ജോസഫ് ഗീബൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ഗീബൽസ്
Paul Joseph Goebbels


പദവിയിൽ
30 April – 1 May 1945
പ്രസിഡണ്ട് Karl Dönitz
മുൻ‌ഗാമി അഡോൾഫ് ഹിറ്റ്ലർ
പിൻ‌ഗാമി none (Lutz Graf Schwerin von Krosigk became Leading Minister)

പദവിയിൽ
13 March 1933 – 30 April 1945
മുൻ‌ഗാമി Post Created
പിൻ‌ഗാമി Werner Naumann

ജനനം 1897 ഒക്ടോബർ 29(1897-10-29)
Rheydt, Prussia, Germany
മരണം 1945 മേയ് 1(1945-05-01) (പ്രായം 47)
Berlin, Germany
രാഷ്ടീയകക്ഷി National Socialist German Workers' Party (NSDAP)
ജീവിതപങ്കാളി(കൾ) Magda Goebbels
ബിരുദം University of Bonn
University of Würzburg
University of Freiburg
University of Heidelberg
തൊഴിൽ Politician
മതം Roman Catholicism
ഒപ്പ് ജോസഫ് ഗീബൽസ്'s signature

ഒരു ജർമ്മൻ രാഷ്ട്രീപ്രവർത്തകനും നാസി ജർമ്മനിയുടെ പ്രചരണ മന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസ്(German: [ˈɡœbəls]  ( listen)(ജനനം:ഒക്ടോബർ 1897 -മരണം:മെയ് 1 ,1945). ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് യാദൃച്ഛികമായി ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. സെമിറ്റിക് വിരുദ്ധതയ്ക്കും പ്രസംഗപാഠവത്തിനും പേരുകേട്ട ആളാണ്‌ അദ്ദേഹം. ഹോളകോസ്റ്റിനെ കുപ്രസിദ്ധിയിലേക്കുയർത്തിയ ജർമ്മനിയിലെ ജൂതർക്കെതിരായ ക്രിസ്റ്റൽനാച് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഗീബൽസായിരുന്നു[അവലംബം ആവശ്യമാണ്]. ജർമ്മൻ ജനതയെ അക്രമോൽസുകമായ യുദ്ധത്തിന്‌ മാനസികമായി ഒരുക്കുന്നതിന്‌ വേണ്ടി ആധുനികപ്രചരണ തന്ത്രങ്ങൾ ഗീബൽസ് ഉപയോഗിച്ചു. ജർമ്മനിയിലെ വംശീയവിഭാഗങ്ങളേയും ദേശീയ ന്യൂനപക്ഷ്ങ്ങളേയും അവർ രാജ്യത്തെ തകർക്കുകയാണ്‌ എന്ന് ആരോപിച്ച് അപഹസിച്ചു.

1933 ൽ ഹിറ്റ്ലറോടൊപ്പം അധികാരത്തിലേക്കുയർന്ന ഗീബൽസ് പ്രചരണമന്ത്രിയായി നിയമിക്കപ്പെട്ടു. നാസികൾ എതിർത്ത പുസ്തകങ്ങൾ കത്തിച്ചാമ്പലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രവൃത്തി. മാധ്യമം,കല,തുടങ്ങിയ മേഖലകളിൽ ഏകാതിപത്യപരമായ നിയന്ത്രണം ഗീബൽസ് കൊണ്ടുവന്നു. ഹിറ്റ്ലറുടെ "വലിയ നുണ" (ഒരു നുണ നിരന്തരം ആവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ അത് പിന്നീട് പൊതുജനം വിശ്വസിക്കും) എന്ന പ്രചരണ തന്ത്രം അദ്ദേഹം തന്റെ സ്ഥാനത്തിലൂടെ പൂർത്തീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാർ,സോഷ്യലിസ്റ്റുകൾ,ജൂതന്മാർ എന്നിവരെ ഗീബൽസ് നഖശിഖാന്തം എതിർത്തു. രണ്ടാം ലോകയുദ്ധസമയത്ത് മറ്റു നാസി നേതാക്കളുമായി കൂട്ടുകെട്ട് ഉണ്ടാക്കികൊണ്ട് ഗീബൽസ് കൂടുതൽ അധികാരവും സ്വാധീനവും കൈക്കലാക്കി. 1943 ഓട്കൂടി യുദ്ധത്തിന്റെ ഗതി അച്ചുതണ്ടു(axis power) ശക്തികൾക്കെതിരായി വന്നുവെങ്കിലും ഗീബൽസ് തന്റെ പ്രചരണ തന്ത്രം ഉപയോഗിച്ച് ജർമ്മൻ ജനതയെ യുദ്ധത്തെ സ്വീകരിക്കാൻ സന്നദ്ധരാക്കി. അവസാനം വരെ ഗീബൽസ് ഹിറ്റ്ലറുടെ കൂടെ നിന്നു. ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ജർമ്മനിയുടെ ചാൻസലറായി ഗീബൽസ്. പക്ഷേ ഒരു ദിവസം മാത്രം. തന്റെ അവസാന മണിക്കൂറുകളിൽ ഗീബൽസും ഭാര്യ മഗദയും ചേർന്ന് അവരുടെ ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും അതിന്‌ ശേഷം അവർ ഇരുവരും ആത്മഹത്യ ചെയ്യുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource
Joseph Goebbels രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ജോസഫ് ഗീബൽസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ജോസഫ്_ഗീബൽസ്&oldid=2355911" എന്ന താളിൽനിന്നു ശേഖരിച്ചത്