ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഇന്ത്യ Edit this on Wikidata
മാനദണ്ഡം iii, iv, v, vi[1]
അവലംബം 1101
നിർദ്ദേശാങ്കം 22°29′00″N 73°32′00″E / 22.4833°N 73.5333°E / 22.4833; 73.5333
രേഖപ്പെടുത്തിയത് 2004 (28th വിഭാഗം)
ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക് is located in Gujarat
ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്
Location of ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്

ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിൽ സ്ഥാപിതമായ ഒരു പുരാവസ്തു ഉദ്യാനമാണ് ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഈ പാർക്ക് ഗുജറാത്തിലെ ചരിത്രനഗരമായ ചാമ്പനീർ നഗരത്തിലാണ്. ഗുജറാത്ത് ഭരണാധികാരയായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗഡയാണ് ചാമ്പനീർ സ്ഥാപിച്ചത്. കോട്ടകളും പുരാതന കെട്ടിടങ്ങളും അടങ്ങുന്ന ഈ ലോകപൈതൃക ഉദ്യോനം സ്ഥിതിചെയ്യുന്നത് പാവഗഢ് മലനിരകളിലാണ്. ഇത് പിന്നീട് ചാമ്പനീർ പട്ടണം വരെ നീട്ടുകയായിരുന്നു.

കോട്ടകളും കൊട്ടാരങ്ങളും പുരാതന കെട്ടിടങ്ങളും അടങ്ങുന്ന ഈ ലോകപൈതൃക ഉദ്യോനം സ്ഥിതിചെയ്യുന്നത് പാവഗഢ് മലനിരകളിലാണ്. ഇത് പിന്നീട് ചാമ്പനീർ പട്ടണം വരെ നീട്ടുകയായിരുന്നു. തമ്ര യുഗത്തിലെ (കോപ്പർ-ചെമ്പു യുഗം) സ്ഥലങ്ങൾ പോലുള്ള പുരാവസ്തു, ചരിത്ര,സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ നിറഞ്ഞ ഈ പ്രദേശം 16ആം നൂറ്റാണ്ടിലെ ഗുജറാത്തിന്റെ തലസ്ഥാന നഗരമായിരുന്നു. 8ആം നൂറ്റാണ്ട് മുതൽ 14ാം നൂറ്റാണ്ടു വരെയുള്ള കൊട്ടാരങ്ങൾ, പ്രവേശന കവാടങ്ങൾ, പുരാതന കമാനങ്ങൾ, മസ്ജിദുകൾ, ശവകുടീരങ്ങൾ. ക്ഷേത്രങ്ങൾ, പാർപ്പിട യോഗ്യമായ കെട്ടിടസമുച്ഛയങ്ങൾ, കാർഷിക ഘടനകളായ കിണറുകൾ, ജലസംഭരണികൾ എന്നിവയാണ് ഇവിടത്തെ ആകർഷണം.

പാവഗഢ് മലയുടെ 800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന ഹിന്ദു ക്ഷേത്രമാണ് കൽക മാതാ ക്ഷേത്രം. വർഷം മുഴുവൻ നിരവധി തീർത്ഥാടകരാണ് ഈ ക്ഷേത്രത്തിൻ സന്ദർശനം നടത്തുന്നത്. [2][3][4]

പാവഗഢ് മലമ്പാത

15ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ 16ആം നൂറ്റാണ്ടു വരെയുള്ള ഹിന്ദു മുസ്്‌ലിം സംസ്‌കാരങ്ങളുടെയും വാസ്തുവിദ്യയുടേയും സംക്രമണം ഇവിടെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. മുഖൾ കാലഘട്ടത്തിന് മുൻപുള്ള ഈ നഗരം ഇന്നും വലിയ മാറ്റങ്ങൾ കൂടാതെ നിലനിൽക്കുന്നുണ്ട്. 2004ലാണ് ഈ ചരിത്ര സമാരക ഉദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടിക സ്ഥാനംനേടിയത്.

ചാമ്പനീറിലെ ഒരു പഴയകാല ശവക്കല്ലറ, 1893

ചരിത്രം[തിരുത്തുക]

1803ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ വെറും 500 പേർ മാത്രമാണ് വസിച്ചിരുന്നതെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നശിച്ച് കൊണ്ടിരുന്ന ഈ നഗരത്തെ ബ്രിട്ടീഷുകാർ പിന്നീട് പരുത്തിയുടെ വലിയ കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയായിരുന്നു. [5]

സ്മാരകങ്ങൾ[തിരുത്തുക]

മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ധാന്യപ്പുര, ശവകുടീരങ്ങൾ, കിണറുകൾ, മതിലുകൾ, മട്ടുപ്പാവുകൾ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള 11 നിർമ്മാണങ്ങളാണ് ചാമ്പനീർ-പാവഗഢിൽ ഉള്ളത്. സ്മാരകങ്ങൾ അധികവും പാവഗഢ് മലക്ക് ചുറ്റുമായാണ് സ്ഥിതിചെയ്യുന്നത്. ഹെറിറ്റേജ് ട്രസ്റ്റ് ഓഫ് ബറോഡയുടെ കണക്കുപ്രകാരം 114 സ്മാരകങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഇവയിൽ 39എണ്ണം മാത്രമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്നത്. [6]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://whc.unesco.org/en/list/1101.
  2. "Champaner-Pavagadh Archaeological Park". United Nations Educational, Scientific and Cultural Organization. Retrieved 24 September 2012. 
  3. "Advisory Body Evaluation, Champaner-Pavagadh (India) No 1101" (pdf). United Nations Educational, Scientific and Cultural Organization. pp. 26–29. Retrieved 24 September 2012. 
  4. "United Nations Educational, Scientific and Cultural Organization (UNESCO) Fact Sheet". United Nations Educational, Scientific and Cultural Organization. Retrieved 24 September 2012. 
  5. Kamdar, Mira (2008). Planet India: The Turbulent Rise of the Largest Democracy and the Future of Our World. Simon and Schuster. p. 217. ISBN 9780743296861. Retrieved 23 September 2012. 
  6. Ruggles, D. Fairchild; Silverman, Helaine (2009). Intangible Heritage Embodied. Springer. pp. 91–93, 96–97. ISBN 9781441900715. Retrieved 23 September 2012.