ഗണിതത്തിന്റെ ഉത്ഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്നാണ് മനുഷ്യൻ എണ്ണാൻ തുടങ്ങിയത് എന്നതിന് വ്യക്തമായ രേഖകളൊന്നും ഇല്ല. ചുറ്റുപാടുകളുടെ സമ്മർദം കൊണ്ടായിരിക്കണം മനുഷ്യൻ എണ്ണാൻ തുടങ്ങിയത്

പൊരുത്തപ്പെടുത്തൽ[തിരുത്തുക]

എണ്ണമില്ലാത്ത കാലത്ത് മനുഷ്യൻ തന്റെ ആവശ്യങ്ങളെ നേരിട്ടിരുന്നത് ഒന്നിനൊന്ന് പൊരുത്തപ്പെടുത്തിയിട്ടായിരുന്നു.വസ്തുക്കളും കല്ലുകളും തമ്മിൽ പൊരുത്തപ്പെടുത്തുകയായിരുന്നു ആദിമ മനുഷ്യർ ചെയ്തിരുന്നത്.പിൽകാലത്ത്, കമ്പുകളിൽ അടയാളമിടുന്ന സമ്പ്രദായവും ചരടുകളിൽ കെട്ടുകളിടുന്ന സമ്പ്രദായവും സ്വീകരിച്ചിരുന്നു.

സംഖ്യകൾ രൂപം കൊള്ളുന്നു[തിരുത്തുക]

കാലക്രമത്തിൽ അടയാളങ്ങൾക്കു പകരം ശബ്ദങ്ങളുപയോഗിച്ചു തുടങ്ങി. അവയാണ് ചരിത്രത്തിലെ ആദ്യത്തെ സംഖ്യാനാമങ്ങൾ. നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ദങ്ങൾക്കോ ശേഷമായിരിക്കണം ശബ്ദം രേഖപ്പെടുത്തുന്നതിന് പ്രതീകങ്ങളുപയോഗിക്കുക എന്ന രീതി നിലവിൽ വന്നത്.

പ്രാചീന പെറുവിലെ കാനേഷുമാരി(ജനസംഖ്യാകണക്കെടുപ്പ്)[തിരുത്തുക]

പ്രാചീന പെറുവിലെ റെഡ് ഇന്ത്യക്കാർ കാനേഷുമാരിക്ക് ഉപയോഗിച്ചിരുന്നത് ചരടുകളായിരുന്നു. എണ്ണം സൂചിപ്പിക്കാൻ അതിൽ കെട്ടുകളിടുകയായിരുന്നു ചെയ്തിരുന്നത്. കെട്ടുകൾ തമ്മിൽ വലിപ്പത്തിൽ വ്യത്യാസം ഉണ്ടായിരുന്നു. വലിയ കെട്ടുകൾ ചെറിയ കെട്ടുകളുടെ ഗുണിതങ്ങളാണ്. പുരുഷന്മാരെയും സ്ത്രീകളേയും വേർതിരിച്ചറിയുന്നതിന് വ്യത്യസ്ത നിറങ്ങളിലുള്ള ചരടുകളും അവർ ഉപയോഗിച്ചിരുന്നു

"https://ml.wikipedia.org/w/index.php?title=ഗണിതത്തിന്റെ_ഉത്ഭവം&oldid=1838862" എന്ന താളിൽനിന്നു ശേഖരിച്ചത്