retrieved May 8, 2020.
- ↑ Tucker, Ken (December 26, 2012). "Kennedy Center Honors review: David Letterman, Dustin Hoffman, and others celebrated as 'difficult, demanding, passive-aggressive'". Entertainment Weekly. Retrieved May 8, 2020.
- ↑ "Dustin Lee Hoffman, born 08/08/1937". California Birth Index. Archived from the original on November 29, 2014. Retrieved August 14, 2014.
- ↑ "Film Reference.com biography". Filmreference.com. Archived from the original on February 3, 2010. Retrieved March 2, 2010.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "meryman200403" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Dustin Hoffman Archived ജൂലൈ 21, 2010 at the Wayback Machine at Tribute.ca. Retrieved January 23, 2008.
- ↑ "A bomb explodes in Greenwich Village in 1970". NY Daily News. March 5, 2015. Archived from the original on March 12, 2016. Retrieved March 11, 2016.
- ↑ "The History Of The Weathermen Town House (With Cameos By Dustin Hoffman, James Merrill, and Paddington Bear)". Forbes. Archived from the original on March 12, 2016. Retrieved March 11, 2016.
- ↑ Juneau, Jen (19 December 2023). "Dustin Hoffman Makes Rare Public Outing with Wife Lisa at Lakers Game". Peoplemag (in ഇംഗ്ലീഷ്). Retrieved 2024-01-21.
- ↑ Staff, Closer (July 19, 2017). "Dustin Hoffman's Wife Lisa Dishes on the Secret to Their 37-Year Marriage!". Closer Weekly (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on January 5, 2026. Retrieved September 25, 2022.