ബീജഗണിതം
Jump to navigation
Jump to search
ഗണിതശാസ്ത്രപരമായ അളവുകൾ, ഘടനകൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പ്രധാനപ്പെട്ടതും ബൃഹത്തുമായ ഗണിതശാസ്ത്ര ശാഖയാണ് ബീജഗണിതം. അടിസ്ഥാനപരമായി ബീജഗണിതം അജ്ഞാതമോ സാങ്കല്പികമോ ആയ സംഖ്യകളെ ചിഹ്നങ്ങൾ കൊണ്ട് പ്രതിനിധാനം ചെയ്ത് അവ ഉപയോഗിച്ചു കണക്കുകൂട്ടലുകൾ നടത്തുന്ന ഗണിതശാസ്ത്ര സങ്കേതമാണ്.
ഉപശാഖകൾ[തിരുത്തുക]
നിരവധി ഉപശാഖകളുള്ള ഒരു വിഷയമാണ് ബീജഗണിതം. അവയിൽ ചിലത്:
- പ്രാഥമിക ബീജഗണിതം: വാസ്തവികസംഖ്യകളിൽ നടത്തുന്ന ഗണിതക്രിയകൾ സംജ്ഞാസങ്കേതം ഉപയോഗിച്ചു വിശകലം ചെയ്യുന്ന ശാഖ.
- അമൂർത്ത ബീജഗണിതം: സമുച്ചയം, വലയം, ക്ഷേത്രം എന്നീ ബീജീയഘടനകളുടെ പഠനം
- രേഖീയ ബീജഗണിതം: സദിശസമഷ്ടികളുടെ (Vector Spaces) ഗുണധർമ്മ പഠനം.
- ബീജീയ സംഖ്യാ ഗണിതം: ബീജഗണിതസങ്കേതം ഉപയോഗിച്ചുള്ള സംഖ്യകളുടെ ഗുണധർമ്മ പഠനം.
- ബീജീയജ്യാമിതി: ജ്യാമിതീയ പ്രശ്നങ്ങളുടെ ബീജീയ പഠനം