ഗാനമേള (ചലച്ചിത്രം)
ദൃശ്യരൂപം
ഗാനമേള | |
---|---|
സംവിധാനം | അമ്പിളി |
നിർമ്മാണം | അമ്പിളി |
രചന | ജഗദീഷ് |
അഭിനേതാക്കൾ | മുകേഷ് സിദ്ദിഖ് ജഗദീഷ് ഗീത വിജയൻ |
സംഗീതം | രവീന്ദ്രൻ ജെറി അമൽദേവ് എ.റ്റി. ഉമ്മർ |
ഗാനരചന | ശശി ചിറ്റഞ്ചൂർ കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | കിരൺ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | അമ്പിളി സിനി ആർട്സ് |
വിതരണം | പ്രിയങ്ക റിലീസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അമ്പിളിയുടെ സംവിധാനത്തിൽ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, ഗീത വിജയൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗാനമേള. അമ്പിളി സിനി ആർട്സിന്റെ ബാനറിൽ അമ്പിളി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രിയങ്ക റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മുകേഷ് – വേണുഗോപാൽ
- സിദ്ദിഖ് – ടോണി ഫെർണ്ണാണ്ടസ്
- ജഗദീഷ് – മുകുന്ദൻ
- ഇന്നസെന്റ് – ശ്രീധരപണിക്കർ
- ജഗതി ശ്രീകുമാർ – ഗണപതി
- മണിയൻപിള്ള രാജു – കണ്ണൻ
- ഇടവേള ബാബു – ബാബു
- മാള അരവിന്ദൻ – അപ്പുക്കുട്ടൻ
- കുഞ്ചൻ – ഷക്കീർ ബായി
- സി.ഐ. പോൾ – സഹദേവൻ
- പറവൂർ ഭരതൻ – കെ.എസ്. പിള്ള
- ജഗന്നാഥ വർമ്മ – വേണുഗോലിന്റെ അമ്മാവൻ
- ഗീത വിജയൻ – ലക്ഷ്മി
- മീന – കാർത്ത്യായനി
സംഗീതം
[തിരുത്തുക]ശശി ചിറ്റഞ്ചൂർ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ, ജെറി അമൽദേവ്, എ.റ്റി. ഉമ്മർ എന്നിവരാണ്.
- ഗാനങ്ങൾ
- ശാരി മേരി രാജേശ്വരി – കെ.ജെ. യേശുദാസ് (ഗാനരചന: ശശി ചിറ്റഞ്ചൂർ, സംഗീതം: രവീന്ദ്രൻ)
- ചെറു കുളിരല – കെ.ജെ. യേശുദാസ്, സുനന്ദ (ഗാനരചന: ശശി ചിറ്റഞ്ചൂർ, സംഗീതം: ജെറി അമൽദേവ്)
- യമുനാനദിയായൊഴുകും – കെ.ജെ. യേശുദാസ് (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം: രവീന്ദ്രൻ)
- തെന്നലേ അണയുക നീ – സുനന്ദ (ഗാനരചന: ശശി ചിറ്റഞ്ചൂർ, സംഗീതം: എ.റ്റി. ഉമ്മർ)
- ഓമനേ നീയൊരോമൽ – കെ.ജെ. യേശുദാസ് (ഗാനരചന: ശശി ചിറ്റഞ്ചൂർ, സംഗീതം: രവീന്ദ്രൻ)
- പന്നകേന്ദ്ര ശയനാ – കെ.ജെ. യേശുദാസ് (ഗാനരചന: ശശി ചിറ്റഞ്ചൂർ, സംഗീതം: രവീന്ദ്രൻ)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: കിരൺ
- ചിത്രസംയോജനം: ജി. മുരളി
- ചമയം: ശങ്കർ
- നൃത്തം: ശ്രീധരൻ മാസ്റ്റർ
- സംഘട്ടനം: ഭാഗ്യാർ തങ്കം
- പരസ്യകല: കിത്തോ
- നിശ്ചല ഛായാഗ്രഹണം: മുരളി ചെന്ത്രാപ്പിന്നി
- എഫക്റ്റ്സ്: മനോഹരൻ
- നിർമ്മാണ നിർവ്വഹണം: വി. വിജയകുമാർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗാനമേള ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗാനമേള – മലയാളസംഗീതം.ഇൻഫോ