ഖജുരാഹോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
ഖജുരാഹോ സ്മാരകങ്ങൾ
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
A typical temple at Khajuraho with divine couples. Note lace-like ornamentation on the major and the minor shikharas.
തരം Cultural
മാനദണ്ഡം i, iii
അവലംബം 240
യുനെസ്കോ മേഖല ഏഷ്യാ പസഫിക്
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1986 (10th -ാം സെഷൻ)

മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഖജുരാഹോ. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിൽ നിന്ന് 620 കിലോമീറ്റർ (385 മൈൽ) അകലെയാണ് ഖജുരാഹോ. ശില്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങൾ നിറഞ്ഞ ഒരിടമാണിത്. പത്താം നൂറ്റാണ്ടോടെയാണ്‌ ഇവിടത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്[1]. യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തിൽ ഇവിടത്തെ ക്ഷേത്രസമുച്ചയത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ഖജുരാഹോയിൽ നിലനിൽക്കുന്നു.

ആദ്യകാലത്ത് എൺപത്തഞ്ചോളം ക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയിൽ ഇരുപതോളം ക്ഷേത്രങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നത്. ആദ്യകാലങ്ങളിൽ ഇവിടെ ഈന്തപ്പനകൾ (ഖജൂർ) ധാരാളം ഉണ്ടായിരുന്നതിനാലാണ്‌ ഖജുരാഹോ എന്ന പേര്‌ വന്നത്[1].

ചെറിയ രജപുത്രരാജാക്കന്മാരാണ്‌ ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ശിവൻ, വിഷ്ണു തുടങ്ങിയ ഹിന്ദുദേവന്മാരുടേയും ജൈനതീർത്ഥങ്കരന്മാരുടേയും പ്രതിഷ്ഠകളാണ്‌ ഖജുരാഹോക്ഷേത്രങ്ങളിലുള്ളത്. ഈ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് കണ്ഡരിയ മഹാദേവക്ഷേത്രമാണ്‌[1].

ഖജുരാഹുവിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങൾ[തിരുത്തുക]

  1. ലക്ഷ്മൺ ക്ഷേത്രം
  2. ചിത്രഗുപ്ത ക്ഷേത്രം
  3. വിശ്വനാഥ് ക്ഷേത്രം
  4. കന്ദരിയമഹാദേവക്ഷേത്രം
  5. ദുലാദേവ ക്ഷേത്രം
  6. ചതുർഭുജ ക്ഷേത്രം

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. ലക്ഷ്മൺ ക്ഷേത്രത്തിലെ ശില്പകലകൾ
  2. Vedio

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത (ഭാഷ: മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 92. ഐ.എസ്.ബി.എൻ. 81-7130-993-3. 
"https://ml.wikipedia.org/w/index.php?title=ഖജുരാഹോ&oldid=2513756" എന്ന താളിൽനിന്നു ശേഖരിച്ചത്